ജന്മസംഖ്യ 1 (നിങ്ങൾ ജനിച്ചത് 1, 10, 19, 28 തീയതികളിൽ ആണെങ്കിൽ): ഇന്നത്തെ ദിവസം മുഴുവൻ നിങ്ങൾ ഊർജ്ജസ്വലരായിരിക്കും. കാര്യങ്ങൾ അനുകൂലമായി വന്നു ഭവിക്കും. വസ്തുവകകൾ വാങ്ങുന്നതിനും ആസ്തികൾ വിൽക്കുന്നതിനും അനുയോജ്യമായ ദിനം. ഗെയിമുകളിലും കായികരംഗത്തും വിജയ സാധ്യത. ഉപകരണങ്ങൾ, യന്ത്രങ്ങൾ, ട്രാവൽ ഏജൻസികൾ, ഫർണിച്ചറുകൾ, പുസ്തകങ്ങൾ, മരുന്നുകൾ, വസ്ത്രങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ബിസിനസുകളിൽ നിന്ന് ഉയർന്ന വരുമാനം ലഭിക്കും. കുട്ടികൾ അധ്യാപകരിൽ നിന്നോ പരിശീലകരിൽ നിന്നോ അഭിനന്ദനം ഏറ്റുവാങ്ങും. ഭാഗ്യനിറം: ഇരുണ്ട ചാര നിറം, ഭാഗ്യദിനം: ഞായറാഴ്ച, ഭാഗ്യ നമ്പർ: 1, ദാനം ചെയ്യേണ്ടത്: ഭിക്ഷാടകർക്ക് ഓറഞ്ച് ദാനം ചെയ്യുക.
ജന്മസംഖ്യ 2 (നിങ്ങൾ ജനിച്ചത് 2, 11, 20, 29 തീയതികളിൽ ആണെങ്കിൽ): ഈ ദിവസങ്ങളിൽ ജനിച്ച ആളുകൾ ഇന്ന് നിങ്ങളുടെ വികാരങ്ങളെയും ആഗ്രഹങ്ങളെയും മൂടി വയ്ക്കാൻ ശ്രമിക്കും. നിയമപരമായ പ്രശ്നങ്ങൾ സുഗമമായി പൂർത്തിയാക്കും. സ്ത്രീകൾ പങ്കാളിയുടെ അമിത ശ്രദ്ധ കാണിക്കുന്ന സ്വഭാവത്തെ അവഗണിക്കുന്നതാണ് നല്ലത്. കയറ്റുമതി ഇറക്കുമതി ബിസിനസ് രംഗത്തുള്ളവരും രാഷ്ട്രീയക്കാരും പുതിയ ഉയരങ്ങൾ കീഴടക്കും. ഭാഗ്യനിറം: ആകാശനീല, ഭാഗ്യദിനം: തിങ്കളാഴ്ച, ഭാഗ്യ നമ്പർ: 6, ദാനം ചെയ്യേണ്ടത്: ക്ഷേത്രത്തിൽ എണ്ണ ദാനം ചെയ്യുക.
ജന്മസംഖ്യ 3 (നിങ്ങൾ ജനിച്ചത് 3, 12, 21, 30 തീയതികളിൽ ആണെങ്കിൽ): മുതിർന്നവരുടെയും അധ്യാപകരുടെയും അനുഗ്രഹത്താൽ ഇന്ന് ഏറെ നേട്ടങ്ങളുണ്ടാകും. അഭിനയ രംഗത്തുള്ള നിങ്ങളുടെ കഴിവ് പ്രകടിപ്പിക്കുന്നതിന് ഏറ്റവും നല്ല ദിവസമാണിന്ന്. പൊതുപ്രവർത്തകർക്ക് തങ്ങളുടെ സംസാരത്തിലൂടെ ആളുകളിൽ മതിപ്പുണ്ടാക്കാൻ കഴിയും. ഇന്ന് എടുക്കുന്ന എല്ലാ തീരുമാനങ്ങളും പ്രത്യേകിച്ച് സംഗീതജ്ഞർക്കും എഴുത്തുകാർക്കും അനുകൂലമായി മാറും. ഇന്ന് നടത്തുന്ന നിക്ഷേപങ്ങൾക്ക് ഉയർന്ന വരുമാനം ലഭിക്കും. പ്രണയിക്കുന്നവർ തുറന്ന മനസ്സോടെ സംസാരിക്കുക. സർക്കാർ ഉദ്യോഗസ്ഥർ കൂടുതൽ ജാഗ്രത പുലർത്തണം. ഇന്നത്തെ ദിവസം ആരംഭിക്കുന്നതിന് മുമ്പ് നാമം ജപിക്കാനും നെറ്റിയിൽ ചന്ദനം തൊടാനും മറക്കരുത്. ഭാഗ്യനിറം: ഓറഞ്ച്, ഭാഗ്യദിനം: വ്യാഴാഴ്ച, ഭാഗ്യ നമ്പർ: 3, 1, ദാനം ചെയ്യേണ്ടത്: സഹായികളായ സ്ത്രീകൾക്ക് കുങ്കുമം ദാനം ചെയ്യുക.
