ജന്മസംഖ്യ 1 (നിങ്ങൾ ജനിച്ചത് 1, 10, 19, 28 തീയതികളിൽ ആണെങ്കിൽ): ജീവിതത്തിൽ പുതിയ എന്തെങ്കിലും സംഭവിക്കുന്ന ദിവസമായിരിക്കും. അത് പുതിയ സുഹൃത്തോ ബിസിനസ്സിലെ പുതിയ നിക്ഷേപമോ പുതിയ ജോലിയോ പുതിയ വീടോ പുതിയ സ്ഥലമോ ആകാം. സ്വത്തുമായി ബന്ധപ്പെട്ടിട്ടുള്ള കാര്യങ്ങൾ സുഗമമായി നടക്കും. ധനലാഭത്തിന് സാധ്യതയുണ്ട്. ജോലിയിൽ അലസത കാണിക്കരുത്. മെഡിക്കൽ പ്രാക്ടീഷണർമാർക്ക് ഇന്ന് നല്ല ദിവസമായിരിക്കും. ഭാഗ്യ നിറം: പച്ച. ഭാഗ്യ ദിനം – ഞായറാഴ്ച. ഭാഗ്യ സംഖ്യ – 3. ദാനം ചെയ്യേണ്ടത്: ആശ്രമത്തിൽ ചുവന്ന വിത്തുകൾ സംഭാവന ചെയ്യുക.
ജന്മസംഖ്യ 2 (നിങ്ങൾ ജനിച്ചത് 2, 11, 20, 29 തീയതികളിൽ ആണെങ്കിൽ): നിങ്ങൾ ആളുകൾക്ക് നൽകിയിട്ടുള്ള വാഗ്ദാനങ്ങളും പ്രതിബദ്ധതകളും നിറവേറ്റാനുള്ള സമയമാണിത്. മുൻപ് ചെയ്തിട്ടുള്ള അധ്വാനത്തിന് ഇന്ന് പ്രതിഫലം ലഭിക്കും. കയറ്റുമതി ഇറക്കുമതി, ട്രാവൽ ഏജൻസികൾ, ഓഹരി വിപണി, പങ്കാളിത്ത സ്ഥാപനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടിട്ടുള്ളവർക്ക് വിജയം ആസ്വദിക്കാനാവും. കിട്ടാക്കടം നിയന്ത്രിക്കുന്നതിനായി ശ്രമങ്ങൾ നടത്തുക. ഭാഗ്യ നിറം: അക്വ. ഭാഗ്യ ദിനം – തിങ്കളാഴ്ച. ഭാഗ്യ സംഖ്യ – 2. ദാനം ചെയ്യേണ്ടത്: പശുക്കിടാങ്ങൾക്ക് വെള്ളം നൽകുക.
ജന്മസംഖ്യ 3 (നിങ്ങൾ ജനിച്ചത് 3, 12, 21, 30 തീയതികളിൽ ആണെങ്കിൽ): ഏത് സാഹചര്യത്തെയും നേരിടാൻ നിങ്ങൾ വഴക്കമുള്ളവരായിരിക്കും, അതിനാൽ വിജയം വിദൂരമല്ലെന്ന് മനസ്സിലാക്കുക. വഞ്ചിക്കപ്പെടാൻ സാധ്യതയുള്ളതിനാൽ വളരെ ശ്രദ്ധയോടെ മാത്രം ജോലി ചെയ്യുക. സർഗാത്മക മേഖലകളിൽ പ്രവർത്തിക്കുന്നവർ പ്രശസ്തിയിലേക്കുയരും. കായിക പരിശീലകർ പണവും പ്രതിഫലവും നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക. പങ്കാളിയോട് സ്നേഹത്തോടെ ഇടപെടുക. ഭാഗ്യ നിറം: ഓറഞ്ചും പച്ചയും. ഭാഗ്യ ദിനം – വ്യാഴാഴ്ച. ഭാഗ്യ സംഖ്യ – 9. ദാനം ചെയ്യേണ്ടത്: യാചകർക്ക് പാദരക്ഷകൾ ദാനം ചെയ്യുക.
