ജന്മസംഖ്യ 1 (നിങ്ങൾ ജനിച്ചത് 1, 10, 19, 28 തീയതികളിൽ ആണെങ്കിൽ): അറിവ് പകരാനും കരാറുകളിൽ ഏർപ്പെടാനും അനുകൂലമായ ദിവസമാണ് ഇന്ന്. ഉപദേശകന്റെ മാർഗനിർദേശം സ്വീകരിക്കും. പ്രശസ്തി നേടാൻ അവസരം ലഭിക്കും. ജോലി സ്ഥലത്ത് മറ്റുള്ളവരുടെ അസൂയയ്ക്ക് പാത്രമാകും. ഓഫീസിലെ മുതിർന്ന ജീവനക്കാരുമായി കൈകോർത്ത് ജോലിയിൽ കൂടുതൽ ആത്മവിശ്വാസമുണ്ടാക്കിയെടുക്കുക. വ്യക്തിജീവിതത്തിൽ നയപരമായി തീരുമാനങ്ങളെടുക്കുക. ഇന്നത്തെ ദിവസം ആരംഭിക്കുമ്പോൾ തന്നെ അമ്മയുടെ അനുഗ്രഹം വാങ്ങുക. ഭാഗ്യനിറം: മഞ്ഞയും നീലയും, ഭാഗ്യദിനം: ഞായറാഴ്ച, ഭാഗ്യ നമ്പർ: 1, ദാനം ചെയ്യേണ്ടത്: സൂര്യകാന്തി വിത്തുകൾ ദാനം ചെയ്യുക.
ജന്മസംഖ്യ 2 (നിങ്ങൾ ജനിച്ചത് 2, 11, 20, 29 തീയതികളിൽ ആണെങ്കിൽ): ക്ഷമ പാലിക്കേണ്ട ദിവസമാണ് ഇന്ന്. തർക്കങ്ങൾക്ക് കാരണമാകുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക. കരാറുകളിൽ ഏർപ്പെടാൻ ഏറ്റവും നല്ല ദിവസമാണ്. സ്പോർട്സിൽ കോച്ചുമാർക്കൊപ്പമോ ക്ലാസിൽ അധ്യാപകർക്കൊപ്പമോ ചെലവഴിക്കാൻ ഏറ്റവും മികച്ച ദിനം കൂടിയാണിന്ന്. പങ്കാളികളിൽ ആധിപത്യം സ്ഥാപിക്കരുത്. ഇത് ഭാവിയിൽ ബന്ധത്തിൽ വിള്ളലുണ്ടാക്കും. ഇന്ന് വെള്ള വസ്ത്രം ധരിക്കുന്നത് ശുഭകരമാണ്. മെഡിക്കൽ ഉൽപ്പന്നങ്ങൾ, ഡയമണ്ട്, റബ്ബർ, കായിക ഉൽപ്പന്നങ്ങൾ, ദ്രാവകങ്ങൾ, പുസ്തകങ്ങൾ, സ്റ്റേഷനറികൾ, സ്കൂളുകൾ എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ഇന്ന് നേട്ടമുണ്ടാകും. ഭാഗ്യനിറം: വെളുപ്പ്, ഭാഗ്യദിനം: തിങ്കളാഴ്ച, ഭാഗ്യം നമ്പർ: 2, ദാനം ചെയ്യേണ്ടത്: ഭിക്ഷാടകർക്ക് പാൽ ദാനം ചെയ്യുക.
ജന്മസംഖ്യ 3 (നിങ്ങൾ ജനിച്ചത് 3, 12, 21, 30 തീയതികളിൽ ആണെങ്കിൽ): ചുറ്റുമുള്ളവർക്ക് അറിവ് നൽകാനും ചുറ്റുപാടുകളിൽ നിന്ന് അറിവ് സ്വീകരിക്കാനുമുള്ള ദിവസമാണിന്ന്. കഴിഞ്ഞ ദിവസങ്ങളിലെ തർക്കങ്ങളെല്ലാം മറന്ന്, ഇന്നത്തെ ദിവസം മികച്ചതാക്കാൻ സ്വയം ശ്രമിക്കുക. സുഹൃത്തുക്കളുമായി ഇടപഴകാൻ മികച്ച ദിവസമാണ് ഇന്ന്. അദ്ധ്യാപനം, സംഗീതം, അക്കൗണ്ടിംഗ്, നൃത്തം, പാചകം, ഡിസൈനിംഗ്, അഭിനയം എന്നീ മേഖലകളിലുള്ളവർക്ക് സ്വന്തം കഴിവ് പ്രദർശിപ്പിക്കാൻ അനുകൂലമായ സമയം. ഭാഗ്യനിറം: പീച്ച്, ഭാഗ്യ ദിനം: വ്യാഴാഴ്ച, ഭാഗ്യ നമ്പർ: 3, 9, ദാനം ചെയ്യേണ്ടത്: സ്ത്രീകൾക്ക് മഞ്ഞൾ ദാനം ചെയ്യുക.
