ജന്മസംഖ്യ 1 (നിങ്ങൾ ജനിച്ചത് 1, 10, 19, 28 തീയതികളിൽ ആണെങ്കിൽ): നിങ്ങൾ ഒരു ടീമിനെ ശക്തമായി മുന്നിൽ നിന്ന് നയിക്കുന്നയാളാണ്. സാഹചര്യത്തിനനുസരിച്ച് തന്ത്രങ്ങളിൽ മാറ്റം വരുത്തി മുന്നോട്ട് പോവുക. നിയമപരമായ കാര്യങ്ങൾ, വീട് പുതുക്കിപ്പണിയൽ, ഡിജിറ്റൽ മാർക്കറ്റിംഗ് നിക്ഷേപങ്ങൾ, യന്ത്രങ്ങൾ, കൃഷിഭൂമി തുടങ്ങിയ ആസ്തികൾ വാങ്ങുന്നത് എന്നിവയെല്ലാം നിങ്ങൾക്ക് നേട്ടമുണ്ടാക്കും. കായിക മേഖലയിൽ വിജയത്തിനുള്ള ഉയർന്ന സാധ്യത. യന്ത്രസാമഗ്രികൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, കരകൗശല നിർമ്മാണം, കാർഷിക പുസ്തകങ്ങൾ, മരുന്നുകൾ, ധനകാര്യം എന്നിവയുടെ ബിസിനസ്സ് മികച്ച നിലയിൽ മുന്നോട്ട് പോവും. കുട്ടികൾക്ക് അധ്യാപകരിൽ നിന്നോ പരിശീലകരിൽ നിന്നോ അഭിനന്ദനം ലഭിക്കും. ഭാഗ്യ നിറം: നീല, മഞ്ഞ. ഭാഗ്യ ദിനം – വെള്ളി, ഞായർ. ഭാഗ്യ സംഖ്യ – 3. ദാനം ചെയ്യേണ്ടത്: അമ്പലത്തിൽ സൂര്യകാന്തി വിത്തുകൾ ദാനം ചെയ്യുക.
ജന്മസംഖ്യ 2 (നിങ്ങൾ ജനിച്ചത് 2, 11, 20, 29 തീയതികളിൽ ആണെങ്കിൽ): നിങ്ങളുടെ വികാരങ്ങൾ ഹൃദയത്തിൽ സൂക്ഷിക്കുക, അനാവശ്യമായി മറ്റുള്ളവരോട് പങ്കിടാതിരിക്കാൻ ശ്രദ്ധിക്കുക. പ്രധാനപ്പെട്ടതോ രഹസ്യാത്മകമായതോ ആയ വിവരങ്ങൾ ഇമെയിൽ ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, എതിരാളികളുടെ കാര്യത്തിൽ ജാഗ്രത പുലർത്തുക. കയറ്റുമതി ഇറക്കുമതി, രാസവസ്തുക്കൾ, നിർമ്മാതാക്കൾ, രാഷ്ട്രീയക്കാർ എന്നിവർക്ക് നേട്ടം. ഭാഗ്യ നിറം: ആകാശ നീല, വെള്ള. ഭാഗ്യ ദിനം – തിങ്കളാഴ്ച. ഭാഗ്യ സംഖ്യ – 6. ദാനം ചെയ്യേണ്ടത്: പക്ഷികൾക്കോ കന്നുകാലികൾക്കോ വെള്ളം ദാനം ചെയ്യുക.
ജന്മസംഖ്യ 3 (നിങ്ങൾ ജനിച്ചത് 3, 12, 21, 30 തീയതികളിൽ ആണെങ്കിൽ): ഇന്ന് നിങ്ങൾക്ക് പല കാര്യങ്ങളിലും ആശയക്കുഴപ്പം ഉണ്ടാവാമെങ്കിലും, നേരത്തെ എടുത്തിട്ടുള്ള തീരുമാനത്തിൽ തന്നെ ഉറച്ച് നിൽക്കുക. രാഷ്ട്രീയക്കാർക്ക് അവരുടെ മികച്ച പ്രകടനം പുറത്തെടുക്കാൻ പറ്റിയ ദിവസം. നിങ്ങളുടെ അറിവും സംസാരവും ആളുകളിൽ മതിപ്പുളവാക്കും. രാഷ്ട്രീയക്കാർ, സംഗീതജ്ഞർ, ഇലക്ട്രോണിക് മാധ്യമങ്ങൾ, ഓട്ടോമൊബൈൽ വ്യവസായികൾ, എഴുത്തുകാർ എന്നിവർക്ക് ഇന്നത്തെ ദിവസം അനുകൂലമാണ്. ഇന്ന് നടത്തുന്ന നിക്ഷേപങ്ങളിൽ നിന്ന് മികച്ച നേട്ടമുണ്ടാവും. ഭാഗ്യം വർധിപ്പിക്കാൻ നിങ്ങളുടെ ഗുരുനാമം ജപിക്കാനും മഞ്ഞ വസ്ത്രം ധരിക്കാനും മറക്കരുത്. ഭാഗ്യ നിറം: നീല, ഓറഞ്ച്. ഭാഗ്യ ദിനം – വ്യാഴാഴ്ച. ഭാഗ്യ സംഖ്യ – 3,1. ദാനം ചെയ്യേണ്ടത്: വനിതാ സഹായിക്ക് കുങ്കുമം ദാനം ചെയ്യുക.
