ജന്മസംഖ്യ 1 (നിങ്ങള്‍ ജനിച്ചത് 1, 10, 19, 28 തീയതികളില്‍ ആണെങ്കില്‍): യന്ത്രങ്ങള്‍ വാങ്ങാനും മറ്റ് ആസ്തികള്‍ വില്‍ക്കാനും പറ്റിയ ദിവസം. ഉപകരണങ്ങള്‍, യന്ത്രങ്ങള്‍, ട്രാവല്‍ ഏജന്‍സികള്‍, ഫര്‍ണിച്ചറുകള്‍, പുസ്തകങ്ങള്‍, മരുന്നുകള്‍, ഗ്ലാമര്‍, വസ്ത്രങ്ങള്‍ എന്നീ ബിസിനസുകള്‍ക്ക് നല്ല വരുമാനം ലഭിക്കും. കുട്ടികള്‍ ടൈം ടേബിള്‍ ശ്രദ്ധിക്കണം. ഭാഗ്യ നിറം: മഞ്ഞ, ഓറഞ്ച്, ഭാഗ്യദിനം: ഞായറാഴ്ച, ഭാഗ്യ നമ്പര്‍: 1, ദാനം ചെയ്യേണ്ടത്: ഭിക്ഷാടകര്‍ക്ക് കുങ്കുമപ്പൂവ് അടങ്ങിയ മധുരം ദാനം ചെയ്യുക.
ജന്മസംഖ്യ 2 (നിങ്ങള്‍ ജനിച്ചത് 2, 11, 20, 29 തീയതികളില്‍ ആണെങ്കില്‍): ലാഭം ലഭിക്കുന്ന മേഖലകള്‍ കണ്ടെത്താന്‍ ശ്രമിക്കുക. ആളുകള്‍ നിങ്ങളുടെ വികാരങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കും. അഭിഭാഷകര്‍ക്കും ഡോക്ടര്‍മാര്‍ക്കും ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കും. സ്ത്രീകള്‍ തങ്ങളുടെ പങ്കാളികളുടെ സൂക്ഷ്മ സ്വഭാവത്തെ അവഗണിക്കണം. സര്‍ക്കാര്‍ കരാറുകള്‍ നേടാന്‍ നിങ്ങളുടെ മുന്‍കാല ബന്ധങ്ങള്‍ ഉപയോഗിക്കാനുള്ള ദിവസമാണിത്. കയറ്റുമതി ഇറക്കുമതി ബിസിനസിനും രാഷ്ട്രീയക്കാര്‍ക്കും പുതിയ നേട്ടങ്ങള്‍ ലഭിക്കും. ഭാഗ്യ നിറം: സ്കൈ ബ്ലൂ, ഭാഗ്യദിനം: തിങ്കളാഴ്ച, ഭാഗ്യ നമ്പര്‍: 6, ദാനം ചെയ്യേണ്ടത്: ക്ഷേത്രത്തില്‍ വെളുത്ത മധുരപലഹാരങ്ങള്‍ ദാനം ചെയ്യുക.
