ജന്മസംഖ്യ 1 (നിങ്ങള്‍ ജനിച്ചത് 1, 10, 19, 28 തീയതികളില്‍ ആണെങ്കില്‍): മത്സരങ്ങളിലും മത്സര പരീക്ഷകളിലും ഗംഭീരവിജയം നേടാൻ നിങ്ങൾക്ക് സാധിക്കും. നിങ്ങളുടെ അസാമാന്യമായ നേതൃപാടവത്തിലൂടെ ഒരു ബ്രാൻഡ് സ്ഥാപിക്കാനും ജോലിയിൽ ഉയർന്ന സ്ഥാനം വഹിക്കാനുമുള്ള ആത്മവിശ്വാസവും സ്വാതന്ത്ര്യവും നിങ്ങൾക്കുണ്ട്. അവിവാഹിതർ ഒരു പ്രണയബന്ധം കണ്ടെത്തും. പങ്കാളിയ്ക്ക് നിങ്ങളിൽ മതിപ്പുളവാവുകയും നിങ്ങളെ പിന്തുണയ്ക്കുകയും ചെയ്യും. നിങ്ങൾക്ക് ഏറെ പ്രിയപ്പെട്ടവരിൽ നിന്ന് അഭിനന്ദനങ്ങൾ, നിർദ്ദേശങ്ങൾ, പിന്തുണ എന്നിവ ലഭിക്കുമെന്നതിനാൽ ഇന്നൊരു മനോഹരമായ ദിവസമായിരിക്കും. അഭിനയം, സൗരോർജ്ജം, കലാസൃഷ്ടികൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, കൃഷി, വസ്തുവകകൾ മേഖലയിലുള്ളവർക്ക് ഇന്ന് നേട്ടമുണ്ടാകും. ഭാഗ്യനിറം: ഓറഞ്ചും ഇരുണ്ട നീലയും, ഭാഗ്യ ദിനം : ഞായറാഴ്ച, ഭാഗ്യനമ്പർ : 1 ഉം 5 ഉം, ദാനം ചെയ്യേണ്ടത് : പാവപ്പെട്ടവർക്ക് വാഴപ്പഴം ദാനം ചെയ്യുക.
ജന്മസംഖ്യ 2 (നിങ്ങള്‍ ജനിച്ചത് 2, 11, 20, 29 തീയതികളില്‍ ആണെങ്കില്‍): പ്രൊഫഷണൽ ജീവിതത്തിൽ ഭാഗ്യം നിങ്ങളെ തുണയ്ക്കുമെങ്കിലും വ്യക്തി ജീവിതത്തിൽ മൂന്നാം വ്യക്തികളെ സൂക്ഷിക്കണം. പുതിയ ജോലിക്കും വ്യാപാരസംബന്ധമായ കാര്യങ്ങൾക്കും അപേക്ഷിക്കാൻ സ്ത്രീകൾ ഈ ദിവസം ഉപയോഗിക്കണം. സ്ത്രീകൾക്ക് ഇന്ന് ബിസിനസ്സിൽ നിക്ഷേപിക്കാവുന്നതാണ്. കുട്ടികൾ അവരുടെ ആത്മവിശ്വാസം, കഠിനാധ്വാനം, ഭാഗ്യം, ആകർഷണം എന്നിവ ആസ്വദിക്കുകയും അത് അവരുടെ പ്രകടനത്തിൽ പ്രതിഫലിക്കുകയും ചെയ്യും. രക്ഷിതാക്കൾക്ക് അവരുടെ കുട്ടികളുടെ അക്കാദമിക, കായിക പ്രകടനങ്ങളിൽ അഭിമാനം തോന്നും. പ്രധാനപ്പെട്ട അഭിമുഖങ്ങളിൽ കടൽപച്ച നിറത്തിലുള്ള വസ്ത്രം ധരിക്കുന്നത് ഭാഗ്യം കൊണ്ടുവരും. മാധ്യമ പ്രവർത്തകർ, രാഷ്ട്രീയക്കാർ, ഡിസൈനർ, ഡോക്ടർമാർ, അഭിനേതാക്കൾ എന്നിവർക്ക് വിജയം നേടാൻ കഴിയുന്ന ദിവസമാണ്. ഭാഗ്യ നിറം: കടൽ പച്ച, ഭാഗ്യ ദിനം : തിങ്കളാഴ്ച, ഭാഗ്യ നമ്പർ 2 ഉം 6 ഉം, ദാനം ചെയ്യേണ്ടത് : രണ്ട് നാളികേരം ക്ഷേത്രത്തിലേക്ക് സംഭാവന ചെയ്യുക, വാഴയ്ക്ക് മധുരവെള്ളം സമർപ്പിക്കുക.
