ജന്മസംഖ്യ 1 (നിങ്ങള്‍ ജനിച്ചത് 1, 10, 19, 28 തീയതികളില്‍ ആണെങ്കില്‍): അറിവ് നേടുന്നതിനും പങ്കാളിത്തത്തില്‍ ഏര്‍പ്പെടുന്നതിനും സംഗീത കച്ചേരികളിലും സെമിനാറുകളിലും പങ്കെടുക്കുന്നതിനും അഭിമുഖത്തിന് തയ്യാറെടുക്കുന്നതിനും ഉചിതമായ ദിവസമാണിന്ന്. നിങ്ങളുടെ ചുറ്റും അസൂയാലുക്കള്‍ ആയതിനാല്‍ ഒത്തുചേരലുകളില്‍ നിന്ന് വിട്ടുനില്‍ക്കുക. സൗരോര്‍ജ്ജം, ഇലക്ട്രോണിക്സ്, വിദ്യാഭ്യാസം, പുസ്തകങ്ങള്‍ എന്നിവയുടെ ബിസിനസ്സില്‍ ഉയര്‍ന്ന ലാഭം നേടാന്‍ സാധിക്കും. ഭാഗ്യ നിറം: ക്രീം, ഭാഗ്യദിനം: ഞായറാഴ്ച, ഭാഗ്യ നമ്പര്‍: 1, ദാനം ചെയ്യേണ്ടത്: പച്ച മഞ്ഞള്‍ ദാനം ചെയ്യുക
ജന്മസംഖ്യ 2 (നിങ്ങള്‍ ജനിച്ചത് 2, 11, 20, 29 തീയതികളില്‍ ആണെങ്കില്‍): ഇന്നത്തെ ദിവസം തികച്ചും വൈകാരികമാണ്. കരാറില്‍ ഏര്‍പ്പെടാനുള്ള ഏറ്റവും നല്ല ദിവസമാണിത്. വ്യക്തി ജീവിതത്തില്‍, നേരിട്ടുള്ള ആശയവിനിമയം ഇന്ന് ഒരു പ്രധാന പങ്ക് വഹിക്കും. നിങ്ങളുടെ ആത്മമിത്രത്തോടൊപ്പം സമയം ചിലവഴിക്കുന്നതിനുള്ള മികച്ച ദിനം കൂടിയാണിത്. അഭിമുഖങ്ങളിലോ ഓഡിഷനുകളിലോ വെളുത്ത നിറത്തിലുള്ള വസ്ത്രം ധരിക്കുന്നത് നിങ്ങള്‍ക്ക് ഭാഗ്യം കൊണ്ടുവരും. ഭാഗ്യ നിറങ്ങള്‍: പീച്ച്, വെള്ള, ഭാഗ്യ ദിനം: തിങ്കളാഴ്ച, ഭാഗ്യം നമ്പര്‍: 2, ദാനം ചെയ്യേണ്ടത്: ശ്രീകൃഷ്ണനും രാധാദേവിക്കും മധുരം സമര്‍പ്പിക്കുക.
ജന്മസംഖ്യ 3 (നിങ്ങള്‍ ജനിച്ചത് 3, 12, 21, 30 തീയതികളില്‍ ആണെങ്കില്‍): ഓഫീസില്‍ ലോഹ വസ്തുക്കള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക, പകരം മരം കൊണ്ടുള്ളതോ പ്രകൃതിദത്തമോ ആയ വസ്തുക്കള്‍ ഉപയോഗിക്കുക. മുതിര്‍ന്നവരില്‍ വിശ്വാസം നിലനിര്‍ത്തുക. നിക്ഷേപത്തെക്കുറിച്ച് ഇന്ന് സംസാരിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. നിങ്ങളുടെ സുഹൃത്തുക്കളുമായി ഇടപഴകാനും അവരെ ആകര്‍ഷിക്കാനും പറ്റിയ ദിവസമാണ്. കയറ്റുമതി ഇറക്കുമതി, ഉന്നത പഠനം, ശാസ്ത്രജ്ഞന്, നൃത്തം, പാചകം, അഭിനയം, അധ്യാപനം അല്ലെങ്കില്‍ ഓഡിറ്റിംഗ് എന്നീ മേഖലയിലുള്ളവര്‍ക്ക് വിജയം നേടാൻ സാധിക്കും. ധനകാര്യം, രാഷ്ട്രീയക്കാര്‍, എഴുത്തുകാര്‍, ചിത്രകാരന്മാര് എന്നിവര്‍ക്ക് ഉയര്‍ന്ന സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കാന്‍ സാധ്യത. ഭാഗ്യ നിറങ്ങള്‍:പച്ച, അക്വാ, ഭാഗ്യ ദിനം: വ്യാഴാഴ്ച, ഭാഗ്യ നമ്പര്‍: 3, 9 ദാനം ചെയ്യേണ്ടത്: കന്നുകാലികള്‍ക്ക് വെള്ളം നല്‍കുക.
