ജന്മസംഖ്യ 1 (നിങ്ങള്‍ ജനിച്ചത് 1, 10, 19, 28 തീയതികളില്‍ ആണെങ്കില്‍): വികാരങ്ങളില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉള്ള ദിവസം. പഴയ ബിസിനസ്സ് ഓര്‍ഡറുകളുടെ പേയ്മെന്റുകള്‍ ലഭിക്കും. നിങ്ങള്‍ ഒത്തുചേരലുകളില്‍ പങ്കെടുക്കുകയും സ്റ്റേജ് നയിക്കുകയും ചെയ്യും. നിങ്ങളുടെ സംസാര ശൈലി മറ്റുള്ളവരില്‍ മതിപ്പ് ഉണ്ടാക്കും. ദമ്പതികള്‍ വൈകാരികമായി കൂടുതല്‍ അടുക്കും, എന്നാല്‍ ഒരുമിച്ച് സമയം ചെലവഴിക്കുന്നത് ബുദ്ധിമുട്ടായിരിക്കും. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ഡോക്ടര്‍മാര്‍, സംഗീതജ്ഞര്‍, ഗ്ലാമര്‍ വ്യവസായം എന്നീ മേഖലകളിലുള്ളവര്‍ ലക്ഷ്യങ്ങൾ കൈവരിക്കും. നിങ്ങളുടെ അഭിപ്രായങ്ങളിലും തീരുമാനങ്ങളിലും ഉറച്ചുനില്ക്കുക. ഭാഗ്യനിറം: ഓറഞ്ച്, ഭാഗ്യദിനം: ഞായറാഴ്ചയും ചൊവ്വാഴ്ചയും, ഭാഗ്യനമ്പര്‍: 1 ഉം 9 ഉം, ദാനം ചെയ്യേണ്ടത്: സിട്രസ് പഴങ്ങള്‍ ദാനം ചെയ്യുക.
ജന്മസംഖ്യ 2 (നിങ്ങള്‍ ജനിച്ചത് 2, 11, 20, 29 തീയതികളില്‍ ആണെങ്കില്‍): ആളുകള്‍ നിങ്ങളുടെ വികാരങ്ങള്‍ ദുരുപയോഗം ചെയ്തേക്കാം. അതിനാല്‍ മറ്റുള്ളവരുമായി വികാരങ്ങള്‍ പങ്കുവെക്കുമ്പോള്‍ ശ്രദ്ധിക്കുക. നിങ്ങളുടെ മനസ്സ് പറയുന്നതനുസരിച്ച് തീരുമാനങ്ങള്‍ എടുക്കുക. നിങ്ങള്‍ നിഷ്കളങ്കനായതുകൊണ്ട് നിങ്ങളെ എളുപ്പത്തില്‍ വേദനിപ്പിക്കാം, സ്റ്റോക്ക് മാര്‍ക്കറ്റ് നിക്ഷേപങ്ങളും കയറ്റുമതി ബിസിനസ്സ് ഡീലുകളും നടത്താനുള്ള സമയം. പ്രണയബന്ധങ്ങള്‍ വളരും. ഭാഗ്യനിറം: പിങ്ക്, ആകാശനീല, ഭാഗ്യ ദിനം: തിങ്കളാഴ്ച, ഭാഗ്യനമ്പര്‍: 2, ദാനം ചെയ്യേണ്ടത്: ഭിക്ഷാടകര്‍ക്ക് അരി ദാനം ചെയ്യുക.