ജന്മസംഖ്യ 3 (നിങ്ങള്‍ ജനിച്ചത് 3, 12, 21, 30 തീയതികളില്‍ ആണെങ്കില്‍): നിങ്ങളുടെ ശത്രുക്കൾ നിങ്ങളെ എത്രമാത്രം താഴ്ത്തിക്കെട്ടാൻ ശ്രമിച്ചാലും ഇന്ന് നിങ്ങളുടെ വിജയം തടഞ്ഞു നിർത്താൻ ആർക്കും കഴിയില്ല, പക്ഷേ അജ്ഞത ഇവിടെ കൂടുകൂട്ടുന്നു എന്നത് ശ്രദ്ധിക്കണം. ഇന്ന് അത്താഴത്തിന് പോകുന്നത് ബന്ധങ്ങളെ ഒരുതരത്തിലും ബാധിക്കില്ല. കലാകാരന്മാരെപ്പോലെയുള്ള ആളുകൾക്ക് നിക്ഷേപത്തിനും വരുമാനത്തിനും ഏറ്റവും മികച്ച സമയമാണ്. ഒരു സംരംഭം തുടങ്ങുന്നതിനെ കുറിച്ചുള്ള ആലോചനകൾ ഇന്ന് വിജയകരമായി പൂർത്തിയാക്കാൻ കഴിയും. കായികതാരങ്ങൾ, സ്റ്റോക്ക് ബ്രോക്കർമാർ, എയർലൈൻ ജീവനക്കാർ, പ്രതിരോധ ജീവനക്കാർ, വിദ്യാഭ്യാസ വിചക്ഷണർ, ഹോട്ടലുടമകൾ, സംഗീതജ്ഞർ, രാഷ്ട്രീയക്കാർ എന്നിവർക്ക് പ്രമോഷനുകളും പബ്ലിസിറ്റിയും കിട്ടാനിടയുണ്ട്. ഭാഗ്യനിറം: ബ്രൗൺ, ഭാഗ്യദിനം : വ്യാഴാഴ്ച, ഭാഗ്യ നമ്പർ 3 ഉം 1 ഉം, ദാനം ചെയ്യേണ്ടത് : ആശ്രമങ്ങളിൽ ഗോതമ്പ് ദാനം ചെയ്യുക
ജന്മസംഖ്യ 4 (നിങ്ങള്‍ ജനിച്ചത് 4, 13, 22, 31 തീയതികളില്‍ ആണെങ്കില്‍): നിങ്ങളുടെ കഠിനാധ്വാനത്തേക്കാൾ കൂടുതൽ നിങ്ങളുടെ അറിവാണ് ഇന്ന് നിങ്ങൾക്ക് അനുകൂലമാവുക. തീർപ്പാക്കാത്തതോ വൈകിയതോ ആയ ജോലികൾ ഇന്ന് പൂർത്തിയാകും. സാമ്പത്തികവും വ്യാപാരപരവുമായ തന്ത്രങ്ങൾ പ്രവർത്തനക്ഷമമാക്കുകയും അതുവഴിയുണ്ടാകുന്ന വരുമാനം ആസ്വദിക്കുകയും ചെയ്യേണ്ട ദിവസമാണ്. ദിവസത്തിന്റെ തുടക്കം അല്പം ആയാസകരമായി തോന്നുമെങ്കിലും അല്പനേരത്തിന് ശേഷം നിങ്ങൾക്ക് അനുകൂലമായി കാര്യങ്ങൾ മാറുന്നതായി അനുഭവപ്പെടും. ചെറുപ്പക്കാർ സ്നേഹവികാരങ്ങൾ പങ്കുവയ്ക്കണം, വിശ്വാസയോഗ്യമല്ലാത്ത സൗഹൃദങ്ങളും ബന്ധങ്ങളും ഒഴിവാക്കാൻ ശ്രദ്ധിക്കുക. മദ്യവും മാംസവും ഇന്ന് ഒഴിവാക്കുക. ഭാഗ്യ നിറം: കടൽനീല, ഭാഗ്യ ദിനം : ചൊവ്വാഴ്ച, ഭാഗ്യ നമ്പർ 9, ദാനം ചെയ്യേണ്ടത് : കന്നുകാലികൾക്കോ ദരിദ്രർക്കോ പച്ച ഇലക്കറികൾ ദാനം ചെയ്യുക.
