ജന്മസംഖ്യ 1 (നിങ്ങൾ ജനിച്ചത് 1, 10, 19, 28 തീയതികളിൽ ആണെങ്കിൽ): ആഡംബര യാത്രകൾക്ക് അവസരം ലഭിക്കും. ലക്ഷ്യസ്ഥാനത്ത് കൃത്യസമയത്ത് എത്തിച്ചേരും. ഇന്ന് നിങ്ങൾക്ക് എല്ലാവിധ സുഖസൗകര്യങ്ങളും ലഭിക്കും. പണം വന്നുചേരും. ലക്ഷ്യങ്ങൾ നേടാൻ സാധിക്കും. വിജയം നേടുന്നതിന് സൂര്യ ഭഗവാന്റെ (സൂര്യൻ) അനുഗ്രഹത്തിനായി പ്രാർത്ഥിക്കുക. ഫോൺ കോളുകളിലൂടെ പാർട്നർമാരുമായി ആരോഗ്യകരമായ ബന്ധം സ്ഥാപിക്കാനും മികച്ച ദിവസമാണിന്ന്. കായിക താരങ്ങൾക്ക് വിജയ സാധ്യത. പാചക വൈദഗ്ധ്യത്തിലൂടെ സ്ത്രീകൾക്ക് മറ്റുള്ളവരുടെ ഹൃദയം കീഴടക്കാൻ കഴിയും. ഭാഗ്യ നിറം - കടും ഓറഞ്ച് ഭാഗ്യ ദിനം - ഞായർ, തിങ്കൾ ഭാഗ്യ സംഖ്യ - 1 ദാനം ചെയ്യേണ്ടത് - സൂര്യകാന്തി എണ്ണ സംഭാവന ചെയ്യുക
ജന്മസംഖ്യ 2 (നിങ്ങൾ ജനിച്ചത് 2, 11, 20, 29 തീയതികളിൽ ആണെങ്കിൽ): നിങ്ങളുടെ സമപ്രായക്കാരുടെ മുന്നിൽ പുഞ്ചിരിയോടെ ഒരു ദിവസം ആരംഭിക്കാനും എല്ലാ തർക്കങ്ങളും പരിഹരിക്കാനും കഴിയുന്ന മനോഹരമായ ഒരു ദിവസമാണിന്ന്. ജോലിയും വ്യക്തിജീവിതവും തമ്മിലുള്ള സന്തുലിതാവസ്ഥ ഇന്ന് നിലനിർത്താൻ സാധിക്കും. നിങ്ങളുടെ മക്കളോളും ബന്ധുക്കളോടുമൊപ്പം സമയം ചെലവഴിക്കാൻ സാധിക്കും. നിക്ഷേപത്തിൽ നിന്ന് ഉയർന്ന വരുമാനം ലഭിക്കും. ഭാഗ്യ നിറം - പീച്ച് ഭാഗ്യ ദിനം - തിങ്കൾ ഭാഗ്യ സംഖ്യ - 2 ദാനം ചെയ്യേണ്ടത് - ഇന്ന് ഭിക്ഷാടകർക്കും കന്നുകാലികൾക്കും കുടിവെള്ളം ദാനം ചെയ്യുക
ജന്മസംഖ്യ 3 (നിങ്ങൾ ജനിച്ചത് 3, 12, 21, 30 തീയതികളിൽ ആണെങ്കിൽ): നിങ്ങളുടെ ചില മുൻകാല പ്രകടനങ്ങൾക്ക് ഇന്ന് അഭിനന്ദനം ഏറ്റുവാങ്ങാൻ അവസരം ലഭിക്കും. നിങ്ങളുടെ പ്രയത്നങ്ങൾ തിരിച്ചറിയപ്പെടും. നിങ്ങളുടെ പങ്കാളിയെ ആകർഷിക്കാനുള്ള ഒരു മികച്ച ദിവസമാണിന്ന്. പ്രണയിക്കുന്നവരോടെ് വിവാഹാഭ്യർത്ഥന നടത്താൻ അനുയോജ്യമായ ദിവസം. ജനശ്രദ്ധ പിടിച്ചുപറ്റാൻ സാധിക്കും. വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്നതിനും അഭിമുഖങ്ങളിൽ പങ്കെടുക്കുന്നതിനും മുമ്പ് ഗുരു മന്ത്രം ചൊല്ലണം. വ്യാഴ ഗ്രഹത്തിന്റെ ശക്തി വർദ്ധിപ്പിക്കുന്നതിനായി മഞ്ഞ നിറത്തിലുള്ള ഭക്ഷണം പാകം ചെയ്യുകയും മുഴുവൻ കുടുംബാംഗങ്ങൾക്കും വിളമ്പുകയും വേണം. ഭാഗ്യ നിറം - ഓറഞ്ച് ഭാഗ്യ ദിനം - വ്യാഴം ഭാഗ്യം സംഖ്യ - 3, 1 ദാനം ചെയ്യേണ്ടത് - ക്ഷേത്രത്തിൽ ചന്ദനം ദാനം ചെയ്യുക
