ജന്മസംഖ്യ 1 (നിങ്ങള്‍ ജനിച്ചത് 1, 10, 19, 28 തീയതികളില്‍ ആണെങ്കില്‍): ഇന്നത്തെ ദിവസം സാമ്പത്തിക കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതിനാല്‍ അക്കൗണ്ടുകള്‍ തുറക്കുകയും സ്റ്റേറ്റ്മെന്റുകള്‍ വീണ്ടും പരിശോധിക്കുകയും ചെയ്യുക. സര്‍ക്കാര്‍ കരാറുകളില്‍ ഒപ്പിടുന്നതിനും ഇവന്റുകള്‍ സ്പോണ്സര് ചെയ്യുന്നതിനും അനുയോജ്യമായ ദിവസം. നിയമപരമോ ഔദ്യോഗികമോ ആയ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സുഹൃത്തുക്കള്‍ക്കോ ബന്ധുക്കള്‍ക്കോ നിങ്ങളുടെ പിന്തുണ നല്‍കണം. ആകര്‍ഷണം കൂട്ടുന്ന തുകല്‍ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക. ഭാഗ്യ നിറം: ഓറഞ്ച്, ഭാഗ്യ ദിനം: ഞായറാഴ്ച, ഭാഗ്യ നമ്പര്‍: 7, ദാനം ചെയ്യേണ്ടത്: ആശ്രമങ്ങളിലേക്ക് മഞ്ഞ അരി ദാനം ചെയ്യുക.
ജന്മസംഖ്യ 2 (നിങ്ങള്‍ ജനിച്ചത് 2, 11, 20, 29 തീയതികളില്‍ ആണെങ്കില്‍): മറ്റുള്ളവരെ വിശ്വസിച്ച് ഉത്തരവാദിത്തം ഏല്‍പ്പിക്കുന്നത് ഒഴിവാക്കുക. ഇന്ന് നിങ്ങള്‍ വ്യക്തിപരമായ പ്രശ്നങ്ങള്‍ അവഗണിക്കുകയും കരിയറില്‍ വളര്‍ച്ചയ്ക്കായി ശ്രദ്ധ കേന്ദ്രീകരിക്കുകയും വേണം. നിങ്ങളുടെ വികാരങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള ഒരു പ്രണയദിനം. ബിസിനസ്സ് പ്രതിബദ്ധതകള്‍ സുഗമമായി നിറവേറ്റും. വലിയ കമ്പനിയുമായി സഹകരിക്കാനുള്ള സമയമാണിത്. ഭാവി പദ്ധതികള്‍ മറ്റുള്ളവരുമായി പങ്കുവെയ്ക്കുന്നത് ഒഴിവാക്കുക. രാഷ്ട്രീയ പ്രവർത്തകർ രേഖകളിൽ ഒപ്പിടുമ്പോള്‍ ശ്രദ്ധിക്കണം. ഭാഗ്യ നിറം: ആകാശനീലയും മഞ്ഞയും, ഭാഗ്യ ദിനം: തിങ്കളാഴ്ച, ഭാഗ്യ നമ്പര്‍ 2, 6, ദാനം ചെയ്യേണ്ടത്: ക്ഷേത്രത്തിലോ ദരിദ്രര്‍ക്കോ പഞ്ചസാര ദാനം ചെയ്യുക.
