ജന്മസംഖ്യ 1 (നിങ്ങള്‍ ജനിച്ചത് 1, 10, 19, 28 തീയതികളില്‍ ആണെങ്കില്‍): പരസ്പരവിശ്വാസത്തിലുണ്ടാകുന്ന ചില വിള്ളലുകൾ നിങ്ങളെ മോശമായി ബാധിച്ചേക്കാം. എന്നിരുന്നാലും അവയെല്ലാം തരണം ചെയ്ത് മുന്നേറാന്‍ ഈ ദിവസം നിങ്ങള്‍ക്ക് സാധിക്കും. ചിലയാളുകളുമായുള്ള പാര്‍ട്ട്ണര്‍ഷിപ്പ് ബിസിനസ്സുകള്‍ ശരിയായിക്കൊള്ളണമെന്നില്ല. അതിനാല്‍ അത്തരം സാഹചര്യങ്ങൾ ഒഴിവാക്കുക. നിയപരമായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഒരു സഹായിയെ നിങ്ങള്‍ക്ക് ലഭിക്കും. അഭിനേതാക്കളും രാഷ്ട്രീയക്കാരും പുതിയ പ്രോജക്ടുകള്‍ അവഗണിക്കണം. അല്ലെങ്കില്‍ അവ നിങ്ങളുടെ പ്രശസ്തിയെ തന്നെ മോശമായി ബാധിച്ചേക്കാം മറ്റുള്ളവരെ ആകര്‍ഷിക്കാന്‍ ലെതര്‍ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് കുറയ്ക്കുക. ഈ ദിവസങ്ങളില്‍ സൂര്യ ഭഗവാനെ ആരാധിക്കുന്നത് ഉത്തമമാണ്. ഭാഗ്യനിറം: ഇളം തവിട്ട് നിറം,ഭാഗ്യ ദിനം: ഞായര്‍,ഭാഗ്യ നമ്പര്‍: 3,ദാനം ചെയ്യേണ്ടത്: ആശ്രമങ്ങളില്‍ വെളിച്ചെണ്ണ ദാനം ചെയ്യുക
ജന്മസംഖ്യ 2 (നിങ്ങള്‍ ജനിച്ചത് 2, 11, 20, 29 തീയതികളില്‍ ആണെങ്കില്‍): ചില പഴയകാല ബന്ധങ്ങള്‍ നിങ്ങള്‍ക്ക് ഒരു ശല്യമായി തീര്‍ന്നേക്കാം. അവ പരമാവധി ഒഴിവാക്കുക. പാര്ട്ട്ണര്ഷിപ്പില് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ അഭിവൃദ്ധി പ്രാപിക്കും. ഐശ്വര്യമുണ്ടാകാന്‍ കുടുംബത്തിന്റെ എല്ലാ ഉത്തരവാദിത്തങ്ങളും ഏറ്റെടുത്ത് നടപ്പാക്കുക. പ്രണയബന്ധങ്ങള്‍ ശക്തിപ്പെടും. കാലതാമസമുണ്ടാകുമെങ്കിലും ചില ബിസിനസ്സ് കരാറുകള്‍ ഒത്തുതീര്‍പ്പിലെത്തും. വലിയ കമ്പനികളുമായി പാര്ട്ട്ണര്ഷിപ്പിലേര്പ്പെടാന് സാധ്യതയുണ്ട്. യാത്രകള്‍ ഒഴിവാക്കുക. വിതരണക്കാര്‍, രാഷ്ട്രീയ നേതാക്കള്‍, അഭിഭാഷകര്‍, റീടെയ്ല്‍ ജീവനക്കാര്‍, ഡോക്ടര്‍മാര്‍, വിദ്യാഭ്യാസ വിചക്ഷണര്‍, എന്നിവര്‍ കരാറുകളില്‍ ഒപ്പിടുമ്പോള്‍ ശ്രദ്ധിക്കണം. ഭാഗ്യനിറം: ടീല്‍ , പീച്ച്, ഭാഗ്യ ദിനം: തിങ്കള്‍,ഭാഗ്യ നമ്പര്‍: 2, 6,ദാനം ചെയ്യേണ്ടത്: വെള്ളി നാണയങ്ങള്‍ ക്ഷേത്രങ്ങള്‍ക്കോ പാവപ്പെട്ടവര്‍ക്കോ നല്‍കുക.
