ജന്മസംഖ്യ 1 (നിങ്ങൾ ജനിച്ചത് 1, 10, 19, 28 തീയതികളിൽ ആണെങ്കിൽ): ഇന്നത്തെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിൽ ആത്മവിശ്വാസം മികച്ച പങ്ക് വഹിക്കും. ഇന്ന് നിങ്ങൾ എല്ലാ സുഖസൗകര്യങ്ങളും ആസ്വദിക്കും. പണം നേടുകയോ ലക്ഷ്യം നേടുകയോ ചെയ്യുന്നത് എളുപ്പമായിരിക്കും. വിജയം നേടുന്നതിന്, സൂര്യന്റെയും ഗുരുവിന്റെയും അനുഗ്രഹം വാങ്ങാൻ ഓർമ്മിക്കുക. പരിശീലകരുടെ പിന്തുണയാൽ കായിക താരങ്ങൾ വിജയം നേടും. സ്ത്രീകൾ അവരുടെ വഴക്കമുള്ള മനോഭാവത്തിലൂടെയും പാചകത്തിലൂടെയും ഹൃദയങ്ങൾ കീഴടക്കും. ആത്മവിശ്വാസം വർധിപ്പിക്കാൻ സൂര്യന് വെള്ളം സമർപ്പിക്കുക. ഭാഗ്യനിറം: മഞ്ഞ, ഓറഞ്ച്, ഭാഗ്യദിവസം: ഞായർ, വ്യാഴം, ഭാഗ്യനമ്പർ: 3, ദാനം ചെയ്യേണ്ടത്: സൂര്യകാന്തി എണ്ണ ദാനം ചെയ്യുക.
ജന്മസംഖ്യ 2 (നിങ്ങൾ ജനിച്ചത് 2, 11, 20, 29 തീയതികളിൽ ആണെങ്കിൽ): പോസിറ്റീവായിരിക്കുക. എല്ലാ ഉത്തരവാദിത്തങ്ങളും ഏറ്റെടുക്കുക. വിജയം നിങ്ങൾക്കൊപ്പമുണ്ട്. ജോലിയും വ്യക്തിജീവിതവും തമ്മിലുള്ള ബാലൻസ് നേടുന്നതിന് അനുയോജ്യമായ ദിവസമാണിത്. കുട്ടികൾക്കും ബന്ധുക്കൾക്കുമൊപ്പം ചെലവഴിക്കാൻ പറ്റിയ ദിവസം കൂടിയാണ്. നിക്ഷേപത്തിൽ നിന്നുള്ള വരുമാനം ഉയരാൻ സാധ്യത. ദ്രാവകങ്ങൾ, വിദ്യാഭ്യാസം, പുസ്തകങ്ങൾ, ധനകാര്യം, ഇലക്ട്രോണിക്സ്, മരുന്നുകൾ, കയറ്റുമതി ഇറക്കുമതി, സൗരോർജ്ജം, കൃഷി, പെട്രോൾ, രാസവസ്തുക്കൾ എന്നിവയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് നേട്ടമുണ്ടാകും. ഭാഗ്യനിറം: നീല, ഓറഞ്ച്, ഭാഗ്യദിവസം: തിങ്കൾ, ഭാഗ്യനമ്പർ: 2, ദാനം ചെയ്യേണ്ടത്: പാവപ്പെട്ടവർക്കും കന്നുകാലികൾക്കും കുടിവെള്ളം ദാനം ചെയ്യുക.
