ജന്മസംഖ്യ 1 (നിങ്ങള്‍ ജനിച്ചത് 1, 10, 19, 28 തീയതികളില്‍ ആണെങ്കില്‍): വ്യക്തി ജീവിതത്തില്‍ ഭാഗ്യമുണ്ടാകും. പ്രിയപ്പെട്ടവരില്‍ നിന്ന് സമ്മാനങ്ങളും പ്രതിഫലങ്ങളും പിന്തുണയും ലഭിക്കുന്ന മനോഹരമായ ദിവസം. സൂര്യ ഭഗവാന് ജലം അര്‍പ്പിക്കണം. ഇന്ന് നിങ്ങളുടെ കോപം നിയന്ത്രിക്കണം. ഭാഗ്യ നിറം: പച്ചയും ക്രീമും, ഭാഗ്യ ദിനം: ഞായറാഴ്ച, ഭാഗ്യ നമ്പര്‍: 1 ഉം 5 ഉം, ദാനം ചെയ്യേണ്ടത്: ക്ഷേത്രത്തില്‍ സൂര്യകാന്തി വിത്തുകള്‍ സംഭാവന ചെയ്യുക
ജന്മസംഖ്യ 2 (നിങ്ങള്‍ ജനിച്ചത് 2, 11, 20, 29 തീയതികളില്‍ ആണെങ്കില്‍): ഇന്നത്തെ ദിവസം പുരുഷന്മാര് നേതൃത്വം ആസ്വദിക്കും, സ്ത്രീകളുടെ ആത്മവിശ്വാസം വര്‍ധിക്കും. മാതാപിതാക്കള്‍ക്ക് കുട്ടികളെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനുള്ള സമയമാണിത്. ദമ്പതികളുടെ പ്രണയബന്ധം ശക്തിപ്പെടും. പ്രധാനപ്പെട്ട മീറ്റിംഗുകളിലും അഭിമുഖങ്ങളിലും വെളുത്ത നിറത്തിലുള്ള വസ്ത്രം ധരിക്കുന്നത് ഭാഗ്യം നല്‍കും. ഭാവിയില്‍ സഹായത്തിനായി പഴയ സുഹൃത്തുക്കളുമായി സമയം ചെലവഴിക്കണം. ഭാഗ്യ നിറം: കടല്‍ പച്ച, ഭാഗ്യ ദിനം: തിങ്കളാഴ്ച, ഭാഗ്യ നമ്പര്‍: 2 ഉം 6 ഉം, ദാനം ചെയ്യേണ്ടത്: ദരിദ്രര്‍ക്ക് ഉപ്പ് ദാനം ചെയ്യുക.
ജന്മസംഖ്യ 3 (നിങ്ങള്‍ ജനിച്ചത് 3, 12, 21, 30 തീയതികളില്‍ ആണെങ്കില്‍): ബിസിനസ്സുകാരും കോര്‍പ്പറേറ്റ് ജീവനക്കാരും സോഷ്യല്‍ നെറ്റ്വര്ക്കിംഗ് പ്രയോജനപ്പെടുത്തണം. ആശയവിനിമയം നടത്താനുള്ള ദിവസമാണിത്. ഇല്ലെങ്കില്‍ അത് ബന്ധങ്ങളില്‍ വിള്ളലുണ്ടാക്കും. ക്രിയേറ്റീവ് ആളുകള്‍ക്ക് നിക്ഷേപം നടത്താനും വരുമാനം നേടാനുമുള്ള മികച്ച സമയമാണിത്. ഒരു സംരംഭം തുടങ്ങുന്നതിനെ കുറിച്ചുള്ള ആലോചനകള്‍ പൂര്‍ത്തിയാകും. വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, ഹോട്ടലുടമകള്‍, സംഗീതജ്ഞര്‍, രാഷ്ട്രീയക്കാര്‍ എന്നിവര്‍ക്ക് പ്രമോഷനും പബ്ലിസിറ്റിയും ലഭിക്കും. ഉച്ചഭക്ഷണത്തിന് ശേഷം ബിസിനസ്സുകാര്‍ ക്ലൈയിന്റുകളെ കാണുക. ഭാഗ്യനിറം: ബ്രൗണ്‍, ഭാഗ്യ ദിനം: വ്യാഴാഴ്ച, ഭാഗ്യ നമ്പര്‍: 3 ഉം 1 ഉം, ദാനം ചെയ്യേണ്ടത്: ആശ്രമങ്ങളില്‍ അരി ദാനം ചെയ്യുക