ജന്മസംഖ്യ 4 (നിങ്ങൾ ജനിച്ചത് 4, 13, 22, 31 തീയതികളിൽ ആണെങ്കിൽ): പണമിടപാടുകൾ, ബിസിനസ്സ് തന്ത്രങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നിറഞ്ഞ ദിവസമായിരിക്കും ഇന്ന്. ഇന്നത്തെ ദിവസം കൂടുതൽ സമയവും കൗൺസിലിങ്ങിലും വിപണനത്തിനുമായാകും പലരും സമയം ചെലവഴിക്കുക. യന്ത്രങ്ങൾ, നിർമ്മാണം, കൗൺസിലിംഗ്, അഭിനയം അല്ലെങ്കിൽ മാധ്യമ മേഖലകളിൽ പ്രവർത്തിക്കുന്നവർ കൂടുതൽ ശ്രദ്ധയോടെ കാര്യങ്ങൾ ചെയ്യുക. കുങ്കുമപ്പൂവ് ചേർത്ത മധുരപലഹാരങ്ങളും സിട്രസ് ഫ്രൂട്ട്സും കഴിക്കുന്നത് ഗുണം ചെയ്യും. ഭാഗ്യനിറം: ആകാശനീല, ഭാഗ്യ ദിനം: ചൊവ്വാഴ്ച, ഭാഗ്യ നമ്പർ: 9, ദാനം ചെയ്യേണ്ടത്: ദരിദ്രർക്ക് ധാന്യങ്ങൾ ദാനം ചെയ്യുക.
ജന്മസംഖ്യ 5 (നിങ്ങൾ ജനിച്ചത് 5, 14, 23 തീയതികളിൽ ആണെങ്കിൽ): ഇന്നത്തെ ദിവസം നിങ്ങളുടെ സഹപ്രവർത്തകരെയും പരിചയക്കാരെയും സൂക്ഷിക്കുക. നിക്ഷേപ പദ്ധതികൾ ലാഭകരമാകും. സ്വത്ത് സംബന്ധമായ തീരുമാനങ്ങളും ഇന്ന് അനുകൂലമാകും. യാത്രാ പ്രേമികൾക്ക് ദീർഘദൂര യാത്രകൾക്ക് അവസരം ലഭിച്ചേക്കും. ഭക്ഷണ പാനീയങ്ങളിൽ ഇന്ന് ശ്രദ്ധ പുലർത്തണം. ഭാഗ്യനിറം: കടൽ പച്ച, ഭാഗ്യ ദിനം: ബുധനാഴ്ച, ഭാഗ്യ നമ്പർ: 5, ദാനം ചെയ്യേണ്ടത്: പഴങ്ങൾ അനാഥർക്ക് ദാനം ചെയ്യുക
ജന്മസംഖ്യ 6 (നിങ്ങൾ ജനിച്ചത് 6, 15, 24 തീയതികളിൽ ആണെങ്കിൽ): ഇന്നത്തെ ദിവസം നിങ്ങൾക്ക് ആഡംബരപൂർണമായിരിക്കും. വാഗ്ദാനങ്ങൾ നിറവേറ്റാൻ കഴിയും. സന്തോഷവും സമൃദ്ധിയും നിറഞ്ഞ മനോഹരമായ ഒരു ദിവസം നൽകിയതിന് ദൈവത്തിന് നന്ദി പറയുക. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും പിന്തുണ ലഭിക്കുന്നത് നിങ്ങൾക്ക് അനുഗ്രഹമായി തോന്നും. അഭിനേതാക്കൾ, ഡോക്ടർമാർ, കയറ്റുമതി ഇറക്കുമതി, തുണി, റിയൽ എസ്റ്റേറ്റ്, ആഡംബര വസ്തുക്കൾ എന്നിവയുമായി ബന്ധപ്പെട്ട ബിസിനസ്സ് ചെയ്യുന്നവർക്ക് അനുകൂല ദിനം. വാഹനങ്ങൾ, വീട്, യന്ത്രങ്ങൾ, അല്ലെങ്കിൽ ആഭരണങ്ങൾ വാങ്ങാൻ നല്ല ദിവസം. ഓഹരി വിപണിയിൽ നടത്തുന്ന നിക്ഷേപം അനുകൂലമാകും. ഭാഗ്യനിറം: അക്വാ, ഭാഗ്യ ദിനം: വെള്ളിയാഴ്ച, ഭാഗ്യ നമ്പർ: 6, ദാനം ചെയ്യേണ്ടത്: നാണയം സംഭാവന നൽകുക
