ജന്മസംഖ്യ 1 (നിങ്ങൾ ജനിച്ചത് 1, 10, 19, 28 തീയതികളിൽ ആണെങ്കിൽ): ഇന്നത്തെ നിങ്ങളുടെ തീരുമാനങ്ങൾ വിലയിരുത്തുന്നതിനുള്ള ഏറ്റവും നല്ല മാർഗം ധ്യാനമാണ്. നിയമപരമോ ഔദ്യോഗികമോ ആയ പ്രശ്നങ്ങൾ പരിഹരിക്കാൻ നിങ്ങളെ സഹായിക്കുന്ന ഒരാളെ കണ്ടുമുട്ടും. അയാളുടെ കുടുംബ പശ്ചാത്തലം പ്രശ്നപരിഹാരത്തിന് സഹായകരമാകും.അഭിനേതാക്കളും പൊതു പ്രഭാഷകരും ജോലിയിൽ വെല്ലുവിളികൾ നേരിടും. അധ്യാപകർ, ഡോക്ടർമാർ, ലോഹ നിർമ്മാതാക്കൾ, ധനകാര്യ പ്രവർത്തകർ, അഭിഭാഷകർ എന്നിവർക്ക് ചില ഓഫർ ലഭിക്കും. അത് സ്വീകരിക്കണം. ആകർഷണം വർദ്ധിപ്പിക്കുന്ന തുകൽ ഉൽപന്നങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക. ഭാഗ്യ നിറം: റ്റീൽ, ഭാഗ്യ ദിനം – ഞായർ. ഭാഗ്യ സംഖ്യ – 3. ദാനം ചെയ്യേണ്ടത്: കന്നുകാലികൾക്ക് സൂര്യകാന്തി വിത്തുകൾ ദാനം ചെയ്യുക.
ജന്മസംഖ്യ 2 (നിങ്ങൾ ജനിച്ചത് 2, 11, 20, 29 തീയതികളിൽ ആണെങ്കിൽ): പഴയ കുടുംബ പ്രശ്നങ്ങളിൽ നിന്ന് അകന്നു നിൽക്കുക. നിങ്ങളുടെ തോന്നലുകളെല്ലാം നടക്കും. ഹൃദയം പറയുന്നത് എന്താണെന്ന് കേൾക്കുക. വികാരങ്ങൾ പ്രകടിപ്പിക്കാൻ പറ്റിയ ഒരു റൊമാന്റിക് ദിവസം. കടുംപിടുത്തങ്ങൾ ഒഴിവാക്കി നിങ്ങളുടെ യഥാർത്ഥ വികാരങ്ങൾ പങ്കിടുക. വ്യാവസായിക പ്രതിബദ്ധതകൾ സുഗമമായി നിറവേറ്റും. വലിയ കമ്പനിയുമായി സഹകരിക്കാനുള്ള സമയമാണിത്. രാഷ്ട്രീയക്കാർ, മാധ്യമങ്ങൾ, കർഷകർ, ബാങ്കർമാർ എന്നിവർ രേഖകളിൽ ഒപ്പിടുമ്പോഴും സ്ഥലം വാങ്ങുമ്പോളും ശ്രദ്ധിക്കണം. ഭാഗ്യ നിറം: ആകാശനീല, ഭാഗ്യ ദിനം – തിങ്കൾ. ഭാഗ്യ സംഖ്യ – 2,6. ദാനം ചെയ്യേണ്ടത്: പാവങ്ങൾക്ക് വെള്ള അരി ദാനം ചെയ്യുക.
