ജന്മസംഖ്യ 1 (നിങ്ങൾ ജനിച്ചത് 1, 10, 19, 28 തീയതികളിൽ ആണെങ്കിൽ): കുടുംബത്തിൽ ഐക്യം നിലനിർത്താൻ സ്ത്രീകൾ മറ്റുള്ളവരുടെ തെറ്റുകൾ ഇന്നത്തെ ദിവസം അവഗണിക്കണം. എതിരാളികൾ നിരവധി തടസ്സങ്ങൾ സൃഷ്ടിക്കുമെങ്കിലും നിങ്ങൾ മികച്ച വിജയത്തോടെ മുന്നോട്ട് കുതിക്കും. സാഹചര്യങ്ങൾക്കനുസരിച്ച് പ്രായോഗികബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കുക. ഇന്ന് നിങ്ങൾക്ക് തികഞ്ഞ ആത്മവിശ്വാസം ഉണ്ടായിരിക്കും. ഉപഭോക്താക്കളുമായി ദീർഘകാല ബന്ധം സ്ഥാപിക്കുന്നതിനുള്ള നല്ല ദിവസമാണിത്. ഭാഗ്യ നിറം: ഇളം തവിട്ടു നിറം. ഭാഗ്യ ദിനം – ഞായർ. ഭാഗ്യ സംഖ്യ – 1. ദാനം ചെയ്യേണ്ടത്: മഞ്ഞ പയർവർഗ്ഗങ്ങൾ ദാനം ചെയ്യുക.
ജന്മസംഖ്യ 2 (നിങ്ങൾ ജനിച്ചത് 2, 11, 20, 29 തീയതികളിൽ ആണെങ്കിൽ): വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് ഇന്ന് നിങ്ങൾക്ക് അത്ര ഗുണകരമാവാൻ സാധ്യതയില്ല. അനുഗ്രഹങ്ങൾക്ക് നിങ്ങൾ നന്ദിയുള്ളവരായിരിക്കണം. മറ്റുള്ളവരോട് ദയ കാണിക്കുന്നത് ഗുണം ചെയ്യുമെന്ന് മനസ്സിലാക്കുക. ദിവസം ആരംഭിക്കുമ്പോൾ വെള്ള വസ്ത്രം ധരിക്കുക. ബിസിനസിൽ പങ്കാളിയെ കണ്ടെത്തുന്നതിനും, പൊരുത്തമുള്ള വിവാഹബന്ധം ഉറയ്ക്കുന്നതിനും സാധ്യതയുള്ള ദിവസം. നയതന്ത്രത്തോടെയുള്ള ആശയവിനിമയം ഇന്ന് നിർണായകമാകും. നിങ്ങളുടെ സ്വപ്ന പദ്ധതികൾക്കായി ഇന്ന് സമയം ചെലവഴിക്കാത്തതാണ് നല്ലത്. ഭാഗ്യ നിറം: ആകാശനീല. ഭാഗ്യ ദിനം – തിങ്കൾ. ഭാഗ്യ സംഖ്യ – 2. ദാനം ചെയ്യേണ്ടത്: പാവപ്പെട്ടവർക്ക് മധുരം ദാനം ചെയ്യുക.
ജന്മസംഖ്യ 3 (നിങ്ങൾ ജനിച്ചത് 3, 12, 21, 30 തീയതികളിൽ ആണെങ്കിൽ): രാവിലെ നെറ്റിയിൽ ചന്ദനം തൊടുന്നത് നല്ലതാണ്. കൺസൾട്ടൻസി സ്ഥാപനങ്ങൾക്ക് ഇന്ന് മികച്ച നേട്ടമുണ്ടാവും. ഒരു മധ്യസ്ഥന്റെ സഹായത്തോടെ പഴയ തർക്കങ്ങൾ പരിഹരിക്കാൻ സാധിക്കും. നിങ്ങളുടെ സുഹൃത്തുക്കളുമായി ഇടപഴകാൻ സമയം കണ്ടെത്തുക. കൗൺസിലിംഗ്, സ്പോർട്സ്, അദ്ധ്യാപനം, നൃത്തം, പാചകം, ഡിസൈനിംഗ്, അഭിനയം, മാർക്കറ്റിംഗ്, ഓഡിറ്റിംഗ് മേഖലയിലുള്ളവർ വ്യക്തിപരമായ പ്രകടനം നടത്തുന്നതിനുള്ള സമയം. ഭാഗ്യ നിറം: പീച്ച്. ഭാഗ്യ ദിനം – വ്യാഴം. ഭാഗ്യ സംഖ്യ – 3,9. ദാനം ചെയ്യേണ്ടത്: അമ്പലത്തിൽ മഞ്ഞ കടുക് ദാനം ചെയ്യുക.