ജന്മസംഖ്യ 3 (നിങ്ങള്‍ ജനിച്ചത് 3, 12, 21, 30 തീയതികളില്‍ ആണെങ്കില്‍): നിങ്ങളുടെ അഭിനയ രംഗത്തെ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിന് പറ്റിയ നല്ല ദിവസമാണിന്ന്. ജോലിസ്ഥലത്തെ റിക്രൂട്ട്മെന്റുകളില്‍ പങ്കെടുക്കുക. പൊതുപ്രവര്‍ത്തകര്‍ക്ക് സംസാരത്തിലൂടെ മറ്റുള്ളവര്‍ക്കിടയില്‍ മതിപ്പുളവാക്കാന്‍ കഴിയും. ഇന്ന് എടുക്കുന്ന എല്ലാ തീരുമാനങ്ങളും പ്രത്യേകിച്ച് സംഗീതജ്ഞര്‍ക്കും എഴുത്തുകാര്‍ക്കും അനുകൂലമായി മാറും. ഇന്ന് നടത്തുന്ന നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന ആദായം ലഭിക്കും. പ്രണയിക്കുന്നവര്‍ തങ്ങളുടെ വികാരങ്ങള്‍ തുറന്ന മനസ്സോടെ കൈമാറണം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തങ്ങളുടെ ചുറ്റുപാടില്‍ ജാഗ്രത പാലിക്കണം. ദിവസം ആരംഭിക്കുന്നതിന് മുമ്പ് ഗുരു നാമം ജപിക്കാനും നെറ്റിയില്‍ ചന്ദനം തൊടാനും മറക്കരുത്. ഭാഗ്യ നിറം: ഓറഞ്ച്, ബ്രൗണ്‍, ഭാഗ്യദിനം: വ്യാഴാഴ്ച, ഭാഗ്യ നമ്പര്‍: 3,1 ദാനം ചെയ്യേണ്ടത്: സ്ത്രീ സഹായിക്ക് തുളസി ചെടി ദാനം ചെയ്യുക.
ജന്മസംഖ്യ 4 (നിങ്ങള്‍ ജനിച്ചത് 4, 13, 22, 31 തീയതികളില്‍ ആണെങ്കില്‍): ഒരു കാര്യത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നിങ്ങള്‍ക്ക് മികച്ച ഫലം നല്‍കും. ഉല്‍പ്പാദകര്‍ക്കും കര്‍ഷകര്‍ക്കും ആസ്തി വാങ്ങുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ പറ്റിയ ദിവസമാണ്. രാഷ്ട്രീയം, വിനോദ വ്യവസായം എന്നീ മേഖലയിലുള്ളവര്‍ക്ക് യാത്ര ചെയ്യാന്‍ പറ്റിയ ദിവസമാണ്. മെഡിക്കല്‍, സോഫ്റ്റ്വെയര്, കരകൗശല, ലോഹ മേഖലകളില്‍ പുരോഗതി ഉണ്ടാകും. മാര്‍ക്കറ്റിംഗ് ആളുകള്‍ അവരുടെ മാസാവസാന ലക്ഷ്യങ്ങളില്‍ എത്താന്‍ സാധ്യതയുണ്ട്. സസ്യാഹാരവും ധ്യാനവും പിന്തുടരുക. ഭാഗ്യ നിറം: നീല, ഭാഗ്യദിനം: ശനിയാഴ്ച, ഭാഗ്യ നമ്പര്‍: 9, ദാനം ചെയ്യേണ്ടത്: വീട്ടുജോലിക്കാരന് ചൂല് ദാനം ചെയ്യുക.
ജന്മസംഖ്യ 5 (നിങ്ങള്‍ ജനിച്ചത് 5, 14, 23 തീയതികളില്‍ ആണെങ്കില്‍): വ്യക്തിജീവിതത്തില്‍ പ്രണയവും പ്രതിബദ്ധതയും ഉണ്ടാകും. നിങ്ങളുടെ പ്രവൃത്തിയുടെ ഭാഗമായി അംഗീകാരവും നേട്ടങ്ങളും ലഭിക്കും. പെയിന്റര്‍മാര്‍, ഡിസൈനര്‍മാര്‍, ബ്രോക്കര്‍മാര്‍, പ്രോപ്പര്‍ട്ടി ഡീലര്‍മാര്‍, ബാങ്കര്‍മാര്‍, കായികതാരങ്ങള്‍, രാഷ്ട്രീയ നേതാക്കള്‍ എന്നിവര്‍ക്ക് വിജയം ആസ്വദിക്കാന്‍ സാധിക്കും. ഭാഗ്യ നിറം: സീ ഗ്രീന്‍, ഭാഗ്യദിനം: ബുധനാഴ്ച, ഭാഗ്യ നമ്പര്‍: 5, ദാനം ചെയ്യേണ്ടത്: പാവപ്പെട്ടവര്‍ക്ക് തൈര് ദാനം ചെയ്യുക.