ജന്മസംഖ്യ 3 (നിങ്ങള്‍ ജനിച്ചത് 3, 12, 21, 30 തീയതികളില്‍ ആണെങ്കില്‍): സ്വന്തം കഴിവില്‍ വിശ്വസിക്കുക. കൂടെയുള്ളവരെ അമിതമായി വിശ്വസിക്കുന്നത് അവസാനിപ്പിക്കുക. തിയേറ്റര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് മികച്ച ദിവസം. പുതിയ ചില ബന്ധങ്ങള്‍ രൂപപ്പെടാന്‍ സാധ്യതയുള്ള ദിവസം. ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാകുമെങ്കിലും അവയ്ക്കായി ക്ഷമയോടെ കാത്തിരിക്കുക. സംഗീതജ്ഞര്‍, ഡിസൈനേഴ്സ്, വിദ്യാര്‍ത്ഥികള്‍, രാഷ്ട്രീയനേതാക്കള്‍, ടിവി അവതാരകര്‍, കലാകാരന്മാര്, വീട്ടമ്മമാര്‍ എന്നിവര്‍ക്ക് അനുകൂല ദിനം. സ്ത്രീകള്‍ രാവിലെ കുങ്കുമക്കുറി തൊടുന്നത് ഉത്തമമാണ്. ഭാഗ്യനിറം: ഓറഞ്ച്, ഭാഗ്യ ദിനം: വ്യാഴം,ഭാഗ്യ നമ്പര്‍: 3, 1,ദാനം ചെയ്യേണ്ടത്: ആവശ്യക്കാര്‍ക്ക് മഞ്ഞള്‍ ദാനം ചെയ്യുക.
ജന്മസംഖ്യ 4 (നിങ്ങള്‍ ജനിച്ചത് 4, 13, 22, 31 തീയതികളില്‍ ആണെങ്കില്‍): ഭാവിയില്‍ ഉയര്‍ന്ന വളര്‍ച്ച കാണുന്നു. അതിനാല്‍ പുതിയ അവസരങ്ങള്‍ അവഗണിക്കുക. പുതപ്പുകള്‍ ആവശ്യക്കാര്‍ക്ക് ദാനം ചെയ്യുന്നത് ഉത്തമമാണ്. കണ്‍സ്ട്രക്ഷന്‍, യന്ത്രസാമഗ്രികള്‍, ലോഹങ്ങള്‍, സോഫ്റ്റ് വെയര്‍ എന്നീ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ വളരെയധികം ശ്രദ്ധിച്ച് വേണം മുന്നോട്ട് നീങ്ങാൻ. ആത്മീയകാര്യങ്ങളില്‍ കൂടുതല്‍ താല്‍പ്പര്യം കാണിക്കുന്ന ദിവസമാണ്. മാതാപിതാക്കള്‍ക്ക് അഭിമാനകരമായ നിമിഷങ്ങള്‍ ഉണ്ടാകും. ഭാഗ്യനിറം: നീല, മഞ്ഞ, ഭാഗ്യ ദിനം: ചൊവ്വ,ഭാഗ്യ നമ്പര്‍: 9,ദാനം ചെയ്യേണ്ടത്: അനാഥാലയങ്ങളില്‍ വസ്ത്രങ്ങള്‍ ദാനം ചെയ്യുക.