ജന്മസംഖ്യ 4 (നിങ്ങൾ ജനിച്ചത് 4, 13, 22, 31 തീയതികളിൽ ആണെങ്കിൽ): വ്യക്തിപരമായ കാര്യങ്ങളിൽ ആരെയും വിശ്വസിക്കാതിരിക്കുക. ഇലക്കറികൾ ദാനം ചെയ്യുന്നത് നിങ്ങൾക്ക് നല്ലതായിരിക്കും. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാവും. നിങ്ങളുടെ പ്രകടനത്തിന് അർഹിക്കുന്ന അംഗീകാരം ലഭിക്കും. തിരക്ക് കാരണം കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും സമയം ചെലവഴിക്കാൻ സാധിച്ചെന്ന് വരില്ല. അങ്ങനെയാണെങ്കിലും നിശബ്ദമായി അവരുടെ പരാതികൾ ശ്രദ്ധിക്കുക. നിർബന്ധമായും ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുക. ഭാഗ്യ നിറം: നീല. ഭാഗ്യ ദിനം – ചൊവ്വാഴ്ച. ഭാഗ്യ സംഖ്യ – 9. ദാനം ചെയ്യേണ്ടത്: പാവപ്പെട്ടവർക്ക് സൂര്യകാന്തി എണ്ണ സംഭാവന ചെയ്യുക.
ജന്മസംഖ്യ 5 (നിങ്ങൾ ജനിച്ചത് 5, 14, 23 തീയതികളിൽ ആണെങ്കിൽ): പറയാതെ മാറ്റിവെച്ചിരിക്കുന്നയാളോട് നിങ്ങളുടെ സ്നേഹം തുറന്നുപറയാൻ ഏറ്റവും പറ്റിയ ദിവസം. ഔദ്യോഗിക രേഖകളിൽ ഒപ്പിടാനും യാത്രയ്ക്ക് പോകാനും സാധ്യതയുണ്ട്. അഭിനേതാക്കളും പൊതുപ്രവർത്തകരും ഇടപെടുന്ന എല്ലാ മേഖലകളിലും കയ്യടി നേടും. ശത്രുക്കൾ നിങ്ങളെ കെണിയിൽ പെടുത്താൻ ശ്രമിച്ചേക്കും. അതിനാൽ അനാവശ്യ പരിപാടികളിൽ നിന്ന് മാറിനിൽക്കുക. ഭാഗ്യ നിറം: ചാരനിറം. ഭാഗ്യ ദിനം – ബുധൻ. ഭാഗ്യ സംഖ്യ – 5. ദാനം ചെയ്യേണ്ടത്: കുട്ടികൾക്കോ അനാഥാലയത്തിലോ പഴം ദാനം ചെയ്യുക.
ജന്മസംഖ്യ 6 (നിങ്ങൾ ജനിച്ചത് 6, 15, 24 തീയതികളിൽ ആണെങ്കിൽ): ആസ്വദിച്ച് ഓരോ കാര്യങ്ങളും ചെയ്യുന്നതിനാൽ ഇന്ന് നിങ്ങൾക്ക് വല്ലാത്ത സംതൃപ്തി തോന്നും. എല്ലാവിധ നേട്ടങ്ങളും നിങ്ങളെ തേടിയെത്തും. കുടുംബത്തിൽ നിന്നുള്ള സ്നേഹവും പിന്തുണയും ഐശ്വര്യം കൊണ്ടുവരും. കൂടുതൽ പണം ചെലവാക്കാൻ സാധ്യതയുണ്ട്. ഡിസൈനർമാർക്കും അഭിനേതാക്കൾക്കും ഭാഗ്യമുള്ള ദിവസം. ഭാഗ്യ നിറം: ആകാശനീല. ഭാഗ്യ ദിനം – വെള്ളി. ഭാഗ്യ സംഖ്യ – 6,9. ദാനം ചെയ്യേണ്ടത്: പാവങ്ങൾക്ക് അരി സംഭാവനയായി നൽകുക.
