ജന്മസംഖ്യ 1 (നിങ്ങൾ ജനിച്ചത് 1, 10, 19, 28 തീയതികളിൽ ആണെങ്കിൽ): ബിസിനസ്സ് തീരുമാനങ്ങളിൽ നിങ്ങളുടെ നേതൃത്വപാടവം ഒരു പ്രധാന പങ്ക് വഹിക്കും. നിങ്ങളുടെ മനസ്സ് പറയുന്ന കാര്യങ്ങൾക്ക് അനുസരിച്ച് മുന്നോട്ട് പോകുക. പ്രിയപ്പെട്ടവരിൽ നിന്ന് അഭിനന്ദനങ്ങൾ, നിർദ്ദേശങ്ങൾ, പ്രതിഫലങ്ങൾ അല്ലെങ്കിൽ പിന്തുണ എന്നിവ ലഭിക്കുന്നതിനാൽ സന്തോഷകരമായ ഒരു ദിവസമായിരിക്കും ഇന്ന്. ഭാഗ്യനിറങ്ങൾ - പച്ചയും മഞ്ഞയും, ഭാഗ്യ ദിനം - ഞായറാഴ്ച, ഭാഗ്യ നമ്പർ - 1, 5, ദാനം ചെയ്യേണ്ടത് - ക്ഷേത്രത്തിൽ സൂര്യകാന്തി വിത്തുകൾ ദാനം ചെയ്യുക.
ജന്മസംഖ്യ 2 (നിങ്ങൾ ജനിച്ചത് 2, 11, 20, 29 തീയതികളിൽ ആണെങ്കിൽ): സ്ത്രീകൾക്ക് വഞ്ചന, മോഷണം എന്നിവ നേരിടേണ്ടി വന്നേക്കാം. അതിനാൽ കരുതിയിരിക്കുക. കുട്ടികൾക്ക് ആത്മവിശ്വാസം വർദ്ധിക്കും. പ്രണയബന്ധങ്ങൾ കൂടുതൽ ശക്തമാകും. പ്രധാനപ്പെട്ട മീറ്റിംഗുകളിലോ അഭിമുഖങ്ങളിലോ പങ്കെടുക്കുന്നവർ കടൽ പച്ച നിറത്തിലുള്ള വസ്ത്രം ധരിക്കുന്നത് ഭാഗ്യദായകമാണ്. ഭാഗ്യനിറം - കടൽ പച്ച, ഭാഗ്യദിനം - തിങ്കളാഴ്ച, ഭാഗ്യ നമ്പർ - 2, 6, ദാനം ചെയ്യേണ്ടത് - പാവപ്പെട്ടവർക്ക് ഉപ്പ് ദാനം ചെയ്യുക.
ജന്മസംഖ്യ 3 (നിങ്ങൾ ജനിച്ചത് 3, 12, 21, 30 തീയതികളിൽ ആണെങ്കിൽ): മികച്ച ഫലങ്ങൾ ലഭിക്കാൻ കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടി വരും. നിങ്ങൾ ശരിയായ രീതിയിൽ ആശയവിനിമയം നടത്താതിരുന്നാൽ ചില ബന്ധങ്ങൾ തകരാറിലാകും. എന്നാൽ നിശബ്ദത പാലിക്കുകയുമരുത്. കലാപരമായ കഴിവുകളുള്ള ആളുകൾക്ക് നിക്ഷേപത്തിനും വരുമാനത്തിനും അനുയോജ്യമായ സമയം. ഹോട്ടലുടമകൾ, സംഗീതജ്ഞർ, രാഷ്ട്രീയക്കാർ എന്നിവർക്കും അനുകൂല ദിനമാണ്. ഭാഗ്യനിറം - ബ്രൗൺ, ഭാഗ്യദിനം - വ്യാഴാഴ്ച, ഭാഗ്യം നമ്പർ - 3, 1, ദാനം ചെയ്യേണ്ടത് - ആശ്രമങ്ങളിൽ അരി ദാനം ചെയ്യുക.