ജന്മസംഖ്യ 5 (നിങ്ങള്‍ ജനിച്ചത് 5, 14, 23 തീയതികളില്‍ ആണെങ്കില്‍): ഇന്ന് ഗണപതി ഭഗവാന്റെ അനുഗ്രഹം തേടുക. ഇന്ന് നിങ്ങൾക്ക് ഭാഗ്യമുള്ള് ദിവസമായി കാണപ്പെടുന്നു. കൂടുതൽ സമയവും ആസ്വാദനങ്ങൾ, വ്യക്തിത്വ വികസനത്തിന് ഉതകുന്ന സൗഹൃദങ്ങൾ, പാർട്ടി അല്ലെങ്കിൽ ആഘോഷങ്ങൾ എന്നിവയിൽ ചെലവഴിക്കാനാണ് സാധ്യത. കരിയറിൽ മെച്ചപ്പെട്ട വളർച്ച നേടുന്നതിനും സമയം വെറുതെ പാഴാക്കുന്നത് നിർത്തുന്നതിനും പരമാവധി വിഭവങ്ങൾ ഉപയോഗിക്കുന്നതിനും നിങ്ങൾ ഇന്നത്തെ ദിവസം പ്രത്യേകം ഓർമ്മിക്കേണ്ടതുണ്ട്. ബന്ധങ്ങൾ ആസ്വദിക്കാനും യാത്രകൾ നടത്താനും റിസ്ക് എടുക്കാനും വസ്തുവകകൾ വാങ്ങാനും മത്സരങ്ങളിൽ പങ്കെടുക്കാനും അനുകൂലമായ ദിവസമാണ്. എല്ലാ ആഡംബരങ്ങളോടും കൂടി ഇന്ന് ഒരു ചെറിയ യാത്ര പോകും. ഒരു പ്രത്യേക വ്യക്തിയെ ഇന്ന് കണ്ടുമുട്ടാൻ സാധ്യതയുണ്ട്. ഭാഗ്യ നിറം: കടൽ പച്ച, ഭാഗ്യ ദിനം : ബുധനാഴ്ച, ഭാഗ്യ നമ്പർ 5, ദാനം ചെയ്യേണ്ടത് : കന്നുകാലികൾക്കോ പാവങ്ങൾക്കോ പച്ച ധാന്യങ്ങൾ ദാനം ചെയ്യുക.
