ഈ തീയതികളില്‍ ജനിച്ചവര്‍ക്ക് സംഖ്യാജ്യോതിഷ പ്രകാരമുള്ള നിര്‍ദ്ദേശങ്ങള്‍ :ജന്മസംഖ്യ 1 (നിങ്ങള്‍ ജനിച്ചത് 1, 10, 19, 28 തീയതികളില്‍ ആണെങ്കില്‍) :അറിവ് നേടുന്നതിനായി ഇന്നത്തെ ദിവസം ചെലവഴിക്കും. ഇന്ന് നിങ്ങള്‍ക്ക് ഏത് വെല്ലുവിളിയും നേരിടാനുള്ള ഊര്‍ജ്ജവും ഉത്സാഹവും ഉണ്ടായിരിക്കും അതിനാല്‍, ബിസിനസ്സില്‍ റിസ്ക് എടുക്കാന്‍ തയ്യാറാവുക. എല്ലാ സുഖസൗകര്യങ്ങളും ആസ്വദിക്കാന്‍ കഴിയും. ബന്ധങ്ങളില്‍ നിന്ന് പിന്തുണ ലഭിക്കുന്നതിനാല്‍ പണം സമ്പാദിക്കുന്നതും ലക്ഷ്യം നേടുന്നതും എളുപ്പമാകും. വിജയം നേടുന്നതിന്, സൂര്യന്റെയും ഗുരുവിന്റെയും അനുഗ്രഹം തേടാന്‍ മറക്കരുത്. ചുറ്റുമുള്ള പലരും നിങ്ങളുടെ വിജയത്തില്‍ അസൂയപ്പെടുന്നവരാണ്, വൈകുന്നേരം പാല് വെള്ളത്തില്‍ കുളിക്കുന്നത് ഗുണം ചെയ്യും. കായികതാരങ്ങള്‍ക്ക് ഉയര്‍ന്ന വിജയം നേടാന്‍ കഴിയും. പാട്ടുപാടുന്ന സ്ത്രീകള്‍ക്ക് അവരുടെ ശബ്ദത്തിലൂടെ മറ്റുള്ളവരുടെ ഹൃദയം കീഴടക്കാന്‍ കഴിയും. സൂര്യ ഭഗവാന് ജലം സമര്‍പ്പിക്കുക.പ്രധാന നിറം - മഞ്ഞയും നീലയും, ഭാഗ്യ ദിനം - ഞായര്‍, തിങ്കള്‍, ഭാഗ്യ സംഖ്യ - 1, ദാനം ചെയ്യേണ്ടത് - സൂര്യകാന്തി എണ്ണ ദാനം ചെയ്യുക
ജന്മസംഖ്യ 2 (നിങ്ങള്‍ ജനിച്ചത് 2, 11, 20, 29 തീയതികളില്‍ ആണെങ്കില്‍) :ഔദ്യോഗിക ജീവിതവും വ്യക്തിജീവിതവും തമ്മില്‍ സന്തുലിതാവസ്ഥ കൈവരിക്കും. നയതന്ത്രം ഫലം കാണും. കുട്ടികള്‍ക്കും ബന്ധുക്കള്‍ക്കും ഒപ്പം സമയം ചെലവഴിക്കാന്‍ അനുയോജ്യമായ ദിവസം കൂടിയാണിന്ന്. നിക്ഷേപത്തില്‍ നിന്ന് ഉയര്‍ന്ന വരുമാനം ലഭിക്കും. അതിനാല്‍ സാമ്പത്തികമായി കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ ശ്രമിക്കുക. ദ്രാവകങ്ങള്‍, ഇലക്ട്രോണിക്സ്, മരുന്നുകള്‍, കയറ്റുമതി ഇറക്കുമതി, സൗരോര്‍ജ്ജം, കൃഷി, രാസവസ്തുക്കള്‍ എന്നിവയുമായി ബന്ധപ്പെട്ട മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരാണെങ്കില്‍ മികച്ച ലാഭം നേടാന്‍ കഴിയും.പ്രധാന നിറം - നീലയും വെള്ളയും, ഭാഗ്യ ദിനം - തിങ്കളാഴ്ച, ഭാഗ്യ സംഖ്യ - 2, ദാനം ചെയ്യേണ്ടത് - ഭിക്ഷാടകര്‍ക്കും കന്നുകാലികള്‍ക്കും കുടിവെള്ളം ദാനം ചെയ്യുക