ജന്മസംഖ്യ 4 (നിങ്ങൾ ജനിച്ചത് 4, 13, 22, 31 തീയതികളിൽ ആണെങ്കിൽ): നിങ്ങളുടെ മനസ്സിലുള്ള പദ്ധതികൾ നടപ്പിലാക്കുന്നതിന് ഏറ്റവും അനുയോജ്യമായ ദിനമാണ് ഇന്ന്. ഭാഗ്യം നിങ്ങളെ തുണയ്ക്കും. ഇന്നത്തെ ദിവസം വളരെ തിരക്കുള്ളതാണെന്ന് തോന്നുമെങ്കിലും വൈകുന്നേരത്തോടെ കാര്യങ്ങൾ നിങ്ങൾക്ക് അനുകൂലമാകും. ഇന്നത്തെ ദിവസം നോൺ വെജ് ഭക്ഷണങ്ങൾ മദ്യം എന്നിവ ഒഴിവാക്കുക. ഭാഗ്യനിറം - ഇരുണ്ട ചാരനിറം, ഭാഗ്യ ദിനം - ചൊവ്വാഴ്ച, ഭാഗ്യ നമ്പർ - 9, ദാനം ചെയ്യേണ്ടത് - പാവപ്പെട്ടവർക്ക് പച്ചക്കറി ദാനം ചെയ്യുക.
ജന്മസംഖ്യ 5 (നിങ്ങൾ ജനിച്ചത് 5, 14, 23 തീയതികളിൽ ആണെങ്കിൽ): പെട്ടെന്ന് ചില ഭാഗ്യങ്ങൾ നിങ്ങളെ തേടിയെത്തും. കരിയർ മെച്ചപ്പെടും. ഷോപ്പിംഗിന് സാധ്യത. റിസ്ക് എടുക്കാനും, ഓഹരികൾ വാങ്ങാനും അനുകൂലമായ ദിനം. മത്സരങ്ങളിൽ വിജയസാധ്യത. ചെറിയ യാത്രയ്ക്ക് അവസരം ലഭിക്കും. ഇന്ന് നിങ്ങൾ വാങ്ങുന്നതെല്ലാം വളരെ മനോഹരമായിരിക്കും. ഓഹരികളിലും വസ്തുവിലും നിക്ഷേപം നടത്താൻ അനുകൂലമായ ദിനം. ഭാഗ്യനിറം - കടൽ പച്ച, ഭാഗ്യ ദിനം - ബുധനാഴ്ച, ഭാഗ്യ നമ്പർ - 5, ദാനം ചെയ്യേണ്ടത് - ചെടികൾ ദാനം ചെയ്യുക.
