ജന്മസംഖ്യ 1 (നിങ്ങൾ ജനിച്ചത് 1, 10, 19, 28 തീയതികളിൽ ആണെങ്കിൽ): പണവും അധികാരവും നേടാനുള്ള നിങ്ങളുടെ കഠിനാധ്വാനം വിജയം കാണും. പുതിയ വീട്, ജോലി, കച്ചവടം, തുടങ്ങിയ ചില നല്ല കാര്യങ്ങൾ സംഭവിക്കും. മുൻകോപം നല്ലതല്ല. ഭൂമി സംബന്ധമായ കാര്യങ്ങൾക്ക് കാലതാമസം നേരിടും. ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രത്യേക നേട്ടങ്ങൾ ഉണ്ടാകും. കാർഷിക, വിദ്യാഭ്യാസ മേഖലകളിൽ പ്രവർത്തിക്കുന്നവർ നേട്ടം കൈവരിക്കും. ഭാഗ്യനിറം: ചുവപ്പ്, നീല, ഭാഗ്യദിവസം: ഞായർ, ഭാഗ്യനമ്പർ: 9, ദാനം ചെയ്യേണ്ടത്: ആശ്രമങ്ങൾക്ക് ഗോതമ്പ് ദാനം ചെയ്യുക.
ജന്മസംഖ്യ 2 (നിങ്ങൾ ജനിച്ചത് 2, 11, 20, 29 തീയതികളിൽ ആണെങ്കിൽ): ബന്ധങ്ങളിൽ കൂടുതൽ ക്ഷമ വേണ്ട ദിവസമാണിന്ന്. സത്യസന്ധതയും കഠിനാധ്വാനവും വിജയം കൊണ്ടുവരും. നിങ്ങളുടെ നിഷ്കളങ്കത മറ്റുള്ളവർ ഉപയോഗപ്പെടുത്തിയേക്കാം. ലിക്വിഡ് ബിസിനസ്സ് ഡീലർമാർ, കൺസൾട്ടന്റ് അധ്യാപകർ, കയറ്റുമതി ഇറക്കുമതി രംഗങ്ങളിൽ പ്രവർത്തിക്കുന്നവർ, ഡോക്ടർമാർ, എഞ്ചിനീയർമാർ, ബ്രോക്കർമാർ, ട്രാവൽ ഏജൻസികൾ, ഓഹരി വിപണിയുമായി ബന്ധപ്പെട്ടവർ എന്നിവർക്കെല്ലാം ഉച്ചക്കു ശേഷം മികച്ച നേട്ടം ലഭിക്കും. പങ്കാളിയോ സമപ്രായക്കാരോ മനസിനെ മുറിവേൽപിച്ചേക്കാം, പക്ഷേ അത് താത്കാലികമായിരിക്കും. ഭാഗ്യനിറം: ബ്രൗൺ, നീല, ഭാഗ്യദിവസം: തിങ്കൾ, ഭാഗ്യനമ്പർ: 2, ദാനം ചെയ്യേണ്ടത്: കന്നുകാലികൾക്ക് കുടിവെള്ളം ദാനം ചെയ്യുക.
ജന്മസംഖ്യ 3 (നിങ്ങൾ ജനിച്ചത് 3, 12, 21, 30 തീയതികളിൽ ആണെങ്കിൽ): പ്രശ്നങ്ങൾക്കെല്ലാം നിങ്ങളുടെ കഴിവുകൾ ഉപയോഗിച്ച് പരിഹാരം കാണും. നിങ്ങളുടെ കഴിവുകളും സംസാര രീതിയും ജോലിസ്ഥലത്ത് മോലധികാരിയെയും വീട്ടിൽ കുടുംബാംഗങ്ങളെയും ആകർഷിക്കും. എല്ലാ അവസ്ഥകളോടും പൊരുത്തപ്പെടാനുള്ള നിങ്ങളുടെ കഴിവ് ജോലിയിൽ വിജയം കൊണ്ടുവരും. ഡിസൈനർമാർ, എഴുത്തുകാർ, അഭിനേതാക്കൾ, സംഗീതജ്ഞർ, പ്രചോദനാത്മക പ്രഭാഷകർ, കായികരംഗത്ത് പ്രവർത്തിക്കുന്നവർ എന്നിവർക്ക് പേരും പ്രശസ്തിയും ലഭിക്കും. നിർമാണപ്രവൃത്തികളിലും കാർഷിക രംഗത്തും പണം ചെലവഴിക്കാൻ പറ്റിയ സമയം. എല്ലാ ദിവസവും ഗുരുവന്ദനം നടത്തുക. ഭാഗ്യനിറം: ഓറഞ്ച്, നീല, ഭാഗ്യദിവസം: വ്യാഴം, ഭാഗ്യനമ്പർ: 3, 9, ദാനം ചെയ്യേണ്ടത്: അമ്പലത്തിൽ ചന്ദനം ദാനം ചെയ്യുക.