ജന്മസംഖ്യ 4 (നിങ്ങള്‍ ജനിച്ചത് 4, 13, 22, 31 തീയതികളില്‍ ആണെങ്കില്‍): നിങ്ങളുടെ റിസേര്‍വ്ഡ് സ്വഭാവം പങ്കാളിയില്‍ തെറ്റിധാരണകള്‍ ഉണ്ടാക്കും. നിങ്ങളുടെ ബിസിനസ്സിന്റെ വിപണനത്തിലും വില്‍പ്പനയിലും സമയം ചെലവഴിക്കാന്‍ പറ്റിയ സമയമാണ്. മെഷീനുകളുമായി ഇടപഴകുകന്നവര്ക്ക് മെഷിനറി മെച്ചപ്പെടുത്താന്‍ പറ്റിയ സമയമാണിത്. വ്യക്തിബന്ധങ്ങള്‍ ആശയക്കുഴപ്പങ്ങളില്ലാതെ ആരോഗ്യകരമായി നിലനിര്‍ത്താനാകും. ചുവപ്പോ പച്ചയോ നിറത്തുലുള്ള പഴങ്ങള്‍ കഴിക്കുന്നത് തണുപ്പ് നിലനിര്‍ത്താന്‍ സഹായിക്കും. സുഹൃത്തുക്കളോടൊപ്പം കുറച്ച് സമയം ചെലവഴിക്കാന്‍ ശ്രമിക്കുക. ഭാഗ്യ നിറങ്ങള്‍: ടീല്‍, ഭാഗ്യദിനം: ചൊവ്വാഴ്ച, ഭാഗ്യ നമ്പര്‍:6, ദാനം ചെയ്യേണ്ടത്:ദരിദ്രര്‍ക്ക് പച്ച ധാന്യങ്ങള്‍ ദാനം ചെയ്യുക.
ജന്മസംഖ്യ 5 (നിങ്ങള്‍ ജനിച്ചത് 5, 14, 23 തീയതികളില്‍ ആണെങ്കില്‍): വികാരങ്ങള്‍ നിങ്ങളുടെ തീരുമാനങ്ങളെ മറികടക്കാന്‍ അനുവദിക്കരുത്. മീറ്റിംഗുകളില്‍ അക്വാ നിറത്തിലുള്ള വസ്ത്രം ധരിക്കുന്നത് കാര്യങ്ങള്‍ക്ക് നിങ്ങള്‍ക്ക് അനുകൂലമാക്കും. ഉച്ചഭക്ഷണത്തിന് ശേഷം ഇന്റര്‍വ്യൂവിനും പ്രൊപ്പോസലുകള്‍ക്കും പോകുക. യാത്രാ പ്രേമികള്‍ക്ക് വിദേശ യാത്രകള്‍ നടത്താന്‍ അവസരം ലഭിക്കും. എന്നാല്‍ ഭക്ഷണ പാനീയങ്ങളില്‍ ചിട്ട അനിവാര്യമാണ്. ഇന്ന് പഴയ സുഹൃത്തിനെ കാണാന്‍ അവസരം ലഭിക്കും. നിങ്ങളുടെ പഴയ ഒരു ഉപദേഷ്ടാവ് ഭാവിയില്‍ നിങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനായി എത്തും. ഭാഗ്യ നിറം: അക്വാ, ഭാഗ്യ ദിനം: ബുധനാഴ്ച, ഭാഗ്യ നമ്പര്‍: 5, ദാനം ചെയ്യേണ്ടത്: അനാഥര്‍ക്ക് പഴങ്ങള്‍ ദാനം ചെയ്യുക.
