ജന്മസംഖ്യ 1 (നിങ്ങൾ ജനിച്ചത് 1, 10, 19, 28 തീയതികളിൽ ആണെങ്കിൽ): ബിസിനസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പ്രധാനപ്പെട്ട തീരുമാനങ്ങളെടുക്കാൻ പറ്റിയ ദിവസമാണ്. ഇന്ന് ഭാഗ്യം നിങ്ങൾക്കൊപ്പമാണ്. വ്യക്തിജീവിതത്തിലും ഭാഗ്യം നിർണായകമാവും. നിങ്ങൾക്ക് ഗുണകരമായ രീതിയിൽ കാര്യങ്ങൾ നടക്കും. ഇഷ്ടപ്പെടുന്നവരിൽ നിന്ന് സമ്മാനമോ പിന്തുണയോ സഹായമോ ലഭിക്കും. ഭാഗ്യ നിറം: പച്ച, നീല. ഭാഗ്യ ദിനം –ഞായറാഴ്ച. ഭാഗ്യ സംഖ്യ – 1,5. ദാനം ചെയ്യേണ്ടത്: ക്ഷേത്രത്തിൽ സൂര്യകാന്തി വിത്ത് സംഭാവന ചെയ്യുക.
ജന്മസംഖ്യ 2 (നിങ്ങൾ ജനിച്ചത് 2, 11, 20, 29 തീയതികളിൽ ആണെങ്കിൽ): പുരുഷൻമാർ നേതൃസ്ഥാനത്ത് ശോഭിക്കും. സ്ത്രീകൾ ആത്മവിശ്വാസത്തോടെ തങ്ങളുടെ പ്രവൃത്തികൾ ചെയ്യും. പ്രതീക്ഷിച്ച പ്രതിഫലം വൈകി മാത്രമേ ലഭിക്കൂ. പങ്കാളികൾ തമ്മിലുള്ള സ്നേഹം കൂടുതൽ ദൃഢമാവും. കുട്ടികളിലൂടെ രക്ഷിതാക്കൾക്ക് തങ്ങളുടെ സ്വപ്നം സഫലികരിക്കാൻ ശ്രമിക്കേണ്ട സമയമാണിത്. പ്രധാനപ്പെട്ട മീറ്റിങ്ങുകളിൽ വെള്ളവസ്ത്രം ധരിച്ച് പങ്കെടുക്കുക. ഭാഗ്യ നിറം: നീല കലർന്ന പച്ച. ഭാഗ്യ ദിനം – തിങ്കളാഴ്ച. ഭാഗ്യ സംഖ്യ – 2,6. ദാനം ചെയ്യേണ്ടത്: പാവങ്ങൾക്ക് ഉപ്പ് ദാനം ചെയ്യുക.
ജന്മസംഖ്യ 3 (നിങ്ങൾ ജനിച്ചത് 3, 12, 21, 30 തീയതികളിൽ ആണെങ്കിൽ): കഠിനാധ്വാനം ചെയ്താൽ മാത്രമേ ഇന്ന് നിങ്ങൾക്ക് ഫലം ലഭിക്കുകയുള്ളൂ. ബന്ധങ്ങളിൽ നന്നായി സംസാരിക്കുക. നിങ്ങൾ മിണ്ടാതെയിരുന്നാൽ ഗുണം ചെയ്യില്ല. സർഗാത്മകമായ മേഖലകളിലുള്ളവർക്ക് നല്ല ദിവസമാണ്. പുതിയ ബിസിനസ് സംരംഭം ആരംഭിക്കുന്നതിനെപ്പറ്റി ചിന്തിക്കും. ഭാഗ്യ നിറം: തവിട്ട്. ഭാഗ്യ ദിനം – വ്യാഴാഴ്ച. ഭാഗ്യ സംഖ്യ – 3,1. ദാനം ചെയ്യേണ്ടത്: ആശ്രമത്തിൽ മഞ്ഞ അരി ദാനം ചെയ്യുക.