ജന്മസംഖ്യ 3 (നിങ്ങൾ ജനിച്ചത് 3, 12, 21, 30 തീയതികളിൽ ആണെങ്കിൽ): കുടുംബത്തിലെ മുതിർന്നവരുടെ അനുഗ്രഹം ഇന്ന് നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരികയും ഉയരങ്ങളിൽ എത്തിക്കുകയും ചെയ്യും. അല്ലാത്തപക്ഷം ഈ ദിവസം വെല്ലുവിളികൾ നിറഞ്ഞതാകുമായിരുന്നു. നാടക കലാകാരന്മാർ ജോലിസ്ഥലത്ത് പുതിയ തുടക്കമിടണം. ഭാഗ്യം അനുകൂലമായിരിക്കും, എന്നാൽ ഇന്ന് നിങ്ങൾ സുഹൃത്തുക്കളുമായി ആയിരിക്കുമ്പോൾ സാമ്പത്തിക കാര്യങ്ങൾ പങ്കുവെക്കരുത്. സംഗീതജ്ഞർ, ഡിസൈനർമാർ, വിദ്യാർത്ഥികൾ, വാർത്താ അവതാരകർ, രാഷ്ട്രീയക്കാർ, അഭിനേതാക്കൾ, കലാകാരന്മാർ, വീട്ടമ്മമാർ, ഹോട്ടലുടമകൾ, എഴുത്തുകാർ എന്നിവരുടെ കരിയറിൽ ഉയർച്ച ഉണ്ടാകും. ഭാഗ്യ നിറം: ബ്രൗൺ, ഭാഗ്യ ദിനം – വ്യാഴം. ഭാഗ്യ സംഖ്യ – 3,1. ദാനം ചെയ്യേണ്ടത്: പാവപ്പെട്ടവർക്ക് തവിടുള്ള അരി ദാനം ചെയ്യുക.
ജന്മസംഖ്യ 4 (നിങ്ങൾ ജനിച്ചത് 4, 13, 22, 31 തീയതികളിൽ ആണെങ്കിൽ): ഒന്നുകിൽ ഈ ദിവസം നിങ്ങൾക്ക് അങ്ങേയറ്റം ഭാഗ്യമോ അല്ലെങ്കിൽ അങ്ങേയറ്റം ബുദ്ധിമുട്ടോ ഉണ്ടാകും. നിലവിലെ പദ്ധതികൾ അവലോകനം ചെയ്യേണ്ടതുണ്ട് . നിങ്ങൾ എല്ലാ ജോലികളും പൂർണ്ണമായി പൂർത്തിയാക്കും പക്ഷേ പ്രതിഫലം ഇനിയും ലഭിക്കേണ്ടിയിരിക്കുന്നു. ധാന്യങ്ങൾ ദാനം ചെയ്യുന്നത് മാന്ത്രികമായ പ്രതിഫലം നൽകും. നിർമ്മാണ, യന്ത്ര, ലോഹ പ്രവൃത്തികൾ ചെയ്യുന്നവർ, സോഫ്റ്റ്വെയർമാർ, ബ്രോക്കർമാർ തുടങ്ങിയവർ ഇന്ന് കരാർ ഒപ്പിടുന്നത് ഒഴിവാക്കണം. കായികതാരങ്ങളുടെ രക്ഷിതാക്കൾക്ക് അഭിമാനവും ആവേശവും ഉണ്ടാകും. ഭാഗ്യ നിറം: നീല, ഭാഗ്യ ദിനം – ചൊവ്വ. ഭാഗ്യ സംഖ്യ – 9. ദാനം ചെയ്യേണ്ടത്: പാവപ്പെട്ടവർക്ക് ധാന്യങ്ങളും പുതപ്പും ദാനം ചെയ്യുക.
ജന്മസംഖ്യ 5 (നിങ്ങൾ ജനിച്ചത് 5, 14, 23 തീയതികളിൽ ആണെങ്കിൽ): ലക്ഷ്യങ്ങൾ സജ്ജീകരിക്കുകയും നേടുകയും ചെയ്യും. ഈ ദിവസം ഉച്ചക്കു മുൻപേ തന്നെ ഭാഗ്യം നിങ്ങളെ തുണക്കുകയും നിങ്ങൾ വിജയിക്കുകയും ചെയ്യും. നിങ്ങളുടെ പ്രവർത്തനങ്ങൾക്ക് അംഗീകാരം ലഭിക്കും. നിക്ഷേപം നടത്താനുള്ള ഒരു ദിവസം ഉടൻ വന്നുചേരും. കായികതാരങ്ങൾ, അവതാരകർ, ജ്വല്ലറി ഉടമകൾ, വിദ്യാർത്ഥികൾ, യാത്രക്കാർ എന്നിവർക്ക് മികച്ച ഫലം ലഭിക്കും. യോഗങ്ങളിൽ ഭാഗ്യം വർദ്ധിപ്പിക്കാൻ പച്ച വസ്ത്രം ധരിക്കുക. ജീവിതം ഇന്ന് നിങ്ങൾ തിരഞ്ഞെടുക്കുന്ന വഴിയേ ആയതിനാൽ നിങ്ങൾ പ്രണയിക്കുന്നവരെ പ്രപ്പോസ് ചെയ്യാൻ പറ്റിയ ദിവസമാണിന്ന്. ഭാഗ്യ നിറം: കടൽപ്പച്ച, ഭാഗ്യ ദിനം- ബുധൻ. ഭാഗ്യ സംഖ്യ – 5, ദാനം ചെയ്യേണ്ടത്: കന്നുകാലികൾക്ക് കുടിക്കാനുള്ള വെള്ളം ദാനം ചെയ്യുക.
