ജന്മസംഖ്യ 1 (നിങ്ങൾ ജനിച്ചത് 1, 10, 19, 28 തീയതികളിൽ ആണെങ്കിൽ): നേതൃനിരയിലുള്ളവർക്ക് ആശയവിനിമയത്തിനുള്ള അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനും വിജയിക്കാനും പറ്റിയ ദിവസം. മറ്റ് ഗ്രൂപ്പുകളുമായോ ബ്രാൻഡുകളുമായോ സഹകരിക്കാൻ ശ്രമിക്കണം. ആസ്തികളിൽ നിക്ഷേപിക്കാനും അഭിമുഖങ്ങളിൽ പങ്കെടുക്കാനും സുഹൃത്തിനോട് സ്നേഹം പ്രകടിപ്പിക്കാനും അനുയോജ്യമായ ദിവസം. ഇന്ന് നിങ്ങൾ എല്ലാ സുഖസൗകര്യങ്ങളും ആസ്വദിക്കുകയും പണം സമ്പാദിക്കുകയും ലക്ഷ്യത്തിലെത്തുകയും ചെയ്യും. സൂര്യഭഗവാന്റെയും ചന്ദ്ര ഭഗവാന്റെയും അനുഗ്രഹം വാങ്ങാൻ പ്രത്യേകം ശ്രദ്ധിക്കുക. കായിക താരങ്ങൾ വിജയം കൈവരിക്കും. മൃദുവായ സംസാരത്തിലൂടെയും പാചകത്തിലൂടെയും സ്ത്രീകൾക്ക് മറ്റുള്ളവരുടെ പ്രീതി പിടിച്ചു പറ്റാൻ സാധിക്കും. ഭാഗ്യനിറം: മഞ്ഞ, നീല, ഭാഗ്യദിവസം: ഞായർ, തിങ്കൾ, ഭാഗ്യനമ്പർ: 1, ദാനം ചെയ്യേണ്ടത്: സൂര്യകാന്തി എണ്ണ ദാനം ചെയ്യുക.
ജന്മസംഖ്യ 2 (നിങ്ങൾ ജനിച്ചത് 2, 11, 20, 29 തീയതികളിൽ ആണെങ്കിൽ): ഇന്ന് നിങ്ങളുടെ മനസ് പറയുന്നത് കേൾക്കുക. ജോലിയും വ്യക്തിജീവിതവും തമ്മിലുള്ള ബാലൻസ് സൂക്ഷിക്കാൻ ഈ ദിവസം സാധിക്കും. കാര്യങ്ങളെ നയതന്ത്രപരമായി സമീപിക്കുക. കുട്ടികളുമായും ബന്ധുക്കളുമായും സമയം ചെലവഴിക്കുക. നിക്ഷേപങ്ങളിൽ നിന്നും ശരാശരി വരുമാനമേ ലഭിക്കൂ. ദ്രാവകങ്ങൾ, ഇലക്ട്രോണിക്, മരുന്നുകൾ, കയറ്റുമതി, ഇറക്കുമതി, സൗരോർജ്ജം, കൃഷി, ദ്രാവകങ്ങൾ, രാസവസ്തുക്കൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് നേട്ടമുണ്ടാകും. ഭാഗ്യനിറം: വെള്ള, നീല, ഭാഗ്യദിവസം: തിങ്കൾ, ഭാഗ്യനമ്പർ: 2, ദാനം ചെയ്യേണ്ടത്: പാവപ്പെട്ടവർക്കും കന്നുകാലികൾക്കും കുടിവെള്ളം ദാനം ചെയ്യുക.