ജന്മസംഖ്യ 6 (നിങ്ങള്‍ ജനിച്ചത് 6, 15, 24 തീയതികളില്‍ ആണെങ്കില്‍): മറ്റുള്ളവരാല്‍ തെറ്റിദ്ധരിക്കപ്പെടാതിരിക്കാന്‍ ശ്രമിക്കുക. കുട്ടികളുമായി സമയം ചെലവഴിക്കാന്‍ പറ്റിയ ദിവസം. വിസയ്ക്കായി കാത്തിരിക്കുകയാണെങ്കില്‍, കാത്തിരിപ്പ് തുടരും. പുതിയ വീടോ പുതിയ ജോലിയോ അന്വേഷിക്കുന്നവര്‍ക്ക് ഒരു നല്ല ഓപ്ഷന് തിരഞ്ഞെടുക്കാന്‍ കഴിയും. അഭിനേതാക്കള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും വിജയം ആസ്വദിക്കാന്‍ കഴിയും. ഭാഗ്യ നിറം: ടീല്‍, ഭാഗ്യദിനം: വെള്ളിയാഴ്ച, ഭാഗ്യ നമ്പര്‍: 6, ദാനം ചെയ്യേണ്ടത്: ഒരു സ്ത്രീക്ക് സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ ദാനം ചെയ്യുക.
ജന്മസംഖ്യ 7 (നിങ്ങള്‍ ജനിച്ചത് 7, 16, 25 തീയതികളില്‍ ആണെങ്കില്‍): യുവ രാഷ്ട്രീയക്കാര്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍മാര്‍, പ്രതിരോധ മേഖലയിലുള്ളവര്‍, അഭിഭാഷകര്‍, ശാസ്ത്രജ്ഞര്‍, കര്‍ഷകര്‍, വിതരണക്കാര്‍, സിഎമാര്‍ എന്നിവര്‍ക്ക് കരിയറില്‍ പുരോഗതി ഉണ്ടാകും. സ്പോര്‍ട്സ്, അക്കാദമിക് രംഗങ്ങളിലെ വിജയം നേടാന്‍ നിങ്ങളുടെ മുതിര്‍ന്നവരുടെ അനുഗ്രഹം വാങ്ങുക. ബന്ധങ്ങള്‍ പൂവണിയുകയും എതിര്‍ലിംഗക്കാര്‍ ഇന്ന് നിങ്ങളുടെ ഭാഗ്യം വര്‍ധിപ്പിക്കുകയും ചെയ്യും. ഗുരു മന്ത്രം വായിക്കുകയും ജപിക്കുകയും വേണം. രാഷ്ട്രീയക്കാര്‍ക്ക് പൊതുയോഗങ്ങളില്‍ പങ്കെടുക്കാനും പാര്‍ട്ടിയിലെ മുതിര്‍ന്നവരെ ആകര്‍ഷിക്കാനും പറ്റിയ ദിവസമാണ്. സ്ത്രീകള്‍ക്ക് ഓഹരി വിപണിയില്‍ ഭാഗ്യം നേടാന്‍ സാധിക്കും. ഭാഗ്യ നിറം: ഓറഞ്ച്, ഭാഗ്യദിനം: തിങ്കളാഴ്ച, ഭാഗ്യ നമ്പര്‍: 7, ദാനം ചെയ്യേണ്ടത്: ക്ഷേത്രത്തില്‍ പച്ച മഞ്ഞള്‍ ദാനം ചെയ്യുക.
