ജന്മസംഖ്യ 1 (നിങ്ങൾ ജനിച്ചത് 1, 10, 19, 28 തീയതികളിൽ ആണെങ്കിൽ): മറ്റുള്ളവരുടെ പിന്തുണയോടെ നിങ്ങൾ ഇന്ന് വളരെയധികം നേട്ടങ്ങൾ കൈവരിക്കും. നിങ്ങളുടെ മിക്ക പ്രശ്നങ്ങളും വൈകാതെ തന്നെ അവസാനിക്കും. ജീവിതത്തിൽ പുതിയ എന്തെങ്കിലും ഉടൻ ആരംഭിക്കും. പുതിയ സ്ഥലം, സ്ഥാനം, സുഹൃത്ത് അല്ലെങ്കിൽ ബിസിനസ്സിലെ പുതിയ നിക്ഷേപം, പുതിയ ജോലി, പുതിയ വീട് എന്നിവയിൽ എന്തുമാവാം നിങ്ങൾക്ക് പുതിയതായി ലഭിക്കുന്നത്. മെഡിക്കൽ പ്രാക്ടീഷണർമാർക്ക് ഇന്ന് ഒരു പുതിയ ഓഫർ ലഭിക്കും. കൃഷി, വിദ്യാഭ്യാസം, വ്യവസായം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ലാഭം. ഭാഗ്യ നിറം: നീല. ഭാഗ്യ ദിനം – വെള്ളി. ഭാഗ്യ സംഖ്യ – 6. ദാനം ചെയ്യേണ്ടത്: ആശ്രമത്തിൽ ഭക്ഷണം ദാനം ചെയ്യുക.
ജന്മസംഖ്യ 2 (നിങ്ങൾ ജനിച്ചത് 2, 11, 20, 29 തീയതികളിൽ ആണെങ്കിൽ): ഒരു തുറന്ന പുസ്തകം പോലെ പെരുമാറുന്നത് നിങ്ങളെ ദോഷകരമായി ബാധിക്കും. നിങ്ങളുടെ നിഷ്കളങ്കതയും അമിതമായ സഹായ മനോഭാവവും ആളുകൾ മുതലെടുക്കും. നിങ്ങൾ ആവശ്യമുള്ളപ്പോൾ "ഇല്ല" എന്ന് പറയാൻ പഠിക്കേണ്ടതുണ്ട്. ഡോക്ടർമാർ, എഞ്ചിനീയർമാർ, ബ്രോക്കർമാർ എന്നിവരും ഇറക്കുമതി, ട്രാവൽ ഏജൻസികൾ, ഓഹരി വിപണി, പങ്കാളിത്ത സ്ഥാപനങ്ങൾ, കയറ്റുമതി എന്നിവയിൽ പ്രവർത്തിക്കുന്നവർക്കും വിജയം നേടാനാകും. പങ്കാളിയിൽ നിന്ന് മനസ്സിനെ വിഷമിപ്പിക്കുന്ന കാര്യങ്ങൾ കേൾക്കും. ഭാഗ്യ നിറം: നീല. ഭാഗ്യ ദിനം – തിങ്കൾ. ഭാഗ്യ സംഖ്യ – 2. ദാനം ചെയ്യേണ്ടത്: കന്നുകാലികൾക്ക് വെള്ളം ദാനം ചെയ്യുക.
ജന്മസംഖ്യ 3 (നിങ്ങൾ ജനിച്ചത് 3, 12, 21, 30 തീയതികളിൽ ആണെങ്കിൽ): ഇന്ന് വൈകുന്നേരം നിങ്ങളുടെ ഗുരുവിൻെറ സന്നിധിയിൽ ഒരു ദീപം തെളിയിക്കുക. സഹപ്രവർത്തകരുടെ ഉദ്ദേശലക്ഷ്യങ്ങൾ മനസ്സിലാക്കാനായി പ്രായോഗികമായി പെരുമാറുക. ക്രിയേറ്റീവ് ചിന്തകളും നല്ല സംസാരവും നിങ്ങളുടെ ബോസിന് മതിപ്പുണ്ടാക്കും. ജോലിസ്ഥലത്തും വീട്ടിലും നിങ്ങൾക്ക് പിന്തുണ ലഭിക്കും. എല്ലാ സാഹചര്യങ്ങളിലും പ്രവർത്തിക്കാൻ നിങ്ങൾ വഴക്കമുള്ളവരായിരിക്കും, അതിനാൽ വിജയം വിദൂരമല്ല. പണം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കണം. ഭാഗ്യ നിറം: നീല, ഓറഞ്ച്. ഭാഗ്യ ദിനം – വ്യാഴാഴ്ച. ഭാഗ്യ സംഖ്യ – 3,9. ദാനം ചെയ്യേണ്ടത്: പാവങ്ങൾക്ക് സൂര്യകാന്തി എണ്ണ ദാനം ചെയ്യുക.