ജന്മസംഖ്യ 7 (നിങ്ങൾ ജനിച്ചത് 7, 16, 25 തീയതികളിൽ ആണെങ്കിൽ): ബിസിനസ്സിലെയോ ജോലിയിലെയോ തടസ്സങ്ങൾ നീക്കാൻ പഴയ ചില ബന്ധങ്ങൾ പൊടി തട്ടിയെടുക്കും. ഇന്ന് എടുക്കുന്ന ചില യുക്തിസഹമായ തീരുമാനങ്ങൾ ബിസിനസ്സിലെ ബാധ്യതകൾ കുറയ്ക്കും. എതിർലിംഗക്കാരുടെ നിർദ്ദേശങ്ങൾ സ്വീകരിക്കാൻ ശ്രമിക്കുക. വിവാഹാലോചനകൾ നടക്കും. ഗണപതി ക്ഷേത്രം സന്ദർശിച്ച് അഭിഷേകം നടത്തുന്നത് ഗുണം ചെയ്യും. ഭാഗ്യനിറം: കടൽ പച്ച, ഭാഗ്യ ദിനം: തിങ്കളാഴ്ച, ഭാഗ്യ നമ്പർ: 7, ദാനം ചെയ്യേണ്ടത്: ക്ഷേത്രത്തിൽ ചെമ്പ് അല്ലെങ്കിൽ വെങ്കല നാണയം സംഭാവന ചെയ്യുക
ജന്മസംഖ്യ 8 (നിങ്ങൾ ജനിച്ചത് 8, 17, 26 തീയതികളിൽ ആണെങ്കിൽ): പ്രായോഗികമായി ചിന്തിക്കുന്നതും ശാന്തമായി സംസാരിക്കുന്നതും ഇന്നത്തെ ദിവസം നിങ്ങൾക്ക് വിജയത്തിലെത്താനുള്ള ഒരു താക്കോൽ ആയി മാറും. നിങ്ങൾ കുടുങ്ങിപ്പോയെന്ന് തോന്നുന്നിടത്തെല്ലാം ഇന്ന് കുടുംബ ബന്ധങ്ങളുടെ ശക്തി ഉപയോഗിക്കുക. പണത്തിന്റെയും ബന്ധത്തിന്റെയും സ്വാധീനം ഉപയോഗിച്ച് നിയമപരമായ കേസുകൾ പരിഹരിക്കാനാകും. വിദേശത്തേക്ക് പോകാൻ ശ്രമിക്കുന്ന വിദ്യാർത്ഥികൾക്ക് ഇന്ന് ഉയർന്ന ഫീസ് നൽകേണ്ടി വരും. ഇത് അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ സഹായിക്കും. ഭാഗ്യനിറം: കടൽ നീല, ഭാഗ്യദിനം: ശനിയാഴ്ച, ഭാഗ്യ നമ്പർ: 6, ദാനം ചെയ്യേണ്ടത്: പാവപ്പെട്ടവർക്ക് ചെരിപ്പ് ദാനം ചെയ്യുക
ജന്മസംഖ്യ 9 (നിങ്ങൾ ജനിച്ചത് 9, 18, 27 തീയതികളിൽ ആണെങ്കിൽ): നിങ്ങളെ അലോസരപ്പെടുത്തുന്ന ചില പ്രശ്നങ്ങൾ ഇന്ന് നടന്നേക്കാം. പരസ്പര വിശ്വാസമാണ് ഇന്നത്തെ ദിവസം നിങ്ങളുടെ വിജയത്തിന്റെ താക്കോൽ. ബിസിനസ്സ് ബന്ധങ്ങൾ, കരാറുകൾ, ശസ്ത്രക്രിയ എന്നിവ വൈകാൻ സാധ്യതയുണ്ട്. കായികതാരങ്ങളുടെ രക്ഷിതാക്കൾക്ക് മക്കളെ കുറിച്ച് ഓർത്ത് അഭിമാനിക്കാൻ അവസരം ലഭിക്കും. ഭാഗ്യനിറം: ഓറഞ്ച്, ഭാഗ്യദിനം: ചൊവ്വാഴ്ച, ഭാഗ്യ നമ്പർ: 9, ദാനം ചെയ്യേണ്ടത്: ക്ഷേത്രത്തിൽ ഓറഞ്ച് നിറത്തിലുള്ള പട്ട് സമർപ്പിക്കുക.