ജന്മസംഖ്യ 4 (നിങ്ങള്‍ ജനിച്ചത് 4, 13, 22, 31 തീയതികളില്‍ ആണെങ്കില്‍): ഇന്ന് ഭാഗ്യം നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. ഇന്നത്തെ ദിവസം വേഗത്തില്‍ നീങ്ങുന്നതായി തോന്നുമെങ്കിലും, വീട്ടുജോലിയെക്കാള് കൂടുതല്‍ പ്രൊഫഷണല്‍ ജീവിതത്തെയാണ് നിങ്ങള്‍ ലക്ഷ്യമിടേണ്ടത്. യുവാക്കള്‍ പ്രണയ വികാരങ്ങള്‍ പങ്കുവെയ്ക്കണം. ഇന്നത്തെ ദിവസം മാംസാഹാരം കഴിക്കരുത്. ഭാഗ്യ നിറം: ടീല്‍, ഭാഗ്യ ദിനം: ചൊവ്വാഴ്ച, ഭാഗ്യ നമ്പര്‍: 9, ദാനം ചെയ്യേണ്ടത്: ഉപ്പിട്ട വെജിറ്റേറിയന്‍ ഭക്ഷണം പാവപ്പെട്ടവര്‍ക്ക് ദാനം ചെയ്യുക
ജന്മസംഖ്യ 5 (നിങ്ങള്‍ ജനിച്ചത് 5, 14, 23 തീയതികളില്‍ ആണെങ്കില്‍): ഇന്ന് നിങ്ങള്‍ ഒരു ചെറിയ യാത്ര പോകാൻ സാധ്യതയുണ്ട്. സ്പെഷ്യല്‍ ആയ ഒരു വ്യക്തിയെ കണ്ടുമുട്ടിയേക്കും. ഇന്ന് നിങ്ങള്‍ക്ക് ആവശ്യമുള്ള ചെറുതോ വലുതോ ആയ എല്ലാ സാധനങ്ങളും വാങ്ങണം. ഓഹരിയിലും വസ്തുവിലും നിക്ഷേപിക്കാനുള്ള ദിവസമാണിത്. പ്രൊമോഷന് അംഗീകാരത്തിനായി ഒരു ദിവസം കൂടി കാത്തിരിക്കണം. നിങ്ങള്‍ പ്രണയിക്കുന്നയാളെ കണ്ടുമുട്ടും. മാധ്യമപ്രവര്‍ത്തകര്‍ യാത്രകള്‍ ആസൂത്രണം ചെയ്യും. ഭാഗ്യ നിറം: കടല്‍ നീല, ഭാഗ്യ ദിനം: ബുധനാഴ്ച, ഭാഗ്യ നമ്പര്‍: 5, ദാനം ചെയ്യേണ്ടത്: പച്ച ചെടികള്‍ ദാനം ചെയ്യുക
ജന്മസംഖ്യ 6 (നിങ്ങള്‍ ജനിച്ചത് 6, 15, 24 തീയതികളില്‍ ആണെങ്കില്‍): വളരെ റൊമാന്റിക് ആയ ഒരു ദിവസമായിരിക്കും ഇന്ന്. സാമ്പത്തിക നേട്ടങ്ങള്‍ വളരെ ഉയര്‍ന്നതായിരിക്കും. ഇന്ന് എല്ലാ ലക്ഷ്യങ്ങളും നേടാനാകും. കായികതാരങ്ങള്‍ക്ക് വിജയം നിലനിര്‍ത്താനാകും. കുടുംബത്തിലെ സ്ത്രീകള്‍ ദൈവത്തോട് നന്ദിയുള്ളവരായിരിക്കും. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രമോഷന് ലഭിക്കും. കലാകാരന്മാര്ക്ക് പൊതുജനങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ കഴിയും. പ്രോപ്പര്‍ട്ടി ഇടപാടുകള്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യാനാകും. വിവാഹാലോചനകള്‍ നടക്കും. ഭാഗ്യ നിറം: ആകാശ നീല, ഭാഗ്യ ദിനം: വെള്ളിയാഴ്ച, ഭാഗ്യ നമ്പര്‍: 6 ഉം 2 ഉം, ദാനം ചെയ്യേണ്ടത്: കുട്ടികള്‍ക്ക് നീല പെന്‍സിലോ പേനയോ ദാനം ചെയ്യുക
ജന്മസംഖ്യ 7 (നിങ്ങള്‍ ജനിച്ചത് 7, 16, 25 തീയതികളില്‍ ആണെങ്കില്‍): ഇന്ന് നിങ്ങളുടെ എല്ലാ സ്വപ്നങ്ങളും നിറവേറും. പയറുവര്‍ഗ്ഗങ്ങള്‍ ദാനം ചെയ്യണം. ഒരു ചെറിയ ബ്രാന്‍ഡില്‍ നിങ്ങളുടെ സംരംഭം ആരംഭിക്കാനാകും. ഇന്ന് എടുക്കുന്ന ഏത് തീരുമാനങ്ങളും സാമ്പത്തികമായി അവലോകനം ചെയ്യണം. ഭാഗ്യ നിറം: ബീജ്, ഭാഗ്യ ദിനം: തിങ്കളാഴ്ച, ഭാഗ്യ നമ്പര്‍: 7, ദാനം ചെയ്യേണ്ടത്: ചെമ്പ് പാത്രം ദാനം ചെയ്യുക.