ജന്മസംഖ്യ 3 (നിങ്ങള്‍ ജനിച്ചത് 3, 12, 21, 30 തീയതികളില്‍ ആണെങ്കില്‍): നിങ്ങള്‍ ഭാവനയില്‍ കാണുന്ന കാര്യങ്ങള്‍ക്ക് പ്രായോഗികത ഉണ്ടാകില്ല. അതിനാല്‍ സ്വപ്ന ലോകത്ത് നിന്ന് പുറത്തുവരിക. മുന്‍കാല പ്രകടനങ്ങള്‍ക്കുള്ള പണം ലഭിക്കുന്ന ദിവസം. സമൂഹത്തില്‍ സ്ഥാനവും നേട്ടങ്ങളും ലഭിക്കും. എന്നാല്‍ നിങ്ങളുടെ ഗുരുവിനെ ബഹുമാനിക്കാന്‍ ഓര്‍ക്കുക. നിങ്ങളുടെ ഗുരുവിനോ ദൈവത്തിനോ ദീപം തെളിയിക്കണം. രാഷ്ട്രീയക്കാര്‍ക്കും അഭിഭാഷകര്‍ക്കും മികച്ച ദിവസമായിരിക്കും. ഷോപ്പിംഗ്, അഡ്മിഷന് എടുക്കല്‍, വീട് അല്ലെങ്കില്‍ വാഹനം വാങ്ങല്‍, വസ്ത്രങ്ങള്‍ വാങ്ങല്‍ എന്നീ കാര്യങ്ങള്‍ക്ക് ഏറ്റവും നല്ല ദിവസമാണ്. ഡിസൈനര്‍മാര്‍, ഹോട്ടലുടമകള്‍, അവതാരകര്‍, പരിശീലകര്‍, ഫിനാന്സുകാര്, സംഗീതജ്ഞര്‍ എന്നിവര്‍ ഇന്ന് പ്രത്യേക നേട്ടങ്ങള്‍ കൈവരിക്കും. ഇന്നത്തെ ദിവസം മഞ്ഞ ചോറ് കഴിക്കുക. ഭാഗ്യനിറം: ചുവപ്പ്, ഭാഗ്യ ദിനം: വ്യാഴാഴ്ച, ഭാഗ്യനമ്പര്‍: 3 ഉം 9 ഉം, ദാനം ചെയ്യേണ്ടത്: ക്ഷേത്രത്തില്‍ മഞ്ഞ കടുക് ദാനം ചെയ്യുക.
ജന്മസംഖ്യ 4 (നിങ്ങള്‍ ജനിച്ചത് 4, 13, 22, 31 തീയതികളില്‍ ആണെങ്കില്‍): ജോലി സുഗമമായി പൂര്‍ത്തിയാക്കുന്നതിന് പണത്തിന്റെയും പൂര്‍വ്വിക ബന്ധങ്ങളുടെയും ശക്തി ഉപയോഗിക്കുന്നതിനുള്ള മികച്ച ദിവസം. സാമ്പത്തിക തീരുമാനങ്ങള്‍ വളരെ ലാഭകരമായി തീരും. തിയേറ്റര്‍ കലാകാരന്മാര്, അഭിനേതാക്കള്‍, അവതാരകര്‍, നര്‍ത്തകര്‍ എന്നിവര്‍ ഓഡിഷന് അപേക്ഷിക്കുന്നത് ഗുണം ചെയ്യും. ലോഹ നിര്‍മ്മാതാക്കള്‍, ബില്‍ഡര്‍മാര്‍, വിതരണക്കാര്‍, ഐടി പ്രൊഫഷണലുകള്‍ എന്നിവർക്ക് വലിയ ലാഭം നേടാനാകും. ഇന്നത്തെ ദിവസം പച്ച ഇലക്കറികള്‍ കഴിക്കുക. ഭാഗ്യനിറം: പര്‍പ്പിള്‍, ഭാഗ്യദിനം: ചൊവ്വാഴ്ച, ഭാഗ്യ നമ്പര്‍: 9, ദാനം ചെയ്യേണ്ടത്: ആശ്രമങ്ങളില്‍ പുതപ്പുകള്‍ ദാനം ചെയ്യുക.
ജന്മസംഖ്യ 5 (നിങ്ങള്‍ ജനിച്ചത് 5, 14, 23 തീയതികളില്‍ ആണെങ്കില്‍): ആശയക്കുഴപ്പം അവസാനിക്കും. പണവും ജനപ്രീതിയും നേടുന്നതിനുള്ള പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തും. ദീര്‍ഘകാല പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പൂര്‍ണ പിന്തുണ ലഭിക്കും. ട്രാവല്‍, സ്റ്റോക്ക് മാര്‍ക്കറ്റ്, സ്പോര്‍ട്സ്, റീട്ടെയില്‍, കയറ്റുമതി ഇറക്കുമതി ബിസിനസ്സ് എന്നിവയിലെ നിക്ഷേപത്തില്‍ നിന്ന് വരുമാനം ലഭിക്കാന്‍ സാധ്യതയുണ്ട്. രാഷ്ട്രീയം, നിര്‍മ്മാണം, അഭിനയം, ഓഹരി വിപണി, കയറ്റുമതി, പ്രതിരോധം, ഇവന്റുകള്‍, മത്സര പരീക്ഷകള്‍, അഭിമുഖങ്ങള്‍ എന്നിവയില്‍ പങ്കെടുക്കുന്നത് അനുകൂലമാകും. ഭാഗ്യനിറം: പച്ചയും ഓറഞ്ചും, ഭാഗ്യദിനം: ബുധനാഴ്ച, ഭാഗ്യ നമ്പര്‍: 5, ദാനം ചെയ്യേണ്ടത്: കന്നുകാലികള്‍ക്കോ പാവങ്ങള്‍ക്കോ പച്ച ഇലക്കറികള്‍ ദാനം ചെയ്യുക.