ജന്മസംഖ്യ 3 (നിങ്ങള്‍ ജനിച്ചത് 3, 12, 21, 30 തീയതികളില്‍ ആണെങ്കില്‍) : ഇന്ന് നിങ്ങളുടെ ഉള്ളിലെ ക്രിയാത്മകത പ്രകടിപ്പിക്കാന്‍ ഭാഗ്യം ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഈ ദിനം വിജയത്തിന്റേതായിരിക്കും. നിങ്ങളുടെ ശ്രമങ്ങള്‍ അംഗീകരിക്കപ്പെടും, എന്നാല്‍, ഉപദേഷ്ടാവിന് നന്ദി പറയാന്‍ മറക്കരുത്. എഴുത്തുകളിലൂടെ നിങ്ങളുടെ പങ്കാളിയെ ആകര്‍ഷിക്കുന്നതിനുള്ള മികച്ച ദിവസമാണിത്. പ്രണയിക്കുന്നവര്‍ക്ക് വിവാഹാഭ്യര്‍ത്ഥന നടത്താന്‍ അനുയോജ്യമായ ദിവസം. പഴയ പരിശീലകന്റെ സഹായത്തോടെ കായികതാരങ്ങള്‍ക്ക് വിജയം നേടാന്‍ കഴിയും. രാഷ്ട്രീയക്കാരനോ സര്‍ക്കാര്‍ ഉദ്യോഗസ്ഥനോ ആണെങ്കില്‍ ഇന്ന് നിങ്ങള്‍ ജനശ്രദ്ധ ആകര്‍ഷിക്കുന്നതില്‍ വിജയിക്കും. വിദ്യാര്‍ത്ഥികള്‍ ഇന്ന് പരീക്ഷ എഴുതുന്നതിനും അഭിമുഖത്തിന് ഹാജരാകുന്നതിനും മുമ്പ് ഗുരു മന്ത്രം ചൊല്ലണം. സ്ത്രീകള്‍ വൈകുന്നേരം ഗുരുവിന് ദീപം തെളിയിക്കണം.പ്രധാന നിറം - ഓറഞ്ച്,
ജന്മസംഖ്യ 4 (നിങ്ങള്‍ ജനിച്ചത് 4, 13, 22, 31 തീയതികളില്‍ ആണെങ്കില്‍) : ടെക്നിക്കല്‍ കമ്പനികളില്‍ പ്രവേശിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. മികച്ച രീതിയില്‍ കൈകാര്യം ചെയ്യുകയാണെങ്കില്‍ ഈ ദിവസം പൂര്‍ണത ഉള്ളതായിരിക്കും. വ്യായാമത്തിനായി സമയം ചെലവഴിക്കുക. കൂടുതല്‍ സമയവും ആസൂത്രണത്തിനായി മാറ്റിവെയ്ക്കണം. സൗരോര്‍ജ്ജം, സിനിമാ സംവിധാനം, ആര്‍ട്ട്, നിര്‍മ്മാണം, പാചകം എന്നിവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ ഇന്ന് മെഷീനുകള്‍ ഉപയോ?ഗിക്കുമ്പോള്‍ സൂക്ഷിക്കുക. ശരീരത്തിലെ തണുപ്പ് നിലനിര്‍ത്താന്‍ നാരങ്ങയും ഓറഞ്ചും കഴിക്കണം. നിങ്ങളുടെ ഹോബിക്കായി കുറച്ച് സമയം ചെലവഴിക്കുക.പ്രധാന നിറം - നീല, ഭാഗ്യ ദിനം - ചൊവ്വാഴ്ച, ഭാഗ്യ സംഖ്യ - 9, ദാനം ചെയ്യേണ്ടത് - ദരിദ്രര്‍ക്ക് ധാന്യങ്ങള്‍ ദാനം ചെയ്യുക