ജന്മസംഖ്യ 4 (നിങ്ങൾ ജനിച്ചത് 4, 13, 22, 31 തീയതികളിൽ ആണെങ്കിൽ): ഇന്ന് നേട്ടങ്ങളും സംതൃപ്തിയും നിങ്ങൾക്കൊപ്പമുണ്ടാവും. നിങ്ങൾ ശക്തനായ ഒരു വ്യക്തിയാണ്, അത് എപ്പോഴും ഓർമ്മയിൽ വെക്കുക. പണമുണ്ടാക്കുന്ന ആശയങ്ങൾ, വ്യായാമം, ഓഡിറ്റിംഗ്, കൗൺസിലിംഗ്, മാർക്കറ്റിംഗ് എന്നിവയിൽ കൂടുതൽ സമയവും ചെലവഴിക്കുക. നിർമ്മാണം, മെഷിനറി, ഇലക്ട്രോണിക്സ്, രോഗശാന്തി, അഭിനയം, കായികം, രാഷ്ട്രീയം എന്നീ മേഖലകളിലുള്ളവർക്ക് മറ്റുള്ളവരുടെ സഹായം ആവശ്യമായി വരും. ഭാഗ്യ നിറം: നീല. ഭാഗ്യ ദിനം –ചൊവ്വ. ഭാഗ്യ സംഖ്യ – 9. ദാനം ചെയ്യേണ്ടത്: പാവങ്ങൾക്ക് വസ്ത്രം ദാനം ചെയ്യുക.
ജന്മസംഖ്യ 5 (നിങ്ങൾ ജനിച്ചത് 5, 14, 23 തീയതികളിൽ ആണെങ്കിൽ): ഗണപതി ഭഗവാൻെറ എല്ലാ ആചാരങ്ങളും ഇന്ന് അനുഷ്ഠിക്കുക. നിക്ഷേപ പദ്ധതികളിൽ നിന്ന് ഉയർന്ന വരുമാനം ലഭിക്കും. ജോലിസ്ഥലത്തെ പെരുമാറ്റത്തെ ആശ്രയിച്ചായിരിക്കും ഇന്നത്തെ നിങ്ങളുടെ സംതൃപ്തി. അക്വാ നിറത്തിലുള്ള വസ്ത്രം ധരിക്കുന്നത് മീറ്റിങ്ങുകളിൽ സഹായിക്കും. യാത്ര ഇഷ്ടപ്പെടുന്നവർക്ക് വിദേശത്ത് പോവുന്നതിനെപ്പറ്റി ആലോചിക്കാവുന്നതാണ്. പങ്കാളിയുടെ വിശ്വാസം നേടാനും അതുവഴി ജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഇന്ന് സാധിക്കും. ഭാഗ്യ നിറം: അക്വാ. ഭാഗ്യ ദിനം – ബുധൻ. ഭാഗ്യ സംഖ്യ – 5. ദാനം ചെയ്യേണ്ടത്: അനാഥർക്ക് പഴങ്ങൾ ദാനം നൽകുക.
ജന്മസംഖ്യ 6 (നിങ്ങൾ ജനിച്ചത് 6, 15, 24 തീയതികളിൽ ആണെങ്കിൽ): നിങ്ങൾ നല്ല കുടുംബം, ബന്ധുക്കൾ, സുഹൃത്തുക്കൾ, കുട്ടികൾ, ബിസിനസ്സ് പങ്കാളികൾ എന്നിവയാൽ അനുഗ്രഹീതനാണ്. അതിനാൽ ഇന്ന് അവരോട് നിങ്ങളുടെ പ്രതിബദ്ധതകൾ നിറവേറ്റുന്നതിനും വിശ്വാസ്യത തെളിയിക്കുന്നതിനുമുള്ള ഒരു ദിവസമാണ്. ധാരാളം അവസരങ്ങൾ നിങ്ങളുടെ മുന്നിലെത്തും. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണ ലഭിക്കുന്നത് നിങ്ങൾക്ക് അനുഗ്രഹമായി അനുഭവപ്പെടും. നല്ല പ്രവർത്തനത്തിലൂടെ ദിവസം ആസ്വദിക്കുക. ഭാഗ്യ നിറം: അക്വാ. ഭാഗ്യ ദിനം – വെള്ളി. ഭാഗ്യ സംഖ്യ – 6. ദാനം ചെയ്യേണ്ടത്: അമ്പലത്തിൽ വെള്ളി നാണയങ്ങൾ ദാനം ചെയ്യുക.
