ജന്മസംഖ്യ 1 (നിങ്ങൾ ജനിച്ചത് 1, 10, 19, 28 തീയതികളിൽ ആണെങ്കിൽ): വ്യാവസായിക ഇടപാടുകളിലും ബന്ധങ്ങളിലും നിങ്ങൾ ചതിക്കപ്പെടും. അമ്പലത്തിൽ പോയി പ്രാർഥിച്ച് സമയം ചെലവഴിക്കുക എന്നതാണ് അതിനെ പ്രതിരോധിക്കാനുള്ള മാർഗം. നിങ്ങൾ കോപിച്ചിരിക്കുന്ന സമയത്ത് തീരുമാനങ്ങൾ എടുക്കരുത്. എതിർലിംഗക്കാരാൽ ചതിക്കപ്പെടാം. രാഷ്ട്രീയപ്രവർത്തകർ, സാമ്പത്തിക മേഖലകളിൽ പ്രവർത്തിക്കുന്നവർ, അഭിനേതാക്കൾ, ഡോക്ടർമാർ എന്നിവർ ബിസിനസ് പങ്കാളികളുമായും മേലധികാരികളുമായും ഇടപെടുമ്പോൾ പ്രത്യേകം ശ്രദ്ധ പുലർത്തണം. ഭാഗ്യ നിറം: മഞ്ഞ. ഭാഗ്യ ദിനം – ഞായറാഴ്ച. ഭാഗ്യ സംഖ്യ – 3. ദാനം ചെയ്യേണ്ടത്: സൂര്യഭഗവാന്റെ ക്ഷേത്രത്തിൽ ധാന്യങ്ങൾ.
ജന്മസംഖ്യ 2 (നിങ്ങൾ ജനിച്ചത് 2, 11, 20, 29 തീയതികളിൽ ആണെങ്കിൽ): നിങ്ങളുടെ ആഗ്രഹങ്ങൾ പൂർത്തീകരിക്കപ്പെടുന്ന ദിവസമാണിന്ന്. നിങ്ങൾ ചെയ്യുന്നതിനെല്ലാം പ്രതിഫലം ലഭിക്കും. മാധ്യമപ്രവർത്തർ പ്രശസ്തി ലഭിക്കുന്ന ജോലികളിൽ ഏർപ്പെടും. സ്നേഹബന്ധങ്ങൾ ദൃഢമാകും. ഭാഗ്യ നിറം: പീച്ച്. ഭാഗ്യ ദിനം – തിങ്കളാഴ്ച. ഭാഗ്യ സംഖ്യ – 2. ദാനം ചെയ്യേണ്ടത്: പാവപ്പെട്ടവർക്ക് അരി സംഭാവന ചെയ്യുക.
ജന്മസംഖ്യ 3 (നിങ്ങൾ ജനിച്ചത് 3, 12, 21, 30 തീയതികളിൽ ആണെങ്കിൽ): നിങ്ങൾക്കിത് ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ ദിവസമായിരിക്കും. പ്രിയപ്പെട്ടവരിൽ നിന്ന് ആദരവ് ലഭിക്കും. നിങ്ങളുടെ കഴിവുകളും അറിവുകളും പ്രയോജനപ്പെടുത്തണം. ഈ ദിവസത്തെ വിജയം സൂചിപ്പിക്കാൻ നെറ്റിയിൽ ചന്ദനക്കുറി അണിയുക. ഭാഗ്യ നിറം: ഓറഞ്ച്, ഭാഗ്യ ദിനം – വ്യാഴാഴ്ച. ഭാഗ്യ സംഖ്യ – 9. ദാനം ചെയ്യേണ്ടത്: അമ്പലത്തിൽ ചന്ദനം സംഭാവന ചെയ്യുക.
ജന്മസംഖ്യ 4 (നിങ്ങൾ ജനിച്ചത് 4, 13, 22, 31 തീയതികളിൽ ആണെങ്കിൽ): നല്ലൊരു അയൽക്കാരനെ ലഭിക്കും. നിങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ അയാളിൽ നിന്ന് പിന്തുണ ലഭിക്കും. വിജയവും സന്തോഷവും നിങ്ങൾക്കൊപ്പം ഉണ്ടാകും. അലസരായിരിക്കാതെ ഈ ദിവസത്തെ മുഴുവനായും പ്രയോജനപ്പെടുത്തുക. അതുമൂലം ഭാവിയിൽ നിങ്ങൾക്ക് മികച്ച പ്രതിഫലം ലഭിക്കും. ഭാഗ്യ നിറം: പീച്ച്. ഭാഗ്യ ദിനം – ചൊവ്വാഴ്ച. ഭാഗ്യ സംഖ്യ –9. ദാനം ചെയ്യേണ്ടത്: പശുക്കൾക്ക് ധാന്യം സംഭാവന ചെയ്യുക.
ജന്മസംഖ്യ 5 (നിങ്ങൾ ജനിച്ചത് 5, 14, 23 തീയതികളിൽ ആണെങ്കിൽ: മറ്റുള്ളവരെ കരുതുന്ന നിങ്ങളുടെ മനസ് നേട്ടങ്ങൾ കൊണ്ടുവരും. നിങ്ങളുടെ ജ്വലിക്കുന്ന വ്യക്തിത്വം അനേകരുടെ ഹൃദയം കീഴടക്കും. കായികരംഗത്ത് പ്രവർത്തിക്കുന്നവർ, വിദ്യാർഥികൾ, അഭിനേതാക്കൾ, നിർമാണ പ്രവൃത്തികളിൽ ഏർപ്പെട്ടിരിക്കുന്നവർ തുടങ്ങിയവരെ ഭാഗ്യം തുണക്കും. ദമ്പതികൾക്ക് ഇത് നല്ല സമയമാണ്, യാത്രകൾ പോകാം. ഭാഗ്യ നിറം: കടൽപച്ച. ഭാഗ്യ ദിനം – ബുധനാഴ്ച. ഭാഗ്യ സംഖ്യ –5. ദാനം ചെയ്യേണ്ടത്: കുട്ടികൾക്ക് വൃക്ഷത്തൈകൾ സംഭാവന ചെയ്യുക.
