ജന്മസംഖ്യ 1 (നിങ്ങൾ ജനിച്ചത് 1, 10, 19, 28 തീയതികളിൽ ആണെങ്കിൽ):ഇന്ന് നിങ്ങൾ ജോലിസ്ഥലത്ത് കൂടുതൽ അച്ചടക്കത്തോടെയും ഉത്തരവാദിത്വ ബോധത്തോടെയും പെരുമാറേണ്ടതുണ്ട്. ഒരു സ്ഥലമോ കെട്ടിടമോ വാങ്ങുന്നതിനേക്കാൾ അത് തിരഞ്ഞെടുക്കാനുള്ള സമയമാണിത്. കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നവർ മികച്ച വിജയം നേടും. നിർമാണ സാമഗ്രികൾ, ഇലക്ട്രോണിക്സ്, കാർഷിക പുസ്തകങ്ങൾ, മരുന്നുകൾ, ധനകാര്യം എന്നിവയുടെ ബിസിനസിൽ നേട്ടമുണ്ടാവും. സൂര്യാസ്തമയത്തിന് മുമ്പ് പ്രധാനപ്പെട്ട അസൈൻമെന്റുകൾ പൂർത്തിയാക്കുക. ഭാഗ്യ നിറം: അക്വാ, ഭാഗ്യ ദിനം – ഞായർ. ഭാഗ്യ സംഖ്യ – 1. ദാനം ചെയ്യേണ്ടത്: യാചകർക്ക് സൂര്യകാന്തി എണ്ണ ദാനം ചെയ്യുക.
ജന്മസംഖ്യ 2 (നിങ്ങൾ ജനിച്ചത് 2, 11, 20, 29 തീയതികളിൽ ആണെങ്കിൽ): പരീക്ഷ എഴുതി ഉന്നതവിജയം നേടുന്നതിന് ഏറ്റവും മികച്ച ദിവസം. ഇഷ്ടപ്പെട്ട വ്യക്തിക്ക് നല്ല വാക്കുകൾ എഴുതി പ്രണയാഭ്യാർഥന നടത്തിയാൽ ഫലമുണ്ടാവും. നിയമപരമായ പ്രതിബദ്ധതകൾ സുഗമമായി മറികടക്കാൻ സാധിക്കും. നിങ്ങളുടെ വ്യക്തിത്വത്തെ വ്രണപ്പെടുത്താനുള്ള ശ്രമമുണ്ടാവും. അതിനാൽ ജാഗ്രതയോടെ ഇരിക്കുക. സ്ത്രീകൾക്ക് പൊതുവേദികളിൽ ജനപ്രീതിയുണ്ടാവും. കയറ്റുമതി, ഇറക്കുമതി ബിസിനസുകാർക്കും രാഷ്ട്രീയക്കാർക്കും നേട്ടമുണ്ടാവും. ഭാഗ്യ നിറം: ആകാശനീല, ഭാഗ്യ ദിനം – തിങ്കളാഴ്ച. ഭാഗ്യ സംഖ്യ – 2. ദാനം ചെയ്യേണ്ടത്: അമ്പലത്തിൽ പാലോ എണ്ണയോ ദാനം ചെയ്യുക.
ജന്മസംഖ്യ 3 (നിങ്ങൾ ജനിച്ചത് 3, 12, 21, 30 തീയതികളിൽ ആണെങ്കിൽ): നിങ്ങളുടെ കഴിവുകളും അറിവും പ്രതിഭയുമെല്ലാം പുറത്തെടുക്കാനുള്ള ഏറ്റവും നല്ല ദിവസം. ജോലിസ്ഥലത്തെ പ്രമോഷനും അപ്രൈസലും നിങ്ങൾക്ക് നേട്ടമുള്ള രീതിയിലായിരിക്കും. നിങ്ങളുടെ അറിവിലും സംസാരത്തിലും ആളുകൾക്ക് മതിപ്പുണ്ടാവും. വിദ്യാഭ്യാസ വിചക്ഷണർ, സംഗീതജ്ഞർ, ബാങ്കർമാർ, എഴുത്തുകാർ എന്നിവർക്ക് ഇന്ന് എടുക്കുന്ന എല്ലാ തീരുമാനങ്ങളും അനുകൂലമായി മാറും. പ്രണയിക്കുന്നവർ തങ്ങളുടെ വികാരങ്ങൾ തുറന്ന മനസ്സോടെ കൈമാറണം. സർക്കാർ ഉദ്യോഗസ്ഥർക്ക് എല്ലാ ഇടപാടുകളിലും ഭാഗ്യമുണ്ടാവും. ദിവസം ആരംഭിക്കുന്നതിന് മുമ്പ് നിങ്ങളുടെ ഗുരുവിന്റെ നാമം ജപിക്കാനും നെറ്റിയിൽ ചന്ദനം തൊടാനും മറക്കരുത്. ഭാഗ്യ നിറം: ഓറഞ്ച്. ഭാഗ്യ ദിനം – വ്യാഴാഴ്ച. ഭാഗ്യ സംഖ്യ – 3,1. ദാനം ചെയ്യേണ്ടത്: വനിതാ സഹായിക്ക് കുങ്കുമം ദാനം ചെയ്യുക.
