ജന്മസംഖ്യ 1 (നിങ്ങൾ ജനിച്ചത് 1, 10, 19, 28 തീയതികളിൽ ആണെങ്കിൽ):സ്വത്തുമായി ബന്ധപ്പെട്ട പഴയ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുക. പഴയ തർക്കങ്ങളും അവസാനിപ്പിക്കാൻ ശ്രമം നടത്തുക. വസ്തു വാങ്ങുന്നതിനേക്കാൾ വിൽക്കാൻ പറ്റിയ സമയമാണിത്. കായികരംഗത്തുള്ളവർക്ക് മികച്ച വിജയം ഉറപ്പാണ്. നിർമ്മാണ സാമഗ്രികൾ, ഇലക്ട്രോണിക്സ്, കാർഷിക പുസ്തകങ്ങൾ, മരുന്നുകൾ, ധനകാര്യം എന്നിവയുടെ ബിസിനസ് നന്നായി നടക്കും. ഇന്ന് സൂര്യാസ്തമയത്തിന് മുമ്പ് പ്രധാനപ്പെട്ട അസൈൻമെന്റുകൾ പൂർത്തിയാക്കുക. ഭാഗ്യ നിറം: അക്വാ, ഭാഗ്യ ദിനം – ഞായർ, ഭാഗ്യ സംഖ്യ – 1. ദാനം ചെയ്യേണ്ടത്: യാചകർക്ക് മഞ്ഞ ധാന്യങ്ങൾ ദാനം ചെയ്യുക.
ജന്മസംഖ്യ 2 (നിങ്ങൾ ജനിച്ചത് 2, 11, 20, 29 തീയതികളിൽ ആണെങ്കിൽ): നിങ്ങൾ എപ്പോഴും സത്യസന്ധതയും ആത്മാർഥതയുമുള്ളവരാണ്. എന്നാൽ അത് നിങ്ങളെ ബുദ്ധിമുട്ടിലാക്കാനും സാധ്യതയുണ്ട്. നിയമപരമായ കാര്യങ്ങൾ സുഗമമായി നിറവേറ്റപ്പെടും. ഇന്ന് നിങ്ങളുടെ ആത്മാഭിമാനത്തിന് കളങ്കമേൽക്കാനുള്ള സാധ്യതയുണ്ട്. അതിനാൽ ജാഗ്രതയോടെയിരിക്കുക. സ്ത്രീകൾ പൊതുവേദികളിൽ പങ്കെടുത്ത് ജനപ്രീതി നേടുക. കയറ്റുമതി, ഇറക്കുമതി ബിസിനസുകാർക്കും രാഷ്ട്രീയക്കാർക്കും നേട്ടം ഉണ്ടാകും. ഭാഗ്യ നിറം: ആകാശ നീല, ഭാഗ്യ ദിനം – തിങ്കളാഴ്ച. ഭാഗ്യ സംഖ്യ – 2. ദാനം ചെയ്യേണ്ടത്: പാലോ എണ്ണയോ അമ്പലത്തിലേക്ക് ദാനം ചെയ്യുക.
ജന്മസംഖ്യ 3 (നിങ്ങൾ ജനിച്ചത് 3, 12, 21, 30 തീയതികളിൽ ആണെങ്കിൽ): നിങ്ങൾ പ്രതിഭാശാലിയും കാര്യങ്ങൾ ഭംഗിയായി നിർവഹിക്കുന്നയാളുമാണ്. അതിനാൽ സ്വാഭാവികമായും ചുറ്റുപാടും ശത്രുക്കളുണ്ടാവും. നിങ്ങളുടെ അറിവിലും സംസാരത്തിലും ആളുകൾക്ക് മതിപ്പുണ്ടാകും. വിദ്യാഭ്യാസ വിചക്ഷണർ, സംഗീതജ്ഞർ, ബാങ്കർമാർ എന്നിവർ ഇന്നെടുക്കുന്ന തീരുമാനങ്ങൾ ഗുണകരമാവും. പ്രണയിക്കുന്നവർ തങ്ങളുടെ വികാരങ്ങൾ തുറന്ന മനസ്സോടെ കൈമാറുക. ദിവസം ആരംഭിക്കുന്നതിന് മുമ്പ് നിങ്ങളുടെ ഗുരുവിന്റെ നാമം ജപിക്കാനും നെറ്റിയിൽ ചന്ദനം ഇടാനും മറക്കരുത്. ഭാഗ്യ നിറം: ഓറഞ്ച്. ഭാഗ്യ ദിനം – വ്യാഴാഴ്ച. ഭാഗ്യ സംഖ്യ – 3,1. ദാനം ചെയ്യേണ്ടത്: കുട്ടികൾക്ക് മഞ്ഞ പേനയോ പെൻസിലോ ദാനം നൽകുക.
