ജന്മസംഖ്യ 1 (നിങ്ങൾ ജനിച്ചത് 1, 10, 19, 28 തീയതികളിൽ ആണെങ്കിൽ): ഇന്ന് വീട്ടിലിരുന്ന് ജോലി ചെയ്യാൻ ശ്രമിക്കുക. പണം ചെലവഴിക്കുന്നത് പരമാവധി നിയന്ത്രിക്കുക. മറ്റുള്ളവരുടെ പ്രവർത്തനങ്ങളെ വിലയിരുത്തുന്നത് എപ്പോഴും നല്ലതാണ്. നിയമപരമോ ഔദ്യോഗികമോ ആയ പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരു ബന്ധു നിങ്ങളെ സഹായിക്കും. അഭിനേതാക്കൾ, ജ്വല്ലറി ഉടമകൾ, ശാസ്ത്രജ്ഞർ, ഡിസൈനർമാർ, ഹാർഡ്വെയർ വ്യാപാരികൾ എന്നിവർക്ക് ഓഫറുകൾ ലഭിക്കും. തുകൽ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക. ഭാഗ്യ നിറം: വെള്ള, ആകാശനീല. ഭാഗ്യ ദിനം – തിങ്കൾ. ഭാഗ്യ സംഖ്യ – 2. ദാനം ചെയ്യേണ്ടത്: ആശ്രമത്തിൽ സൂര്യകാന്തി എണ്ണ ദാനം ചെയ്യുക.
ജന്മസംഖ്യ 2 (നിങ്ങൾ ജനിച്ചത് 2, 11, 20, 29 തീയതികളിൽ ആണെങ്കിൽ): ഹൃദയശുദ്ധി കാരണം മറ്റുള്ളവർക്ക് എപ്പോഴും നിങ്ങളോട് ആകർഷകത്വം തോന്നും. ഓഫീസിലെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുക. പുതിയ ബിസിനസ്സ് ആരംഭിക്കാൻ പറ്റിയ സമയമാണ്. കഴിയുന്നത്ര കൂടുതൽ ആളുകളുമായി ഇടപെടുകയും സോഷ്യലൈസ് ചെയ്യുകയും വേണം. രാഷ്ട്രീയക്കാർ എതിരാളികളുടെ കാര്യത്തിൽ ജാഗ്രത പാലിക്കുകയും യാത്രകൾ ഒഴിവാക്കുകയും വേണം. ഭാഗ്യ നിറം: ആകാശ നീല. ഭാഗ്യ ദിനം – തിങ്കൾ. ഭാഗ്യ സംഖ്യ – 2,6. ദാനം ചെയ്യേണ്ടത്: പാവങ്ങൾക്ക് തൈരോ മധുരമോ ദാനം ചെയ്യുക.
ജന്മസംഖ്യ 3 (നിങ്ങൾ ജനിച്ചത് 3, 12, 21, 30 തീയതികളിൽ ആണെങ്കിൽ): ആകർഷണീയതയ്ക്കായി എപ്പോഴും മഞ്ഞൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഏത് മേഖലയിലുള്ള കലാകാരന്മാർക്കും ഇന്ന് ഒരു മികച്ച ദിവസമായിരിക്കും. ഇന്ന് ഭാഗ്യം നിങ്ങൾക്ക് അനുകൂലമായിരിക്കും, എന്നാൽ ബന്ധങ്ങളിൽ ജാഗ്രത പുലർത്താൻ ശ്രമിക്കുക. രാഷ്ട്രീയക്കാർ, സർക്കാർ ഉദ്യോഗസ്ഥർ, സംഗീതജ്ഞർ, ഡിസൈനർമാർ, വിദ്യാർത്ഥികൾ, വാർത്താ അവതാരകർ, അഭിനേതാക്കൾ, നർത്തകർ, റസ്റ്റോറന്റ് ഉടമകൾ, വീട്ടമ്മമാർ, ഹോട്ടലുടമകൾ, എഴുത്തുകാർ എന്നിവർക്ക് കരിയറിൽ വളർച്ചയുടെ സമയമാണ്. ഭാഗ്യ നിറം: ഓറഞ്ച്, പീച്ച്. ഭാഗ്യ ദിനം – വ്യാഴം. ഭാഗ്യ സംഖ്യ – 3. ദാനം ചെയ്യേണ്ടത്: ആവശ്യക്കാർക്ക് മഞ്ഞൾ ദാനം ചെയ്യുക.
