ജന്മസംഖ്യ 1 (നിങ്ങൾ ജനിച്ചത് 1, 10, 19, 28 തീയതികളിൽ ആണെങ്കിൽ): കരിയറിൽ പുതിയ അവസരങ്ങൾ ലഭിക്കും. ഇത് ഭാവിയിൽ കൂടുതൽ ഗുണം ചെയ്യും. നേതാക്കൾക്ക് അനുയായികളുടെ എണ്ണം വർദ്ധിപ്പിക്കാനും ആഗോളതലത്തിൽ അംഗീകാരം നേടാനും കഴിയും. വ്യക്തിപരമായ കാര്യങ്ങളിൽ ഭാഗ്യം അനുകൂലമായിരിക്കും. സമ്മാനങ്ങളും, നിർദ്ദേശങ്ങളും, പ്രതിഫലങ്ങളും പ്രിയപ്പെട്ടവരിൽ നിന്നുള്ള പിന്തുണയും നേടും. ബിസിനസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ റിസ്ക് എടുത്ത് മുന്നോട്ട് പോകുക. വിദ്യാർത്ഥികളും കായികതാരങ്ങളും വിജയം നേടും. ഭാഗ്യനിറം: പച്ച, വെള്ള ഭാഗ്യദിവസം: ഞായർ, ഭാഗ്യനമ്പർ: 1,5, ദാനം ചെയ്യേണ്ടത്: പാവപ്പെട്ടവർക്ക് പഴം ദാനം ചെയ്യുക.
ജന്മസംഖ്യ 2 (നിങ്ങൾ ജനിച്ചത് 2, 11, 20, 29 തീയതികളിൽ ആണെങ്കിൽ): രാഷ്ട്രീയപ്രവർത്തകർക്ക് ഇന്ന് പാർട്ടി അംഗങ്ങളുടെ പിന്തുണ ലഭിക്കും. സ്ത്രീകൾ സമൂഹത്തിൽ അവരുടെ വ്യക്തിപരമായ പ്രതിച്ഛായ ആസ്വദിക്കും. ലിക്വിഡ് ബിസിനസിൽ നിന്ന് ഉയർന്ന വരുമാനം ലഭിക്കും. മാതാപിതാക്കൾക്ക് കുട്ടികളെക്കുറിച്ചുള്ള സ്വപ്നങ്ങൾ നിറവേറ്റുന്നതിനുള്ള സമയമാണിത്. ദമ്പതികൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടും. പ്രധാനപ്പെട്ട മീറ്റിങ്ങുകളിലോ അഭിമുഖങ്ങളിലോ വെള്ള വസ്ത്രം ധരിക്കുന്നത് വലിയ ഭാഗ്യം കൊണ്ടുവരും. പഴയ സുഹൃത്തുക്കളുമായി സമയം ചെലവഴിക്കും. ഭാഗ്യനിറം: അക്വാ, ഭാഗ്യദിവസം: തിങ്കൾ, ഭാഗ്യനമ്പർ: 2,6, ദാനം ചെയ്യേണ്ടത്: പാവപ്പെട്ടവർക്ക് പഞ്ചസാര ദാനം ചെയ്യുക
ജന്മസംഖ്യ 3 (നിങ്ങൾ ജനിച്ചത് 3, 12, 21, 30 തീയതികളിൽ ആണെങ്കിൽ): നിങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കാനും അഭിമുഖത്തിൽ പങ്കെടുക്കാനും അനുയോജ്യമായ ദിവസം. ഭാഗ്യം, സ്ഥിരത, അവസരം, പിന്തുണ, ജ്ഞാനം എന്നിവയെല്ലാം ഒത്തുചേരുന്ന ദിവസം. നിക്ഷേപങ്ങളിൽ നിന്നും വരുമാനം നേടും. ക്രിയേറ്റീവ് രംഗങ്ങളിൽ പ്രവർത്തിക്കുന്നതിനെക്കുറിച്ച് ചിന്തിക്കണം. വിദ്യാഭ്യാസ നിരീക്ഷകർ, പരിശീലകർ, സർക്കാർ ഉദ്യോഗസ്ഥർ, സംഗീതജ്ഞർ, രാഷ്ട്രീയക്കാർ എന്നിവർക്ക് പ്രമോഷനുകളും അംഗീകാരങ്ങളും ലഭിക്കും. ബിസിനസുകാർക്ക് ഇടപാടുകാരെ കാണാനും ഇടപാടുകൾ നടത്താനും സാധിക്കും. ഭാഗ്യനിറം: ബ്രൗൺ, ഭാഗ്യദിവസം: വ്യാഴം, ഭാഗ്യനമ്പർ: 3,1, ദാനം ചെയ്യേണ്ടത്: ആശ്രമങ്ങളിൽ അരി ദാനം ചെയ്യുക