ജന്മസംഖ്യ 3 (നിങ്ങള്‍ ജനിച്ചത് 3, 12, 21, 30 തീയതികളില്‍ ആണെങ്കില്‍): നിങ്ങളുടെ സ്റ്റേജിലെ സാന്നിധ്യം ആകര്‍ഷകമായിരിക്കും. നാടക കലാകാരന്മാര് ജോലിസ്ഥലത്ത് പുതിയ ജോലികള്‍ തുടങ്ങണം. നിങ്ങളുടെ മുന്നോട്ടുള്ള വഴിയില്‍ ഒരു പുതിയ ബന്ധം ഉണ്ടാകാന്‍ സാധ്യതയുണ്ട്. പൊതുപ്രവര്‍ത്തകര്‍ക്കും അഭിഭാഷകര്‍ക്കും ഭാഗ്യം അനുകൂലമായിരിക്കും. സംഗീതജ്ഞര്‍, ഡിസൈനര്‍മാര്‍, വിദ്യാര്‍ത്ഥികള്‍, വാര്‍ത്താ അവതാരകര്‍, രാഷ്ട്രീയക്കാര്‍, അഭിനേതാക്കള്‍, കലാകാരന്മാര്, വീട്ടമ്മമാര്‍, ഹോട്ടലുടമകള്‍, എഴുത്തുകാര്‍ എന്നിവരുടെ കരിയര്‍ വളരും. അതെക്കുറിച്ചുള്ള സൂചന ലഭിക്കും. ഭാഗ്യ നിറം: ചുവപ്പ്, ഭാഗ്യ ദിനം: വ്യാഴാഴ്ച, ഭാഗ്യ നമ്പര്‍: 3 ,1: ദാനം ചെയ്യേണ്ടത്: സംസ്കൃത മഞ്ഞള്‍ ആവശ്യക്കാര്‍ക്ക് ദാനം ചെയ്യുക.
ജന്മസംഖ്യ 4 (നിങ്ങള്‍ ജനിച്ചത് 4, 13, 22, 31 തീയതികളില്‍ ആണെങ്കില്‍): പഴയതും പുതിയതുമായ ജോലികളില്‍ ജീവനക്കാര്‍ക്ക് അമിത ജോലിഭാരം അനുഭവപ്പെടും. സിട്രസ് കഴിക്കുന്നത് ശാരീരികവും മാനസികവുമായ ആരോഗ്യ വളര്‍ച്ച കൈവരിക്കും. നിര്‍മ്മാണം, യന്ത്രങ്ങള്‍, ലോഹങ്ങള്‍, സോഫ്റ്റ്വെയര്, ബ്രോക്കര്‍മാര്‍ തുടങ്ങിയ മേഖളകളിലുള്ളവര്‍ ബിസിനസ്സ് കരാര്‍ ഒപ്പിടുന്നത് ഇന്ന് ഒഴിവാക്കണം. മികച്ച പ്രൊഫഷണല്‍ ജീവിതം ഉണ്ടാകും. ഭാഗ്യ നിറം: നീല, ഭാഗ്യ ദിനം ചൊവ്വാഴ്ച: ഭാഗ്യ നമ്പര്‍: 9, ദാനം ചെയ്യേണ്ടത്: ദരിദ്രര്‍ക്ക് സിട്രസ് പഴങ്ങള്‍ ദാനം ചെയ്യുക.
ജന്മസംഖ്യ 5 (നിങ്ങള്‍ ജനിച്ചത് 5, 14, 23 തീയതികളില്‍ ആണെങ്കില്‍): ഇന്ന് ലഭിക്കുന്ന എല്ലാ അവസരങ്ങളും പൂര്‍ണ്ണമായി വിനിയോഗിക്കണം. നിങ്ങളുടെ പ്രകടനത്തിന് അംഗീകാരവും പ്രതിഫലവും ലഭിക്കുന്ന ദിവസം. സാമ്പത്തിക ആനുകൂല്യങ്ങള്‍ ഉടന്‍ ലഭിക്കുമെന്നതിനാല്‍ വസ്തു നിക്ഷേപം നടത്താനുള്ള ഒരു ദിവസം. കായികതാരങ്ങള്‍ക്കും യാത്രക്കാര്‍ക്കും മികച്ച ദിവസം. മീറ്റിങ്ങുകളില്‍ ഭാഗ്യം വര്‍ദ്ധിപ്പിക്കാന്‍ പച്ച വസ്ത്രം ധരിക്കുക. നിങ്ങള്‍ക്ക് ഇഷ്ടമുള്ളയാളെ പ്രണയം അറിയിക്കാന്‍ പറ്റിയ ദിവസം. ഭാഗ്യ നിറം: കടല്‍ പച്ച, ഭാഗ്യ ദിനം: ബുധനാഴ്ച, ഭാഗ്യ നമ്പര്‍: 5, ദാനം ചെയ്യേണ്ടത്: പാവപ്പെട്ടവര്‍ക്ക് മൈദ ദാനം ചെയ്യുക.