ജന്മസംഖ്യ 4 (നിങ്ങൾ ജനിച്ചത് 4, 13, 22, 31 തീയതികളിൽ ആണെങ്കിൽ): നിങ്ങളുടെ പദ്ധതികൾക്ക് തുടക്കമിടാൻ പറ്റിയ ദിവസമാണ്. എന്നാൽ അത് പൂർത്തിയാക്കാൻ ശ്രമിക്കരുത്. മാർക്കറ്റിങുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഭാഗ്യം നിർണായകമാവും. ഇന്ന് നോൺ വെജിറ്റേറിയൻ ഭക്ഷണം ഒഴിവാക്കുക. യുവാക്കൾക്ക് സ്നേഹബന്ധങ്ങളിൽ കൂടുതൽ ഉൻമേഷത്തോടെ ഇടപെടാനാവും. ഭാഗ്യ നിറം: ചാരനിറം. ഭാഗ്യ ദിനം – ചൊവ്വാഴ്ച. ഭാഗ്യ സംഖ്യ – 9. ദാനം ചെയ്യേണ്ടത്: പാവപ്പെട്ടവർക്ക് വെജിറ്ററിയൻ ഭക്ഷണം ദാനം ചെയ്യുക.
ജന്മസംഖ്യ 5 (നിങ്ങൾ ജനിച്ചത് 5, 14, 23 തീയതികളിൽ ആണെങ്കിൽ): നിങ്ങളുടെ വ്യക്തിബന്ധങ്ങളിൽ ഏറെ ഗുണകരമായ ദിവസം. ആസ്വദിച്ച് കൊണ്ട് നിങ്ങളിന്ന് ഒരു ചെറിയ യാത്ര ചെയ്യും. വളരെ പ്രധാനപ്പെട്ട ഒരാളെ കണ്ടുമുട്ടും. പ്രമോഷന് വേണ്ടിയോ അപ്രൈസലിന് വേണ്ടിയോ അപേക്ഷ നൽകാൻ പറ്റിയ ദിവസമാണ്. ചെറിയ ഷോപ്പിങാണെങ്കിലും ഇഷ്ടപ്പെട്ട സാധനങ്ങളെല്ലാം ഇന്ന് വാങ്ങിക്കുക. വസ്തുവിലോ ഓഹരി വിപണിയിലോ ഇൻവെസ്റ്റ് ചെയ്യാൻ പറ്റിയ ദിവസം. കരിയറിൽ ആത്മവിശ്വാസം തോന്നും. ഭാഗ്യ നിറം: ആകാശ നീല. ഭാഗ്യ ദിനം –ബുധൻ. ഭാഗ്യ സംഖ്യ – 5. ദാനം ചെയ്യേണ്ടത്: സസ്യങ്ങൾ ദാനം ചെയ്യുക.
ജന്മസംഖ്യ 6 (നിങ്ങൾ ജനിച്ചത് 6, 15, 24 തീയതികളിൽ ആണെങ്കിൽ): സാമ്പത്തിക കാര്യങ്ങളിൽ ഇന്ന് നേട്ടമുണ്ടാവും. നിങ്ങളുടെ ലക്ഷ്യങ്ങളെല്ലാം വിജയം കാണും. എല്ലാകാര്യത്തിലും ശുഭകരമായ പര്യവസാനമായിരിക്കും. കായിക താരങ്ങൾക്ക് ശോഭിക്കാനാവും. കലാകാരൻമാർക്ക് കൂടുതൽ ജനപിന്തുണ ലഭിക്കും. വീട്ടമ്മമാർക്ക് തങ്ങൾ ചെയ്യുന്ന പ്രവൃത്തിയിൽ സംതൃപ്തിയുണ്ടാവും. ഗവൺമെൻറ് ഉദ്യോഗസ്ഥർക്ക് പ്രമോഷൻ ലഭിക്കും. വസ്തു കൈകാര്യം ചെയ്യുന്നത് എളുപ്പമായിരിക്കും. വിവാഹാലോചനകൾ ഗുണം കാണാനുള്ള സാധ്യതയുമുണ്ട്. ഭാഗ്യ നിറം: ആകാശനീല. ഭാഗ്യ ദിനം – വെള്ളി. ഭാഗ്യ സംഖ്യ – 6,2. ദാനം ചെയ്യേണ്ടത്: നീല പെൻസിലോ പേനയോ കുട്ടികൾക്ക് സംഭാവനയായി നൽകുക
ജന്മസംഖ്യ 7 (നിങ്ങൾ ജനിച്ചത് 7, 16, 25 തീയതികളിൽ ആണെങ്കിൽ): സ്നേഹവും പിന്തുണയും എല്ലാവരിൽ നിന്ന് നിങ്ങൾക്ക് വേണ്ടുവോളം ലഭിക്കുന്ന ദിവസമായിരിക്കും. സ്വപ്നതുല്യമായി ഓരോ കാര്യങ്ങളും നന്നായി നടക്കും. മഞ്ഞനിറത്തിലുള്ള ധാന്യങ്ങൾ ഇന്ന് സംഭാവന ചെയ്യാൻ മറക്കാതിരിക്കുക. നിങ്ങളുടെ ബിസിനസ് സംരംഭം ആരംഭിക്കാൻ പറ്റിയ ദിവസമാണ്. സാമ്പത്തികകാര്യങ്ങൾ വളരെ ശ്രദ്ധയോടെ മാത്രം ചെയ്യുക. നിങ്ങളുടെ ഓഡിറ്റർമാരെ ഇന്ന് വിശ്വസിക്കാൻ പറ്റില്ല. ഭാഗ്യ നിറം:ഓറഞ്ച് . ഭാഗ്യ ദിനം – തിങ്കൾ. ഭാഗ്യ സംഖ്യ – 7. ദാനം ചെയ്യേണ്ടത്: ചെമ്പ് പാത്രം ദാനം ചെയ്യുക.