ജന്മസംഖ്യ 6 (നിങ്ങൾ ജനിച്ചത് 6, 15, 24 തീയതികളിൽ ആണെങ്കിൽ): ബന്ധങ്ങളിൽ വിശ്വാസ്യത വർധിപ്പിക്കാൻ അനുയോജ്യമായ സമയം. ചുറ്റുമുള്ളവർ നിങ്ങളോട് വിധേയത്വം പുലർത്തുന്നതിനാൽ ബിസിനസ് ബന്ധങ്ങൾ വളരും. വീടും സ്ഥലവും വാങ്ങാനും നിയമപരമായ കാര്യങ്ങൾ ചെയ്യുന്നതിനും പ്രണയിക്കുന്നവരെ പ്രപ്പോസ് ചെയ്യുന്നതിനും പുതിയ ജോലിക്ക് അപേക്ഷിക്കുന്നതിനും ചികിൽസക്കും കായിക വിനോദങ്ങളിൽ ഏർപ്പെടുന്നതിനും അനുയോജ്യമായ ദിവസമാണിന്ന്. ഭാഗ്യ നിറം: റ്റീൽ, ഭാഗ്യ ദിനം – വെള്ളിയാഴ്ച. ഭാഗ്യ സംഖ്യ –9. ദാനം ചെയ്യേണ്ടത്: പാവപ്പെട്ടവർക്ക് ഭക്ഷണവും വസ്ത്രവും സംഭാവന ചെയ്യുക.
ജന്മസംഖ്യ 7 (നിങ്ങൾ ജനിച്ചത് 7, 16, 25 തീയതികളിൽ ആണെങ്കിൽ): വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കുടുംബാംഗങ്ങളോട് സംസാരിക്കാൻ അനുയോജ്യമായ ദിവസം. നിങ്ങളെ കെണിയിൽ അകപ്പെടുത്തും എന്നതിനാൽ ഈ ദിവസം ബിസിനസ് പങ്കാളികളെയും അടുപ്പമുള്ളവരെയും വിശ്വസിക്കാതിരിക്കുക. ഡ്രൈവ് ചെയ്യുന്നതും മെഷീനുകൾ പ്രവർത്തിപ്പിക്കുന്നതും ഒഴിവാക്കുക. ഭാഗ്യ നിറം: മഞ്ഞ, ഭാഗ്യ ദിനം – തിങ്കളാഴ്ച. ഭാഗ്യ സംഖ്യ –7. ദാനം ചെയ്യേണ്ടത്: മഞ്ഞ അരി സംഭാവന ചെയ്യുക.
ജന്മസംഖ്യ 8 (നിങ്ങൾ ജനിച്ചത് 8, 17, 26 തീയതികളിൽ ആണെങ്കിൽ): അടുപ്പമുള്ളവരാൽ സമ്മർദം അനുഭവപ്പെടും. അവരുമായി ആശയവിനിമയം നടത്താൻ സോഫ്റ്റ യ ഭാഷ ഉപയോഗിക്കുക. പശുക്കളോട് ദയ കാണിക്കണം. ആരോഗ്യരംഗത്ത് ഉള്ളവർക്ക് പ്രമോഷനോ സാമ്പത്തിക പ്രതിഫലമമോ ലഭിക്കും. ആരോഗ്യകാര്യങ്ങളിൽ ഈ ദിവസം കൂടുതൽ ശ്രദ്ധിക്കുക. ഭാഗ്യ നിറം: നീല, ഭാഗ്യ ദിനം –വെള്ളിയാഴ്ച. ഭാഗ്യ സംഖ്യ –6. ദാനം ചെയ്യേണ്ടത്: ആശ്രമത്തിലേക്ക് പച്ചക്കറികൾ സംഭാവന ചെയ്യുക.
ജന്മസംഖ്യ 9 (നിങ്ങൾ ജനിച്ചത് 9, 18, 27 തീയതികളിൽ ആണെങ്കിൽ): വ്യവസായങ്ങളിലും വ്യക്തിബന്ധങ്ങളിലും പണത്തിന്റെ പങ്ക് ഉപയോഗപ്പെടുത്തുക. ഗ്ലാമർ രംഗം, മെറ്റൽ, ഫിനാൻസ് ഇൻഡസ്ട്രികൾ, എന്നീ രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്കും അഭിഭാഷകർക്കും അഭിനേതാക്കൾക്കും ഉയർച്ച ഉണ്ടാകും. ചുവന്ന ഇലക്കറികളുമായി വീടിനു പുറത്തേക്ക് ഇറങ്ങുക. ഭാഗ്യം നിങ്ങളെ തേടിയെത്തും. ഭാഗ്യ നിറം: ഓറഞ്ച്, ഭാഗ്യ ദിനം –ചൊവ്വാഴ്ച. ഭാഗ്യ സംഖ്യ –3. ദാനം ചെയ്യേണ്ടത്: ആശ്രമത്തിലേക്ക് പഴങ്ങൾ സംഭാവന ചെയ്യുക.