ജന്മസംഖ്യ 4 (നിങ്ങൾ ജനിച്ചത് 4, 13, 22, 31 തീയതികളിൽ ആണെങ്കിൽ): ഇന്ന് നിങ്ങൾ ധാരാളം പണം നേടും. ഉയർന്ന ജോലികൾ ചെയ്യുന്നവരുടെ കരിയറിൽ വീണ്ടും ഉയർച്ച ഉണ്ടാകും. ഇന്ന് മാംസവും മദ്യവും ഉപേക്ഷിക്കുക. വിദ്യാർഥികൾക്ക് താത്പര്യം ഉണ്ടെങ്കിൽ സർക്കാർ ജോലിക്ക് അപേക്ഷിക്കാം. വസ്ത്രങ്ങൾ ദാനം ചെയ്യുന്നത് ഭാഗ്യം വർധിപ്പിക്കും. നിർമാണ ജോലികൾ ചെയ്യുന്നവരും ഡോക്ടർമാരും സാമ്പത്തിക നേട്ടം ഉണ്ടാക്കുകയും തങ്ങളുടെ പ്രകടനത്തിന് പ്രശംസ ഏറ്റുവാങ്ങുകയും ചെയ്യും. ഇന്ന് ദാനധർമ്മം ചെയ്യേണ്ടത് അനിവാര്യമാണ്. ഭാഗ്യനിറം: നീല, ഭാഗ്യദിവസം: ചൊവ്വ, ഭാഗ്യനമ്പർ: 9, ദാനം ചെയ്യേണ്ടത്: പാവങ്ങൾക്ക് ചെരിപ്പ് ദാനം ചെയ്യുക.
ജന്മസംഖ്യ 5 (നിങ്ങൾ ജനിച്ചത് 5, 14, 23 തീയതികളിൽ ആണെങ്കിൽ: ആളുകൾക്കിടയിലുള്ള നിങ്ങളുടെ വ്യക്തിപ്രഭാവം നിലനിൽക്കും. ഇന്ന് ഭാഗ്യം നിങ്ങൾക്കൊപ്പമാണ്. നിങ്ങളുടെ വികാരങ്ങൾ പങ്കാളിയോട് പങ്കുവെയ്ക്കാൻ പറ്റിയ ദിവസം. ഓഹരി, ഭൂമി എന്നിവ വാങ്ങാനും ഭൂമി വിൽക്കാനും ഔദ്യോഗിക രേഖകളിൽ ഒപ്പു വെയ്ക്കാനും പറ്റിയ ദിവസം. സോഫ്റ്റ്വെയർ എഞ്ചിനീയർമാർ, ഡയറക്ടർമാർ, വാർത്താ അവതാരകർ, അഭിനേതാക്കൾ, കലാകാരന്മാർ, വിദ്യാഭ്യാസ നിരീക്ഷകർ, അഭിഭാഷകർ, രാഷ്ട്രീയ പ്രവർത്തകർ എന്നിവർ പല കോണുകളിൽ നിന്നും അഭിനന്ദനങ്ങൾ നേടും. നിങ്ങളുടെ സംസാരം നിയന്ത്രിക്കാൻ ഓർക്കുക. കാരണം അത് നിങ്ങളുടെ നല്ല മനസ്സിന് ദോഷം ചെയ്യും. ഭാഗ്യനിറം: റ്റീൽ, ഭാഗ്യദിവസം: ബുധൻ, ഭാഗ്യനമ്പർ: 5, ദാനം ചെയ്യേണ്ടത്: അനാഥാലയങ്ങളിലെ കുട്ടികൾക്ക് പഴങ്ങൾ ദാനം ചെയ്യുക.
ജന്മസംഖ്യ 6 (നിങ്ങൾ ജനിച്ചത് 6, 15, 24 തീയതികളിൽ ആണെങ്കിൽ): കരിയറിൽ അവസരങ്ങൾ കൊണ്ടുവരുന്ന, ഐശ്വര്യമുള്ള ഒരു ദിവസമാണിത്. ഇന്ന് നിങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ തയ്യാറായിക്കൊള്ളൂ. ഈ ദിവസം നിങ്ങൾക്ക് എല്ലാവിധ നേട്ടങ്ങളും ലഭിക്കും. കുടുംബാംഗങ്ങളെ ബഹുമാനിക്കുന്നതും പിന്തുണക്കുന്നതും അഭിവൃദ്ധി കൊണ്ടുവരും. വീട്ടമ്മമാർ, ഡിസൈനർമാർ, അഭിഭാഷകർ, ടെക്കികൾ, രാഷ്ട്രീയക്കാർ, അഭിനേതാക്കൾ എന്നിവർ അഭിനന്ദിക്കപ്പെടുകയും ഭാഗ്യം തുണക്കുകയും ചെയ്യും. ഭാഗ്യനിറം: ആകാശനീല, ഭാഗ്യദിവസം: വെള്ളി, ഭാഗ്യനമ്പർ: , 6,9, ദാനം ചെയ്യേണ്ടത്: പാവങ്ങൾക്ക് തൈരു കഞ്ഞി ദാനം ചെയ്യുക.