ജന്മസംഖ്യ 3 (നിങ്ങൾ ജനിച്ചത് 3, 12, 21, 30 തീയതികളിൽ ആണെങ്കിൽ): പ്രശസ്തി നേടാനുള്ള ഏറ്റവും നല്ല സമയമാണിത്. നിങ്ങളുടെ കഴിവുകളും അറിവും പ്രകടിപ്പിക്കുക. വിദ്യാർത്ഥികൾക്ക് ഈ ദിവസം വിജയം നിറഞ്ഞതാണ്. നിങ്ങളുടെ ശ്രമങ്ങൾ അംഗീകരിക്കപ്പെടും, എന്നാൽ നിങ്ങളുടെ ഉപദേഷ്ടാവിന് നന്ദി പറയാൻ ഓർക്കുക. പങ്കാളിയുടെ പ്രീതി നേടാൻ അനുയോജ്യമായ ദിവസമാണ്, എന്നാൽ മൃദുവും മധുരവുമായ വാക്കുകളിലൂടെ മാത്രം.പ്രണയിക്കുന്നവരെ പ്രപ്പോസ് ചെയ്യാൻ അനുയോജ്യമായ ദിവസം. പഴയ പരിശീലകന്റെ സഹായത്തോടെ കായികതാരങ്ങൾ വിജയം നേടും. ജനശ്രദ്ധ ആകർഷിക്കുന്നതിൽ നിങ്ങൾ ഇന്ന് വിജയിക്കും, പ്രത്യേകിച്ചും നിങ്ങളൊരു രാഷ്ട്രീയപ്രവർത്തകനോ സർക്കാർ ഉദ്യോഗസ്ഥനോ ആണെങ്കിൽ. വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്നതിന് മുമ്പ് ഗുരു മന്ത്രം ചൊല്ലണം. അഭിമുഖത്തിൽ പങ്കെടുക്കാൻ അനുയോജ്യമായ ദിവസം. വ്യാഴ ഗ്രഹത്തിന്റെ ശക്തി വർദ്ധിപ്പിക്കുന്നതിന് സ്ത്രീകൾ മഞ്ഞ നിറത്തിലുള്ള ഭക്ഷണം പാകം ചെയ്യുകയും കുടുംബാംഗങ്ങൾക്ക് വിളമ്പുകയും വേണം. ഭാഗ്യനിറം: ചുവപ്പ്, ഓറഞ്ച്, ഭാഗ്യദിവസം: വ്യാഴം, ഭാഗ്യനമ്പർ: 3,1, ദാനം ചെയ്യേണ്ടത്: അമ്പലത്തിൽ ചന്ദനം കുടിവെള്ളം ദാനം ചെയ്യുക.
ജന്മസംഖ്യ 4 (നിങ്ങൾ ജനിച്ചത് 4, 13, 22, 31 തീയതികളിൽ ആണെങ്കിൽ): ആശയക്കുഴപ്പങ്ങൾ പരിഹരിക്കപ്പെടും. കാര്യങ്ങളെല്ലാം നന്നായി കൈകാര്യം ചെയ്യാൻ സാധിക്കും. അതിനാൽ ഈ ദിവസം പൂർണത കൈവരിക്കും. പ്രതിരോധ രംഗത്തുള്ളവർ, പ്രോപ്പർട്ടി ഡീലർമാർ, ഹോട്ടലുടമകൾ, നിർമ്മാതാക്കൾ, ടെലികോം ബിസിനസുകാർ, ഐടി ജീവനക്കാർ എന്നിവർക്ക് ആനുകൂല്യങ്ങൾ എളുപ്പത്തിൽ ലഭിക്കും. നിക്ഷേപിച്ച പണം തിരികെ വരാൻ കാത്തിരിക്കേണ്ടതുണ്ട്. കൂടുതൽ സമയവും ആസൂത്രണം ചെയ്യാൻ ചെലവഴിക്കണം. സ്റ്റോക്ക് കൈകാര്യം ചെയ്യുകയാണെങ്കിൽ, മുതിർന്നവരുടെ ഉപദേശം മാത്രം ശ്രദ്ധിക്കുക. സിട്രസ് അടങ്ങിയ ഭക്ഷണം കഴിക്കുന്നത് നല്ലതാണ്. ഭാഗ്യനിറം: ബ്രൗൺ, ഭാഗ്യദിവസം: ചൊവ്വ, ഭാഗ്യനമ്പർ: 9, ദാനം ചെയ്യേണ്ടത്: പാവങ്ങൾക്ക് ധാന്യം ദാനം ചെയ്യുക.
ജന്മസംഖ്യ 5 (നിങ്ങൾ ജനിച്ചത് 5, 14, 23 തീയതികളിൽ ആണെങ്കിൽ: ഇന്ന് എല്ലാം ശുഭകരമായി നടക്കും, പ്രത്യേകിച്ച് വ്യവസായികളുടെയും രാഷ്ട്രീയപ്രവർത്തകരുടെയും കാര്യത്തിൽ. സഹപ്രവർത്തകരെയും പരിചയക്കാരെയും സൂക്ഷിക്കുക, നിങ്ങളുടെ രഹസ്യങ്ങൾ അവരുമായി പങ്കിടരുത്. ഗ്ലാമർ, മീഡിയ, വിദേശ ചരക്ക്, കായികം തുടങ്ങിയ രംഗങ്ങളിലുള്ളവർക്ക് നേട്ടമുണ്ടാകും. സുഹൃത്തുക്കളുമായും ബന്ധുക്കളുമായും ഇടപെടുമ്പോൾ യുക്തിസഹമായും പ്രായോഗികമായും ചിന്തിക്കുക. യോഗങ്ങളിൽ ടീൽ നിറമുള്ള വസ്ത്രം ധരിക്കുക. പാർട്ടികളും മാംസാഹാരവും ഒഴിവാക്കുക. സ്വത്തുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ നിങ്ങൾക്ക് അനുകൂലമായി മാറും. കായിക രംഗത്തുള്ളവർ വിജയം നേടും.. ഭാഗ്യനിറം: പച്ച, ഭാഗ്യദിവസം: ബുധൻ, ഭാഗ്യനമ്പർ: 5, ദാനം ചെയ്യേണ്ടത്: കുട്ടികൾക്ക് വൃക്ഷത്തൈകൾ ദാനം ചെയ്യുക.