ജന്മസംഖ്യ 5 (നിങ്ങള്‍ ജനിച്ചത് 5, 14, 23 തീയതികളില്‍ ആണെങ്കില്‍) :ഗ്രൂപ്പുകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ എല്ലായിടത്തും ഒരു നായകനെപ്പോലെ വിജയിക്കും. നിങ്ങളുടെ സ്വാതന്ത്ര്യം അന്യായമായ രീതിയില്‍ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. നിങ്ങളുടെ സഹപ്രവര്‍ത്തകരെയും പരിചയക്കാരെയും സൂക്ഷിക്കുക. നിങ്ങളുടെ രഹസ്യങ്ങള്‍ അവരുമായി പങ്കിടരുത്. പ്രായോഗികമായി ചിന്തിക്കുകയും മികച്ച മൂല്യനിര്‍ണ്ണയം ഉറപ്പാക്കാന്‍ ഗ്ലാമര്‍, മീഡിയ, കായികം പോലുള്ള രംഗങ്ങളില്‍ ഉള്ള സുഹൃത്തുക്കളുമായും ബന്ധുക്കളുമായും വിവേകത്തോടെ സഹകരിക്കുക. പുരുഷന്മാര് പച്ചയും സ്ത്രീകള്‍ മഞ്ഞയും വസ്ത്രങ്ങള്‍ ധരിക്കുന്നത് ഭാഗ്യം നല്‍കും. യാത്രകള്‍ ഒഴിവാക്കുക, ഇന്ന് ലളിതമായ ഭക്ഷണം മാത്രം കഴിക്കുക. സ്വത്തുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായി മാറും. കായിക മത്സരങ്ങളില്‍ വിജയം നേടും. പ്രധാന നിറം - പച്ച, ഭാഗ്യ ദിനം - ബുധനാഴ്ച, ഭാഗ്യ സംഖ്യ - 5, ദാനം ചെയ്യേണ്ടത് - കുട്ടികള്‍ക്ക് വൃക്ഷ തൈകള്‍ ദാനം ചെയ്യുക.
ജന്മസംഖ്യ 6 (നിങ്ങള്‍ ജനിച്ചത് 6, 15, 24 തീയതികളില്‍ ആണെങ്കില്‍) : ഇന്ന് കുടുംബാംഗങ്ങള്‍ക്കിടയിലോ സുഹൃത്തുക്കള്‍ക്കിടയിലോ നിങ്ങള്‍ മറ്റുള്ളവരാല്‍ അടിച്ചമര്‍ത്തപ്പെടുന്നതായി തോന്നാം. രക്ഷിതാക്കള്‍ക്ക് കുട്ടികളില്‍ അഭിമാനം തോന്നും. സ്വന്തം കാര്യങ്ങള്‍ക്ക് വേണ്ടി സമയം ചെലവഴിക്കും ഓഫീസില്‍ പ്രസന്റേഷനുകള്‍ നടത്താന്‍ അനുയോജ്യമായ ദിവസം. സര്‍ക്കാര്‍ ടെന്‍ഡറുകളില്‍ പങ്കെടുക്കുന്നവര്‍ക്ക് ഭാഗ്യത്തിന്റെ പിന്തുണ ലഭിക്കും. വാഹനം, മൊബൈല്‍, വീട് എന്നിവ വാങ്ങുന്നതിനും ഒരു ചെറിയ യാത്ര പ്ലാന്‍ ചെയ്യുന്നതിനും അനുയോജ്യമായ ദിവസം. ഓഹരി വിപണിയിലെ നിക്ഷേപം അനുകൂലമാകും. ഇന്നത്തെ അന്തരീക്ഷം പ്രണയത്തിന് അനുകൂലമായിരിക്കില്ല. പ്രധാന നിറം - അക്വാ, ഭാഗ്യ ദിനം - വെള്ളിയാഴ്ച, ഭാഗ്യ സംഖ്യ - 6, ദാനം ചെയ്യേണ്ടത് - നാണയം ദാനം ചെയ്യുക
ജന്മസംഖ്യ 7 (നിങ്ങള്‍ ജനിച്ചത് 7, 16, 25 തീയതികളില്‍ ആണെങ്കില്‍) : നിങ്ങള്‍ ഇന്ന് മാനേജ്മെന്റിലെ ഉന്നതരില്‍ മതിപ്പ് ഉളവാക്കുകയും പ്രോത്സാഹനങ്ങള്‍ നേടുകയും ചെയ്യും. മികച്ച പ്രകടനത്തിന് ബുദ്ധിയും ടീം വര്‍ക്കും ആവശ്യമാണ്. എതിര്‍ലിംഗക്കാരുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാന്‍ മനസ്സ് കാണിക്കുക. അഭിഭാഷകരുടെ ഉപദേശം തേടുന്നത് പണം ലാഭിക്കാന്‍ സഹായിക്കും. സോഫ്റ്റ്വെയറുമായി ബന്ധപ്പെട്ട ബിസിനസ്സ് ഇടപാടുകള്‍ വിജയിക്കും. ഭാവിയില്‍ ?ഗുണകരമാകും എന്നതിനാല്‍ ഇന്ന് വിവാഹാഭ്യര്‍ത്ഥനകള്‍ നടത്താം. ഐശ്വര്യം കൈവരിക്കുന്നതിനായി ശിവക്ഷേത്ര ദര്‍ശനവും പൂജാദികര്‍മങ്ങളും നടത്തുക. പ്രധാന നിറം - മഞ്ഞ, ഭാഗ്യ ദിനം - തിങ്കളാഴ്ച, ഭാഗ്യ സംഖ്യ - 7, ദാനം ചെയ്യേണ്ടത് - ക്ഷേത്രത്തില്‍ നാണയം ദാനം ചെയ്യുക
ജന്മസംഖ്യ 8 (നിങ്ങള്‍ ജനിച്ചത് 8, 17, 26 തീയതികളില്‍ ആണെങ്കില്‍) :ജോലിസ്ഥലത്തെ സാഹചര്യങ്ങള്‍ നിങ്ങള്‍ക്ക് എതിരാണ്, അതിനാല്‍ ഒരു ദിവസം കൂടി ക്ഷമയോടെ കാത്തിരിക്കുക. നിയമപരമായ കേസുകള്‍ ഒത്തുതീര്‍പ്പിലൂടെ പരിഹരിക്കും. എന്നിരുന്നാലും ബിസിനസ്സ് ഇടപാടുകള്‍ നേടിയെടുക്കാന്‍ ഇന്ന് വ്യക്തി ബന്ധങ്ങളുടെ പിന്തുണ പ്രധാനമാണ്. നിങ്ങളുടെ പങ്കാളി ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കും. എന്നാല്‍ അത് താല്‍ക്കാലികം മാത്രമായിരിക്കും. വിദ്യാര്‍ത്ഥികള്‍, ഹോട്ടലുടമകള്‍, ഫിനാന്‍സര്‍മാര്‍, ഇലക്ട്രോണിക്സ്, എഞ്ചിനീയര്‍മാര്‍, പ്രതിരോധ ഉദ്യോഗസ്ഥര്‍, ശസ്ത്രക്രിയാ വിദഗ്ധര്‍ എന്നിവര്‍ക്ക് മികച്ച അവസരങ്ങള്‍ ലഭിക്കും. വിവേകത്തോടെ എടുക്കുന്ന തീരുമാനങ്ങള്‍ മികച്ചതായിരിക്കും. കായിക രം?