ജന്മസംഖ്യ 1 (നിങ്ങള്‍ ജനിച്ചത് 1, 10, 19, 28 തീയതികളില്‍ ആണെങ്കില്‍): ജോലിസ്ഥലത്തെ വെല്ലുവിളികളെ സ്വീകരിക്കുക. രാഷ്ട്രീയ നേതാക്കളും ടീം ലീഡര്‍മാരും പങ്കാളിത്ത ഇടപാടുകളില്‍ ഏര്‍പ്പെടാതിരിക്കുക. സാമ്പത്തിക ആനുകൂല്യങ്ങള്‍ ലഭിക്കാൻ കാലതാമസം നേരിടും. വിജയം കൈവരിക്കാനായി ഇന്ന് കൂടുതല്‍ നേരം ജോലി ചെയ്യേണ്ടി വരും. മെഡിക്കല്‍ പ്രൊഫഷണലുകൾ, സ്പോര്‍ട്സ് ക്യാപ്റ്റന്മാര്, സോളാര്‍ ബിസിനസ്സുകാര്‍, എഞ്ചിനീയര്‍മാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് ഇന്ന് പുതിയ അവസരങ്ങൾ ലഭിക്കും. കൃഷി, വിദ്യാഭ്യാസ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ലാഭം നേടാനാകും. ഭാഗ്യനിറം: നീലയും മഞ്ഞയും, ഭാഗ്യദിനം: ഞായറാഴ്ച, ഭാഗ്യ നമ്പര്‍: 9, ദാനം ചെയ്യേണ്ടത്: ആശ്രമത്തില്‍ ഗോതമ്പ് ദാനം ചെയ്യുക.
ജന്മസംഖ്യ 2 (നിങ്ങള്‍ ജനിച്ചത് 2, 11, 20, 29 തീയതികളില്‍ ആണെങ്കില്‍): ഇന്നത്തെ ദിവസം ശിവന് അഭിഷേകം നടത്തുക. ലക്ഷ്യങ്ങളില്‍ എത്തിച്ചേരാന്‍ സത്യസന്ധത ഉണ്ടായിരിക്കണം. നിങ്ങളുടെ നിരപരാധിത്വം ദുരുപയോഗം ചെയ്യാന്‍ ആളുകള്‍ ശ്രമിക്കും. അതിനാല്‍ ശ്രദ്ധയോടെ ഇരിക്കുക. മില്‍, ഓയില്‍ ബിസിനസ്സ്, കയറ്റുമതി ഇറക്കുമതി, ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, ബ്രോക്കര്‍മാര്‍, ട്രാവല്‍ ഏജന്‍സികള്‍, സ്റ്റോക്ക് മാര്‍ക്കറ്റ്, പങ്കാളിത്ത സ്ഥാപനങ്ങള്‍ എന്നീ മേഖലകളിലുള്ളവർക്ക് വിജയം കൈവരിക്കാനാകും. പങ്കാളിയില്‍ നിന്നോ സുഹൃത്തില്‍ നിന്നോ മാനസികമായി വിഷമം നേരിടും. ഭാഗ്യനിറം: നീല, ഭാഗ്യദിനം: തിങ്കളാഴ്ച, ഭാഗ്യ നമ്പര്‍: 2, ദാനം ചെയ്യേണ്ടത്: കന്നുകാലികള്‍ക്ക് വെള്ളം ദാനം ചെയ്യുക.
ജന്മസംഖ്യ 3 (നിങ്ങള്‍ ജനിച്ചത് 3, 12, 21, 30 തീയതികളില്‍ ആണെങ്കില്‍): നിങ്ങളുടെ കഴിവ് കരിയറില്‍ ഗുണം ചെയ്യും. നിങ്ങളുടെ ക്രിയേറ്റീവ് ചിന്തകളും സംസാരവും ഉന്നത ഉദ്യോഗസ്ഥരം ആകര്‍ഷിക്കും. എല്ലാ സാഹചര്യങ്ങളിലും പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ സജ്ജരായിരിക്കും. വിജയം അടുത്ത് തന്നെയുണ്ട്. ഇന്ന് പണവും മറ്റ് വസ്തുക്കളും കൈകാര്യം ചെയ്യുന്നതില്‍ ശ്രദ്ധാലുവായിരിക്കണം. ക്രിയേറ്റീവായ ആളുകളും പൊതു പ്രവര്‍ത്തകരും പ്രശസ്തി നേടും. കായിക പരിശീലകര്‍ക്ക് വിജയവും പ്രതിഫലവും ലഭിക്കും. നിര്‍മ്മാണത്തിലും കാര്‍ഷിക മേഖലയിലും നിക്ഷേപം നടത്താന്‍ അനുകൂല സമയം. രാവിലെ നെറ്റിയില്‍ ചന്ദനം ചാർത്തുക. ഭാഗ്യനിറം: ഓറഞ്ച്, നീല, ഭാഗ്യദിനം: വ്യാഴാഴ്ച, ഭാഗ്യ നമ്പര്‍: 3 ഉം 9 ഉം, ദാനം ചെയ്യേണ്ടത്: ദരിദ്രര്‍ക്ക് സൂര്യകാന്തി എണ്ണ ദാനം ചെയ്യുക.
ജന്മസംഖ്യ 4 (നിങ്ങള്‍ ജനിച്ചത് 4, 13, 22, 31 തീയതികളില്‍ ആണെങ്കില്‍): പഴയ കമ്മിറ്റ്മെന്റുകള്‍ പൂര്‍ത്തിയാക്കാനും വസ്തുവിൽ നിക്ഷേപം നടത്താനുമുള്ള ദിവസം. ഉന്നത സ്ഥാനത്തിരിക്കുന്ന ആളുകള്‍ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തും. ഭാവി പദ്ധതികള്‍ ആരുമായും പങ്കുവെയ്ക്കരുത്. വിദ്യാര്‍ത്ഥികള്‍ക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ സര്‍ക്കാര്‍ ജോലിക്ക് അപേക്ഷിക്കണം. പച്ച ഇലക്കറികള്‍ ദാനം ചെയ്യുന്നത് ഭാഗ്യം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. കായികതാരങ്ങളുടെയും ശസ്ത്രക്രിയാവിദഗ്ധരുടെയും സാമ്പത്തിക നേട്ടങ്ങള്‍ വര്‍ധിക്കും. കൂടാതെ അവരുടെ പ്രകടനത്തിന് അഭിനന്ദനങ്ങള്‍ ലഭിക്കും. തിരക്ക് കാരണം കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും സമയം ചെലവഴിക്കാന്‍ കഴിയില്ല. അതിനാല്‍ അവരുടെ പരാതികള്‍ കേള്‍ക്കുക. ഇന്ന് ദാനം ചെയ്യേണ്ടത് അനിവാര്യമാണ്. ഭാഗ്യനിറം: നീല, ഭാഗ്യദിനം: ചൊവ്വാഴ്ച, ഭാഗ്യ നമ്പര്‍: 9, ദാനം ചെയ്യേണ്ടത്: ഭിക്ഷാടകര്‍ക്ക് പാദരക്ഷകള്‍ ദാനം ചെയ്യുക.