ജന്മസംഖ്യ 4 (നിങ്ങൾ ജനിച്ചത് 4, 13, 22, 31 തീയതികളിൽ ആണെങ്കിൽ): ദേശസ്നേഹം ഇന്ന് നിങ്ങളുടെ ചിന്താഗതിയെ മാറ്റിമറിക്കാനുള്ള സാധ്യത ഏറെയാണ്. സമൂഹത്തിന് വേണ്ടി പ്രവർത്തിക്കാനും ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യാനും നിങ്ങൾക്ക് തോന്നും. നിങ്ങൾ അറിവിന്റെയും ദയയുടെയും ഒരു മഹാസമുദ്രമാണ്, അത് നിങ്ങളെ അതുല്യനാക്കുന്നു. ഭക്ഷണം ദാനം ചെയ്യുന്നത് ഇന്ന് വളരെ നല്ല കാര്യമാണ്. നിർമ്മാണം, യന്ത്രങ്ങൾ, ലോഹങ്ങൾ, സോഫ്റ്റ്വെയർ, ബ്രോക്കർമാർ തുടങ്ങിയ ബിസിനസ്സ് മേഖലകളിൽ ഉള്ളവർ ഇന്ന് കരാർ ഒപ്പിടുന്നത് ഒഴിവാക്കണം. ഭാഗ്യ നിറം: നീല. ഭാഗ്യ ദിനം – ചൊവ്വ. ഭാഗ്യ സംഖ്യ – 9. ദാനം ചെയ്യേണ്ടത്: പാവങ്ങൾക്ക് ഭക്ഷണവും വസ്ത്രവും ദാനം ചെയ്യുക.
ജന്മസംഖ്യ 5 (നിങ്ങൾ ജനിച്ചത് 5, 14, 23 തീയതികളിൽ ആണെങ്കിൽ): എല്ലാ ബുധനാഴ്ചകളിലും ഗണേശ മന്ത്രം ജപിക്കാനും ഇന്ന് ക്ഷേത്രത്തിൽ ഇലകൾ സമർപ്പിക്കാനും മറക്കാതിരിക്കുക. വ്യക്തിജീവിതത്തിൽ സമ്പൂർണ്ണത കൈവരിക്കാനുള്ള അവസരമാണ്. അത് നന്നായി വിനിയോഗിക്കുക. വസ്തുവകകൾ വാങ്ങിക്കുവാനോ ഓഹരി നിക്ഷേപങ്ങൾ നടത്താനോ പറ്റിയ ഒരു ദിവസം. സ്പോർട്സ്മാൻ, ചലച്ചിത്ര സംവിധായകർ, ജ്വല്ലേഴ്സ്, ഫിനാൻസ്, കയറ്റുമതിക്കാർ, റീട്ടെയിൽ ബിസിനസുകാർ, സഞ്ചാരികൾ എന്നിവർക്ക് നല്ല ദിവസം. ഭാഗ്യ നിറം: സീ ഗ്രീൻ. ഭാഗ്യ ദിനം – ബുധൻ. ഭാഗ്യ സംഖ്യ – 5. ദാനം ചെയ്യേണ്ടത്: അനാഥാലയത്തിൽ പാൽ ദാനം നൽകുക.
ജന്മസംഖ്യ 6 (നിങ്ങൾ ജനിച്ചത് 6, 15, 24 തീയതികളിൽ ആണെങ്കിൽ): വൈകാരികമായി മറ്റുള്ളവരെ ആശ്രയിക്കുന്നത് ഇന്ന് വല്ലാതെ കൂടാൻ സാധ്യതയുണ്ട്. ഇന്ന് പ്രണയവും വാഗ്ദാനങ്ങളുമൊക്കെ നിറഞ്ഞ ദിവസമാണെങ്കിലും ജോലിയിലായിരിക്കും നിങ്ങൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ആഡംബരം, സമൃദ്ധി, ബഹുമാനം, അധികാരം എന്നിവ ആസ്വദിക്കാൻ സാധിക്കുന്ന ഒരു ദിവസം. മാതാപിതാക്കൾക്ക് കുട്ടികളുടെ പിന്തുണയും കുട്ടികൾക്ക് മാതാപിതാക്കളുടെ അനുഗ്രഹവും ലഭിക്കും. ജ്വല്ലറികൾ, അഭിനേതാക്കൾ, ജോക്കികൾ, ഡോക്ടർമാർ എന്നിവർക്ക് ഭാഗ്യമുള്ള ദിവസം. ഭാഗ്യ നിറം: നീല. ഭാഗ്യ ദിനം – വെള്ളി. ഭാഗ്യ സംഖ്യ – 6. ദാനം ചെയ്യേണ്ടത്: പാവപ്പെട്ട സ്ത്രീകൾക്ക് വളകൾ ദാനം ചെയ്യുക.