ജന്മസംഖ്യ 4 (നിങ്ങൾ ജനിച്ചത് 4, 13, 22, 31 തീയതികളിൽ ആണെങ്കിൽ): ഇന്ന് കോപം നിയന്ത്രിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. രാഷ്ട്രീയം, വിനോദ വ്യവസായ രംഗത്തുള്ളവർക്ക് യാത്ര ചെയ്യാൻ അനുകൂലമായ ദിവസമാണ്. മെഡിക്കൽ, സോഫ്റ്റ്വെയർ, കരകൗശല, ലോഹ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് പുരോഗതി. ലക്ഷ്യത്തിലെത്താൻ വിദ്യാർത്ഥികൾ കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. മാർക്കറ്റിംഗ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അവരുടെ മാസാവസാന ടാർജറ്റുകൾ മറികടക്കാൻ കഴിഞ്ഞേക്കും. സസ്യാഹാരം കഴിക്കാനും ധ്യാനം ശീലമാക്കാനും ശ്രദ്ധിക്കുക. ഭാഗ്യനിറം: നീല, ഭാഗ്യദിനം: ശനിയാഴ്ച, ഭാഗ്യ നമ്പർ: 9, ദാനം ചെയ്യേണ്ടത്: യാചകന് സിട്രസ് പഴങ്ങൾ ദാനം ചെയ്യുക.
ജന്മസംഖ്യ 5 (നിങ്ങൾ ജനിച്ചത് 5, 14, 23 തീയതികളിൽ ആണെങ്കിൽ): ഉയരങ്ങൾ കീഴക്കാൻ കഴിയും. വ്യക്തിജീവിതത്തിൽ പ്രണയം നിറയും. ഒരു പഴയ സുഹൃത്തിനെയോ ബന്ധുവിനെയോ കണ്ടുമുട്ടും. അവർക്ക് ആവശ്യമായ പിന്തുണ നൽകണം. ഡിസൈനർമാർ, ബ്രോക്കർമാർ, പ്രോപ്പർട്ടി ഡീലർമാർ, ബാങ്കർമാർ, കായികതാരം, രാഷ്ട്രീയ നേതാക്കൾ എന്നിവർക്ക് ഭാഗ്യദിനം. വിൽപന രംഗത്തുള്ളവർക്കും കായികരംഗത്തുള്ളവർക്കും കാര്യങ്ങൾ അനുകൂലമാണ്. ഭാഗ്യനിറം: കടലിന്റെ പച്ച നിറം, ഭാഗ്യദിനം: ബുധനാഴ്ച, ഭാഗ്യ നമ്പർ: 5, ദാനം ചെയ്യേണ്ടത്: ഇലക്കറികൾ ദാനം ചെയ്യുക.
ജന്മസംഖ്യ 6 (നിങ്ങൾ ജനിച്ചത് 6, 15, 24 തീയതികളിൽ ആണെങ്കിൽ): ഉത്തരവാദിത്വങ്ങൾ നിറഞ്ഞതും തിരക്കുള്ളതുമായ ഒരു ദിവസമായിരിക്കും. കുട്ടികളുമായി സമയം ചെലവഴിക്കാൻ പറ്റിയ ദിവസം. വിസയ്ക്കായി കാത്തിരിക്കുകയാണെങ്കിൽ കാത്തിരിപ്പ് തുടരാനാണ് സാധ്യത. പുതിയ വീടോ പുതിയ ജോലിയോ അന്വേഷിക്കുന്നവർക്ക് മികച്ച ഓപ്ഷൻ തിരഞ്ഞെടുക്കാൻ കഴിയും. അഭിനേതാക്കൾക്കും മാധ്യമപ്രവർത്തകർക്കും വിജയ സാധ്യത. ജീവിതത്തിന്റെ അവസാന പകുതിയിലുള്ളവർക്ക് കൂടുതൽ ആശ്വാസവും സംതൃപ്തിയും ലഭിക്കും. ഭാഗ്യനിറം: ഇരുണ്ട ചാര നിറം, ഭാഗ്യദിനം: വെള്ളിയാഴ്ച, ഭാഗ്യ നമ്പർ: 6, ദാനം ചെയ്യേണ്ടത്: ദരിദ്രർക്ക് മധുരപലഹാരങ്ങൾ ദാനം ചെയ്യുക.