ജന്മസംഖ്യ 5 (നിങ്ങള്‍ ജനിച്ചത് 5, 14, 23 തീയതികളില്‍ ആണെങ്കില്‍): നിങ്ങള്‍ക്ക് ടീം ലീഡര്‍ സ്ഥാനം ലഭിക്കും. പങ്കാളിയോട് നിങ്ങളുടെ വികാരങ്ങള്‍ അറിയിക്കാന്‍ അനുയോജ്യമായ ദിവസം. വസ്തുനിക്ഷേപം നടത്താനും, ഒത്തുചേരലുകളില്‍ പങ്കെടുക്കാനും, യന്ത്രസാമഗ്രികള്‍ വാങ്ങാനും, വസ്തുവകകള്‍ വില്‍ക്കാനും, ഔദ്യോഗിക രേഖകളില്‍ ഒപ്പിടാനും യാത്രയ്ക്ക് പോകാനുമുള്ള ഒരു മികച്ച ദിവസം. വാര്‍ത്താ അവതാരകര്‍, അഭിനേതാക്കള്‍, കരകൗശല കലാകാരന്മാര്, എഞ്ചിനീയര്‍മാര്‍ തുടങ്ങിയവര്‍ എല്ലാ കോണുകളില്‍ നിന്നും അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങും. ശത്രുക്കള്‍ നിങ്ങളെ കുടുക്കാന്‍ ശ്രമിച്ചേക്കാം. അതിനാല്‍ അമിത സന്തോഷം ഒഴിവാക്കുക. ഭാഗ്യനിറം: അക്വാ, ഭാഗ്യദിനം: ബുധനാഴ്ച, ഭാഗ്യ നമ്പര്‍: 5, ദാനം ചെയ്യേണ്ടത്: അനാഥാലയത്തിലെ കുട്ടികള്‍ക്ക് പച്ച പഴങ്ങള്‍ ദാനം ചെയ്യുക.
ജന്മസംഖ്യ 6 (നിങ്ങള്‍ ജനിച്ചത് 6, 15, 24 തീയതികളില്‍ ആണെങ്കില്‍): എല്ലാ ബിസിനസ്സ് ബന്ധങ്ങളും നിങ്ങളുടെ വളര്‍ച്ച വേഗത്തിലാക്കും. നിങ്ങളുടെ കഠിനാധ്വാനം ഇന്നത്തെ ദിവസം സന്തോഷകരമായ ഫലം നല്‍കും. നിങ്ങളുടെ സ്വപ്നങ്ങള്‍ നിറവേറും. ഈ ദിവസം നിങ്ങള്‍ എല്ലാവിധ ആഡംബരങ്ങളും ആസ്വദിക്കും. കുടുംബത്തില്‍ നിന്നുള്ള സ്നേഹവും പിന്തുണയും ഐശ്വര്യം കൊണ്ടുവരും. ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതിനായി ഈ ദിവസം ചെലവഴിക്കും. ചില്ലറ വ്യാപാരികള്‍, അധ്യാപകര്‍, ജ്വല്ലറികള്‍, കോസ്മെറ്റിക്സ് ബിസിനസ്സ്, ഡിസൈനര്‍മാര്‍, അഭിഭാഷകര്‍, ടെക്കികള്‍, രാഷ്ട്രീയക്കാര്‍, അഭിനേതാക്കള്‍ എന്നിവര്‍ക്ക് പ്രത്യേക അഭിനന്ദങ്ങള്‍ ലഭിക്കും. ഭാഗ്യനിറം: ആകാശനീല, ഭാഗ്യദിനം: വെള്ളിയാഴ്ച, ഭാഗ്യ നമ്പര്‍: 6 ഉം 9 ഉം, ദാനം ചെയ്യേണ്ടത്: പാവപ്പെട്ടവര്‍ക്ക് തൈര് ദാനം ചെയ്യുക.