ജന്മസംഖ്യ 8 (നിങ്ങള്‍ ജനിച്ചത് 8, 17, 26 തീയതികളില്‍ ആണെങ്കില്‍): ബിസിനസ്സ് ഇടപാടുകളില്‍ കാലതാമസം ഉണ്ടാകും, എങ്കിലും ലാഭം ഉറപ്പാണ്. ഉയര്‍ന്ന തലത്തിലുള്ള അറിവ് നേടുന്നതിന് നിങ്ങള്‍ കൂടുതല്‍ സമയം ചെലവഴിക്കുക. സെമിനാറുകള്‍ അവതരിപ്പിക്കുന്നത് ഡോക്ടര്‍മാര്‍ക്ക് അഭിനന്ദനങ്ങള്‍ നേടിത്തരും. പൊതുപ്രവര്‍ത്തകര്‍ക്ക് വൈകുന്നേരത്തോടെ കൂടുതല്‍ ജനപ്രീതി ലഭിക്കും.ഭാഗ്യ നിറം: സീ ബ്ലൂ, ഭാഗ്യദിനം: വെള്ളിയാഴ്ച, ഭാഗ്യ നമ്പര്‍: 6, ദാനം ചെയ്യേണ്ടത്:ഒരു യാചകന് ചുവന്ന പഴങ്ങള്‍ ദാനം ചെയ്യുക.
ജന്മസംഖ്യ 9 (നിങ്ങള്‍ ജനിച്ചത് 9, 18, 27 തീയതികളില്‍ ആണെങ്കില്‍): ജ്യോതിഷികള്‍, ശാസ്ത്രജ്ഞര്‍, ഭൂഗര്‍ഭശാസ്ത്രജ്ഞര്‍, ക്രിക്കറ്റ് കളിക്കാര്‍, കായികതാരങ്ങള്‍, സ്വര്‍ണ്ണപ്പണിക്കാര്‍, അഭിനേതാക്കള്‍, ഗായകര്‍, നര്‍ത്തകര്‍, ചിത്രകാരന്മാര്, എഴുത്തുകാര്‍, പ്രോപ്പര്‍ട്ടി ഡീലര്‍മാര്‍, ഡോക്ടര്‍മാര്‍ എന്നിവര്‍ക്ക് പ്രത്യേക അംഗീകാരം ലഭിക്കാന്‍ സാധ്യതയുണ്ട്. പ്രണയിക്കുന്നവര്‍ മധ്യസ്ഥരെയും അവരുടെ ഉദ്ദേശങ്ങളെയും ശ്രദ്ധിക്കണം. പെട്ടെന്നുള്ള പണത്തിന്റെ വരവ് പ്രതീക്ഷിക്കാം. പ്രമോഷനുകള്‍ക്കായി സമീപിക്കാനും അഭിമുഖങ്ങള്‍ അല്ലെങ്കില്‍ ഓഡിഷനുകളില്‍ പങ്കെടുക്കാനും സര്‍ക്കാര്‍ ഉത്തരവുകള്‍ക്കായി ഫയല്‍ ചെയ്യാനും പറ്റിയ ദിവസമാണ്. അഭിനേതാക്കള്‍, സിഎ, അധ്യാപകര്‍, സ്പോര്‍ട്സ്മാന്‍, ഹോട്ടലുടമ എന്നിവര്‍ക്ക് വിജയം ആസ്വദിക്കാനാകും. ഭാഗ്യ നിറം: ചുവപ്പ്, ഓറഞ്ച്, ഭാഗ്യദിനം: ചൊവ്വാഴ്ച, ഭാഗ്യ നമ്പര്‍: 3, 9, ദാനം ചെയ്യേണ്ടത്: പാവപ്പെട്ടവര്‍ക്ക് വസ്ത്രങ്ങള്‍ ദാനം ചെയ്യുക. ജനുവരി 13-ന് ജനിച്ച പ്രശസ്ത വ്യക്തികള്‍: ഇമ്രാന് ഖാന്, കനയ്യ കുമാര്‍, അഷ്മിത് പട്ടേല്‍, സിദ്ധു മൂസ് വാല, പണ്ഡിറ്റ് ശിവ് കുമാര്‍ ശര്‍മ്മ, രാകേഷ് ശര്‍മ്മ.