ജന്മസംഖ്യ 1 (നിങ്ങൾ ജനിച്ചത് 1, 10, 19, 28 തീയതികളിൽ ആണെങ്കിൽ): ഇന്ന് ഒരു പുതിയ മാർഗ്ഗനിർദ്ദേശകനെയോ ഉപദേശകനെയോ കണ്ടുമുട്ടാനുള്ള സാധ്യതയുണ്ട്. ഇന്നത്തെ ദിവസം അറിവ് വർദ്ധിപ്പിക്കാൻ ശ്രമിക്കുക. പങ്കാളിത്തത്തിൽ ഏർപ്പെടാനും സംഗീത കച്ചേരികളിൽ പങ്കെടുക്കാനും യാത്രകൾ സംഘടിപ്പിക്കാനും അഭിമുഖത്തിന് തയ്യാറെടുക്കാനും അനുകൂല ദിവസം. എല്ലാ സുഖസൗകര്യങ്ങളും ആസ്വദിക്കാൻ കഴിയും. ചെയ്യുന്ന പ്രവൃത്തിയുടെ പ്രതിഫലം ലഭിക്കുകയോ ലക്ഷ്യം നേടുകയോ ചെയ്യും. ജോലി സ്ഥലത്ത് എതിരാളികളിൽ നിന്ന് തടസ്സങ്ങൾ നേരിടേണ്ടി വരും. ഇടപാടുകാരുമായും ബന്ധുക്കളുമായും ആരോഗ്യകരമായ ബന്ധം സ്ഥാപിക്കുന്നതിനും അവരുടെ വിശ്വാസം നേടുന്നതിനുമുള്ള നല്ലൊരു ദിവസമാണിത്. സൗരോർജ്ജം, ഇലക്ട്രോണിക്സ്, ദ്രാവകങ്ങൾ, വിദ്യാഭ്യാസം, പുസ്തകങ്ങൾ തുടങ്ങിയ ബിസിനസ്സിൽ നിന്ന് ഉയർന്ന വരുമാനം പ്രതീക്ഷിക്കാം. ഭാഗ്യനിറം: ഇളം തവിട്ട് നിറം, ഭാഗ്യദിനം: ഞായറാഴ്ച, ഭാഗ്യ നമ്പർ: 1, ദാനം ചെയ്യേണ്ടത്: മഞ്ഞൾ ദാനം ചെയ്യുക
ജന്മസംഖ്യ 2 (നിങ്ങൾ ജനിച്ചത് 2, 11, 20, 29 തീയതികളിൽ ആണെങ്കിൽ): ഇന്ന് വളരെ വൈകാരികമായ ഒരു ദിനമായിരിക്കും. കരാറിൽ ഏർപ്പെടാനുള്ള ഏറ്റവും നല്ല ദിവസമാണിത്. ജീവിതത്തിൽ, നയതന്ത്രവും നേരിട്ടുള്ള ആശയവിനിമയവും ഇന്ന് പ്രധാന പങ്ക് വഹിക്കും. പ്രിയപ്പെട്ടവരുമായി സമയം ചിലവഴിക്കാൻ പറ്റിയ ദിവസമാണ്. ഇന്ന് അഭിമുഖത്തിലോ ഓഡിഷനുകളിലോ പങ്കെടുക്കുന്നവർ വെളുത്ത വസ്ത്രം ധരിക്കുന്നതാണ് നല്ലത്. അസൈൻമെന്റുകൾ വൈകുന്നേരത്തോടെ പൂർത്തിയാക്കാൻ ശ്രമിക്കുക. ഭാഗ്യനിറം: പീച്ച്, ഭാഗ്യ ദിനം: തിങ്കളാഴ്ച, ഭാഗ്യം നമ്പർ: 2, ദാനം ചെയ്യേണ്ടത്: ഭിക്ഷാടകർക്കോ കന്നുകാലികൾക്കോ പാൽ ദാനം ചെയ്യുക.
ജന്മസംഖ്യ 3 (നിങ്ങൾ ജനിച്ചത് 3, 12, 21, 30 തീയതികളിൽ ആണെങ്കിൽ): നിങ്ങളുടെ കോച്ചിൽ വിശ്വാസമർപ്പിക്കുകയും മികച്ച ഫലത്തിനായി അവരെ പിന്തുടരുകയും ചെയ്യുക. സുഹൃത്തുക്കളുമായി സമയം ചെലവഴിക്കാൻ പറ്റിയ ദിനം. ഉന്നത പഠനം, നൃത്തം, പാചകം, ഡിസൈനിംഗ്, അഭിനയം, അദ്ധ്യാപനം, ഓഡിറ്റിംഗ് എന്നീ മേഖലകളിൽ കഴിവ് പ്രദർശിപ്പിക്കാനും അനുകൂലമായ സമയമാണ്. ധനകാര്യ മേഖലയിൽ പ്രവർത്തിക്കുന്നവർ, ശാസ്ത്രജ്ഞൻ, രാഷ്ട്രീയക്കാരൻ, എഴുത്തുകാർ, ചിത്രകാരന്മാർ എന്നിവർ ഉയർന്ന സാമ്പത്തിക നേട്ടങ്ങൾ കൈവരിക്കാൻ കഴിയുന്നത്ര പരിശ്രമിക്കുക. ഭാഗ്യനിറം: പച്ച, ഭാഗ്യ ദിനം: വ്യാഴാഴ്ച, ഭാഗ്യ നമ്പർ: 3, 9, ദാനം ചെയ്യേണ്ടത്: ക്ഷേത്രത്തിൽ കുങ്കുമം ദാനം ചെയ്യുക.