ജന്മസംഖ്യ 7 (നിങ്ങള്‍ ജനിച്ചത് 7, 16, 25 തീയതികളില്‍ ആണെങ്കില്‍): ഇന്നത്തെ നിങ്ങളുടെ ഊര്‍ജ്ജവും ഉത്സാഹവും പരിധിയില്ലാത്തതാണ്. വിജയം അടുത്ത് തന്നെയുണ്ട്. ബന്ധങ്ങളും പ്രകടനവും സാമ്പത്തിക വളര്‍ച്ചയും ആസ്വദിക്കാനുള്ള സമയം ഉടന്‍ വന്നുചേരും. എതിര്‍ലിംഗത്തിലുള്ളയാള്‍ ഭാഗ്യം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. ദൈവാനുഗ്രഹം ലഭിക്കാന്‍ ശിവ പൂജകള്‍ ചെയ്യണം. ഭാഗ്യനിറം: പച്ച, ഭാഗ്യദിനം: തിങ്കള്‍, ഭാഗ്യ നമ്പര്‍: 3, ദാനം ചെയ്യേണ്ടത്: വേവിച്ച മഞ്ഞ അരിയോ പയറുവര്‍ഗ്ഗങ്ങളോ സംഭാവന ചെയ്യുക.
ജന്മസംഖ്യ 8 (നിങ്ങള്‍ ജനിച്ചത് 8, 17, 26 തീയതികളില്‍ ആണെങ്കില്‍): ഒരുപാട് സംഭവങ്ങള്‍ ഒരുമിച്ച് നടക്കുന്ന തിരക്കേറിയ ദിവസം. ചുറ്റുമുള്ളവരെല്ലാം നിങ്ങളുടെ വിശ്വസ്തരായിരിക്കും. അതിനാല്‍ ലീഡര്‍ഷിപ്പ് ആസ്വദിക്കുക. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കണം. പച്ചപ്പ് നിറഞ്ഞ സ്ഥലങ്ങളില്‍ സമയം ചെലവഴിക്കണം. നിങ്ങളുടെ ഉപദേശകന്റെ മാര്‍ഗ്ഗനിര്‍ദ്ദേശം സ്വീകരിച്ച് പിന്തുടരുക. ഭാഗ്യനിറം: പര്‍പ്പിള്‍, ഭാഗ്യദിനം: വെള്ളിയാഴ്ച, ഭാഗ്യ നമ്പര്‍: 6, ദാനം ചെയ്യേണ്ടത്: പാവപ്പെട്ടവര്‍ക്ക് കുട ദാനം ചെയ്യുക.
ജന്മസംഖ്യ 9 (നിങ്ങള്‍ ജനിച്ചത് 9, 18, 27 തീയതികളില്‍ ആണെങ്കില്‍): ഭാഗ്യം വര്‍ധിപ്പിക്കാന്‍ ഇന്ന് ചുവപ്പ് വസ്ത്രം ധരിക്കുക. പ്രോപ്പര്‍ട്ടി ഡീലര്‍മാര്‍, വസ്ത്ര നിര്‍മ്മാതാക്കള്‍, ബാങ്ക് ജീവനക്കാര്‍, പാചകക്കാര്‍, ഹോട്ടലുടമകള്‍, ഡോക്ടര്‍മാര്‍, വൈദ്യന്മാര്, ഫാര്‍മസിസ്റ്റ്, സര്ജന്, രാഷ്ട്രീയക്കാര്‍, കായികതാരങ്ങള്‍ എന്നിവര്‍ക്ക് പ്രതിഫലവും അംഗീകാരവും ലഭിക്കും. ഈ ദിവസം പ്രശസ്തിയും തമാശകളും ഊര്‍ജ്ജവും ഉത്സാഹവും നിറഞ്ഞതാണ്. സാമ്പത്തിക നേട്ടങ്ങളും വസ്തു രജിസ്ട്രേഷനും ഇന്ന് സുഗമമായി നടക്കാന്‍ സാധ്യതയുണ്ട്. പരസ്പര വിശ്വാസത്താല്‍ ബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാകും. ഭാഗ്യനിറം: ചുവപ്പ്, ഭാഗ്യദിനം: ചൊവ്വാഴ്ച, ഭാഗ്യ നമ്പര്‍: 9, ദാനം ചെയ്യേണ്ടത്: ദരിദ്രര്‍ക്ക് ചുവന്ന മസൂര്‍ ദാനം ചെയ്യുക.