ജന്മസംഖ്യ 3 (നിങ്ങൾ ജനിച്ചത് 3, 12, 21, 30 തീയതികളിൽ ആണെങ്കിൽ): ഈ ദിവസം ആരംഭിക്കുന്നതിന് മുൻപ് നിങ്ങളുടെ ഗുരുവിന്റെയും അമ്മയുടെയും അനുഗ്രഹം വാങ്ങുക. വിദ്യാർത്ഥികൾക്ക് ഇത് നേട്ടങ്ങളുടെ ദിവസമായിരിക്കും. നിങ്ങളുടെ പ്രയത്നങ്ങൾ അംഗീകരിക്കപ്പെടും, ഉപദേശം തരുന്നവരോട് നന്ദി പറയാൻ ഓർക്കുക. പ്രണയിക്കുന്നവരെ പ്രെപ്പോസ് ചെയ്യാൻ പറ്റിയ ദിവസം. പഴയ പരിശീലകന്റെ സഹായത്തോടെ കായികതാരങ്ങൾ വിജയം കൈവരിക്കും. ഇന്ന് നിങ്ങൾ ആളുകളുടെ ശ്രദ്ധ നേടും, പ്രത്യേകിച്ചും നിങ്ങളൊരു രാഷ്ട്രീയപ്രവർത്തകനോ സർക്കാർ ഉദ്യോഗസ്ഥനോ ആണെങ്കിൽ. ഗുരു ഗ്രഹത്തിന്റെ ശക്തി വർദ്ധിപ്പിക്കുന്നതിന് സ്ത്രീകൾ മഞ്ഞ നിറത്തിലുള്ള ഭക്ഷണം പാകം ചെയ്യുകയും കുടുംബാംഗങ്ങൾക്ക് വിളമ്പുകയും ചെയ്യണം. ഭാഗ്യനിറം: ഓറഞ്ച്, ഭാഗ്യദിവസം: വ്യാഴം, ഭാഗ്യനമ്പർ: 3,1, ദാനം ചെയ്യേണ്ടത്: അമ്പലത്തിൽ ചന്ദനം ദാനം ചെയ്യുക
ജന്മസംഖ്യ 4 (നിങ്ങൾ ജനിച്ചത് 4, 13, 22, 31 തീയതികളിൽ ആണെങ്കിൽ): മനസിൽ ആശയക്കുഴപ്പങ്ങൾ നിറഞ്ഞ ദിവസം ആയിരിക്കുമെങ്കിലും സാവധാനം നിങ്ങളിൽ ആത്മവിശ്വാസം നിറയും. സാമ്പത്തിക നിക്ഷേപങ്ങൾ രഹസ്യമാക്കി വെക്കണം. രേഖകൾ പരിശോധിക്കാനായി ഇന്ന് നിങ്ങൾ കൂടുതൽ സമയം മാറ്റിവെയ്ക്കും. കയറ്റുമതി, ഇറക്കുമതി രംഗങ്ങളിൽ പ്രവർത്തിക്കുന്നവർ ശ്രദ്ധയോടെ ആയിരിക്കുക. വ്യക്തിബന്ധങ്ങളിൽ ആശയവിനിമയങ്ങൾ ശ്രദ്ധയോടെ ആയിരിക്കാൻ സൂക്ഷിക്കുക, അല്ലെങ്കിൽ അവ ആരെയെങ്കിലും വേദനിപ്പിക്കാൻ സാധ്യതയുണ്ട്. സിട്രസ് അടങ്ങിയ ഭക്ഷണം കഴിക്കുന്നത് കൂൾ ആയിരിക്കാൻ സഹായിക്കും. വ്യായാമം ചെയ്യാൻ സമയം കണ്ടെത്തുക. ഭാഗ്യനിറം: നീല, ഭാഗ്യദിവസം: ചൊവ്വ, ഭാഗ്യനമ്പർ: 91, ദാനം ചെയ്യേണ്ടത്: പാവപ്പെട്ടവർക്ക് ധാന്യങ്ങൾ ദാനം ചെയ്യുക.