ജന്മസംഖ്യ 4 (നിങ്ങൾ ജനിച്ചത് 4, 13, 22, 31 തീയതികളിൽ ആണെങ്കിൽ): നിങ്ങളുടെ ലക്ഷ്യത്തിനായി ആത്മവിശ്വാസത്തോടെ പ്രവർത്തിച്ച് മുന്നോട്ട് പോവുക. കൃഷി, നിർമ്മാണം, കരകൗശലവസ്തുക്കൾ, പരിശീലനങ്ങൾ, കായിക ഇനങ്ങൾ, ബാങ്കിംഗ്, സൗരോർജ്ജം എന്നീ മേഖലകളിൽ പണം സമ്പാദിക്കാൻ സാധിക്കുന്ന ദിവസമാണ്. ഭാവിക്ക് വേണ്ടി ഇന്ന് വിത്ത് വിതയ്ക്കുക. രാഷ്ട്രീയ-വിനോദ മേഖലയിലുള്ളവർക്ക് തിരക്കേറിയ ദിവസമാണ്. ഇന്ന് നോൺ വെജ് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. ഭാഗ്യ നിറം: നീല. ഭാഗ്യ ദിനം –ശനി. ഭാഗ്യ സംഖ്യ – 9. ദാനം ചെയ്യേണ്ടത്: യാചകർക്ക് പഴങ്ങൾ ദാനം ചെയ്യുക.
ജന്മസംഖ്യ 5 (നിങ്ങൾ ജനിച്ചത് 5, 14, 23 തീയതികളിൽ ആണെങ്കിൽ): നിങ്ങളുടെ വാക്കുകൾ മറ്റുള്ളവരുടെ വികാരങ്ങളെ വ്രണപ്പെടുത്താതിരിക്കാൻ പരമാവധി ശ്രദ്ധിക്കുക. നിങ്ങളുടെ വ്യക്തിത്വം ചുറ്റുമുള്ള എല്ലാവരെയും ആകർഷിക്കും. ഒരു സുഹൃത്തോ ബന്ധുവോ സഹായത്തിനായി നിങ്ങളെ സമീപിക്കുന്നുവെങ്കിൽ അവർക്ക് പരമാവധി പിന്തുണ നൽകുക. വിദ്യാർത്ഥികൾക്ക് അവരുടെ അക്കാദമിക് നേട്ടങ്ങൾ ആസ്വദിക്കാനാവും. ഭാഗ്യ നിറം: സീ ഗ്രീൻ. ഭാഗ്യ ദിനം – ബുധൻ. ഭാഗ്യ സംഖ്യ – 5. ദാനം ചെയ്യേണ്ടത്: പച്ചക്കറികൾ ദാനം നൽകുക.
ജന്മസംഖ്യ 6 (നിങ്ങൾ ജനിച്ചത് 6, 15, 24 തീയതികളിൽ ആണെങ്കിൽ): ഇന്ന് നിങ്ങളുടെ പദ്ധതികളെല്ലാം വിജയം കാണുന്ന ദിവസമാണ്. നിരവധി പേരുടെ വിജയത്തിനും നിങ്ങൾ കാരണക്കാരനാവും. യാത്രകൾ നടത്താനും അവതരണങ്ങൾ നൽകാനും മാധ്യമങ്ങളെ അഭിമുഖീകരിക്കാനും വിജയം ആഘോഷിക്കാനും അനുയോജ്യമായ ദിവസം. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുക. പുതിയ അവസരങ്ങളെ സ്വീകരിക്കുക. അഭിനേതാക്കളും മാധ്യമപ്രവർത്തകരും വിജയം ആസ്വദിക്കും. ഭാഗ്യ നിറം: ടീൽ, ഭാഗ്യ ദിനം – വെള്ളി. ഭാഗ്യ സംഖ്യ – 6. ദാനം ചെയ്യേണ്ടത്: പാവങ്ങൾക്ക് മധുരം ദാനം ചെയ്യുക.