ജന്മസംഖ്യ 4 (നിങ്ങൾ ജനിച്ചത് 4, 13, 22, 31 തീയതികളിൽ ആണെങ്കിൽ): നന്നായി ആസൂത്രണം ചെയ്താൽ ബിസിനസ്സിൽ പുരോഗതി ഉണ്ടാവും. സർക്കാർ ജോലിയിലും രാഷ്ട്രീയത്തിലും ഉള്ള ആളുകൾ ഇന്ന് ലക്ഷ്യം കൈവരിക്കാൻ പരമാവധി പ്രവർത്തിക്കുക. ഉയർന്ന സ്ഥാനത്തുള്ള ആളുകൾ കൂടുതൽ വിജയകരമായി മുന്നോട്ട് പോവും. പണത്തിന്റെ കാര്യങ്ങളിൽ ആരുമായും പദ്ധതികൾ പങ്കിടരുത്. പച്ച ഇലക്കറികൾ ദാനം ചെയ്യുന്നത് ഭാഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കും. ഭാഗ്യ നിറം: നീല. ഭാഗ്യ ദിനം – ചൊവ്വ. ഭാഗ്യ സംഖ്യ – 9. ദാനം ചെയ്യേണ്ടത്: യാചകർക്ക് പാദരക്ഷകൾ ദാനം ചെയ്യുക.
ജന്മസംഖ്യ 5 (നിങ്ങൾ ജനിച്ചത് 5, 14, 23 തീയതികളിൽ ആണെങ്കിൽ): രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നവർ വിജയവും സംതൃപ്തിയും നേടുന്നതിന് കഠിനാധ്വാനം ചെയ്യേണ്ടി വരും. യന്ത്രസാമഗ്രികൾ വാങ്ങാനും വസ്തുവകകൾ വിൽക്കാനും ഔദ്യോഗിക രേഖകളിൽ ഒപ്പിടാനും യാത്രയ്ക്ക് പോകാനും ഉചിതമായ ദിവസമാണ്. വാർത്താ അവതാരകർ, അഭിനേതാക്കൾ, കരകൗശല കലാകാരന്മാർ, എഞ്ചിനീയർമാർ എന്നിവർക്ക് എല്ലാ കോണുകളിൽ നിന്നും അഭിനന്ദനങ്ങൾ ലഭിക്കും. കായികപരിശീലകർ പുതിയ വെല്ലുവിളികൾ ഏറ്റെടുക്കുക. ഭാഗ്യ നിറം: ടീൽ. ഭാഗ്യ ദിനം – ബുധൻ. ഭാഗ്യ സംഖ്യ – 5. ദാനം ചെയ്യേണ്ടത്: അനാഥാലയത്തിലെ കുട്ടികൾക്ക് പഴങ്ങൾ ദാനം നൽകുക.
ജന്മസംഖ്യ 6 (നിങ്ങൾ ജനിച്ചത് 6, 15, 24 തീയതികളിൽ ആണെങ്കിൽ):ഇന്ന് നിങ്ങളുടെ ജിവിതത്തിൽ അവസരങ്ങൾ കൂടുതൽ ലഭിക്കുന്ന ദിവസമാണ്. വിൽപ്പന, ഭക്ഷണം, വിപണനം, വ്യാപാരം, വിതരണം, പ്രതിരോധം, വിമാനക്കമ്പനികൾ, ആഭരണങ്ങൾ, സൗന്ദര്യവർദ്ധകവസ്തുക്കൾ, ഗൃഹാലങ്കാരങ്ങൾ എന്നീ മേഖലകളിലാണെങ്കിൽ നിങ്ങളുടെ ജോലി സന്തോഷകരമായിരിക്കും. ഡിസൈനർമാർ, അഭിഭാഷകർ, ടെക്കികൾ, രാഷ്ട്രീയക്കാർ, അഭിനേതാക്കൾ എന്നിവർക്ക് പ്രത്യേക നേട്ടമുണ്ടാവും. ഇന്ന് നിങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ സാധിക്കും. ഭാഗ്യ നിറം: ആകാശനീല. ഭാഗ്യ ദിനം – വെള്ളി. ഭാഗ്യ സംഖ്യ – 6,9. ദാനം ചെയ്യേണ്ടത്: പാവങ്ങൾക്ക് തൈര് ദാനം ചെയ്യുക.