ജന്മസംഖ്യ 5 (നിങ്ങൾ ജനിച്ചത് 5, 14, 23 തീയതികളിൽ ആണെങ്കിൽ: നിങ്ങളുടെ വികാരങ്ങളെ നിയന്ത്രിക്കുക. നിങ്ങൾക്ക് ലഭിച്ചിരിക്കുന്ന സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യരുത്. സഹപ്രവർത്തകരെയും പരിചയക്കാരെയും സൂക്ഷിക്കുക. അവരോട് രഹസ്യങ്ങൾ പങ്കുവെയ്ക്കരുത്. സുഹൃത്തുക്കളോടും ബന്ധുക്കളോടും വിശാലമനസ്കത കാണിക്കുക. ഗ്ലാമർ, നിർമ്മാണം, മാധ്യമങ്ങൾ, വിദേശ ചരക്കുകൾ, കായികം എന്നീ രംഗങ്ങളിൽ പ്രവർത്തിക്കുന്നവർ പ്രത്യേകം വിലയിരുത്തപ്പെടും. യോഗങ്ങളിൽ ടീൽ നിറമുള്ള വസ്ത്രം ധരിക്കുന്നത് നന്നായിരിക്കും. ഇന്ന് മദ്യവും മത്സ്യ, മാംസാദികളും ഒഴിവാക്കുക. സ്വത്തുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ നിങ്ങൾക്ക് അനുകൂലമായി മാറും. കായികരംഗത്ത് ഉള്ളവർ വിജയം നേടും. ഭാഗ്യനിറം: പച്ച, ഭാഗ്യദിവസം: ബുധൻ, ഭാഗ്യനമ്പർ: 5, ദാനം ചെയ്യേണ്ടത്: കുട്ടികൾക്ക് മരത്തൈകൾ ദാനം ചെയ്യുക
ജന്മസംഖ്യ 6 (നിങ്ങൾ ജനിച്ചത് 6, 15, 24 തീയതികളിൽ ആണെങ്കിൽ): വ്യക്തിബന്ധങ്ങളിൽ സുരക്ഷിതത്വം ഇല്ലായ്മ അനുഭവപ്പെടും. മാതാപിതാക്കൾ കുട്ടികളുടെ മേൽ കൂടുതൽ അധികാരം കാണിക്കരുത്. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും പിന്തുണ ലഭിക്കുന്നത് നിങ്ങൾക്ക് അനുഗ്രഹമാകും. മീറ്റിംഗുകൾ, ഇടപാടുകൾ, ഹോസ്റ്റിംഗ്, മാർക്കറ്റിംഗ്, തുടങ്ങിയവക്കായി സമയം ചെലവഴിക്കും. രോഗശാന്തി നേടാനും അവലോകനങ്ങളിൽ പങ്കെടുക്കാനും വസ്ത്രങ്ങൾ, ആഭരണങ്ങൾ, വാഹനങ്ങൾ, മൊബൈൽ, വീട് എന്നിവ വാങ്ങാനും ഒരു ചെറിയ യാത്ര ആസൂത്രണം ചെയ്യാനും പറ്റിയ ദിവസം. ഓഹരി വിപണിയിലെ നിക്ഷേപം അനുകൂലമാകും. ഭാഗ്യനിറം: അക്വാ, ഭാഗ്യദിവസം: വെള്ളി, ഭാഗ്യനമ്പർ: 6, ദാനം ചെയ്യേണ്ടത്: നാണയം ദാനം ചെയ്യുക
ജന്മസംഖ്യ 7 (നിങ്ങൾ ജനിച്ചത് 7, 16, 25 തീയതികളിൽ ആണെങ്കിൽ): അഭിഭാഷകരും രാഷ്ട്രീയപ്രവർത്തകരും തങ്ങളുടെ പദ്ധതികൾ രഹസ്യമായി സൂക്ഷിക്കണം. ഇന്ന് രേഖകളിൽ ഒപ്പിടുന്നത് ഒഴിവാക്കുക. ജീവിതം ഉയർച്ച താഴ്ചകൾ നിറഞ്ഞതായിരിക്കും. ഇന്ന് നിങ്ങളുടെ അറിവ് പ്രയോജനപ്പെടുത്തുക. ചെറിയ ബ്രാൻഡിൽ നിന്നോ എതിർലിംഗത്തിൽ നിന്നോ വരുന്ന അവസരങ്ങൾ സ്വീകരിക്കുക. അഭിഭാഷകന്റെ ഉപദേശം സ്വീകരിക്കുന്നത് പണം ലാഭിക്കാൻ സഹായിക്കും. സോഫ്റ്റ്വെയറുമായി ബന്ധപ്പെട്ട ബിസിനസ്സ് ഇടപാടുകൾ വിജയിക്കും. വിവാഹാലോചനകൾ ഇന്ന് വേണ്ടെന്നു വെയ്ക്കുക. ശിവക്ഷേത്ര ദർശനവും പൂജാ കർമങ്ങളും ഐശ്വര്യം കൈവരിക്കാൻ സഹായിക്കും. ഭാഗ്യനിറം: മഞ്ഞ, ഭാഗ്യദിവസം: തിങ്കൾ, ഭാഗ്യനമ്പർ: 7, ദാനം ചെയ്യേണ്ടത്: അമ്പലത്തിൽ നാണയം ദാനം ചെയ്യുക.