ജന്മസംഖ്യ 4 (നിങ്ങൾ ജനിച്ചത് 4, 13, 22, 31 തീയതികളിൽ ആണെങ്കിൽ): നിങ്ങൾ എന്താണോ അതു തന്നെ പുറത്തു കാണിക്കുക. കൃത്രിമത്വങ്ങളിൽ നിന്ന് അകന്നു നിൽക്കുക. വിൽപനയും വിപണന തന്ത്രങ്ങളും കാര്യക്ഷമമായി ഉപയോഗപ്പെടുത്തുക. ഈ ദിവസം തിരക്കേറിയതും ലക്ഷ്യമില്ലാത്തതും ആയേക്കാം. നിങ്ങൾ വീട്ടുകാര്യങ്ങൾക്കായി മാത്രം സമയം ചെലവഴിക്കാതെ ബിസിനസ് കാര്യങ്ങളും നടത്തണം. യുവ ദമ്പതികൾക്ക് പ്രണയവികാരങ്ങൾ പങ്കുവയ്ക്കാൻ നല്ല ദിവസം. നോൺ വെജ് ഒഴിവാക്കുക. വ്യായാമം ചെയ്യുക. ജീവിതത്തിൽ ഒരുപാട് നല്ല മാറ്റങ്ങൾ കാണും. ഭാഗ്യനിറം: റ്റീൽ, ഭാഗ്യദിവസം: ചൊവ്വ, ഭാഗ്യനമ്പർ: 9, ദാനം ചെയ്യേണ്ടത്: പാവപ്പെട്ടവർക്ക് പച്ചക്കറികൾ ദാനം ചെയ്യുക
ജന്മസംഖ്യ 5 (നിങ്ങൾ ജനിച്ചത് 5, 14, 23 തീയതികളിൽ ആണെങ്കിൽ: എന്തെങ്കിലും പ്രത്യേകതയുള്ള കാര്യങ്ങൾക്ക് പുറപ്പെടുമ്പോൾ പച്ച വസ്ത്രം ധരിക്കുക. പ്രണയം പൂക്കുന്നതിനാൽ ബന്ധങ്ങൾ ആസ്വദിക്കാൻ സാധിക്കും. ഇന്ന് ഒരു ചെറിയ യാത്ര പോകും. ഒരു പ്രത്യേക വ്യക്തിയെ കണ്ടുമുട്ടിയേക്കാം. ഇന്ന് നിങ്ങൾക്ക് ആവശ്യമുള്ളതെല്ലാം വാങ്ങുക. സ്റ്റോക്കിലോ വസ്തുവിലോ നിക്ഷേപിക്കണം. വെല്ലുവിളികൾ സ്വീകരിക്കണം. പൊതുയോഗങ്ങളിലും മത്സരങ്ങളിലും പങ്കെടുക്കണം, ബിസിനസിലെ അപകടസാധ്യതകൾ ഏറ്റെടുക്കണം. കരിയറിൽ സ്ഥിരത ഉണ്ടാകും. ഭാഗ്യനിറം: കടൽനീല, ഭാഗ്യദിവസം: ബുധൻ, ഭാഗ്യനമ്പർ: 5, ദാനം ചെയ്യേണ്ടത്: വൃക്ഷത്തൈകൾ ദാനം ചെയ്യുക
ജന്മസംഖ്യ 6 (നിങ്ങൾ ജനിച്ചത് 6, 15, 24 തീയതികളിൽ ആണെങ്കിൽ): അനുഗ്രഹങ്ങൾ, വിനോദം, സന്തോഷം, പുഞ്ചിരി, ഭാഗ്യം എന്നിവ നിറഞ്ഞ ദിവസം. പണത്തിന്റെ ആനുകൂല്യങ്ങൾ നേടും. ഒരു വിജയിയെപ്പോലെ നിങ്ങൾ നിങ്ങളുടേതായ ഐഡന്റിറ്റി സൃഷ്ടിക്കും. കായികതാരങ്ങൾ മത്സരങ്ങളിൽ വിജയിക്കും. നിങ്ങളുടെ കുടുംബം നൽകുന്ന എല്ലാ ബഹുമാനത്തിനും വാത്സല്യത്തിനും ദൈവത്തോട് നന്ദിയുള്ളവരായിരിക്കുക. സർക്കാർ ഉദ്യോഗസ്ഥർ പുതിയ പ്രൊഫൈലും പ്രമോഷനും നേടും. കലാകാരന്മാർക്ക് വൻ ജനക്കൂട്ടത്തെ ആകർഷിക്കാൻ കഴിയും. ഇടപാടുകൾ എളുപ്പത്തിൽ കൈകാര്യം ചെയ്യാനാകും. വിവാഹാലോചനകൾ വരും. ഭാഗ്യനിറം: അക്വാ, ഭാഗ്യദിവസം: വെള്ളി, ഭാഗ്യനമ്പർ: 6,2, ദാനം ചെയ്യേണ്ടത്: അനാഥാലയത്തിലെ കുട്ടികൾക്ക് പാൽ ദാനം ചെയ്യുക
