ജന്മസംഖ്യ 1 (നിങ്ങൾ ജനിച്ചത് 1, 10, 19, 28 തീയതികളിൽ ആണെങ്കിൽ): വളരെ വ്യത്യസ്തമായ കാര്യങ്ങളിലൂടെ നിങ്ങൾ ഈ ദിവസം കടന്നുപോവും. ഏറെക്കാര്യങ്ങളിൽ അറിവ് നേടുകയോ ഏതെങ്കിലും പാർട്ണർഷിപ്പിൻെറ ഭാഗമാവുകയോ സംഗീത പരിപാടികളിൽ പങ്കെടുക്കയോ ചെറിയ ട്രിപ്പുകൾ പ്ലാൻ ചെയ്യുകയോ ഇൻറർവ്യൂവിനായി തയ്യാറെടുക്കുകയോ ചെയ്യാനുള്ള സാധ്യതകളുണ്ട്. ഇന്ന് നിങ്ങൾ ഏറെ ആസ്വദിക്കുന്ന ഒരു ദിവസം ആയിരിക്കുമെങ്കിലും പണം നേടാനോ കമ്പനിയിലെ ലക്ഷ്യം നിറവേറ്റാനോ ബുദ്ധിമുട്ട് നേരിട്ടേക്കും. നിങ്ങളുടെ ബന്ധുക്കളുടെയും സഹപ്രവർത്തകരുടെയും വിശ്വാസം ആർജിച്ചെടുക്കും. വ്യക്തിജീവിതത്തിൽ അൽപം ചിന്തിച്ച് മാത്രം തീരുമാനങ്ങളെടുക്കുക. നിങ്ങളുടെ ബുദ്ധിപരമായ നീക്കത്തിലൂടെ നല്ല ഇൻവെസ്റ്റ്മെൻറ് നടത്താനും അതിലൂടെ മികച്ച ലാഭം നേടാനും സാധിക്കും. ഭാഗ്യ നിറം: ഇളം തവിട്ട്. ഭാഗ്യ ദിനം – ഞായറാഴ്ച. ഭാഗ്യ സംഖ്യ – 1. ദാനം ചെയ്യേണ്ടത്: ഇന്ന് ഓറഞ്ച് ദാനം ചെയ്യുക.
ജന്മസംഖ്യ 2 (നിങ്ങൾ ജനിച്ചത് 2, 11, 20, 29 തീയതികളിൽ ആണെങ്കിൽ): സർഗാത്മക കലാപ്രവർത്തനവും ഷോപ്പിങ്ങുമായിട്ടായയിരിക്കും ദിവസം തുടങ്ങുക. എന്തെങ്കിലും കരാറിൽ ഒപ്പിടാൻ പറ്റിയ ദിവസമാണ്. പ്രിയപ്പെട്ടവരുമായി സ്നേഹത്തോടെ സമയം ചെലവഴിക്കാൻ സാധിക്കും. ചിന്തിച്ച് മാത്രം സംസാരിക്കുക, അത് നിങ്ങൾക്ക് ഗുണം ചെയ്യും. ഇന്ന് വെള്ള വസ്ത്രം ധരിക്കുന്നത് നല്ലതാണ്. നിങ്ങളുടെ സ്വപ്നങ്ങളിലൊന്ന് സഫലമാവുന്ന ദിവസമായിരിക്കും. സന്തോഷമുള്ള വാർത്ത പ്രതീക്ഷിക്കാം. ഭാഗ്യ നിറം: പീച്ച്. ഭാഗ്യ ദിനം – തിങ്കളാഴ്ച. ഭാഗ്യ സംഖ്യ – 2. ദാനം ചെയ്യേണ്ടത്: പശുക്കിടാങ്ങൾക്കോ യാചകർക്കോ കുടിക്കാനായി പാൽ നൽകുക.