ജന്മസംഖ്യ 6 (നിങ്ങള്‍ ജനിച്ചത് 6, 15, 24 തീയതികളില്‍ ആണെങ്കില്‍): നിങ്ങളുടെ സോഷ്യല്‍ സര്‍ക്കിളുകള്‍ വിപുലീകരിക്കുക. സമൃദ്ധിയും സമ്പൂര്‍ണ്ണതയും നല്കുന്ന ഒരു ആഡംബര ദിനം. ബന്ധുക്കളുമായുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാനും ഷോപ്പിംഗിന് പോകാനുമുള്ള സമയം. ഡിസൈനര്‍മാര്‍, ഇവന്റ് മാനേജര്‍മാര്‍, ബ്രോക്കര്‍മാര്‍, പാചകക്കാര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് പുതിയ അസൈന്മെന്റുകള് ലഭിക്കും. പ്രണയബന്ധം വീട്ടില്‍ സന്തോഷം കൊണ്ടുവരും. ഭാഗ്യനിറം: വയലറ്റ്, ഭാഗ്യ ദിനം: വെള്ളിയാഴ്ച, ഭാഗ്യ നമ്പര്‍: 6, ദാനം ചെയ്യേണ്ടത്: ആശ്രമങ്ങളിലേക്ക് പഞ്ചസാര ദാനം ചെയ്യുക.
ജന്മസംഖ്യ 7 (നിങ്ങള്‍ ജനിച്ചത് 7, 16, 25 തീയതികളില്‍ ആണെങ്കില്‍): മറ്റുള്ളവരെ വിലയിരുത്താതിരിക്കുക. പുതിയ അവസരങ്ങള്‍ക്കായി ശുഭാപ്തിവിശ്വാസത്തോടെയിരിക്കുക. അഭിഭാഷകര്‍, സിഎക്കാര്‍, ഡിഫന്‍സ് ഓഫീസര്‍മാര്‍, ട്രാവലര്‍മാര്‍, എഞ്ചിനീയര്‍മാര്‍ തുടങ്ങിയവര്‍ക്ക് സമൂഹത്തില്‍ വലിയ അംഗീകാരം ലഭിക്കും. സമപ്രായക്കാരെ സംശയിക്കാതിരിക്കുക. ഇന്ന് എല്ലാം മികച്ചതായി നടക്കും. ഇന്നത്തെ ദിവസം വെല്ലുവിളികളെ സ്വീകരിക്കുക. ജോലിസ്ഥലത്ത് എതിര്‍ലിംഗത്തിലുള്ളവരുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുക. ആരെങ്കിലും ഒരു പ്രണയാഭ്യര്‍ത്ഥനയോ ബിസിനസ് ഓഫറോ വാഗ്ദാനം ചെയ്യും. അത് സ്വാഗതം ചെയ്യുക. അത് ഭാവിയില്‍ നിങ്ങള്‍ക്ക് പ്രയോജനം ചെയ്യും. അഭിഭാഷകര്‍, തിയേറ്റര്‍ ആര്‍ട്ടിസ്റ്റ്, സിഎക്കാര്‍, സോഫ്റ്റ്വെയര് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് പ്രത്യേക ഭാഗ്യം ലഭിക്കും. ഭാഗ്യനിറം: ഓറഞ്ച്, ഭാഗ്യ ദിനം: തിങ്കളാഴ്ച, ഭാഗ്യ നമ്പര്‍: 7 ഉം 9 ഉം, ദാനം ചെയ്യേണ്ടത്: ആശ്രമത്തിലേക്ക് പാത്രങ്ങള്‍ നല്‍കുക.