ജന്മസംഖ്യ 7 (നിങ്ങൾ ജനിച്ചത് 7, 16, 25 തീയതികളിൽ ആണെങ്കിൽ): നിങ്ങളുടെ ജ്ഞാനം നിങ്ങൾക്കു തന്നെ പ്രയോജനപ്പെടും. അനുഗ്രഹങ്ങളും വാത്സല്യവും ഇന്ന് നിങ്ങളുടെ എല്ലാ സ്വപ്നങ്ങളും നിറവേറ്റും. ഇന്ന് മഞ്ഞ അരി ദാനം ചെയ്യാൻ മറക്കരുത്. വലിയ ബ്രാൻഡുകളേക്കാൾ ചെറിയ ബ്രാൻഡുകളുമായി സഹകരിക്കാൻ തുടങ്ങണം. ഓഡിറ്റർമാരെ വിശ്വസിക്കാൻ കഴിയാത്തതിനാൽ ഇന്ന് എടുക്കുന്ന ഏത് സാമ്പത്തിക തീരുമാനങ്ങളും അവലോകനം ചെയ്യണം. നിയമപരമായ കേസുകൾ വിജയിക്കാനാകും, എന്നാൽ ഒത്തുതീർപ്പുകൾക്ക് പണം ആവശ്യമായി വരും. അച്ചടക്കമുള്ള ജീവിതശൈലി പിന്തുടരുക. ഭാഗ്യനിറം: ഓറഞ്ച്, ഭാഗ്യദിവസം: തിങ്കൾ, ഭാഗ്യനമ്പർ:7, ദാനം ചെയ്യേണ്ടത്: പാവങ്ങൾക്ക് മഞ്ഞ നിറമുള്ള പഴങ്ങൾ ദാനം ചെയ്യുക
ജന്മസംഖ്യ 8 (നിങ്ങൾ ജനിച്ചത് 8, 17, 26 തീയതികളിൽ ആണെങ്കിൽ): ഈ ദിവസത്തിന്റെ അവസാനം ആകുമ്പോളേക്കും പല കാര്യങ്ങളിലും നിങ്ങൾ വിജയം നേടും. നിങ്ങളുടെ ആത്മവിശ്വാസം മൂലം ഏത് പ്രതികൂലസാഹചര്യങ്ങളെയും നേരിടാനാകും. ഇന്ന് കന്നുകാലികൾക്ക് ദാനധർമം ചെയ്യണം. ഡോക്ടർമാർക്കും നിർമ്മാതാക്കൾക്കും സാമ്പത്തിക ആനുകൂല്യങ്ങൾ ലഭിക്കും. യന്ത്രസാമഗ്രികൾ വാങ്ങുന്നതിനും വസ്തുവകകളിൽ നിക്ഷേപിക്കുന്നതിനും അനുയോജ്യമായ ദിവസം. മാനസിക പിരിമുറുക്കം ശരീരത്തെയും ബാധിച്ചേക്കാം. അതിനാൽ ഉറങ്ങുന്നതിന് മുമ്പ് യോഗ ശീലമാക്കുക. ഭാഗ്യനിറം: നീല, ഭാഗ്യദിവസം: വെള്ളി, ഭാഗ്യനമ്പർ: 6, ദാനം ചെയ്യേണ്ടത്: പാവപ്പെട്ടവർക്ക് പച്ചക്കറികൾ ദാനം ചെയ്യുക
ജന്മസംഖ്യ 9 (നിങ്ങൾ ജനിച്ചത് 9, 18, 27 തീയതികളിൽ ആണെങ്കിൽ): പൊതുപ്രവർത്തകർക്ക് സമൂഹത്തിന്റെ അംഗീകാരം ലഭിക്കും. യുവാക്കൾക്ക് അവരുടെ പങ്കാളികളെ ആകർഷിക്കാൻ അനുയോജ്യമായ ദിവസം. ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിനോ പാർട്ടി നടത്തുന്നതിനോ ആഭരണങ്ങൾ വാങ്ങുന്നതിനോ മത്സര പരീക്ഷയിൽ പങ്കെടുക്കുന്നതിനോ പറ്റിയ ദിവസം. അഭിനേതാക്കൾ, റീട്ടെയിലർമാർ, റെസ്റ്റോറന്റ് ഉടമകൾ, ഡിസൈനർമാർ, ബിൽഡർമാർ, ഐടി പ്രൊഫഷണലുകൾ, ഡോക്ടർമാർ എന്നിവർ നിക്ഷേപങ്ങളിൽ നിന്നും ഉയർന്ന വരുമാനം നേടും. ഭാഗ്യനിറം: ബ്രൗൺ, ഭാഗ്യദിവസം: ചൊവ്വ, ഭാഗ്യനമ്പർ: 9,6, ദാനം ചെയ്യേണ്ടത്: ഒരു പെൺകുട്ടിക്ക് തുവാല ദാനം ചെയ്യുക