ജന്മസംഖ്യ 4 (നിങ്ങൾ ജനിച്ചത് 4, 13, 22, 31 തീയതികളിൽ ആണെങ്കിൽ): ഒരുപാട് ആശയക്കുഴപ്പങ്ങൾ ഇന്ന് പരിഹരിക്കാനാകുമെന്നതിനാൽ ഈ ദിവസം നിങ്ങൾക്ക് വലിയ ആശ്വാസം തോന്നും. ഇന്നത്തെ ദിവസം മുഴുവൻ ഭാവിയെക്കുറിച്ചുള്ള ആസൂത്രണങ്ങളും നിർവ്വഹണങ്ങളും നിറഞ്ഞതാണ്. വ്യക്തിബന്ധങ്ങൾ ആശയക്കുഴപ്പങ്ങളില്ലാതെ ആരോഗ്യകരമായി നിലനിർത്താൻ സാധിക്കും. ഭാഗ്യനിറം: ഇരുണ്ട ചാര നിറം, ഭാഗ്യ ദിനം: ചൊവ്വാഴ്ച, ഭാഗ്യ നമ്പർ: 9, ദാനം ചെയ്യേണ്ടത്: ദരിദ്രർക്ക് ധാന്യങ്ങൾ ദാനം ചെയ്യുക
ജന്മസംഖ്യ 5 (നിങ്ങൾ ജനിച്ചത് 5, 14, 23 തീയതികളിൽ ആണെങ്കിൽ): ഇന്ന് നിങ്ങൾക്ക് ഭാഗ്യ ദിനമാണ്. ഉച്ചഭക്ഷണത്തിന് മുമ്പ് നടക്കുന്ന ഇന്റർവ്യൂകളും മറ്റും അനുകൂലമാകും. സ്വത്ത് സംബന്ധമായ തീരുമാനങ്ങളുണ്ടാകും. യാത്രാ പ്രേമികൾക്ക് വിദേശയാത്രകൾ ആസൂത്രണം ചെയ്യാനും പറ്റിയ ദിവസം. ഭക്ഷണ പാനീയങ്ങളിൽ നിയന്ത്രണം അനിവാര്യമാണ്. പഴയ സുഹൃത്തിനെ കാണാൻ സാധിക്കും. ഭാഗ്യനിറം: പച്ച, ഓറഞ്ച്, ഭാഗ്യ ദിനം: ബുധനാഴ്ച, ഭാഗ്യ നമ്പർ: 5, ദാനം ചെയ്യേണ്ടത്: അനാഥർക്ക്പഴങ്ങൾദാനം ചെയ്യുക.