ജന്മസംഖ്യ 6 (നിങ്ങള്‍ ജനിച്ചത് 6, 15, 24 തീയതികളില്‍ ആണെങ്കില്‍): അവിവാഹിതരായവര്‍ക്ക് ഡേറ്റിംഗിന് പോകാന്‍ ഉചിതമായ ദിവസമാണിന്ന്. സ്ത്രീകള്‍ വീട്ടുജോലികളില്‍ തിരക്കിലായിരിക്കും. പങ്കാളിയോടൊപ്പം ചെലവഴിക്കാനുള്ള ദിവസം കൂടിയാണിന്ന്. സൗന്ദര്യവര്‍ദ്ധക ഉല്പന്നങ്ങള് വാഹനങ്ങള്‍, വീട്, യന്ത്രങ്ങള്‍, അല്ലെങ്കില്‍ ജ്വല്ലറി സ്റ്റോക്ക് മാര്‍ക്കറ്റ് നിക്ഷേപം, ഭക്ഷണം, ബ്ലോഗിംഗ്, സ്പോര്‍ട്സ്, വസ്ത്രങ്ങള്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എന്നിവയുമായി ഇടപെടുന്നവര്‍ക്ക് വിജയം കൈവരിക്കാനാകും. ഭാഗ്യ നിറങ്ങള്‍: അക്വ, പിങ്ക്, ഭാഗ്യ ദിനം: വെള്ളിയാഴ്ച, ഭാഗ്യ നമ്പര്‍: 6, ദാനം ചെയ്യേണ്ടത്: ക്ഷേത്രത്തില്‍ രണ്ട് നാളികേരം ദാനം ചെയ്യുക.
ജന്മസംഖ്യ 7 (നിങ്ങള്‍ ജനിച്ചത് 7, 16, 25 തീയതികളില്‍ ആണെങ്കില്‍): ഇന്ന് ഒരു നുള്ള് മഞ്ഞള്‍ കഴിച്ചുകൊണ്ട് നിങ്ങളുടെ ദിവസം ആരംഭിക്കുക. സാമ്പത്തിക കാര്യങ്ങളിലും നിയമപരമായ കാര്യങ്ങളിലും മുതിര്‍ന്നവരുടെ ഉപദേശം സ്വീകരിക്കുക. ഇന്നത്തെ ദിവസം ആത്മവിശ്വാസത്തോടെ ഇരിക്കുക. പങ്കാളിയുടെയോ അമ്മയുടെയോ ഉപദേശം സ്വീകരിക്കുന്നത് നിങ്ങള്‍ക്ക് ഭാഗ്യം കൊണ്ടുവരും. ബിസിനസ്സ് ഇടപാടുകള്‍ ശരിയായ സമയത്തിന് അനുസരിച്ച് നടക്കും. വിവാഹാലോചനകള്‍ പരിഗണിക്കുന്നത് നല്ലതാണ്. ശിവക്ഷേത്ര ദര്‍ശനവും അഭിഷേകവും നടത്തുന്നത് ഈ ദിവസം വിജയകരമാക്കി തീർക്കും. ഭാഗ്യ നിറം: കടല്‍ പച്ച, ഭാഗ്യ ദിനം: തിങ്കളാഴ്ച, ഭാഗ്യ നമ്പര്‍: 7, ദാനം ചെയ്യേണ്ടത്: ക്ഷേത്രത്തില്‍ ചെമ്പ് അല്ലെങ്കില്‍ വെങ്കല ലോഹം ദാനം ചെയ്യുക.