ജന്മസംഖ്യ 7 (നിങ്ങൾ ജനിച്ചത് 7, 16, 25 തീയതികളിൽ ആണെങ്കിൽ): ഈ ദിവസം യാതൊരു ലക്ഷ്യവുമില്ലാതെ അലയുന്നതായി തോന്നുമെങ്കിലും ഉച്ചക്കു ശേഷം ഒരു നല്ല വാർത്ത നിങ്ങളെ കാത്തിരിക്കുന്നുണ്ട്. ജീവിതത്തിന്റെ എല്ലാ മേഖലകളിലുമുള്ള മികച്ച പ്രകടനവും, ബന്ധങ്ങളും സാമ്പത്തിക വളർച്ചയും ആസ്വദിക്കാനുള്ള സമയവും ഉടൻ വന്നുചേരും. ആരോഗ്യകരമായ ഭക്ഷണശീലം പിന്തുടരുക. ഇന്ന് രാത്രി വൈകിയുള്ള പാർട്ടികളിൽ നിന്ന് വിട്ടുനിൽക്കുക. കായികരംഗത്ത് പ്രവർത്തിക്കുന്നവർ വിജയം നേടും. എതിർലിംഗത്തിൽ പെട്ടവരും മുതിർന്നവരും ഭാഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കും. ശിവന്റെ അനുഗ്രഹം ലഭിക്കാൻ ശനി ആചാരങ്ങൾ അനുഷ്ഠിക്കണം. ഭാഗ്യനിറം: പച്ച, ഭാഗ്യദിവസം: തിങ്കൾ, ഭാഗ്യനമ്പർ: 3, ദാനം ചെയ്യേണ്ടത്: വെങ്കലമോ ചെമ്പോ ദാനം ചെയ്യുക.
ജന്മസംഖ്യ 8 (നിങ്ങൾ ജനിച്ചത് 8, 17, 26 തീയതികളിൽ ആണെങ്കിൽ): കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടി വരുന്നതിനാൽ തിരക്ക് അനുഭവപ്പെടും. ബിസിനസിൽ വലിയ ബ്രാൻഡുകളുമായി സഹകരിക്കാൻ ശ്രമിക്കുക. ചുറ്റുമുള്ള എല്ലാവരും വിശ്വസ്തരായതിനാൽ നേതൃത്വം ആസ്വദിക്കാനുള്ള സമയമാണിത്. ആരോഗ്യകരമായ ജീവിതശൈലിയിൽ ശ്രദ്ധ ഊന്നുകയും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുകയും വേണം. മൃദുവായ സംസാരവും ദാനധർമ്മവും അത്ഭുകരമായ ഫലങ്ങൾ കൊണ്ടുവരും. പച്ചപ്പ് നിറഞ്ഞ പൂന്തോട്ടത്തിൽ കുറച്ച് സമയം ചിലവഴിക്കുക ഭാഗ്യനിറം: പർപ്പിൾ, ഭാഗ്യദിവസം: വെള്ളി, ഭാഗ്യനമ്പർ: 6, ദാനം ചെയ്യേണ്ടത്: പാവങ്ങൾക്ക് പുതപ്പ് ദാനം ചെയ്യുക
ജന്മസംഖ്യ 9 (നിങ്ങൾ ജനിച്ചത് 9, 18, 27 തീയതികളിൽ ആണെങ്കിൽ): അഭിനേതാക്കൾ, രോഗശാന്തി നൽകുന്നവർ, പരിശീലകർ, ജ്വല്ലറി ഉടമകൾ, കൗൺസിലർ, സർജൻ, രാഷ്ട്രീയ പ്രവർത്തകർ, കായികതാരങ്ങൾ എന്നിവർക്ക് പ്രതിഫലവും അംഗീകാരവും ലഭിക്കും. നേട്ടങ്ങളും അവസരങ്ങളും പ്രശസ്തിയും വിനോദവും ഉത്സാഹവും നിറഞ്ഞ ദിവസമായിരിക്കും ഇന്ന്. നിങ്ങളുടെ ലക്ഷ്യത്തിലേക്കെത്താൻ ഇവയെല്ലാം ഉപയോഗപ്പെടുത്തുക. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. വസ്തു രജിസ്ട്രേഷൻ സുഗമമായി നടക്കാൻ സാധ്യതയുണ്ട്. ബന്ധങ്ങളിൽ പരസ്പര വിശ്വാസമുണ്ടാകും. ഭാഗ്യനിറം: ചുവപ്പ്, ഭാഗ്യദിവസം: ചൊവ്വ, ഭാഗ്യനമ്പർ: 9, ദാനം ചെയ്യേണ്ടത്: ചുവന്ന തുവാല ദാനം ചെയ്യുക. ഏപ്രിൽ 26 ന് ജനിച്ചിട്ടുള്ള പ്രധാന വ്യക്തികൾ: മോഷുമി ചാറ്റർജി, മറിയം ത്രേസ്യ ചിറമേൽ, സർവേഷ് കുമാർ, ശങ്കർ.