ജന്മസംഖ്യ 7 (നിങ്ങൾ ജനിച്ചത് 7, 16, 25 തീയതികളിൽ ആണെങ്കിൽ): കാര്യങ്ങൾ നടക്കാൻ സമയവും കാലതാമസവുമെടുക്കും. പക്ഷേ അത് താൽക്കാലികം മാത്രമാണ്. നിങ്ങളുടെ പ്രകടനം അവലോകനം ചെയ്യാനുള്ള സമയം ഉടൻ വരുന്നുണ്ട്. അധികം വൈകാതെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും സാമ്പത്തിക വളർച്ച നേടും. കായികതാരങ്ങൾ അനാവശ്യ തർക്കങ്ങളിൽ നിന്ന് മാറിനിൽക്കാൻ ശ്രമിക്കുക. ഇല്ലെങ്കിൽ മനസമാധാനം നഷ്ടപ്പെടും. കുടുംബത്തിലെ മുതിർന്നയാൾ വഴി നിങ്ങളുടെ ജീവിതത്തിൽ ഭാഗ്യം വർദ്ധിക്കും. ഭാഗ്യ നിറം: പച്ച. ഭാഗ്യ ദിനം – തിങ്കൾ. ഭാഗ്യ സംഖ്യ – 3. ദാനം ചെയ്യേണ്ടത്: വെങ്കലം ദാനം ചെയ്യുക.
ജന്മസംഖ്യ 8 (നിങ്ങൾ ജനിച്ചത് 8, 17, 26 തീയതികളിൽ ആണെങ്കിൽ): നിങ്ങൾക്ക് ജോലിയിൽ അമിതമായ സമ്മർദ്ദമുണ്ടാവാനുള്ള സാധ്യതയുണ്ട്. ലക്ഷ്യങ്ങൾ നിറവേറ്റാനായി കഠിനാധ്വാനം ചെയ്യേണ്ടി വരും. ചുറ്റുമുള്ള എല്ലാ ആളുകളും നിങ്ങളുടെ വിശ്വസ്തരായ അനുയായികളായതിനാൽ നേതൃത്വം ആസ്വദിക്കാനുള്ള സമയം. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ടതുണ്ട്. ഇന്നത്തെ ദിവസം യാത്രകൾ പരമാവധി ഒഴിവാക്കുക. ഭാഗ്യ നിറം: പർപ്പിൾ. ഭാഗ്യ ദിനം – വെള്ളി. ഭാഗ്യ സംഖ്യ – 6. ദാനം ചെയ്യേണ്ടത്: പാവങ്ങൾക്ക് കുട ദാനം ചെയ്യുക.
ജന്മസംഖ്യ 9 (നിങ്ങൾ ജനിച്ചത് 9, 18, 27 തീയതികളിൽ ആണെങ്കിൽ): രാഷ്ട്രീയക്കാർക്കും കായികതാരങ്ങൾക്കും ഇന്നത്തെ ദിവസം പ്രതിഫലവും അംഗീകാരവും ലഭിക്കും. ഇടപെടുന്ന കാര്യങ്ങളിലെല്ലാം നല്ല ഊർജ്ജവും ഉത്സാഹവും കാണിക്കും. നിങ്ങളുടെ ലക്ഷ്യത്തിലേക്ക് മുന്നോട്ട് പോവാനായി ഈ ഉത്സാഹത്തെ ഉപയോഗപ്പെടുത്തുക. സാമ്പത്തികമായ ഇടപാടുകളും വസ്തു രജിസ്ട്രേഷനും ഇന്ന് സുഗമമായി നടക്കാൻ സാധ്യതയുണ്ട്. ഭാഗ്യ നിറം: ചുവപ്പ്. ഭാഗ്യ ദിനം – ചൊവ്വ. ഭാഗ്യ സംഖ്യ – 9. ദാനം ചെയ്യേണ്ടത്: ചുവന്ന തൂവാല സംഭാവന ചെയ്യുക.