ജന്മസംഖ്യ 7 (നിങ്ങൾ ജനിച്ചത് 7, 16, 25 തീയതികളിൽ ആണെങ്കിൽ): പഴയ സ്വത്ത് ഉപയോഗിച്ച് സാമ്പത്തികമായി നേട്ടമുണ്ടാക്കാൻ സാധിക്കും. ബന്ധങ്ങൾ ആസ്വദിക്കാൻ പറ്റുന്ന ദിവസങ്ങൾ നിങ്ങളെത്തേടി വരും. ബിസിനസ്സിൽ ബന്ധുക്കളെയും സുഹൃത്തുക്കളെയും സൂക്ഷിക്കുക. കൂടുതൽ തർക്കങ്ങൾ ഒഴിവാക്കാൻ മത്സരാർത്ഥികളിൽ നിന്ന് അകന്നു നിൽക്കുക. ഇന്ന് നിങ്ങൾക്ക് സാമ്പത്തികമേഖലയിൽ നേട്ടമുണ്ടാവും. ഭാഗ്യ നിറം: മഞ്ഞ. ഭാഗ്യ ദിനം – തിങ്കൾ. ഭാഗ്യ സംഖ്യ – 7. ദാനം ചെയ്യേണ്ടത്: അനാഥാലയങ്ങളിൽ വസ്ത്രം ദാനം ചെയ്യുക.
ജന്മസംഖ്യ 8 (നിങ്ങൾ ജനിച്ചത് 8, 17, 26 തീയതികളിൽ ആണെങ്കിൽ): നിങ്ങളുടെ മനസ്സിനെ ശാന്തമാക്കുക. എല്ലാം വൈകാതെ ശരിയാവുമെന്ന് മനസ്സിലാക്കുക. അതിനാൽ അനാവശ്യ ചിന്തകൾ തൽക്കാലം ഒഴിവാക്കുക. ചുറ്റുമുള്ള എല്ലാ ആളുകളും നിങ്ങളുടെ വിശ്വസ്തരായ അനുയായികളാണ്. അതിനാൽ നേതൃപദവി ആസ്വദിക്കാനാവും. കുടുംബാംഗങ്ങളുമായും ബന്ധുക്കളുമായും സമയം ചെലവഴിക്കുക. ഇന്ന് കഴിയുന്നത്ര പൊതുപരിപാടികളിൽ പങ്കെടുക്കുകയും സംസാരിക്കുകയും ചെയ്യുക. ഭാഗ്യ നിറം – പർപ്പിൾ. ഭാഗ്യ ദിനം – വെള്ളി. ഭാഗ്യ സംഖ്യ – 6. ദാനം ചെയ്യേണ്ടത്: പാവങ്ങൾക്ക് കുട ദാനം ചെയ്യുക.
ജന്മസംഖ്യ 9 (നിങ്ങൾ ജനിച്ചത് 9, 18, 27 തീയതികളിൽ ആണെങ്കിൽ): ചാറ്റിംഗ്, വായന, ആസൂത്രണം, കലാപരമായ പ്രവൃത്തികൾ, വ്യായാമം, വീട്ടുജോലികൾ എന്നിവയിൽ നിങ്ങൾ കൂടുതൽ സമയം ചെലവഴിക്കും. വളരെയേറെ ഉത്സാഹത്തോടെയും ഊർജ്ജസ്വലതയോടെയുമായിരിക്കും ഇന്ന് നിങ്ങൾ ഇടപെടുക. വസ്തു രജിസ്ട്രേഷൻ ഇന്ന് സുഗമമായി നടക്കാൻ സാധ്യതയുണ്ട്. ബന്ധങ്ങളിൽ കൂടുതൽ വിശ്വാസ്യതയുണ്ടാവും. ഭാഗ്യ നിറം – ചുവപ്പ്, നീല. ഭാഗ്യ ദിനം – ചൊവ്വ. ഭാഗ്യ സംഖ്യ – 9. ദാനം ചെയ്യേണ്ടത്: വനിതാ സഹായിക്ക് ചുവപ്പ് തൂവാല ദാനം ചെയ്യുക.