ജന്മസംഖ്യ 6 (നിങ്ങൾ ജനിച്ചത് 6, 15, 24 തീയതികളിൽ ആണെങ്കിൽ): നിങ്ങളുടെ സത്യസന്ധത ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുള്ളതിനാൽ ഇന്ന് നന്നായി ചിന്തിച്ച് പെരുമാറുക. ഇന്ന് നിങ്ങൾ ഊർജസ്വലരായി പ്രവർത്തിക്കുകയും പല ജോലികളും ഒരുമിച്ച് പൂർത്തിയാക്കുകയും ചെയ്യും. പ്രണയവും ത്യാഗങ്ങളും ഇന്ന് നിങ്ങളുടെ മനസ്സിനെ ഭരിക്കും, പക്ഷേ വഞ്ചിക്കപ്പെടുന്നതിനെക്കുറിച്ച് ജാഗ്രത പാലിക്കണം. നിങ്ങൾ മറ്റുള്ളവരുടെ ഹൃദയത്തിന്റെ അധിപൻ ആകുകയും വളരെ ബഹുമാനിക്കപ്പെടുകയും ചെയ്യും. എല്ലാവരെയും സന്തോഷിപ്പിക്കാൻ കഴിയാത്തതിനാൽ ഒരുപാട് കുടുംബ സംബന്ധമായ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കരുതെന്ന് ഓർമ്മിക്കുക. ഹോട്ടലുടമകൾ, യാത്രികർ, ജ്വല്ലറി ഉടമകൾ, അഭിനേതാക്കൾ, ജോക്കികൾ, ഡോക്ടർമാർ എന്നിവർക്ക് ഭാഗ്യം നിറഞ്ഞ ദിവസം. അവരുടെ കഴിവുകൾ പ്രകടിപ്പിക്കുക. ഉന്നതവിദ്യാഭ്യാസം സംബന്ധിച്ച് മാതാപിതാക്കളുടെ മാർഗ്ഗനിർദ്ദേശം തേടുക. ഭാഗ്യ നിറം: നീല, ഭാഗ്യ ദിനം- വെള്ളി. ഭാഗ്യ സംഖ്യ – 6, ദാനം ചെയ്യേണ്ടത്: വെള്ളിനാണയം ദാനം ചെയ്യുക.
ജന്മസംഖ്യ 7 (നിങ്ങൾ ജനിച്ചത് 7, 16, 25 തീയതികളിൽ ആണെങ്കിൽ: നിങ്ങളുടെ ചിന്തകൾ പങ്കാളിയുമായി പങ്കിടുക. നേതൃപാടവവും വിശകലന വൈദഗ്ധ്യവും നിങ്ങളുടെ വ്യക്തിത്വത്തിന് മുതൽക്കൂട്ടായിരിക്കും. സാമ്പത്തിക തീരുമാനങ്ങളിൽ ഈ ദിവസം നിങ്ങളുടെ അറിവും വിവേകവും ഉപയോഗിക്കും. പ്രതിച്ഛായയ്ക്ക് ഹാനികരമാകുന്ന തരത്തിൽ നിങ്ങളുടെ ജീവനക്കാരെ വിശ്വസിക്കുന്നത് ഒഴിവാക്കുക. നിങ്ങൾ സത്യസന്ധരായിരിക്കുമെങ്കിലും പ്രണയബന്ധത്തിൽ അവിശ്വാസം രൂപപ്പെടും. ഒരു ഓഡിറ്റ് ആവശ്യമുള്ളതിനാൽ ഇന്ന് രേഖകളിൽ വിശ്വസിക്കരുത്. കോടതികൾ, സ്റ്റേഷനറി, തിയേറ്റർ, ടെക്നോളജി, സർക്കാർ ടെൻഡറുകൾ, റിയൽ എസ്റ്റേറ്റ്, സ്കൂളുകൾ, ഇന്റീരിയറുകൾ, തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് നല്ല ദിവസമായിരിക്കും. പങ്കാളിത്തത്തിൽ ഏർപ്പെടാത്തിടത്തോളം കാലം ബിസിനസ് ബന്ധങ്ങൾ ആരോഗ്യകരമായിരിക്കും. ഭാഗ്യ നിറം: ഓറഞ്ച്, നീല, ഭാഗ്യ ദിനം- തിങ്കൾ. ഭാഗ്യ സംഖ്യ –7, ദാനം ചെയ്യേണ്ടത്: മഞ്ഞ നിറമുള്ള വസ്ത്രം ദാനം ചെയ്യുക.