ഗത്തുള്ളവര്‍ കഠിനാധ്വാനത്തിലൂടെ തന്റെ പരിശീലകനില്‍ മതിപ്പുളവാക്കും. യാത്രാ പദ്ധതികള്‍ വൈകിപ്പിക്കണം. ദാനധര്‍മ്മങ്ങള്‍ ഇന്ന് വളരെ പ്രധാനമാണ്. പ്രധാന നിറം - കടല്‍ പച്ച, ഭാഗ്യ ദിനം - ശനിയാഴ്ച, ഭാഗ്യ സംഖ്യ - 6, ദാനം ചെയ്യേണ്ടത് - പാവപ്പെട്ടവര്‍ക്ക് പാദരക്ഷകള്‍ ദാനം ചെയ്യുക
ജന്മസംഖ്യ 9 (നിങ്ങള്‍ ജനിച്ചത് 9, 18, 27 തീയതികളില്‍ ആണെങ്കില്‍) : നിങ്ങള്‍ ഒരു കലാകാരന്, അധ്യാപകന്, വീട്ടമ്മ, കായികതാരം, ബില്‍ഡര്‍, ഡിസൈനര്‍, വസ്ത്രവ്യാപാരി, ബാങ്കര്‍ എന്നിവരില്‍ ആരെങ്കിലും ആണെങ്കില്‍ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള ദിവസമാണ് ഇന്ന്. ദമ്പതികള്‍ ബന്ധങ്ങളില്‍ കൂടുതല്‍ വിശ്വാസ്യതനേടും. സര്‍ക്കാര്‍ ടെന്‍ഡറുകളിലും ഇടപാടുകളിലും ഒപ്പിടും. ഗ്ലാമര്‍, സോഫ്റ്റ്വെയര്, സംഗീതം, മാധ്യമം, വിദ്യാഭ്യാസം തുടങ്ങിയ രം?ഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആളുകള്‍ക്ക് ജനപ്രീതി വര്‍ദ്ധിക്കും. ഭാവിയിലെ രാഷ്ട്രീയക്കാര്‍ക്ക് ഇന്ന് ചില പുതിയ സ്ഥാനങ്ങള്‍ സംബന്ധിച്ച വാഗ്ദാനങ്ങള്‍ ലഭിക്കും. പ്രഭാഷണങ്ങള്‍ നടത്താനും , അഭിമുഖങ്ങളില്‍ പങ്കെടുക്കാനും, മത്സര പരീക്ഷകളില്‍ പങ്കെടുക്കാനും ഈ ദിവസം പ്രയോജനപ്പെടുത്താം. മാതാപിതാക്കള്‍ക്കും ഡോക്ടര്‍മാര്‍ക്കും ശസ്ത്രക്രിയാ വിദഗ്ധര്‍ക്കും പാരിതോഷികങ്ങള്‍ ലഭിക്കും. പ്രധാന നിറം - ഓറഞ്ച്, ഭാഗ്യ ദിനം - ചൊവ്വാഴ്ച, ഭാഗ്യ സംഖ്യ - 9, ദാനം ചെയ്യേണ്ടത് - ചുവന്ന പരിപ്പുകള്‍ ഏതെങ്കിലും രൂപത്തില്‍ ദാനം ചെയ്യുക.മെയ് 1ന് ജനിച്ച പ്രശസ്തരായ വ്യക്തികള്‍: അനുഷ്ക ശര്‍മ്മ, അമര്‍ ഷഹീദ് ബന്ധു സിംഗ്, ഡയാന ഹൈഡന്, അജിത് കുമാര്‍