ജന്മസംഖ്യ 8 (നിങ്ങൾ ജനിച്ചത് 8, 17, 26 തീയതികളിൽ ആണെങ്കിൽ): ഇന്ന് എന്ത് പ്രതിസന്ധി നേരിട്ടാലും ആത്മവിശ്വാസത്തോടെ അവെയെല്ലാം നിങ്ങൾക്ക് തരണം ചെയ്യാൻ സാധിക്കും. ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്യാൻ പറ്റിയ ദിവസമാണ്. കാമുകീ കാമുകൻമാർ തമ്മിലുള്ള സ്നേഹബന്ധം കൂടുതൽ ദൃഢമാവും. ഡോക്ടർമാർക്കും നിർമ്മാതാക്കൾക്കും സാമ്പത്തികമായ നേട്ടമുണ്ടാവും. യന്ത്രസാമഗ്രികൾ വാങ്ങിക്കുന്നതിനും വസ്തുവകകളിൽ നിക്ഷേപിക്കുന്നതിനും ഏറ്റവും നല്ല ദിവസമാണ്. മാനസിക പിരിമുറുക്കം മൂലം ശാരീരികമായി ബുദ്ധിമുട്ടുകൾ തോന്നും, അതിനാൽ ഉറങ്ങുന്നതിന് മുമ്പ് യോഗ ചെയ്യാൻ ശ്രദ്ധിക്കുക. ഭാഗ്യ നിറം: നീല. ഭാഗ്യ ദിനം –വെള്ളി. ഭാഗ്യ സംഖ്യ – 6. ദാനം ചെയ്യേണ്ടത്: ആവശ്യക്കാർക്ക് ചെരിപ്പ് ദാനം ചെയ്യുക.
ജന്മസംഖ്യ 9 (നിങ്ങൾ ജനിച്ചത് 9, 18, 27 തീയതികളിൽ ആണെങ്കിൽ): ബിസിനസ്സ് നിക്ഷേപങ്ങൾ നടത്തുന്നതിനോ അഭിമുഖം നൽകുന്നതിനോ അനുയോജ്യമായ ദിവസമാണ്. യുവാക്കൾക്ക് അവരുടെ പങ്കാളികളെ ആകർഷിക്കാൻ ഇന്നതെ ദിവസം അനുകൂലമായിരിക്കും. സർഗാത്മക മേഖലകളിലുള്ള യുവാക്കൾ അവരുടെ പദ്ധതികൾ തുടങ്ങാവുന്നതാണ്. പൊതുപരിപാടിയിലോ വലിയ പാർട്ടിയിലോ ആസ്വദിച്ച് പങ്കെടുക്കാൻ സാധിക്കും. ഭാഗ്യ നിറം: തവിട്ട്. ഭാഗ്യ ദിനം – ചൊവ്വ. ഭാഗ്യ സംഖ്യ – 9,6. ദാനം ചെയ്യേണ്ടത്: പെൺകുട്ടികൾക്ക് ചുവന്ന തൂവാല സംഭാവന ചെയ്യുക.