ജന്മസംഖ്യ 6 (നിങ്ങള്‍ ജനിച്ചത് 6, 15, 24 തീയതികളില്‍ ആണെങ്കില്‍): ഇന്ന് നിങ്ങളുടെ മനസ്സില്‍ പ്രണയത്തിന്റെയും വാഗ്ദാനങ്ങളുടെയും വികാരം നിറഞ്ഞുനില്ക്കും. എന്നാല്‍ വഞ്ചിക്കപ്പെടാതിരിക്കാന്‍ സൂക്ഷിക്കണം. ബിസിനസ്സും തൊഴിലും മെച്ചപ്പെടും. എന്നാല്‍ വ്യക്തിപരമായ പ്രശ്നങ്ങള്‍ ഇന്ന് കൂടുതല്‍ സങ്കീര്‍ണ്ണമാകും. അതിനാല്‍ തര്‍ക്കങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക. എല്ലാവരെയും സന്തോഷിപ്പിക്കാന്‍ കഴിയാത്തതിനാല്‍ നിങ്ങള്‍ കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാതിരിക്കുക. ഹോട്ടലുടമകള്‍, സഞ്ചാരികള്‍, ജ്വല്ലറി ഉടമകള്‍, അഭിനേതാക്കള്‍, ജോക്കികള്‍, ഡോക്ടര്‍മാര്‍ എന്നിവര്‍ അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കുക. കായികരംഗത്തുള്ളവർ പരിശീലകരുടെ മാര്‍ഗനിര്‍ദേശം സ്വീകരിക്കുക, അത് അവരുടെ ജീവിതത്തിന് അനുകൂലമായിരിക്കും. ഭാഗ്യ നിറം: നീല, ഭാഗ്യ ദിനം: വെള്ളിയാഴ്ച, ഭാഗ്യ നമ്പര്‍: 6, ദാനം ചെയ്യേണ്ടത്: വെള്ളി നാണയം സംഭാവന ചെയ്യുക.
ജന്മസംഖ്യ 7 (നിങ്ങള്‍ ജനിച്ചത് 7, 16, 25 തീയതികളില്‍ ആണെങ്കില്‍): അഭിഭാഷകര്‍, സോഫ്റ്റ്വെയര് എഞ്ചിനീയര്‍മാര്‍, വിദ്യാര്‍ത്ഥികള്‍, കായികപ്രവര്‍ത്തകര്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ എന്നിവര്‍ക്ക് മികച്ച ദിവസം. നേതൃത്വവും വിശകലന വൈദഗ്ധ്യവുമാണ് നിങ്ങളുടെ വ്യക്തിത്വത്തിന്റെ മുതല്‍ക്കൂട്ട്. സ്നേഹബന്ധത്തില്‍ വിശ്വാസവും ബഹുമാനവും നല്‍കും. ഇന്ന് രേഖകളെ വിശ്വസിക്കേണ്ടതില്ല. എന്നാല്‍ കോടതികള്‍, തിയേറ്റര്‍, ടെക്നോളജി, സര്‍ക്കാര്‍ ടെന്‍ഡറുകള്‍, റിയല്‍ എസ്റ്റേറ്റ്, സ്കൂളുകള്‍, ഇന്റീരിയറുകള്‍, ധാന്യങ്ങള്‍ എന്നീ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇത് ഒരു മികച്ച ദിവസമാണ്. നിങ്ങള്‍ പങ്കാളിത്ത ബിസിനസില്‍ ഏര്പ്പെടാത്തോളം കാലം ബിസിനസ്സ് ബന്ധങ്ങള്‍ ആരോഗ്യകരമായിരിക്കും. ഭാഗ്യ നിറം: ഓറഞ്ച്, നീല, ഭാഗ്യ ദിനം: തിങ്കളാഴ്ച, ഭാഗ്യ നമ്പര്‍: 7, ദാനം ചെയ്യേണ്ടത്: മഞ്ഞ തുണി ദാനം ചെയ്യുക.