ജന്മസംഖ്യ 3 (നിങ്ങൾ ജനിച്ചത് 3, 12, 21, 30 തീയതികളിൽ ആണെങ്കിൽ): സംസാരത്തിലൂടെയോ എഴുത്തിലൂടെയോ സ്വന്തം മനസ്സിലുള്ള കാര്യങ്ങൾ വിശദമായി പ്രകടിപ്പിച്ചേക്കും. സുഹൃത്തുക്കളുമായി കൂടുതൽ സമയം ചെലവഴിക്കാനുള്ള സാധ്യതയുണ്ട്. സാമ്പത്തികശാസ്ത്ര വിദ്യാർഥികൾക്ക് മികച്ച മാർക്ക് ലഭിക്കും. ഭാഗ്യ നിറം: പച്ച. ഭാഗ്യ ദിനം – ചൊവ്വാഴ്ച. ഭാഗ്യ സംഖ്യ – 3,9. ദാനം ചെയ്യേണ്ടത്: ക്ഷേത്രത്തിൽ കുങ്കുമം സംഭാവന ചെയ്യുക.
ജന്മസംഖ്യ 4 (നിങ്ങൾ ജനിച്ചത് 4, 13, 22, 31 തീയതികളിൽ ആണെങ്കിൽ): ഭാവി പദ്ധതികൾ തയ്യാറാക്കുന്ന ദിവസമായിരിക്കും. ഇടപാടുകാർ നിങ്ങളെക്കുറിച്ച് നല്ല അഭിപ്രായം പറയും. കൗൺസിലിങിലും മാർക്കറ്റിങിലും കൂടുതൽ സമയം ചെലവഴിക്കാൻ പറ്റിയ ദിവസമാണ്. യന്ത്രങ്ങളുമായി ഇടപെടുന്നവരാണെങ്കിൽ പുതിയ യന്ത്രങ്ങളുടെ പ്രവർത്തനരീതി മനസ്സിലാക്കുക. മനസ്സ് സമാധാനത്തോടെയിരിക്കാൻ ഇത്തിരി മധുരം കഴിക്കുന്നത് നല്ലതാണ്. സുഹൃത്തുക്കൾക്കൊപ്പം സമയം ചെലവഴിക്കാനും ശ്രമിക്കുക. ആശങ്കകളൊന്നുമില്ലാതെ വ്യക്തിബന്ധങ്ങൾ ദൃഢമാവും. ഭാഗ്യ നിറം: ചാരനിറം. ഭാഗ്യ ദിനം – ചൊവ്വാഴ്ച. ഭാഗ്യ സംഖ്യ – 9. ദാനം ചെയ്യേണ്ടത്: പാവപ്പെട്ടവർക്ക് ധാന്യം സംഭാവന ചെയ്യുക.
ജന്മസംഖ്യ 5 (നിങ്ങൾ ജനിച്ചത് 5, 14, 23 തീയതികളിൽ ആണെങ്കിൽ): നിങ്ങളുടെ സഹപ്രവർത്തകരെ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്. വൈകാരികമായ അവരുടെ ഇടപെടൽ നിങ്ങളുടെ തീരുമാനത്തെ ബാധിക്കരുത്. മീറ്റിങുകളിൽ പച്ച ധരിക്കുന്നത് നല്ലതാണ്. ഭക്ഷണത്തിൽ നിയന്ത്രണം ഉണ്ടാവണം. പഴയ ഒരു സുഹൃത്തിനെ കണ്ടുമുട്ടാനുള്ള സാധ്യതയുണ്ട്. ഭാഗ്യ നിറം: പച്ച. ഭാഗ്യ ദിനം – ബുധൻ. ഭാഗ്യ സംഖ്യ – 5. ദാനം ചെയ്യേണ്ടത്: അനാഥർക്ക് പഴങ്ങൾ നൽകുക.
ജന്മസംഖ്യ 6 (നിങ്ങൾ ജനിച്ചത് 6, 15, 24 തീയതികളിൽ ആണെങ്കിൽ): സഹപ്രവർത്തകരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും കുടുംബത്തിൽ നിന്നും വലിയ പിന്തുണ ലഭിക്കുന്ന ദിവസമാണ്. ഓഫീസിൽ അപ്രൈസലിനും പ്രമോഷനുമായി സമയം ചെലഴിക്കും. പങ്കാളിയുമായി കൂടുതൽ സമയം ചെലവഴിക്കാനുള്ള സാധ്യതയുമുണ്ട്. ബിസിനസിൽ വിജയകരമാവുന്ന ചില തീരുമാനങ്ങളെടുക്കും. സ്വർണം, വീട്, വാഹനം, യന്ത്രങ്ങൾ എന്നിവ വാങ്ങിക്കുന്നതിന് നല്ല ദിവസമാണ്. സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്താൽ ഗുണം ലഭിക്കും. ഭാഗ്യ നിറം: അക്വാ. ഭാഗ്യ ദിനം – വെള്ളി. ഭാഗ്യ സംഖ്യ – 6. ദാനം ചെയ്യേണ്ടത്: വെള്ള നാണയം സംഭാവന ചെയ്യുക.