ജന്മസംഖ്യ 4 (നിങ്ങൾ ജനിച്ചത് 4, 13, 22, 31 തീയതികളിൽ ആണെങ്കിൽ): കൂടുതൽ സമയവും ഇന്ന് പ്ലാനിംഗിനായി ചെലവഴിക്കണം. സ്റ്റോക്ക് കൈകാര്യം ചെയ്യുന്നവർ മറ്റുള്ളവരുടെ ഉപദേശം തേടണം. വ്യക്തിബന്ധങ്ങൾക്ക് വൈകാരിക വഴിത്തിരിവുണ്ടാകും. നിങ്ങളുടെ ഹോബികൾക്കായി കുറച്ച് സമയം ചെലവഴിക്കണം. സിട്രസ് പഴങ്ങൾ കഴിക്കുന്നത് നിർബന്ധമാണ്. ഭാഗ്യ നിറം - നീല ഭാഗ്യ ദിനം - ചൊവ്വ ഭാഗ്യ സംഖ്യ - 9 ദാനം ചെയ്യേണ്ടത് - ദരിദ്രർക്ക് ധാന്യങ്ങൾ ദാനം ചെയ്യുക
ജന്മസംഖ്യ 5 (നിങ്ങൾ ജനിച്ചത് 5, 14, 23 തീയതികളിൽ ആണെങ്കിൽ): ഇന്ന് നിങ്ങൾക്ക് പുതിയ നേതൃസ്ഥാനങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. നിങ്ങളുടെ സഹപ്രവർത്തകരോടും പരിചയക്കാരോടും രഹസ്യങ്ങൾ പങ്കുവയ്ക്കരുത്. നിക്ഷേപ പദ്ധതികൾക്ക് ഇന്ന് തുടക്കമിടാതിരിക്കുന്നതാണ് നല്ലത്. ഇന്നത്തെ പാർട്ടികളും നോൺ വെജ് ഭക്ഷണവും ഒഴിവാക്കുക. പ്രണയബന്ധം ഇന്ന് പൂവണിയും. സ്വത്തുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ നിങ്ങൾക്ക് അനുകൂലമായി മാറും. സ്പോർട്സ് രംഗത്ത് വിജയം നേടാനാകും. ഭാഗ്യ നിറം - പച്ച ഭാഗ്യ ദിനം - ബുധൻ ഭാഗ്യ സംഖ്യ - 5 ദാനം ചെയ്യേണ്ടത് - കുട്ടികൾക്ക് വൃക്ഷ തൈകൾ ദാനം ചെയ്യുക
ജന്മസംഖ്യ 6 (നിങ്ങൾ ജനിച്ചത് 6, 15, 24 തീയതികളിൽ ആണെങ്കിൽ): നിങ്ങൾക്ക് നൽകിയ എല്ലാ സന്തോഷത്തിനും ദൈവത്തോട് നന്ദിയുള്ള ദിവസമായിരിക്കും ഇന്ന്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും പിന്തുണ ലഭിക്കുന്നത് അനുഗ്രഹമായി അനുഭവപ്പെടും. വാഹനമോ മൊബൈലോ വീടോ വാങ്ങുന്നതിനും ചെറിയ യാത്ര പ്ലാൻ ചെയ്യുന്നതിനും അനുകൂല ദിവസം. ഓഹരി വിപണിയിൽ നിക്ഷേപം നടത്തുന്നതും അനുകൂലമാകും. ഭാഗ്യ നിറം - അക്വാ നിറം ഭാഗ്യ ദിനം - വെള്ളി ഭാഗ്യ സംഖ്യ - 6 ദാനം ചെയ്യേണ്ടത് - നാണയം സംഭാവന ചെയ്യുക