ജന്മസംഖ്യ 8 (നിങ്ങള്‍ ജനിച്ചത് 8, 17, 26 തീയതികളില്‍ ആണെങ്കില്‍): ദൈനംദിന ജോലികളുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ പരിഹരിച്ച് തിരക്കു നിറഞ്ഞ ദിവസം. ഹ്രസ്വകാല ലക്ഷ്യങ്ങള്‍ കൈവരിക്കും, എന്നാല്‍ ദീര്‍ഘകാല ലക്ഷ്യങ്ങള്‍ പുനര്‍രൂപകല്‍പ്പന ചെയ്യേണ്ടതുണ്ട്. ആരോഗ്യം പരിപാലിക്കാനും ആരോഗ്യകരമായ ജീവിതശൈലി പിന്തുടരാനുമുള്ള സമയം. രാവിലെ ബിസിനസ്സിലെ ഇടപാടുകള്‍ വിജയിക്കും. കുടുംബ ചടങ്ങുകള്‍, അവതരണങ്ങള്‍, സര്‍ക്കാര്‍ കരാറുകള്‍, അഭിമുഖങ്ങള്‍ എന്നിവയില്‍ പങ്കെടുക്കണം. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുന്നത് ഇന്ന് അനിവാര്യമാണ്. ദയവായി ദീര്‍ഘദൂര ഡ്രൈവുകള്‍ ഒഴിവാക്കുക. പ്രണയബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള ഏറ്റവും മികച്ച ദിവസം. ഭാഗ്യ നിറം: കടല്‍ നീല, ഭാഗ്യ ദിനം: വെള്ളിയാഴ്ച, ഭാഗ്യ നമ്പര്‍: 6, ദാനം ചെയ്യേണ്ടത്: കന്നുകാലികള്‍ക്ക് പച്ച ധാന്യങ്ങള്‍ ദാനം ചെയ്യുക.
ജന്മസംഖ്യ 9 (നിങ്ങള്‍ ജനിച്ചത് 9, 18, 27 തീയതികളില്‍ ആണെങ്കില്‍): ജനപ്രീതി നേടുന്നത് നിങ്ങളുടെ ജോലിയുടെയും വ്യക്തിത്വത്തിന്റെയും ഭാഗമാണ്. മാധ്യമപ്രവര്‍ത്തകര്‍, കായികപ്രവര്‍ത്തകര്‍, നിര്‍മ്മാണം, മെഡിക്കല്‍, രാഷ്ട്രീയം, എന്നീ മേഖലകളില്‍ നിന്നുള്ള ആളുകള്‍ പുതിയ ഉയരങ്ങള്‍ കാണും. വിദ്യാഭ്യാസരംഗത്തെ ഉന്നതര്‍ക്ക് നേട്ടങ്ങള്‍ നിറഞ്ഞ ദിവസം. ജോലിയോ ബിസിനസ്സോ മെച്ചപ്പെടുത്താന്‍ കുടുംബ ബന്ധങ്ങളെ സമീപിക്കാനുള്ള മനോഹരമായ ഒരു ദിവസം. ഇന്ന് ചുവന്ന വസ്ത്രം ധരിക്കണം. ഭാഗ്യ നിറം: ചുവപ്പ്, ഭാഗ്യ ദിനം ചൊവ്വാഴ്ച, ഭാഗ്യ നമ്പര്‍: 9,6, ദാനം ചെയ്യേണ്ടത്: സ്ത്രീകള്‍ക്ക് ഓറഞ്ച് തുണി ദാനം ചെയ്യുക.