ജന്മസംഖ്യ 7 (നിങ്ങൾ ജനിച്ചത് 7, 16, 25 തീയതികളിൽ ആണെങ്കിൽ): പണം ചെലഴിക്കുന്ന കാര്യത്തിൽ ശ്രദ്ധിക്കുക. ബിസിനസിൽ കടം വരാനുള്ള സാധ്യതയുണ്ട്. ഇടപാടുകാരുമായോ പാർട്ണറുമായോ വിട്ടുവീഴ്ച ചെയ്യേണ്ടതായി വരും. ബിസിനസ് കരാറുകൾ വൈകാൻ സാധ്യതയുണ്ട്. വിവാഹ ആലോചനകൾ പരിഗണിക്കാൻ പറ്റിയ ദിവസമാണ്. ഭാഗ്യ നിറം: നീല കലർന്ന പച്ചനിറം. ഭാഗ്യ ദിനം – തിങ്കൾ. ഭാഗ്യ സംഖ്യ – 7. ദാനം ചെയ്യേണ്ടത്: അമ്പലത്തിൽ വെങ്കലമോ ഓടോ സംഭാവന ചെയ്യുക.
ജന്മസംഖ്യ 8 (നിങ്ങൾ ജനിച്ചത് 8, 17, 26 തീയതികളിൽ ആണെങ്കിൽ): ഇന്നത്തെ ദിവസം എവിടെയെങ്കിലും ബുദ്ധിമുട്ട് നേരിടുന്നുവെങ്കിൽ പഴയ അനുഭവങ്ങൾ ഓർത്തെടുത്ത് അത് മറികടക്കാൻ ശ്രമിക്കുക. നിയമപരമായ പ്രശ്നങ്ങളിൽ എന്തെങ്കിലും പെട്ടിട്ടുണ്ടെങ്കിൽ അത് പരിഹരിക്കപ്പെടും. കുടുംബ ബന്ധങ്ങളിൽ നല്ല ദിവസമായിരിക്കും. വിദ്യാർഥികൾക്ക് പുറത്ത് പഠിക്കാൻ വേണ്ടി ആലോചിക്കാവുന്നതാണ്. വൃദ്ധസദനത്തിൽ സഹായം നൽകുന്നത് ഇന്ന് നല്ലതായിരിക്കും. യാത്രാ പ്ലാനുകൾ വൈകാനുള്ള സാധ്യതയുണ്ട്. ഭാഗ്യ നിറം: ആകാശ നീല. ഭാഗ്യ ദിനം – ശനിയാഴ്ച. ഭാഗ്യ സംഖ്യ – 6. ദാനം ചെയ്യേണ്ടത്: ആവശ്യക്കാർക്ക് ചെരിപ്പ് ദാനം ചെയ്യുക.
ജന്മസംഖ്യ 9 (നിങ്ങൾ ജനിച്ചത് 9, 18, 27 തീയതികളിൽ ആണെങ്കിൽ): പുതിയ ജോലിയിലേക്ക് മാറുന്നവർക്കോ വീട് മാറുന്നവർക്കോ നല്ല ദിവസമാണ്. ബിസിനസുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം നന്നായി നടക്കും. രാഷ്ട്രീയം, മാധ്യമപ്രവർത്തനം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് നല്ല ദിവസമാണ്. ഭാഗ്യ നിറം: ഓറഞ്ച്. ഭാഗ്യ ദിനം – ചൊവ്വ. ഭാഗ്യ സംഖ്യ – 9. ദാനം ചെയ്യേണ്ടത്: അമ്പലത്തിൽ കുങ്കുമം നൽകുക.