ജന്മസംഖ്യ 7 (നിങ്ങൾ ജനിച്ചത് 7, 16, 25 തീയതികളിൽ ആണെങ്കിൽ): അഭിഭാഷകർക്കും സിഎക്കാർക്കും കരിയറിൽ മികച്ച നേട്ടം. സ്പോർട്സ്, അക്കാദമിക് രംഗങ്ങളിൽ മുതിർന്നവരുടെ അനുഗ്രഹത്താൽ വിജയ സാധ്യത. ഗുരു മന്ത്രം ജപിക്കുന്നത് ഗുണം ചെയ്യും. രാഷ്ട്രീയക്കാർക്ക് പൊതുയോഗങ്ങളിൽ പങ്കെടുക്കാനും പാർട്ടിയിലെ മുതിർന്ന വ്യക്തികളെ ആകർഷിക്കാനും സാധിക്കും. സ്ത്രീകൾക്ക് ഓഹരി വിപണിയിൽ നിന്ന് നേട്ടമുണ്ടാകും. ഭാഗ്യനിറം: ഓറഞ്ച്, ഭാഗ്യദിനം: തിങ്കളാഴ്ച, ഭാഗ്യ നമ്പർ: 7, ദാനം ചെയ്യേണ്ടത്: ക്ഷേത്രത്തിൽ കുങ്കുമം ദാനം ചെയ്യുക.
ജന്മസംഖ്യ 8 (നിങ്ങൾ ജനിച്ചത് 8, 17, 26 തീയതികളിൽ ആണെങ്കിൽ): മുൻകാലങ്ങളിൽ ചെയ്ത കഠിനാധ്വാനത്തിന് പ്രതിഫലം ലഭിക്കും. പ്രധാന തീരുമാനങ്ങൾ എടുക്കുമ്പോൾ കടുംപിടുത്തം ഉപേക്ഷിക്കുക. സുമനസ്സുകളുടെയും സോഷ്യൽ നെറ്റ്വർക്കിന്റെയും സഹായത്തോടെ, ദിവസാവസാനത്തോടെ വിജയം കൈവരിക്കാനാകും. കൂടുതൽ അറിവ് നേടുന്നതിന് കൂടുതൽ സമയം ചെലവഴിക്കും. സെമിനാറുകൾ അവതരിപ്പിക്കുമ്പോൾ ഡോക്ടർമാർക്ക് അഭിനന്ദനങ്ങൾ ലഭിക്കും. പൊതുപ്രവർത്തകർക്ക് വൈകുന്നേരത്തോടെ കൂടുതൽ ജനപ്രീതിയുണ്ടാകും. ഭാഗ്യനിറം: കടലിന്റെ നീല നിറം, ഭാഗ്യദിനം: വെള്ളിയാഴ്ച, ഭാഗ്യ നമ്പർ: 6, ദാനം ചെയ്യേണ്ടത്: യാചകന് സിട്രസ് പഴങ്ങൾ ദാനം ചെയ്യുക.
ജന്മസംഖ്യ 9 (നിങ്ങൾ ജനിച്ചത് 9, 18, 27 തീയതികളിൽ ആണെങ്കിൽ): വസ്തുക്കച്ചവടക്കാർക്കും ഡോക്ടർമാർക്കും പ്രത്യേക അംഗീകാരം ലഭിക്കും. കാമുകീകാമുകന്മാർ മധ്യസ്ഥരെ സൂക്ഷിക്കണം. ഇന്നത്തെ ദിവസം നിങ്ങൾക്ക് ഏറെ കൈയടികളും അനുമോദനങ്ങളും ലഭിക്കും. പെട്ടെന്ന് പണം വന്നു ചേരും. പ്രമോഷനുകൾക്കും ഇന്റർവ്യൂകൾക്കും ഓഡിഷനുകൾക്കും അനുയോജ്യമായ ദിവസം. അഭിനേതാക്കൾ, അധ്യാപകർ, കായികതാരങ്ങൾ, ഹോട്ടലുടമകൾ എന്നിവർക്ക് ഭാഗ്യദിനം. ഭാഗ്യനിറം: ചുവപ്പും ഓറഞ്ചും, ഭാഗ്യദിനം: ചൊവ്വാഴ്ച, ഭാഗ്യ നമ്പർ: 3, 9, ദാനം ചെയ്യേണ്ടത്: വീട്ടുജോലിക്കാർക്കോ യാചകർക്കോ മാതളനാരങ്ങ ദാനം ചെയ്യുക.