ജന്മസംഖ്യ 4 (നിങ്ങൾ ജനിച്ചത് 4, 13, 22, 31 തീയതികളിൽ ആണെങ്കിൽ): സമയം മാനേജ് ചെയ്യുന്ന കാര്യത്തിൽ നിങ്ങൾ ഇപ്പോൾ തന്നെ കൃത്യത പുലർത്തുന്നുണ്ട്. വിശ്രമിക്കാൻ സമയമില്ലെന്ന് മനസ്സിലാക്കുക. ഭാവിക്കായി ഇന്ന് തന്നെ വിത്ത് വിതയ്ക്കുക. സ്പോർട്സ്, രാഷ്ട്രീയം, വിനോദ വ്യവസായം എന്നീ മേഖലകളിലുള്ളവരുടെ യാത്ര വൈകും. നിർമ്മാണം, സ്റ്റോക്ക് മാർക്കറ്റ് ബിസിനസ്സ് എന്നീ മേഖലകളിൽ പ്രവർത്തനങ്ങൾ മന്ദഗതിയിലാകും. മാധ്യമ പ്രവർത്തനം, ലോഹം, മെഡിക്കൽ, കാർഷിക മേഖലകൾ എന്നിവയിലുള്ളവർക്ക് സാമ്പത്തിക നേട്ടമുണ്ടാവും. വിദ്യാർത്ഥികൾക്കും മാർക്കറ്റിംഗ് മേഖലയിലുള്ളവർക്കും മാസാവസാനത്തെ ലക്ഷ്യം കൈവരിക്കാൻ സാധിക്കും. ഇന്ന് നോൺ വെജ് കഴിക്കുന്നത് ഒഴിവാക്കുക. ഭാഗ്യ നിറം: നീല. ഭാഗ്യ ദിനം – ശനി. ഭാഗ്യ സംഖ്യ – 9. ദാനം ചെയ്യേണ്ടത്: യാചകർക്ക് ചെരിപ്പ് സംഭാവന ചെയ്യുക.
ജന്മസംഖ്യ 5 (നിങ്ങൾ ജനിച്ചത് 5, 14, 23 തീയതികളിൽ ആണെങ്കിൽ): നിങ്ങളുടെ വൈദഗ്ധ്യവും യുവത്വത്തിൻെറ ഊർജസ്വലതയും എല്ലാവരെയും ആകർഷിക്കും. മുൻകാല പ്രകടനത്തിന്റെ അംഗീകാരവും നേട്ടങ്ങളും ലഭിക്കുന്നതിനുള്ള ഒരു ദിവസമാണിത്. ഒരു പഴയ സുഹൃത്തോ ബന്ധുവോ സഹായത്തിനായി നിങ്ങളെ തേടിയെത്തും. അവർക്ക് നിങ്ങൾ പിന്തുണ നൽകണം. ബാങ്കർമാർ, കായികതാരങ്ങൾ, അഭിനേതാക്കൾ, രാഷ്ട്രീയക്കാർ എന്നിവർക്ക് ഭാഗ്യമുള്ള ദിനം. വിൽപന മേഖലയിൽ ഉള്ളവർക്കും കായിക രംഗത്തുള്ളവർക്കും നേട്ടമുണ്ടാവും. വിദ്യാർത്ഥികൾക്ക് അവരുടെ അക്കാദമിക് മേഖലയിൽ മികവ് തെളിയിക്കാനാവും. ഭാഗ്യ നിറം: നീല കലർന്ന പച്ച. ഭാഗ്യ ദിനം – ബുധൻ. ഭാഗ്യ സംഖ്യ – 5. ദാനം ചെയ്യേണ്ടത്: പച്ചക്കറികൾ ദാനം നൽകുക.