ജന്മസംഖ്യ 5 (നിങ്ങള്‍ ജനിച്ചത് 5, 14, 23 തീയതികളില്‍ ആണെങ്കില്‍): ബിസിനസ്സ് പങ്കാളികള്‍ നിങ്ങളെ വഞ്ചിക്കാന്‍ സാധ്യതയുണ്ട്. ദിവസത്തിന്റെ പകുതി വരെ ഭാഗ്യം നിങ്ങളെ തുണച്ചേക്കാം. എന്നാല്‍ പകുതിയ്ക്ക് ശേഷം വളരെയധികം ആശയക്കുഴപ്പങ്ങളും ആശങ്കകളും നിങ്ങള്‍ക്കുണ്ടാകും. അതിനാല്‍ വസ്തുക്കള്‍ വാങ്ങുന്ന കാര്യങ്ങളില്‍ അന്തിമ തീരുമാനം എടുക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റിവെയ്ക്കുക. കായിക താരങ്ങള്‍ക്കും സഞ്ചാരികള്‍ക്കും മികച്ച ദിനമല്ല. മീറ്റിംഗുകള്‍ക്ക് പോകുന്നവര്‍ പച്ചനിറത്തിലുള്ള വസ്ത്രം ധരിക്കുന്നത് ഉത്തമമാണ്. ജീവിത പങ്കാളികളോട് എല്ലാം തുറന്ന് സംസാരിക്കുന്നത് ഉത്തമമാണ്. ഭാഗ്യനിറം: കടല്‍പ്പച്ച, ഭാഗ്യ ദിനം: ബുധന്‍,ഭാഗ്യ നമ്പര്‍: 5,ദാനം ചെയ്യേണ്ടത്: സുഹൃത്തുക്കള്‍ക്ക് തുളസിച്ചെടി ദാനം ചെയ്യുക.
ജന്മസംഖ്യ 6 (നിങ്ങള്‍ ജനിച്ചത് 6, 15, 24 തീയതികളില്‍ ആണെങ്കില്‍): തുളസിയില ചവച്ചുകൊണ്ട് ദിവസം ആരംഭിക്കുക. പണം തിരികെ ലഭിക്കുന്നതില്‍ ചില കാലതാമസം നേരിട്ടേക്കാം. എന്നാല്‍ ചില ബന്ധങ്ങളുടെ സഹായത്താല്‍ അവയിലുണ്ടാകുന്ന തടസ്സങ്ങള്‍ നീങ്ങും. നിങ്ങള്‍ക്ക് മാത്രമേ നിങ്ങളുടെ ജീവിതത്തില്‍ സമാധാനം ഉണ്ടാക്കാന്‍ സാധിക്കുകയുള്ളൂ എന്ന് മനസ്സിലാക്കുക. നിങ്ങള്‍ ചുമലിലേറ്റിയ ഉത്തരവാദിത്തങ്ങള്‍ താഴെയിറക്കിവെയ്ക്കാനുള്ള സമയമാണ്. അഭിനേതാക്കള്‍, ഡോക്ടര്‍മാര്‍, ആഭരണ നിര്‍മ്മാതാക്കള്‍ എന്നിവര്‍ക്ക് അനുകൂല സമയം. മക്കള്‍ക്ക് നല്ല മാര്‍ഗ്ഗനിര്‍ദ്ദേശങ്ങൾ നല്കാന് മാതാപിതാക്കള്‍ ശ്രമിക്കേണ്ട സമയം. ഭാഗ്യനിറം: നീല, പീച്ച്, ഭാഗ്യ ദിനം: വെള്ളി,ഭാഗ്യ നമ്പര്‍: 6,ദാനം ചെയ്യേണ്ടത്: ആശ്രമങ്ങളിൽ സ്റ്റീൽ പാത്രങ്ങൾ നല്‍കുക.
ജന്മസംഖ്യ 7 (നിങ്ങള്‍ ജനിച്ചത് 7, 16, 25 തീയതികളില്‍ ആണെങ്കില്‍): മറ്റുള്ളവരെ വേദനിപ്പിക്കുന്ന വാക്കുകള്‍ ഉപയോഗിക്കരുത്. പണ്ട് നിങ്ങളെ ഉപദ്രവിച്ചവര്‍ ഈ ദിവസവും നിങ്ങളെ ശല്യപ്പെടുത്താനായി എത്തും. ജോലിസ്ഥലത്തുള്ളവരുമായും സീനിയര്‍ ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചകള്‍ ഒഴിവാക്കുക. ദമ്പതികള്‍ക്ക് ഉത്തമകാലം. നിങ്ങളുടെ മുന്നിലെത്തുന്ന രേഖകള്‍ കൃത്യമായി