ജന്മസംഖ്യ 8 (നിങ്ങൾ ജനിച്ചത് 8, 17, 26 തീയതികളിൽ ആണെങ്കിൽ): ഉത്തരവാദിത്തങ്ങൾ ഭംഗിയായി നിറവേറ്റുക. സുഗമമായ ഇടപാടുകൾ ആഗ്രഹിക്കുന്നിടത്തെല്ലാം അറിവും പണവും ഉപയോഗപ്പെടുത്തുക. സ്വാധീനമുള്ള ആളുകളുടെയോ പണത്തിന്റെയോ ശക്തി ഉപയോഗിച്ച് നിയമപരമായ കേസുകൾ പരിഹരിക്കപ്പെടും. നിങ്ങളുടെ പണത്തിന്റെ ശക്തി പങ്കാളിയിൽ മതിപ്പുളവാക്കും. വിദ്യാർത്ഥികൾ വസ്തുനിഷ്ഠമായി പ്രവർത്തിക്കാൻ സമയം ചെലവഴിക്കണം. കായികരംഗത്ത് പ്രവർത്തിക്കുന്നവർ വിജയം നേടും. ഇന്ന് ദാനധർമ്മം ചെയ്യേണ്ടത് അനിവാര്യമാണ് ഭാഗ്യനിറം: പച്ച, ഭാഗ്യദിവസം: ശനി, ഭാഗ്യനമ്പർ: 6, ദാനം ചെയ്യേണ്ടത്: ആവശ്യക്കാർക്ക് ചെരിപ്പ് ദാനം ചെയ്യുക.
ജന്മസംഖ്യ 9 (നിങ്ങൾ ജനിച്ചത് 9, 18, 27 തീയതികളിൽ ആണെങ്കിൽ): പൊതുപ്രവർത്തകർ പേരും പ്രശസ്തിയും നേടും. ദമ്പതികൾക്ക് ഭാവിപദ്ധതികൾ ആസൂത്രണം ചെയ്യാൻ പറ്റിയ സമയം. സർക്കാർ ടെൻഡറുകൾ, വസ്തു ഇടപാടുകൾ, പ്രതിരോധ കോഴ്സുകൾ, മെഡിക്കൽ കോഴ്സുകൾ എന്നിവ സുഗമമായി നടക്കും. ഗ്ലാമർ, സോഫ്റ്റ്വെയർ, സംഗീതം, മാധ്യമം , വിദ്യാഭ്യാസം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവർ പ്രശസ്തി നേടും. യുവ രാഷ്ട്രീയക്കാർക്കും യുവ കലാകാരന്മാർക്കും പുതിയ സ്ഥാനങ്ങൾ ലഭിക്കും. പൊതു പ്രസംഗം, അഭിമുഖങ്ങൾ, മത്സര പരീക്ഷകൾ എന്നിവക്കായി വിനിയോഗിക്കാൻ പറ്റിയ ദിവസം. സംഗീത രംഗത്തുള്ളവരുടെ മാതാപിതാക്കൾ മക്കളെ ഓർത്ത് അഭിമാനിക്കും. ഡോക്ടർമാർക്കും ശസ്ത്രക്രിയാ വിദഗ്ധർക്കും മികച്ച പ്രതിഫലം ലഭിക്കും. യാത്രകളിൽ നിന്നും നേട്ടം കൈവരിക്കും. ഭാഗ്യനിറം: ഓറഞ്ച്, ഭാഗ്യദിവസം: ചൊവ്വ, ഭാഗ്യനമ്പർ: 9, ദാനം ചെയ്യേണ്ടത്: ചുവന്ന പരിപ്പ് ദാനം ചെയ്യുക.