ജന്മസംഖ്യ 7 (നിങ്ങൾ ജനിച്ചത് 7, 16, 25 തീയതികളിൽ ആണെങ്കിൽ):മറ്റുള്ളവരുടെ വിശ്വാസം നേടിയെടുക്കുന്നതിനായുള്ള പ്രവർത്തികൾ അവസാനിപ്പിക്കുക. സ്പോർട്സ്, നിയമപരമായ കേസുകൾ, ബിസിനസ്സ് ഡീലുകൾ, അഭിമുഖങ്ങൾ, മത്സര പരീക്ഷകൾ എന്നിവയിൽ ഉന്നത വിജയം സ്വന്തമാക്കും. മുതിർന്നവരുടെയും പൂർവ്വികരുടെയും അനുഗ്രഹം നിങ്ങൾക്കുണ്ടാവും. ഗുരു മന്ത്രം വായിക്കുകയും ജപിക്കുകയും ചെയ്യുക. പുകവലിയിൽ നിന്നും മദ്യപാനത്തിൽ നിന്നും മാറിനിൽക്കുക. വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നത് ശീലമാക്കുക. ഭാഗ്യ നിറം: ഓറഞ്ച്. ഭാഗ്യ ദിനം – തിങ്കൾ. ഭാഗ്യ സംഖ്യ – 7. ദാനം ചെയ്യേണ്ടത്: അമ്പലത്തിൽ കുങ്കുമം ദാനം ചെയ്യുക.
ജന്മസംഖ്യ 8 (നിങ്ങൾ ജനിച്ചത് 8, 17, 26 തീയതികളിൽ ആണെങ്കിൽ): നിങ്ങൾ എല്ലാ സാഹചര്യങ്ങളെയും മനസ്സിലാക്കുന്നതിൽ മിടുക്കനാണ്. നിലവിലെ വിജയത്തിൽ സംതൃപ്തി ഉള്ളവനായിരിക്കുക. അനാവശ്യ പരാതികൾ പരമാവധി ഒഴിവാക്കുക. വിജയം കൈവരിക്കാൻ കഠിനമായി പ്രയത്നിക്കേണ്ടിവരും. നിങ്ങളുടെ വ്യക്തിത്വവും നല്ല മനസ്സും അതിന് സഹായിക്കും. ദിവസാവസാനത്തോടെ മികച്ച പ്രതിഫലം ലഭിക്കും. ഡോക്ടർമാർക്ക് ചെയ്യുന്ന സേവനത്തിന് അഭിനന്ദനങ്ങൾ ലഭിക്കും. പൊതുപ്രവർത്തകർക്ക് വൈകുന്നേരത്തോടെ സാമ്പത്തിക ആനുകൂല്യങ്ങൾ നേടാനാവും. ഭാഗ്യ നിറം – ആകാശ നീല. ഭാഗ്യ ദിനം – വെള്ളി. ഭാഗ്യ സംഖ്യ – 6. ദാനം ചെയ്യേണ്ടത്: യാചകന് നാരങ്ങ ദാനം ചെയ്യുക.
ജന്മസംഖ്യ 9 (നിങ്ങൾ ജനിച്ചത് 9, 18, 27 തീയതികളിൽ ആണെങ്കിൽ): നിങ്ങൾ കഴിവുള്ള ആളായതിനാൽ മറ്റുള്ളവർക്ക് അസൂയ തോന്നുന്നത് സ്വാഭാവികമാണ്. അതിനെ പരമാവധി അവഗണിക്കുക. ഈ ദിവസം കൈയടികളും അഭിനന്ദനങ്ങളും നിറഞ്ഞതാണ്. പെട്ടെന്നുള്ള പണമോ വിജയമോ ലഭിക്കാനുള്ള സാധ്യതയുണ്ട്. രോഗശാന്തിക്കാർ, പ്രാസംഗികർ, പാചകക്കാർ, മാധ്യമപ്രവർത്തകർ, അഭിനേതാക്കൾ, സിഎക്കാർ, അധ്യാപകർ, കായികതാരങ്ങൾ, ഹോട്ടലുടമകൾ എന്നിവർ വലിയ ഭാഗ്യം ആസ്വദിക്കാൻ സാധിക്കും. ഭാഗ്യ നിറം – ചുവപ്പ്, ഓറഞ്ച്. ഭാഗ്യ ദിനം – ചൊവ്വ. ഭാഗ്യ സംഖ്യ – 3, 9. ദാനം ചെയ്യേണ്ടത്: വീട്ടിലെ സഹായിക്ക് ചുവന്ന വളകൾ ദാനം ചെയ്യുക.