ജന്മസംഖ്യ 6 (നിങ്ങൾ ജനിച്ചത് 6, 15, 24 തീയതികളിൽ ആണെങ്കിൽ): വ്യാവസായിക രംഗത്ത് പുതിയ അവസരങ്ങൾ നിങ്ങളെ തേടിയെത്തും. മികച്ച പങ്കാളിയെ നൽകിയതിന് ദൈവത്തോട് നന്ദി തോന്നുന്ന ദിവസമാണ് ഇന്ന്. രക്ഷിതാക്കൾക്ക് കുട്ടികളിൽ അഭിമാനം തോന്നും. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും പിന്തുണ ലഭിക്കുന്നത് അനുഗ്രഹമായി അനുഭവപ്പെടും. പങ്കാളിയുമായി ചിലവഴിക്കാനും ഓഫീസിൽ അവതരണങ്ങൾ നൽകാനുമുള്ള സമയം. വാഹനമോ മൊബൈലോ വീടോ വാങ്ങുന്നതിനോ ഒരു ചെറിയ യാത്ര ആസൂത്രണം ചെയ്യുന്നതിനോ പറ്റിയ ദിവസം. ഓഹരി വിപണിയിൽ നിക്ഷേപം അനുകൂലമാകും. പ്രണയബന്ധങ്ങൾ ദൃഢമാകും. അഭിനയവും രാഷ്ട്രീയവും കരിയറാക്കാൻ ശ്രമിക്കുന്നവർ തങ്ങൾക്കു ലഭിക്കുന്ന ഓഫർ സ്വീകരിക്കണം, കാരണം അത് ഭാവിയിലെ വളർച്ചയ്ക്ക് മികച്ചൊരു അവസരമാണ്. ഭാഗ്യനിറം: നീല, പീച്ച്, ഭാഗ്യദിവസം: വെള്ളി, ഭാഗ്യനമ്പർ: 6, ദാനം ചെയ്യേണ്ടത്: വെള്ള നാണയം ദാനം ചെയ്യുക.
ജന്മസംഖ്യ 7 (നിങ്ങൾ ജനിച്ചത് 7, 16, 25 തീയതികളിൽ ആണെങ്കിൽ): ഉയർച്ച താഴ്ചകൾ നിറഞ്ഞ ദിവസം. ഈ ദിവസം നിങ്ങളുടെ അറിവ് ഉപയോഗപ്പെടുത്തേണ്ടതുണ്ട്, പ്രത്യേകിച്ചും ബിസിനസ് ഇടപാടുകളിൽ. മെഡിക്കൽ പരിശോധനകൾ നിർദ്ദേശിച്ചിട്ടുണ്ടെങ്കിൽ വൈകുന്നേരത്തോടെ നടത്തണം. മുതിർന്നവരെ ശുശ്രൂഷിക്കുന്നതിനും തീരുമാനങ്ങളെടുക്കാൻ ഒരു ഇടവേള എടുക്കുന്നതിനും ആവശ്യപ്പെടുന്ന ദിവസം. എതിർലിംഗത്തിൽ ഉള്ളവരുടെ നിർദേശങ്ങൾ സ്വീകരിക്കാൻ മനസ് തുറക്കുക. അഭിഭാഷകന്റെ ഉപദേശം സ്വീകരിക്കുന്നത് പണം ശരിയായ രീതിയിൽ ലാഭിക്കാൻ സഹായിക്കും. സോഫ്റ്റ്വെയർ, രാഷ്ട്രീയം എന്നിവയുമായി ബന്ധപ്പെട്ട ബിസിനസ് ഇടപാടുകൾ വിജയിക്കും. വിവാഹവുമായി ബന്ധപ്പെട്ട മികച്ച പൊരുത്തം ഉടൻ കണ്ടെത്തും. ശിവക്ഷേത്ര ദർശനവും പൂജാകർമങ്ങളും ഐശ്വര്യം കൈവരിക്കാൻ സഹായിക്കും ഭാഗ്യനിറം: മഞ്ഞ, ഭാഗ്യദിവസം: തിങ്കൾ, ഭാഗ്യനമ്പർ: 7, ദാനം ചെയ്യേണ്ടത്: ദരിദ്രർക്കോ ക്ഷേത്രത്തിനോ ലോഹപാത്രം ദാനം ചെയ്യുക.