ജന്മസംഖ്യ 4 (നിങ്ങൾ ജനിച്ചത് 4, 13, 22, 31 തീയതികളിൽ ആണെങ്കിൽ): അർപ്പണബോധത്തോടെ ജോലി ചെയ്യുന്ന നിങ്ങളുടെ വിജയം വിദൂരത്തല്ല. വിശ്രമിക്കാൻ സമയമില്ല, ഭാവിക്കായി ഇന്ന് തന്നെ പ്രയത്നിച്ച് തുടങ്ങുക. സ്പോർട്സ്, രാഷ്ട്രീയം, വിനോദം, വ്യവസായം എന്നീ മേഖലകളിലുള്ളവർക്ക് യാത്രക്ക് പറ്റിയ ദിവസം. മീഡിയ, മെറ്റൽ, മെഡിക്കൽ, കാർഷിക മേഖലകളിലുള്ളവർക്ക് പുതിയ അവസരങ്ങൾ ലഭിക്കും. ഇന്ന് മത്സ്യ മാംസാദികൾ കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ഭാഗ്യ നിറം: നീല, ഓറഞ്ച്. ഭാഗ്യ ദിനം – ശനിയാഴ്ച. ഭാഗ്യ സംഖ്യ – 9. ദാനം ചെയ്യേണ്ടത്: യാചകന് നിർബന്ധമായും വസ്ത്രങ്ങൾ ദാനം ചെയ്യുക.
ജന്മസംഖ്യ 5 (നിങ്ങൾ ജനിച്ചത് 5, 14, 23 തീയതികളിൽ ആണെങ്കിൽ): നിങ്ങൾ എല്ലായ്പ്പോഴും എല്ലാവർക്കും പ്രിയങ്കരനായിരിക്കും. മുൻകാല പ്രകടനത്തിന്റെ അംഗീകാരവും നേട്ടങ്ങളും നിങ്ങളെ തേടിയെത്തുന്ന ദിവസം. ഒരു പഴയ സുഹൃത്തോ ബന്ധുവോ സഹായത്തിനായി നിങ്ങളെ സമീപിക്കും. അവർക്ക് പിന്തുണ നൽകുക. ബാങ്കർമാർ, കായികതാരങ്ങൾ, അഭിനേതാക്കൾ, രാഷ്ട്രീയക്കാർ എന്നിവർക്ക് നേട്ടമുണ്ടാവും. വിദ്യാർത്ഥികൾക്ക് അക്കാദമിക മേഖലകളിൽ പ്രതിഭ തെളിയിക്കാനാവും. ഭാഗ്യ നിറം: സീ ഗ്രീൻ. ഭാഗ്യ ദിനം – ബുധൻ. ഭാഗ്യ സംഖ്യ – 5. ദാനം ചെയ്യേണ്ടത്: പച്ചക്കറികൾ ദാനം നൽകുക.
ജന്മസംഖ്യ 6 (നിങ്ങൾ ജനിച്ചത് 6, 15, 24 തീയതികളിൽ ആണെങ്കിൽ): നിങ്ങൾ കുടുംബത്തിലെ പ്രിയപ്പെട്ട ആളാണ്. ജോലിസ്ഥലത്തും വലിയ ബഹുമാനം നിങ്ങൾക്ക് ലഭിക്കും. കുടുംബ ചടങ്ങുകളിൽ പങ്കെടുക്കാനും വിവാഹനിശ്ചയം നടത്താനും പ്രണയവികാരങ്ങൾ കൈമാറാനും യാത്രകൾ നടത്താനും പറ്റിയ ദിവസം. മാധ്യമങ്ങളെ അഭിമുഖീകരിക്കാനും വിജയം ആഘോഷിക്കാനും സാധിക്കും. കുട്ടികൾക്കും ജീവിതപങ്കാളിക്കുമൊപ്പം സമയം ചെലവഴിക്കാൻ ശ്രമിക്കുക. പുതിയ ഫാക്ടറി സ്ഥാപിക്കാൻ പ്രോപ്പർട്ടി അന്വേഷിക്കുന്നവർക്ക് അത് കണ്ടെത്താൻ സാധിക്കും. അഭിനേതാക്കളും മാധ്യമപ്രവർത്തകരും വിജയം ആസ്വദിക്കും. ഭാഗ്യ നിറം: ടീൽ, ഭാഗ്യ ദിനം – വെള്ളി. ഭാഗ്യ സംഖ്യ – 6. ദാനം ചെയ്യേണ്ടത്: പാവങ്ങൾക്ക് മധുരം ദാനം ചെയ്യുക.