ജന്മസംഖ്യ 8 (നിങ്ങള്‍ ജനിച്ചത് 8, 17, 26 തീയതികളില്‍ ആണെങ്കില്‍): നിങ്ങളുടെ ഉദാരമായ മനോഭാവവും ഉയര്‍ന്ന തലത്തിലുള്ള അറിവും മറ്റുള്ളവരെ നിങ്ങളുടെ ആരാധകനാക്കി മാറ്റും. ബിസിനസ്സ് ഡീലുകള്‍ തകരാതിരിക്കാന്‍ ആശയവിനിമയം വളരെ പ്രധാനപ്പെട്ടതാണ്. കുടുംബ ബന്ധങ്ങളിലും ഇത് ആവശ്യമാണ്. ശാസ്ത്രജ്ഞര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, മെറ്റല്‍ നിര്‍മ്മാതാക്കള്‍, സോഫ്റ്റ്വെയര് എഞ്ചിനീയര്‍മാര്‍ എന്നിവര്‍ക്ക് പുതിയ നിക്ഷേപങ്ങൾ നടത്താന്‍ പറ്റിയ സമയമാണ്. ഇന്നത്തെ ദിവസം മുഴുവന്‍ തിരക്കിലാകാന്‍ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ഉയര്‍ന്ന സാമ്പത്തിക നേട്ടങ്ങളോടെ ഈ ദിവസം അവസാനിക്കും. യാത്രാ പദ്ധതികള്‍ വൈകും. വൃദ്ധസദനത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് അനിവാര്യമാണ്. ഭാഗ്യ നിറം: കടല്‍ നീല, ഭാഗ്യദിനം: ശനിയാഴ്ച, ഭാഗ്യ നമ്പര്‍: 6, ദാനം ചെയ്യേണ്ടത്: ആവശ്യമുള്ളവര്‍ക്ക് പാദരക്ഷകള്‍ ദാനം ചെയ്യുക.
ജന്മസംഖ്യ 9 (നിങ്ങള്‍ ജനിച്ചത് 9, 18, 27 തീയതികളില്‍ ആണെങ്കില്‍): പങ്കാളിയുമായി സംഭാഷണത്തിലേര്‍പ്പെടുമ്പോള്‍ വാക്കുകള്‍ ശ്രദ്ധിച്ച് ഉപയോഗിക്കുക. പുതിയ സ്ഥലത്തേക്ക് മാറുന്നവര്‍ക്കും പുതിയ ജോലി തിരഞ്ഞെടുക്കുന്നവര്‍ക്കും പുതിയ ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കും ഭൂമി വാങ്ങുന്നവര്‍ക്കും ഉപരിപഠനത്തിന് പോകുന്നവര്‍ക്കും ഇന്ന് വളരെ മികച്ച ദിവസമാകും. രാഷ്ട്രീയം, മാധ്യമം, അഭിനയം, കായികം, ധനകാര്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഉയര്‍ന്ന വളര്‍ച്ച കൈവരിക്കും. ഡിസൈനിംഗ് ഇന്‍ഡസ്ട്രിയിലുള്ളവര്‍ ഇന്റര്‍വ്യൂ അല്ലെങ്കില്‍ മത്സര പരീക്ഷകള്‍ അഭിമൂഖീകരിക്കേണ്ടി വരും. ഭാഗ്യ നിറം: ഓറഞ്ച്, ഭാഗ്യദിനം: ചൊവ്വാഴ്ച, ഭാഗ്യ നമ്പര്‍: 9, ദാനം ചെയ്യേണ്ടത്: യാചകയ്ക്ക് ചുവന്ന സാരി ദാനം ചെയ്യുക. ഫെബ്രുവരി 20-ന് ജനിച്ച പ്രശസ്ത വ്യക്തികള്‍: അനുപമ പരമേശ്വരന്, ശ്രീകണ്ഠദത്ത നരിസം രാജ വാഡിയാര്‍, പ്രിയാന്‍ഷു ചാറ്റര്‍ജി, രോഹന് ഗവാസ്കര്‍, അന്നു കപൂര്‍.