ജന്മസംഖ്യ 8 (നിങ്ങള്‍ ജനിച്ചത് 8, 17, 26 തീയതികളില്‍ ആണെങ്കില്‍): ഭാഗ്യം നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും. കന്നുകാലികള്‍ക്ക് ദാനം ചെയ്യാനുള്ള മനോഹരമായ ദിവസമാണിത്. ദമ്പതികള്‍ക്കിടയിലെ സ്നേഹബന്ധം മെച്ചപ്പെടും. ഡോക്ടര്‍മാര്‍ക്കും നിര്‍മ്മാതാക്കള്‍ക്കും സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. യന്ത്രസാമഗ്രികള്‍ വാങ്ങുന്നതിനും വസ്തുവകകളില്‍ നിക്ഷേപിക്കുന്നതിനും ഏറ്റവും നല്ല ദിവസമാണിത്. സമ്മര്‍ദ്ദം കാരണം നിങ്ങളുടെ ശാരീരിക ക്ഷമത കുറഞ്ഞേക്കും. അതിനാല്‍ ഉറങ്ങുന്നതിന് മുമ്പ് യോഗ ശീലമാക്കുക. ഭാഗ്യ നിറം: ടീല്‍, ഭാഗ്യ ദിനം: വെള്ളിയാഴ്ച, ഭാഗ്യ നമ്പര്‍: 6
ജന്മസംഖ്യ 9 (നിങ്ങള്‍ ജനിച്ചത് 9, 18, 27 തീയതികളില്‍ ആണെങ്കില്‍): സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും നിങ്ങളുടെ പിന്തുണ വേണ്ടിവരും. അവരെ സഹായിക്കണം. ബിസിനസ്സ് നിക്ഷേപങ്ങള്‍ നടത്താനും അഭിമുഖങ്ങളില്‍ പങ്കെടുക്കാനും അനുയോജ്യമായ ദിവസം. യുവാക്കള്‍ക്ക് അവരുടെ പങ്കാളികളെ ആകര്‍ഷിക്കാന്‍ അനുകൂലമായ ദിവസമാണിത്. ക്രിയേറ്റീവ് ആയ യുവാക്കള്‍ അവരുടെ പ്ലാനുകള്‍ നടപ്പിലാക്കണം. ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനോ പാര്‍ട്ടി നടത്തുന്നതിനോ ആഭരണങ്ങള്‍ വാങ്ങുന്നതിനോ മത്സര പരീക്ഷകളില്‍ പങ്കെടുക്കുന്നതിനോ ഉള്ള മികച്ച ദിവസം. ഭാഗ്യ നിറം: ബ്രൗണ്‍, ഭാഗ്യ ദിനം: ചൊവ്വാഴ്ച, ഭാഗ്യ നമ്പര്‍: 9 ഉം 6 ഉം, ദാനം ചെയ്യേണ്ടത്: ഒരു പെണ്‍കുട്ടിക്ക് ചുവന്ന തൂവാല ദാനം ചെയ്യുക. ഡിസംബര്‍ 5ന് ജനിച്ച പ്രശസ്ത വ്യക്തികള്‍: ശിഖര്‍ ധവാന്, രവീഷ് കുമാര്‍, ഛോട്ടാ രാജന്, ഗുലാം അലി, മനീഷ് മല്‍ഹോത്ര, ഷെയ്ഖ് അബ്ദുള്ള സജ്ജന്‍ ജിന്‍ഡാല്‍, പായല്‍ രാജ്പുത്