ജന്മസംഖ്യ 6 (നിങ്ങൾ ജനിച്ചത് 6, 15, 24 തീയതികളിൽ ആണെങ്കിൽ): ഇന്ന് നിങ്ങളുടെ ചിന്തയും പ്രവർത്തിയും തമ്മിൽ ഏറ്റുമുട്ടലുണ്ടാകും. എല്ലാ പ്രതിബദ്ധതകളും ഉത്തരവാദിത്തങ്ങളും നിറവേറ്റാനുള്ള ദിവസമാണ്. കുടുംബം, സുഹൃത്തുക്കൾ, അനുയായികൾ, സഹപ്രവർത്തകർ എന്നിവരുടെ പിന്തുണ അനുഗ്രഹമായി തോന്നും. പങ്കാളിയോടൊപ്പം ചെലവഴിക്കാൻ പറ്റിയ സമയം. ബിസിനസ്സുമായി ബന്ധപ്പെട്ട് മികച്ച തീരുമാനങ്ങൾ എടുക്കാൻ സാധിക്കും. വാഹനങ്ങൾ, വീട്, യന്ത്രങ്ങൾ, ആഭരണങ്ങൾ എന്നിവ വാങ്ങാൻ നല്ല ദിവസം. ഓഹരി വിപണിയിലെ നിക്ഷേപം അനുകൂലമാകും. ഭാഗ്യനിറം: അക്വാ, ഭാഗ്യ ദിനം: വെള്ളിയാഴ്ച, ഭാഗ്യ നമ്പർ: 6, ദാനം ചെയ്യേണ്ടത്: ക്ഷേത്രത്തിൽ നാണയം സംഭാവന ചെയ്യുക
ജന്മസംഖ്യ 7 (നിങ്ങൾ ജനിച്ചത് 7, 16, 25 തീയതികളിൽ ആണെങ്കിൽ): ഇന്നത്തെ ദിവസം നിങ്ങൾക്ക് ഒരു ഹീറോ പരിവേഷം ലഭിക്കും. എല്ലാ ജോലികളും കൃത്യസമയത്ത് പൂർത്തിയാക്കാൻ സാധിക്കും. സാമ്പത്തിക കാര്യങ്ങളിൽ മുതിർന്നവരുടെ ഉപദേശം സ്വീകരിക്കുക. തീരുമാനങ്ങളിൽ ആത്മവിശ്വാസം പുലർത്തുക. രാവിലെ ഗുരു മന്ത്രം ജപിക്കാൻ ശ്രമിക്കുക. വിവാഹാലോചനകൾ പരിഗണിക്കാൻ അനുകൂല ദിനം. ശിവക്ഷേത്ര ദർശനവും അഭിഷേകവും നടത്തുന്നത് കൂടുതൽ ഗുണം നൽകും. ഭാഗ്യനിറം: കടലിന്റെ പച്ച നിറം, ഭാഗ്യദിനം: തിങ്കളാഴ്ച, ഭാഗ്യ നമ്പർ: 7, ദാനം ചെയ്യേണ്ടത്: ക്ഷേത്രത്തിൽ ചെമ്പ് അല്ലെങ്കിൽ വെങ്കലം ദാനം ചെയ്യുക
ജന്മസംഖ്യ 8 (നിങ്ങൾ ജനിച്ചത് 8, 17, 26 തീയതികളിൽ ആണെങ്കിൽ): കുടുങ്ങിപ്പോയെന്ന് തോന്നുന്നിടത്തെല്ലാം നിങ്ങളുടെ സുഹൃത് വലയത്തിന്റെയും സോഷ്യൽ നെറ്റ്വർക്കിന്റെയും ശക്തി ഉപയോഗിക്കുക. നിങ്ങളുടെ ഉദാരമായ മനോഭാവവും മികച്ച അറിവും ആളുകളെ നിങ്ങളുടെ ആരാധകനാക്കാൻ സഹായിക്കും. വിദേശത്തേക്ക് പോകാൻ ശ്രമിക്കുന്ന വിദ്യാർത്ഥികൾ ഇന്ന് ഉയർന്ന ഫീസ് നൽകണം. അത് അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ സഹായിക്കും. ഉയർന്ന സാമ്പത്തിക നേട്ടത്തോടെ ഇന്നത്തെ ദിവസം അവസാനിക്കും. യാത്രാ പ്ലാനുകൾ വൈകും. വൃദ്ധസദനങ്ങളിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നത് ഗുണം ചെയ്യും. ഭാഗ്യനിറം: കടലിന്റെ നീല നിറം, ഭാഗ്യദിനം: ശനിയാഴ്ച, ഭാഗ്യ നമ്പർ: 6, ദാനം ചെയ്യേണ്ടത്: പാവപ്പെട്ടവർക്ക് പാദരക്ഷകൾ ദാനം ചെയ്യുക
ജന്മസംഖ്യ 9 (നിങ്ങൾ ജനിച്ചത് 9, 18, 27 തീയതികളിൽ ആണെങ്കിൽ): പുതിയ സ്ഥലത്തേക്ക് താമസം മാറുന്നവർക്കും പുതിയ ജോലി തിരഞ്ഞെടുക്കുന്നവർക്കും പുതിയ ബന്ധങ്ങളിൽ ഏർപ്പെടുന്നവർക്കും ഭൂമി വാങ്ങുന്നവർക്കും ഉപരിപഠനത്തിന് പോകുന്നവർക്കും അനുകൂലമായ ഒരു ദിവസമാണിന്ന്. രാഷ്ട്രീയം, മാധ്യമം, അഭിനയം, കായികം, ധനകാര്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവർ വളർച്ച കൈവരിക്കും. രക്ഷിതാക്കൾ മക്കളെ ഓർത്ത് അഭിമാനിക്കും. ഭാഗ്യനിറം: ഓറഞ്ച്, ഭാഗ്യദിനം: ചൊവ്വാഴ്ച, ഭാഗ്യ നമ്പർ: 9, ദാനം ചെയ്യേണ്ടത്: ക്ഷേത്രത്തിൽ കുങ്കുമം ദാനം ചെയ്യുക