ജന്മസംഖ്യ 8 (നിങ്ങൾ ജനിച്ചത് 8, 17, 26 തീയതികളിൽ ആണെങ്കിൽ): ചിന്തകളുടെ കാഠിന്യം ഉപേക്ഷിച്ച് മികച്ച അവസരങ്ങൾ സ്വീകരിക്കുക. സ്റ്റാഫ് അംഗങ്ങളോട് മൃദുവായി സംസാരിക്കുക. ആരോഗ്യം പരിപാലിക്കാനും ആരോഗ്യകരമായ ജീവിതശൈലി പിന്തുടരാനുമുള്ള സമയം. ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താൻ പറ്റിയ ദിവസം. വ്യാവസായിക ഇടപാടുകൾ ഉച്ചക്കു ശേഷം വിജയിക്കും. കുടുംബ ചടങ്ങുകൾ, അവതരണങ്ങൾ, സർക്കാർ കരാറുകൾ,അഭിമുഖങ്ങൾ എന്നിവയിൽ പങ്കെടുക്കാം. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കേണ്ടത് അനിവാര്യമാണ്. ഐശ്വര്യം നേടാൻ സൂര്യഭഗവാന്റെയും ചന്ദ്രഭഗവാന്റെയും അനുഗ്രഹം നേടുക. ഭാഗ്യ നിറം: കടൽ നീല, ഭാഗ്യ ദിനം- വെള്ളി. ഭാഗ്യ സംഖ്യ –6, ദാനം ചെയ്യേണ്ടത്: കന്നുകാലികൾക്ക് ധാന്യം ദാനം ചെയ്യുക.
ജന്മസംഖ്യ 9 (നിങ്ങൾ ജനിച്ചത് 9, 18, 27 തീയതികളിൽ ആണെങ്കിൽ): ഇന്ന് നിങ്ങൾ ആഗ്രഹിക്കുന്നതു പോലെ നിങ്ങൾക്ക് അധികാരവും പണവും ലഭിക്കും. അഭിനയം, മാധ്യമം, ആങ്കറിംങ്ങ്, കായികം, നിർമ്മാണം, മെഡിക്കൽ, രാഷ്ട്രീയം, ഗ്ലാമർ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന ആളുകൾ പുതിയ ഉയരങ്ങൾ കീഴടക്കും. വിദ്യാഭ്യാസരംഗത്തും സർഗ്ഗാത്മക രംഗത്തും നേട്ടങ്ങൾ ഉണ്ടാകും. ബിസിനസും ജോലിയും മെച്ചപ്പെടുത്താനായി കുടുംബ ബന്ധങ്ങൾ പ്രയോജനപ്പെടുത്താം. ഇന്നത്തെ ദിവസം പോസിറ്റീവായി ദിവസം തുടങ്ങാൻ മാതളനാരങ്ങ കഴിക്കാം. ഭാഗ്യ നിറം: ചുവപ്പ്, ഭാഗ്യ ദിനം- ചൊവ്വ, ഭാഗ്യ സംഖ്യ –9, 6, ദാനം ചെയ്യേണ്ടത്: പാവങ്ങൾക്ക് നിറമുള്ള ധാന്യങ്ങൾ ദാനം ചെയ്യുക.