ജന്മസംഖ്യ 7 (നിങ്ങൾ ജനിച്ചത് 7, 16, 25 തീയതികളിൽ ആണെങ്കിൽ): അനാവശ്യമായി ആശയക്കുഴപ്പം ഉണ്ടായാൽ അത്ത് വ്യക്തിപരമായി നിങ്ങളെ ആശയക്കുഴപ്പത്തിലേക്ക് നയിക്കും. ബാധ്യത വർദ്ധിപ്പിക്കുന്നത് ഒഴിവാക്കുക. ഇന്ന് വസ്തുവിൽ നിക്ഷേപിക്കാൻ പറ്റിയ ദിവസമാണ്. മോഡലിംഗ്, രാഷ്ട്രീയം, രോഗശാന്തി, നിയമ പ്രാക്ടീസ്, മെഡിക്കൽ മേഖല, മാധ്യമങ്ങൾ, കയറ്റുമതി ഇറക്കുമതി, ഐടി എന്നിവയിൽ ഇടപെടുന്ന സ്ത്രീകൾക്ക് ഇത് ഭാഗ്യദിനമാണ്. മേലധികാരിയുടെ നിർദ്ദേശങ്ങൾ പാലിക്കാൻ ശ്രമിക്കുക. വിവാഹ ആലോചനകൾ യാഥാർത്ഥ്യമാകാൻ സാധ്യതയുണ്ട്. ഭാഗ്യ നിറം: മഞ്ഞ, പച്ച. ഭാഗ്യ ദിനം – തിങ്കൾ. ഭാഗ്യ സംഖ്യ – 7. ദാനം ചെയ്യേണ്ടത്: പാവപ്പെട്ടവർക്കോ കന്നുകാലികൾക്കോ വാഴപ്പഴം ദാനം ചെയ്യുക.
ജന്മസംഖ്യ 8 (നിങ്ങൾ ജനിച്ചത് 8, 17, 26 തീയതികളിൽ ആണെങ്കിൽ): ഇന്നത്തെ ദിവസം അവസരങ്ങളും ആഡംബരങ്ങളും നിറഞ്ഞതായിരിക്കും. നിയമപരമായ കേസുകൾ പരിഹരിക്കപ്പെടും. ബിസിനസ്സ് ഇടപാടുകൾ വിജയിക്കുന്നതിന് തികഞ്ഞ സമയനിഷ്ഠയും അർപ്പണബോധവും അനിവാര്യമാണ്. നിങ്ങളുടെ സത്യസന്ധതയിലും നിഷ്കളങ്കതയിലും പങ്കാളിക്ക് മതിപ്പുണ്ടാവും. വിദ്യാർത്ഥികളും കായികതാരങ്ങളും ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നത് നല്ലതാണ്. ആരോഗ്യം നിലനിർത്താൻ സസ്യാഹാരമാണ് നല്ലത്. ഭാഗ്യ നിറം – ആകാശനീല. ഭാഗ്യ ദിനം – ശനി. ഭാഗ്യ സംഖ്യ – 6. ദാനം ചെയ്യേണ്ടത്: ആവശ്യമുള്ളവർക്ക് പാദരക്ഷകൾ ദാനം ചെയ്യുക.
ജന്മസംഖ്യ 9 (നിങ്ങൾ ജനിച്ചത് 9, 18, 27 തീയതികളിൽ ആണെങ്കിൽ): വിദ്യാഭ്യാസം, മരുന്ന്, അഭിനയം, രത്നങ്ങൾ, ആഭരണങ്ങൾ, ഓഹരി വിപണി എന്നിവയിൽ പ്രവർത്തിക്കുന്ന സ്ത്രീകൾക്ക് ഇന്ന് നേട്ടങ്ങളുടെ ദിവസമാണ്. പുതിയ വീട് വാങ്ങുന്നതിനും പാർട്ടികൾ നടത്തുന്നതിനും ഷോപ്പിംഗ് നടത്തുന്നതിനും പറ്റിയ ദിവസമാണ്. രാഷ്ട്രീയം, മാധ്യമം, ധനകാര്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ ആളുകൾക്ക് വളർച്ചയുണ്ടാവും. സർക്കാർ ഉദ്യോഗസ്ഥർ നിയമപരമായ സങ്കീർണതകൾ അഭിമുഖീകരിക്കും. ഭാഗ്യ നിറം: ഭാഗ്യ നിറം – ബ്രൗൺ. ഭാഗ്യ ദിനം – ചൊവ്വ. ഭാഗ്യ സംഖ്യ – 9. ദാനം ചെയ്യേണ്ടത്: കന്നുകാലികൾക്ക് ഭക്ഷണം ദാനം ചെയ്യുക.