ജന്മസംഖ്യ 8 (നിങ്ങള്‍ ജനിച്ചത് 8, 17, 26 തീയതികളില്‍ ആണെങ്കില്‍): നിങ്ങള്‍ വളരെയധികം ആഗ്രഹങ്ങള്‍ ഉള്ള വ്യക്തിയാണ്. അതുകൊണ്ടുതന്നെ നിങ്ങള്‍ ആരോഗ്യം പലപ്പോഴും ശ്രദ്ധിക്കാറില്ല. കുറച്ച് ദിവസത്തേക്ക് യാത്രകള്‍, ശാരീരിക അദ്ധ്വാനം എന്നിവ നിയന്ത്രിക്കുക. സാമ്പത്തിക നേട്ടങ്ങള്‍ ഉയര്‍ന്നതായിരിക്കും. സ്വത്തുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമാകും. എന്നിരുന്നാലും നിയമപരമായ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ പണം ആവശ്യമായി വരും. നിര്‍മ്മാതാക്കള്‍, ഐടി ജീവനക്കാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ബ്രോക്കര്‍മാര്‍, ജ്വല്ലറി ഉടമകള്‍, ഡോക്ടര്‍മാര്‍, പബ്ലിക് സ്പീക്കര്‍മാര്‍ എന്നിവര്‍ നേട്ടങ്ങള്‍ സ്വന്തമാക്കും. പങ്കാളികളുമായി വ്യക്തിപരമായി തര്‍ക്കങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ശാന്തനായി ഇരിക്കുക. ഭാഗ്യനിറം: ഡീപ് പര്‍പ്പിള്‍, ഭാഗ്യദിനം: വെള്ളിയാഴ്ച, ഭാഗ്യ നമ്പര്‍: 6, ദാനം ചെയ്യേണ്ടത്: പാവപ്പെട്ടവര്‍ക്ക് വസ്ത്രങ്ങള്‍ ദാനം ചെയ്യുക.
ജന്മസംഖ്യ 9 (നിങ്ങള്‍ ജനിച്ചത് 9, 18, 27 തീയതികളില്‍ ആണെങ്കില്‍): കമിതാക്കളും പങ്കാളിത്ത സംരംഭങ്ങളില്‍ ഏര്‍പ്പെടുന്നവരും വിജയം നേടും. പേരും പ്രശസ്തിയും നിറഞ്ഞ ദിവസം. നിങ്ങള്‍ പലര്‍ക്കും പ്രചോദനമായിരിക്കും. അതിനാല്‍ ഒരു ലീഡറായി പ്രവര്‍ത്തിക്കുകയും നിങ്ങളുടെ വ്യക്തിത്വം ആസ്വദിക്കുകയും ചെയ്യുക. പ്രണയിക്കുന്നവര്‍ക്ക് അവരുടെ വികാരങ്ങള്‍ നേരിട്ടോ കത്തുകളിലൂടെയോ പ്രകടിപ്പിക്കാനുള്ള ദിവസം. ബിസിനസ് ബന്ധങ്ങളും ഡീലുകളും വളര്‍ച്ച കൈവരിക്കും. സിനിമാ മേഖലയിലുള്ളവരും മാധ്യമ പ്രവര്‍ത്തകരും പ്രശസ്തി നേടും. പരിശീലകര്‍, ബേക്കര്‍മാര്‍, ഹോട്ടലുടമകള്‍, സ്റ്റോക്ക് ബ്രോക്കര്‍മാര്‍, ഡിസൈനര്‍മാര്‍, ഡോക്ടര്‍മാര്‍, അഭിഭാഷകര്‍, എഞ്ചിനീയര്‍മാര്‍, അഭിനേതാക്കള്‍ എന്നിവര്‍ക്ക് ജനപ്രീതി ലഭിക്കും. ഭാഗ്യനിറം: ചുവപ്പും ഓറഞ്ചും, ഭാഗ്യദിനം: ചൊവ്വാഴ്ച, ഭാഗ്യ നമ്പര്‍: 9, ദാനം ചെയ്യേണ്ടത്: ദരിദ്രര്‍ക്ക് തണ്ണിമത്തന് ദാനം ചെയ്യുക.