ജന്മസംഖ്യ 6 (നിങ്ങൾ ജനിച്ചത് 6, 15, 24 തീയതികളിൽ ആണെങ്കിൽ): ഇന്ന് നിങ്ങളുടെ ഉത്തരവാദിത്തങ്ങൾ കൂടാൻ സാധ്യതയുണ്ട്. എന്നാൽ അവ നിങ്ങൾക്ക് ആസ്വദിക്കാൻ സാധിക്കും. എല്ലാ ലക്ഷ്യങ്ങളും ഇന്ന് വിജയിക്കും. വീട്ടമ്മമാർക്ക് കുടുംബത്തിൽ നിന്ന് ആദരവും സ്നേഹവും ലഭിക്കും. സർക്കാർ ഉദ്യോഗസ്ഥർക്ക് പ്രമോഷന് സാധ്യത. കലാകാരന്മാർക്കും അനുകൂല ദിനം. വിവാഹാലോചനകൾ നടക്കും. ഭാഗ്യനിറം - ആകാശനീല, ഭാഗ്യദിനം - വെള്ളിയാഴ്ച, ഭാഗ്യ നമ്പർ - 6, 2, ദാനം ചെയ്യേണ്ടത് - കുട്ടികൾക്ക് നീല പെൻസിലോ പേനയോ ദാനം ചെയ്യുക
ജന്മസംഖ്യ 7 (നിങ്ങൾ ജനിച്ചത് 7, 16, 25 തീയതികളിൽ ആണെങ്കിൽ): സ്നേഹവും വാത്സല്യവും ഏറെ അനുഭവിക്കാൻ സാധിക്കുന്ന ദിവസമാണിന്ന്. നിങ്ങളുടെ എല്ലാ സ്വപ്നങ്ങളും സാക്ഷാത്കരിക്കാനാകും. സമപ്രായക്കാരെ വിശ്വസിച്ച് തീരുമാനങ്ങളെടുത്തേക്കും. ഭാഗ്യനിറം - ഓറഞ്ച്, ഭാഗ്യദിനം - തിങ്കളാഴ്ച, ഭാഗ്യ നമ്പർ - 7, ദാനം ചെയ്യേണ്ടത് - ചെമ്പ് പാത്രം ദാനം ചെയ്യുക.
ജന്മസംഖ്യ 8 (നിങ്ങൾ ജനിച്ചത് 8, 17, 26 തീയതികളിൽ ആണെങ്കിൽ): ആത്മവിശ്വാസവും മുൻകാലങ്ങളിൽ ചെയ്ത കഠിനാധ്വാനവും ഇന്നത്തെ ഏത് പ്രതിസന്ധിയിൽ നിന്നും കരകയറാൻ നിങ്ങളെ സഹായിക്കും. കന്നുകാലികൾക്ക് ദാനധർമ്മം നടത്തേണ്ട ദിവസമാണിന്ന്. ദമ്പതികൾക്കിടയിലെ സ്നേഹബന്ധം വർദ്ധിക്കും. ഡോക്ടർമാർ, ഫാർമസിസ്റ്റ്, എഞ്ചിനീയർമാർ, നിർമ്മാതാക്കൾ എന്നിവർക്ക് സാമ്പത്തിക നേട്ടമുണ്ടാകും. യന്ത്രസാമഗ്രികൾ വാങ്ങുന്നതിനും വസ്തുവകകളിൽ നിക്ഷേപം നടത്തുന്നതിനും ഏറ്റവും നല്ല ദിവസം. മാനസിക പിരിമുറുക്കം മൂലം ശാരീരികക്ഷമത തകരാറിലായേക്കാം. അതിനാൽ യോഗ ശീലമാക്കുക. ഭാഗ്യനിറം - നീല, ഭാഗ്യ ദിനം - വെള്ളിയാഴ്ച, ഭാഗ്യ നമ്പർ - 6
ജന്മസംഖ്യ 9 (നിങ്ങൾ ജനിച്ചത് 9, 18, 27 തീയതികളിൽ ആണെങ്കിൽ): ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താൻ ശ്രമിക്കുക. ഓഹരികളിൽ ഒഴികെയുള്ള ബിസിനസ്സ് നിക്ഷേപങ്ങൾ നടത്തുന്നതിന് അനുയോജ്യമായ ദിവസം. യുവാക്കൾക്ക് അവരുടെ പങ്കാളിയെ ആകർഷിക്കാൻ കഴിയുന്ന ദിവസമാണിന്ന്. പാർട്ടി നടത്താനും ആഭരണങ്ങൾ വാങ്ങാനും സാധിച്ചേക്കും. ഭാഗ്യനിറം - ബ്രൗൺ, ഭാഗ്യ ദിനം - ചൊവ്വാഴ്ച, ഭാഗ്യ നമ്പർ 9, 6 ദാനം ചെയ്യേണ്ടത് - പെൺകുഞ്ഞുങ്ങൾക്ക് ചുവന്ന തൂവാല ദാനം ചെയ്യുക.