ജന്മസംഖ്യ 8 (നിങ്ങൾ ജനിച്ചത് 8, 17, 26 തീയതികളിൽ ആണെങ്കിൽ): ഏത് സാഹചര്യത്തിലും പ്രവർത്തിക്കാൻ വഴക്കമുള്ളവരായി തുടരുക. ഇന്ന് അറിവിന്റെയും പണത്തിന്റെയും ശക്തി ആവശ്യമുള്ളിടത്തെല്ലാം ഉപയോഗിക്കുക. സ്വാധീനമുള്ള ആളുകളുടെയോ പണത്തിന്റെയോ ശക്തി ഉപയോഗിച്ച് നിയമപരമായ കേസുകൾ പരിഹരിക്കപ്പെടും. വ്യാവസായിക ഇടപാടുകൾ നടത്താൻ ബന്ധങ്ങൾ ഉപയോഗിക്കുക. ആശയവിനിമയം ശരിയായി നടക്കാത്തതിനാൽ നിങ്ങളുടെ പങ്കാളി പരാതി പറയും. മത്സരത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾ ഇരുണ്ട നിറങ്ങൾ ധരിക്കുന്നത് ഒഴിവാക്കണം. ഉയർന്ന ജ്ഞാനം ഉള്ളതിനാൽ നിങ്ങളുടെ എല്ലാ തീരുമാനങ്ങളും മികച്ചതായിരിക്കും. കായികരംഗത്തുള്ളവർ കഠിനാധ്വാനത്തിലൂടെ വിജയം നേടും. യാത്രാ പദ്ധതികൾ ഉടൻ നടത്തേണ്ടതില്ല. ഇന്ന് ദാനധർമ്മം ചെയ്യേണ്ടത് അനിവാര്യമാണ്. ഭാഗ്യനിറം: പച്ച, ഭാഗ്യദിവസം: ശനി, ഭാഗ്യനമ്പർ: 6, ദാനം ചെയ്യേണ്ടത്: ആവശ്യക്കാർക്ക് ചെരിപ്പ് ദാനം ചെയ്യുക.
ജന്മസംഖ്യ 9 (നിങ്ങൾ ജനിച്ചത് 9, 18, 27 തീയതികളിൽ ആണെങ്കിൽ): കലാകാരൻമാർക്ക് വലിയ തീരുമാനമെടുക്കാനും ദമ്പതികൾക്ക് ഭാവി ആസൂത്രണം ചെയ്യാനും അനുയോജ്യമായ ദിവസം. സർക്കാർ കരാറുകളിലും ഡീലുകളിലും സുഗമമായി ഒപ്പിടും. ഗ്ലാമർ, എയർലൈനുകൾ, സോഫ്റ്റ്വെയർ, നിഗൂഢ ശാസ്ത്രം, സംഗീതം, മാധ്യമം, വിദ്യാഭ്യാസ വ്യവസായം എന്നീ മേഖലകളിലുള്ളവർ ജനപ്രീതി നേടും. ഭാവി രാഷ്ട്രീയപ്രവർത്തകർക്ക് ഇന്ന് ചില പുതിയ സ്ഥാനങ്ങൾ വാഗ്ദാനം ചെയ്യപ്പെടും. പൊതു പ്രസംഗം, അഭിമുഖങ്ങൾ, മത്സര പരീക്ഷകൾ എന്നിവ നടത്താൻ ഈ ദിവസം ഉപയോഗിക്കണം. സംഗീതജ്ഞരുടെ രക്ഷിതാക്കൾ ഇന്ന് തങ്ങളുടെ മക്കളെ ഓർത്ത് അഭിമാനിക്കും.ഡോക്ടർമാർക്കും ശസ്ത്രക്രിയാ വിദഗ്ധർക്കും പ്രതിഫലം ലഭിക്കും. യാത്രാ പദ്ധതികൾ നേട്ടങ്ങൾ നിറഞ്ഞതായിരിക്കും. ഭാഗ്യനിറം: ചുവപ്പ്, ഭാഗ്യദിവസം: ചൊവ്വ, ഭാഗ്യനമ്പർ: 9, ദാനം ചെയ്യേണ്ടത്: ചുവന്ന പരിപ്പ് ദാനം ചെയ്യുക.