ജന്മസംഖ്യ 7 (നിങ്ങൾ ജനിച്ചത് 7, 16, 25 തീയതികളിൽ ആണെങ്കിൽ): നിങ്ങളുടെ വിജയം നിങ്ങളുടെ കൈകളിലാണ്. ബിസിനസിൽ റിസ്ക് എടുത്താൽ മാത്രമേ വിജയം നേടാൻ സാധിക്കൂ. സ്പോർട്സിലും അക്കാദമിക മേഖലകളിലും ശ്രദ്ധേയമായ വിജയങ്ങൾ നിങ്ങളെ തേടിയെത്തും. രാഷ്ട്രീയക്കാർക്ക് മനോഹരമായ ഒരു ദിവസമാണ്. എളിമയോടെയുള്ള ഇടപെടലുകളും നിങ്ങൾക്ക് ഗുണകരമാവും. മാതാപിതാക്കളുടെ അനുഗ്രഹം വാങ്ങാനും അവർക്ക് നിങ്ങളാൽ കഴിയുന്ന സഹായങ്ങൾ ചെയ്യാനും മറക്കാതിരിക്കുക. ഭാഗ്യ നിറം: ഓറഞ്ച്. ഭാഗ്യ ദിനം – തിങ്കൾ. ഭാഗ്യ സംഖ്യ – 7. ദാനം ചെയ്യേണ്ടത്: ക്ഷേത്രത്തിൽ എണ്ണ ദാനം ചെയ്യുക.
ജന്മസംഖ്യ 8 (നിങ്ങൾ ജനിച്ചത് 8, 17, 26 തീയതികളിൽ ആണെങ്കിൽ): കഠിനാധ്വാനം നടത്തേണ്ട ഘട്ടങ്ങളിലെല്ലാം ഇന്ന് ഭാഗ്യം നിങ്ങളോടൊപ്പമായിരിക്കും. ബ്രാൻഡ് എത്ര വലുതാണോ അത്രയും വലുതായിരിക്കും നിങ്ങളുടെ വിജയവും. നിങ്ങൾ നിർമ്മാതാവാണെങ്കിൽ ഇന്ന് വൈകുന്നേരത്തോടെ സംതൃപ്തിയുള്ള വിജയം നിങ്ങളെ നേടിയെത്തും. . ഉയർന്ന തലത്തിലുള്ള അറിവ് നേടുന്നതിന് നിങ്ങൾ കൂടുതൽ സമയം ചെലവഴിക്കും. ഡോക്ടർമാർക്ക് അവർ ചെയ്യുന്ന സേവനങ്ങൾക്ക് അഭിനന്ദനങ്ങൾ ലഭിക്കും. പൊതുപ്രവർത്തകർക്ക് വൈകുന്നേരത്തോടെ സാമ്പത്തിക നേട്ടം ലഭിക്കും. ഭാഗ്യ നിറം: ആകാശ നീല. ഭാഗ്യ ദിനം – വെള്ളി. ഭാഗ്യ സംഖ്യ – 6. ദാനം ചെയ്യേണ്ടത്: യാചകർക്ക് നാരങ്ങ ദാനം ചെയ്യുക.
ജന്മസംഖ്യ 9 (നിങ്ങൾ ജനിച്ചത് 9, 18, 27 തീയതികളിൽ ആണെങ്കിൽ): സ്ത്രീകൾക്ക് ഇന്ന് മറ്റുള്ളവരിൽ മതിപ്പുണ്ടാക്കാനും മാതൃകയാവാനും സാധിക്കും. സർക്കാക്കാർ ഉത്തരവുകൾക്കായി സമീപിക്കാൻ പറ്റിയ ദിവസമാണ്. കായികതാരങ്ങളും വിദ്യാർത്ഥികളും അവസരങ്ങൾ നേടുന്നതിനായി ഒരു പടി മുന്നോട്ട് പോകണം. പാചകക്കാർ, വനിതാ അഭിനേതാക്കൾ, ഗായകർ, സിഎക്കാർ, അധ്യാപകർ, കായികതാരങ്ങൾ, ഹോട്ടലുടമകൾ എന്നിവർക്ക് നല്ല ദിവസം. ഭാഗ്യ നിറം – ഓറഞ്ച്. ഭാഗ്യ ദിനം – ചൊവ്വ. ഭാഗ്യ സംഖ്യ – 3,9. ദാനം ചെയ്യേണ്ടത്: വീട്ടിലെ സഹായിക്കോ യാചകർക്കോ മാതളനാരങ്ങ ദാനമായി നൽകുക