ജന്മസംഖ്യ 6 (നിങ്ങള്‍ ജനിച്ചത് 6, 15, 24 തീയതികളില്‍ ആണെങ്കില്‍): ഇന്ന് നിങ്ങൾ നിങ്ങൾക്കായി കുറച്ച് സമയം നീക്കിവെക്കണം.ഉന്നത പഠനം, പുതിയ വീട്, ജോലി, പുതിയ ബന്ധങ്ങൾ, ധനലാഭം, യാത്രകൾ, പാർട്ടി അങ്ങനെ ചിലത് ഇന്ന് നിങ്ങളെ തേടി വരും. വളരെ ഉയർന്ന ചുമതലകൾ ആണെങ്കിലും നിങ്ങൾ അത് ആസ്വദിക്കും. എല്ലാ ലക്ഷ്യങ്ങളും ഇന്ന് കൈവരിക്കുകയും ഒരു നക്ഷത്രമെന്ന പോലെ നിങ്ങൾ അടയാളപ്പെടുത്തപ്പെടുകയും ചെയ്യും. രാഷ്ട്രീയക്കാർ,കായികതാരം, ബ്രോക്കർമാർ, ചില്ലറ വ്യാപാരികൾ, ഹോട്ടൽ വ്യാപാരികൾ, വിദ്യാർത്ഥികൾ എന്നിവർ അവരവരുടെ മേഖലയിൽ വിജയം നിലനിർത്തും. വീട്ടമ്മമാർക്കും അധ്യാപകർക്കും കുടുംബത്തിന്റെ ആദരവും വാത്സല്യവും ലഭിക്കും. സർക്കാർ ഉദ്യോഗസ്ഥർക്ക് പുതിയ പ്രൊഫൈലും പ്രമോഷനും ലഭിക്കാനിടയുണ്ട്. വസ്തു ഇടപാടുകൾ എളുപ്പത്തിൽ കൈകാര്യം ചെയ്യും. കാത്തിരുന്ന വിവാഹാലോചനകൾ ഇന്ന് യാഥാർത്ഥ്യമാകും. ഭാഗ്യ നിറം: ആകാശനീല, ഭാഗ്യ ദിനം : വെള്ളിയാഴ്ച, ഭാഗ്യ നമ്പർ 6 ഉം 2 ഉം, ദാനം ചെയ്യേണ്ടത് : കുട്ടികൾക്ക് നീല പെൻസിലോ പേനയോ ദാനം ചെയ്യുക.
ജന്മസംഖ്യ 7 (നിങ്ങള്‍ ജനിച്ചത് 7, 16, 25 തീയതികളില്‍ ആണെങ്കില്‍): തീർപ്പാക്കാത്ത പ്രശ്നങ്ങൾ പരിഹരിക്കാൻ ഭാഗ്യം ഇന്ന് നിങ്ങളെ സഹായിക്കും. ഗുരുവിനെ സ്മരിച്ചും പൂർവ്വികരെ ബഹുമാനിച്ചും ദിവസം ആരംഭിക്കുക. പുരുഷന്മാർക്ക് ബിസിനസ്സിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകാം, പക്ഷേ സ്ത്രീകൾക്ക് വ്യാപാരകാര്യങ്ങളിൽ ഇന്ന് വളർച്ച അനുഭവപ്പെടും. വിശ്വാസമാണ് ഇന്ന് കണക്കിലെടുക്കാനുള്ള ഒരേയൊരു ഘടകം, അതിനാൽ എന്തും പറയുന്നതിനോ ചെയ്യുന്നതിനോ മുമ്പ് ഒന്ന് കൂടി ആലോചിക്കണം. അഭിഭാഷകരും സോഫ്റ്റ്വെയർ മേഖലയിൽ ഉള്ളവരും വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് ഒഴിവാക്കുകയും ഓഫീസിലേക്ക് ഇറങ്ങുകയും വേണം. ഭാഗ്യ നിറം: ഓറഞ്ചും പച്ചയും, ഭാഗ്യദിനം : തിങ്കളാഴ്ച, ഭാഗ്യ നമ്പർ : 7, ദാനം ചെയ്യേണ്ടത് : അനാഥർക്ക് സ്റ്റേഷനറികൾ സംഭാവന ചെയ്യുക, മഞ്ഞ പരിപ്പ് ദാനം ചെയ്യുന്നത് നല്ലതായിരിക്കും.