ജന്മസംഖ്യ 6 (നിങ്ങൾ ജനിച്ചത് 6, 15, 24 തീയതികളിൽ ആണെങ്കിൽ):നിങ്ങളുടെ മേഖലയിൽ ശോഭിക്കുന്ന നക്ഷത്രമായി നിങ്ങൾ മാറിയിരിക്കും. പ്രണയവികാരങ്ങൾ കൈമാറാനും യാത്രകൾ ചെയ്യാനും പറ്റിയ ദിവസം. മാധ്യമങ്ങളെ അഭിമുഖീകരിക്കാനും വിജയം ആഘോഷിക്കാനും സാധിക്കും. ജീവിതപങ്കാളിക്കും കുട്ടികൾക്കുമൊപ്പം സമയം ചെലവഴിക്കാൻ ശ്രമിക്കുക. അഭിനേതാക്കൾക്കും മാധ്യമപ്രവർത്തകർക്കും ഗുണകരമായ ദിവസം. ഭാഗ്യ നിറം: തവിട്ട്. ഭാഗ്യ ദിനം – വെള്ളി. ഭാഗ്യ സംഖ്യ – 6. ദാനം ചെയ്യേണ്ടത്: മധുര പലഹാരങ്ങൾ ദാനം ചെയ്യുക.
ജന്മസംഖ്യ 7 (നിങ്ങൾ ജനിച്ചത് 7, 16, 25 തീയതികളിൽ ആണെങ്കിൽ): ഇന്നത്തെ എല്ലാ നേട്ടങ്ങൾക്കും കാരണം നിങ്ങളുടെ മാതാപിതാക്കളുടെ അനുഗ്രഹമാണ്. സ്പോർട്സിലും അക്കാദമിക മേഖലകളിലും മികച്ച വിജയം നേടും. രാഷ്ട്രീയക്കാർക്ക് മനോഹരമായ ഒരു ദിവസമാണ്. ആളുകളോട് സംസാരിക്കുമ്പോൾ സംയമനം പാലിക്കാൻ ശ്രദ്ധിക്കുക. ഭാഗ്യ നിറം: ഓറഞ്ച്. ഭാഗ്യ ദിനം – തിങ്കൾ. ഭാഗ്യ സംഖ്യ – 7. ദാനം ചെയ്യേണ്ടത്: അമ്പലത്തിൽ എണ്ണ ദാനം ചെയ്യുക.
ജന്മസംഖ്യ 8 (നിങ്ങൾ ജനിച്ചത് 8, 17, 26 തീയതികളിൽ ആണെങ്കിൽ): കഠിനാധ്വാനം ചെയ്താൽ നിശ്ചയമായും സാമ്പത്തികമായ നേട്ടം നിങ്ങളെ തേടിയെത്തും. നിങ്ങൾ നിർമ്മാണ മേഖലയിൽ ഉള്ളയാളാണെങ്കിൽ ദിവസത്തിൻെറ അവസാനം മികച്ച നേട്ടമുണ്ടാവും. ഉയർന്ന തലത്തിലുള്ള അറിവ് നേടുന്നതിന് നിങ്ങൾ കൂടുതൽ സമയം ചെലവഴിക്കും. ഡോക്ടർമാർക്ക് അഭിനന്ദനങ്ങൾ ലഭിക്കും. പൊതുപ്രവർത്തകർക്ക് വൈകുന്നേരത്തോടെ സാമ്പത്തിക നേട്ടം ലഭിക്കും. കുടുംബയോഗങ്ങൾക്കായി സമയം കണ്ടെത്തുക.ഭാഗ്യ നിറം: ആകാശനീല കലർന്ന പച്ച. ഭാഗ്യ ദിനം – വെള്ളി. ഭാഗ്യ സംഖ്യ – 6. ദാനം ചെയ്യേണ്ടത്: യാചകർക്ക് പഴങ്ങൾ ദാനം ചെയ്യുക.
ജന്മസംഖ്യ 9 (നിങ്ങൾ ജനിച്ചത് 9, 18, 27 തീയതികളിൽ ആണെങ്കിൽ): സ്ത്രീകൾ സംസാരിക്കുമ്പോൾ അമിത വൈകാരികത കാണിക്കാതിരിക്കുക. ദിവസം മുഴുവൻ കൈയടികളും നേട്ടങ്ങളും നിറഞ്ഞതാണ്. ജോലിയിൽ പെട്ടെന്നുള്ള വളർച്ചയോ വിജയമോ ഉണ്ടാവും. കായികതാരങ്ങളും വിദ്യാർത്ഥികളും അവസരങ്ങൾക്കായി ശ്രമിക്കണം. പാചകക്കാർ, വനിതാ അഭിനേതാക്കൾ, ഗായകർ, അധ്യാപകർ എന്നിവർക്ക് നേട്ടങ്ങളുടെ ദിവസം. ഭാഗ്യ നിറം: ചുവപ്പ്, ഓറഞ്ച്. ഭാഗ്യ ദിനം – ചൊവ്വ. ഭാഗ്യ സംഖ്യ – 3,9. ദാനം ചെയ്യേണ്ടത്: പഴങ്ങൾ ദാനം ചെയ്യുക.