ജന്മസംഖ്യ 7 (നിങ്ങൾ ജനിച്ചത് 7, 16, 25 തീയതികളിൽ ആണെങ്കിൽ): അക്കൗണ്ടുകൾ ഓഡിറ്റ് ചെയ്യുകയും നിയമപരമായ രേഖകൾ പുനഃപരിശോധിക്കുകയും ചെയ്യുമ്പോൾ ബുദ്ധി ഉപയോഗിക്കുക. ബിസിനസ്സിൽ ബാധ്യതകളുണ്ടാകാൻ സാധ്യത. ത്യാഗങ്ങളും വിട്ടുവീഴ്ചകളും ചെയ്യേണ്ട ദിനമാണിന്ന്. അഭിഭാഷകന്റെ ഉപദേശം സ്വീകരിക്കുന്നത് വഴി പണം ശരിയായ രീതിയിൽ ലാഭിക്കാൻ സാധിക്കും. സോഫ്റ്റ്വെയറുമായി ബന്ധപ്പെട്ട ബിസിനസ്സ് ഇടപാടുകൾ വിജയകരമാകും. വിവാഹാലോചനകൾക്ക് അനുകൂല സമയം. ശിവക്ഷേത്ര ദർശനവും പൂജാദികർമങ്ങളും ഐശ്വര്യം കൈവരിക്കാൻ അനുഗ്രഹമാകും. ചെറുകിട ബ്രാൻഡുകളുമായി സഹകരിച്ച് പ്രവർത്തിക്കാൻ അവസരം ലഭിക്കും. ഭാഗ്യ നിറം - മഞ്ഞ ഭാഗ്യ ദിനം - തിങ്കൾ ഭാഗ്യ സംഖ്യ - 7 ദാനം ചെയ്യേണ്ടത് - ക്ഷേത്രത്തിൽ മഞ്ഞപ്പട്ട് ദാനം ചെയ്യുക
ജന്മസംഖ്യ 8 (നിങ്ങൾ ജനിച്ചത് 8, 17, 26 തീയതികളിൽ ആണെങ്കിൽ): കുടുങ്ങിപ്പോയെന്ന് തോന്നുന്നിടത്തെല്ലാം മുൻകാല അനുഭവ സമ്പത്ത് ഉപയോഗിക്കുക. സ്വാധീനമുള്ള ആളുകളുടെയോ പണത്തിന്റെയോ ശക്തി ഉപയോഗിച്ച് നിയമപരമായ കേസുകൾ പരിഹരിക്കപ്പെടും. കുടുംബ ബന്ധങ്ങൾ കൂടുതൽ ശക്തമാകും. നിങ്ങളുടെ പങ്കാളി നിങ്ങളുടെ സാമ്പത്തിക സ്ഥിതിയിൽ മതിപ്പുളവാക്കും. വിദേശ പഠനത്തിനായി ശ്രമിക്കുന്ന വിദ്യാർത്ഥികൾ ഇന്ന് ഉയർന്ന ഫീസ് നൽകണം. ഇത് അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ സഹായിക്കും. യാത്രാ പദ്ധതികൾ വൈകും. വൃദ്ധസദനങ്ങളിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നത് ഗുണകരമാണ്. ഭാഗ്യ നിറം - കടലിന്റെ നീലനിറം ഭാഗ്യ ദിനം - ശനി ഭാഗ്യ സംഖ്യ - 6 ദാനം ചെയ്യേണ്ടത് - പാവപ്പെട്ടവർക്ക് പാദരക്ഷകൾ ദാനം ചെയ്യുക
ജന്മസംഖ്യ 9 (നിങ്ങൾ ജനിച്ചത് 9, 18, 27 തീയതികളിൽ ആണെങ്കിൽ): പുതിയ താമസ സ്ഥലത്തേക്ക് മാറുന്നവർക്കും പുതിയ ജോലി തിരഞ്ഞെടുക്കുന്നവർക്കും അനുകൂലമായ ദിവസമായിരിക്കും. വ്യാപാര ബന്ധങ്ങളും ഇടപാടുകളും സുഗമമായി നടക്കും. രാഷ്ട്രീയം, മാധ്യമങ്ങൾ, ധനകാര്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന ആളുകൾ വളർച്ച കൈവരിക്കും. രക്ഷിതാക്കൾക്ക് ഇന്ന് മക്കളെ ഓർത്ത് അഭിമാനിക്കാനാകും. ഭാഗ്യ നിറം - ഓറഞ്ച് ഭാഗ്യ ദിനം - ചൊവ്വ ഭാഗ്യ സംഖ്യ - 9 ദാനം ചെയ്യേണ്ടത് - ക്ഷേത്രത്തിൽ കുങ്കുമം ദാനം ചെയ്യുക