ജന്മസംഖ്യ 7 (നിങ്ങൾ ജനിച്ചത് 7, 16, 25 തീയതികളിൽ ആണെങ്കിൽ):ബിസിനസിൽ എത്ര മാത്രം റിസ്ക് എടുക്കാൻ സാധിക്കുമോ അത് ഏറ്റെടുക്കാൻ തയ്യാറാവുക. സാമ്പത്തികമായ കാര്യങ്ങളിൽ ഇന്ന് പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുത്തേക്കും. ജോലിസ്ഥലത്ത് മേലധികാരിയുമായോ മുതിർന്നവരുമായോ വഴക്കുകൾ ഒഴിവാക്കുക. നിങ്ങളുടെ സത്യസന്ധതയ്ക്ക് പകരമായി വിശ്വാസവും ബഹുമാനവും ലഭിക്കും. സർക്കാർ ടെൻഡറുകൾ, റിയൽ എസ്റ്റേറ്റ്, സ്കൂളുകൾ, ഇന്റീരിയറുകൾ, ധാന്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് നല്ല ദിവസമാണ്. ഭാഗ്യ നിറം: ഓറഞ്ച്, നീല. ഭാഗ്യ ദിനം – തിങ്കൾ. ഭാഗ്യ സംഖ്യ – 7. ദാനം ചെയ്യേണ്ടത്: അമ്പലത്തിൽ ചെമ്പ് നാണയങ്ങൾ ദാനം ചെയ്യുക.
ജന്മസംഖ്യ 8 (നിങ്ങൾ ജനിച്ചത് 8, 17, 26 തീയതികളിൽ ആണെങ്കിൽ): കുടുംബത്തിലെ മറ്റുള്ളവർക്ക് ഉത്തരവാദിത്വങ്ങൾ വീതിച്ച് നൽകുക. ബിസിനസ്സ് ഇടപാടുകൾ വിജയകരമായി മുന്നോട്ട് പോവും. ആരോഗ്യകാര്യങ്ങൾ ജാഗ്രത പുലർത്തേണ്ടതുണ്ട്. ഇന്ന് പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. പണം ചെലവഴിക്കുന്നതിൽ മിതത്വം പുലർത്തുക. പ്രണയബന്ധത്തിൽ പുരോഗതിയുണ്ടാവും. ഭാഗ്യ നിറം – ആകാശനീല. ഭാഗ്യ ദിനം – വെള്ളി. ഭാഗ്യ സംഖ്യ – 6. ദാനം ചെയ്യേണ്ടത്: കന്നുകാലികൾക്ക് ധാന്യങ്ങൾ ദാനം ചെയ്യുക.
ജന്മസംഖ്യ 9 (നിങ്ങൾ ജനിച്ചത് 9, 18, 27 തീയതികളിൽ ആണെങ്കിൽ): ഗ്ലാമർ, മെഡിക്കൽ വ്യവസായ മേഖലകളിലുള്ളവർ പുതിയ വിജയം സ്വന്തമാക്കും. ബിസിനസ്സിലോ ജോലിയിലോ പഴയ കരുത്ത് നേടിയെടുക്കാൻ സുഹൃത്തുക്കളെയോ സമപ്രായക്കാരെയോ സമീപിക്കാൻ പറ്റിയ ദിവസം. ദിവസം തുടങ്ങുമ്പോൾ ചുവന്ന വസ്ത്രം ധരിക്കുക. ലോഹവുമായി ബന്ധപ്പെട്ടുള്ള ഇടപാടുകൾ നടത്തുന്നവർ ബാധ്യതകൾ ഏറ്റെടുക്കുക. ഭാഗ്യ നിറം - ചുവപ്പ്. ഭാഗ്യ ദിനം – ചൊവ്വ. ഭാഗ്യ സംഖ്യ – 9. ദാനം ചെയ്യേണ്ടത്: ചുവന്ന് പരിപ്പ് ദാനം ചെയ്യുക.