പരിശോധിക്കേണ്ടതാണ്. രോഗശാന്തി, മോട്ടിവേഷന്‍, ആത്മീയത, കൃഷി, എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഉത്തമദിനം. ബിസിനസ്സ് ബന്ധങ്ങളില്‍ വൈകാരികമായി ഇടപെടാതിരിക്കുന്നിടത്തോളം കാലം നിങ്ങള്‍ക്ക് വിജയമുണ്ടാകും. ഭാഗ്യനിറം: മഞ്ഞ, ഭാഗ്യ ദിനം: തിങ്കള്‍,ഭാഗ്യ നമ്പര്‍: 7,ദാനം ചെയ്യേണ്ടത്: ക്ഷേത്രങ്ങളില്‍ പാല് നിവേദിക്കുക
ജന്മസംഖ്യ 8 (നിങ്ങള്‍ ജനിച്ചത് 8, 17, 26 തീയതികളില്‍ ആണെങ്കില്‍): അപരിചിതമായ സാഹചര്യങ്ങളെ നേരിടേണ്ടി വരും. ഈ ദിവസം വളരെ തിരക്ക് പിടിച്ചതായിരിക്കും. ലക്ഷ്യം നേടാന്‍ വളരെയധികം പരിശ്രമിക്കേണ്ടി വരും. നിങ്ങള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്കുന്ന സീനിയര്‍ ഉദ്യോഗസ്ഥനെ അതേപടി അനുസരിക്കുന്നത് നല്ലതാണ്. ബിസിനസ് ഇടപാടുകൾ ഉച്ചയ്ക്ക് മുമ്പ് നടത്തുന്നതാണ് ഉത്തമം. ഈ ദിവസം അഭിമുഖങ്ങളില്‍ പങ്കെടുക്കുന്നതിനും കരാറുകളില്‍ ഒപ്പിടുന്നതിനും മികച്ച ദിവസമല്ല. കുടുംബാംഗങ്ങൾക്കൊപ്പം സമയം ചെലവഴിക്കുക. ദൂരയാത്രകള് ഒഴിവാക്കുക. ബന്ധങ്ങളില്‍ സ്നേഹവും പരസ്പര വിശ്വാസവും ഊട്ടിയുറപ്പിക്കാന്‍ പറ്റിയ ദിവസം. ഭാഗ്യനിറം: കടല്‍ നീല, ഭാഗ്യ ദിനം: വെള്ളി,ഭാഗ്യ നമ്പര്‍: 6,ദാനം ചെയ്യേണ്ടത്: പച്ചനിറത്തിലുള്ള ധാന്യങ്ങള്‍ കന്നുകാലികള്‍ക്ക് നല്‍കുക.
ജന്മസംഖ്യ 9 (നിങ്ങള്‍ ജനിച്ചത് 9, 18, 27 തീയതികളില്‍ ആണെങ്കില്‍): ആര്‍ക്കിടെക്ച്വര്‍, ഇന്റീരിയര്‍ ഡിസൈന്‍, അധ്യാപനം, സാമ്പത്തിക കാര്യം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഉത്തമകാലം. കലാകാരന്മാര്ക്ക് അനുകൂല സമയം. ബിസിനസ്സ് ആവശ്യങ്ങള്‍ക്കായി സുഹൃത്തുക്കളെ സമീപിക്കാന്‍ ഉത്തമദിവസം. ഈ ദിവസം ചുവപ്പ് നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് മികച്ചഫലം നല്‍കും. വിവാഹലോചനകളില്‍ കുടുംബത്തിന്റെ പിന്തുണ പൂര്‍ണ്ണമായി ലഭിക്കുന്ന ദിവസം. ദേഷ്യം നിയന്ത്രിക്കാന്‍ ശ്രമിക്കുക. ഇലക്കറികള്‍, പച്ചക്കറികള്‍ എന്നിവ ഭക്ഷണത്തിലുള്‍പ്പെടുത്തുക. ഭാഗ്യനിറം: ചുവപ്പ്, ഭാഗ്യ ദിനം: ചൊവ്വ,ഭാഗ്യ നമ്പര്‍: 9, 6,ദാനം ചെയ്യേണ്ടത്: ഓറഞ്ച് നിറത്തിലുള്ള വസ്ത്രങ്ങള്‍ സ്ത്രീകള്‍ക്ക് നല്‍കുക. ഡിസംബര്‍ 16ന് ജനിച്ച പ്രശസ്തര്‍: ജ്യോതി ആംഗേ, എച്ച് ഡി കുമാരസ്വാമി, ഹര്‍ദീപ് കൗര്‍, ഹര്‍ഷ് വര്ധന് റാണെ, ശ്രീറാം പാട്ടില്‍