ജന്മസംഖ്യ 8 (നിങ്ങള്‍ ജനിച്ചത് 8, 17, 26 തീയതികളില്‍ ആണെങ്കില്‍): രാവിലെ ശനി മന്ത്രം ജപിക്കുക. ലക്ഷ്യങ്ങൾ നേടാനുള്ള സമയം വളരെ അടുത്തിരിക്കുന്നതിനാൽ അതിനായുള്ള പ്രവർത്തനങ്ങൾ തുടരുക. ആത്മവിശ്വാസവും കഠിനാധ്വാനവുമാണ് ഇന്ന് ഏത് പ്രയാസങ്ങളിൽ നിന്നും കരകയറാൻ നിങ്ങളെ സഹായിക്കാൻ പോകുന്നത്. ദമ്പതികൾക്കിടയിൽ സന്തോഷകരമായ നിമിഷങ്ങൾ ഇന്ന് ഉണ്ടാകും. ഡോക്ടർമാർ, ബിൽഡർമാർ, തിയേറ്റർ ആർട്ടിസ്റ്റുകൾ, ഫാർമസിസ്റ്റ്, എഞ്ചിനീയർമാർ, നിർമ്മാതാക്കൾ എന്നിവർക്ക് സാമ്പത്തിക ആനുകൂല്യങ്ങൾ ലഭിക്കും. യന്ത്രസാമഗ്രികൾ, സാധന സാമഗ്രികൾ, ഫർണിച്ചറുകൾ, ലോഹമോ ഭൂമിയോ എന്നിവ വാങ്ങാൻ ഏറ്റവും നല്ല ദിവസം. തിരക്ക് കാരണം ശാരീരിക ക്ഷമത തകരാറിലായേക്കാം, അതുകൊണ്ട് ഇന്ന് കുറച്ച് സമയം പ്രകൃതി രമണീയമായ സ്ഥലത്ത് സമയം ചിലവഴിക്കുക. ഭാഗ്യ നിറം: നീല, ഭാഗ്യ ദിനം : വെള്ളിയാഴ്ച, ഭാഗ്യ നമ്പർ 6, ദാനം ചെയ്യേണ്ടത് : അനാഥാലയത്തിൽ കടുകെണ്ണ സംഭാവന ചെയ്യുക
ജന്മസംഖ്യ 9 (നിങ്ങള്‍ ജനിച്ചത് 9, 18, 27 തീയതികളില്‍ ആണെങ്കില്‍): അഭിനേതാക്കൾ, ഗായകർ, ഡിസൈനർമാർ, രാഷ്ട്രീയക്കാർ ,ഡോക്ടർമാർ, എഴുത്തുകാർ, ചരിത്രകാരന്മാർ, മാധ്യമ പ്രവർത്തകർ എന്നിങ്ങനെ ബഹുജന ആശയവിനിമയം നടത്തുന്ന ആളുകൾക്ക് പ്രശസ്തി, ആഡംബരം, അവസരം, സ്ഥിരത, സ്വത്ത് എന്നിവയെല്ലാം ചേർന്ന ഒരു മികച്ച ദിവസമാണ്. സ്വർണ്ണം, ഭൂമി തുടങ്ങിയ ലോഹങ്ങളിൽ നിക്ഷേപം നടത്താൻ അനുയോജ്യമായ ദിവസമാണ്. യുവാക്കൾക്ക് അവരുടെ പങ്കാളിയെ ആകർഷിക്കാൻ കഴിയുന്ന അനുകൂലമായ ദിവസമാണ്. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിക്കാനും, ഒരു ഇവന്റിൽ പങ്കെടുക്കാനും, പാർട്ടി നടത്താനും, ആഭരണങ്ങൾ വാങ്ങാനും സ്പോർട്സിൽ പങ്കെടുക്കാനും അനുകൂലമായ ദിവസമാണ്. ഭാഗ്യ നിറം: ബ്രൗൺ, ഭാഗ്യദിനം : ചൊവ്വാഴ്ച. ഭാഗ്യ നമ്പർ 9 ഉം 6 ഉം, ദാനം ചെയ്യേണ്ടത് : പാവപ്പെട്ടവർക്ക് തക്കാളി ദാനം ചെയ്യണം. മാർച്ച് 5-ന് ജനിച്ച സെലിബ്രിറ്റികൾ: നാസർ, ശിവരാജ് സിംഗ് ചൗഹാൻ, സെൽവർ രാഘവൻ, സലീമ സുൽത്താൻ ബീഗം, ബിജു പട്നായിക്, നീത ലുല്ല