നിങ്ങള്‍ ജനിച്ചത് 1, 10, 19, 28 തീയതികളില്‍ ആണെങ്കില്‍
ജന്മസംഖ്യ 1: ഇന്നത്തെ ദിവസം നിങ്ങൾക്ക് ഒരു ആഡംബര യാത്ര പോലെയായിരിക്കും. എന്നാൽ ലക്ഷ്യസ്ഥാനത്ത് എത്താൻ വളരെയധികം സമയമെടുക്കും. ഇന്ന് നിങ്ങൾക്ക് എല്ലാ സുഖസൗകര്യങ്ങളും ആസ്വദിക്കാൻ അവസരം ലഭിക്കും. എന്നാൽ കമ്പനിയിൽ ലാഭമുണ്ടാക്കുന്നതിനോ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനോ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരും. വിജയം നേടുന്നതിന് നിങ്ങളുടെ കംഫർട്ട് സോണിൽ നിന്ന് പുറത്തുകടന്ന് ക്ലയന്റ് കോളുകൾക്കായി യാത്ര ചെയ്യാൻ പ്ലാൻ ചെയ്യുക. ഫോൺ കോളുകളിലൂടെയോ മറ്റ് ആശയവിനിമയത്തിലൂടെയോ പങ്കാളികളുമായി ആരോഗ്യകരമായ ബന്ധം സ്ഥാപിക്കുന്നതിന് മറ്റൊരു നല്ല ദിവസമാണിത്. ഇന്ന് നിങ്ങളുടെ യാത്രയിൽ ഒരു ഗൈഡ് നിങ്ങൾക്കൊപ്പമുണ്ടാകും.
ഭാഗ്യ നിറം - തെളിഞ്ഞ മഞ്ഞ നിറം
ഭാഗ്യ ദിനം - ഞായർ
ഭാഗ്യ സംഖ്യ - 3
ദാനം ചെയ്യേണ്ടത് - സൺ ഫ്ലവർ ഓയിൽ ദാനം ചെയ്യുക
നിങ്ങള്‍ ജനിച്ചത് 2, 11, 20, 29 തീയതികളില്‍ ആണെങ്കില്‍
ജന്മസംഖ്യ 2 : നിങ്ങളുടെ സഹപ്രവർത്തകരുടെ മുന്നിൽ പുഞ്ചിരിയോടെ ഒരു ദിനം ആരംഭിക്കാനും എല്ലാ തർക്കങ്ങളും പരിഹരിക്കാനുമുള്ള ദിവസമാണ് ഇന്ന്. ജോലിയും വ്യക്തിജീവിതവും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്തുന്നതിന് ഏറ്റവും നല്ല ദിവസമാണിത്. നിങ്ങളുടെ കുട്ടികൾക്കും ബന്ധുക്കൾക്കുമൊപ്പം ചെലവഴിക്കാൻ പറ്റിയ ദിവസം കൂടിയാണ്. നിക്ഷേപത്തിൽ നിന്നുള്ള വരുമാനം വർദ്ധിക്കും. അതിനാൽ സാമ്പത്തിക ഉയർച്ചയുണ്ടാകും.
ഭാഗ്യ നിറം - പീച്ച്
ഭാഗ്യ ദിനം - തിങ്കൾ
ഭാഗ്യ സംഖ്യ - 6
ദാനം ചെയ്യേണ്ടത് - ഇന്ന് ഭിക്ഷാടകർക്കും കന്നുകാലികൾക്കും കുടിവെള്ളം ദാനം ചെയ്യുക
നിങ്ങള്‍ ജനിച്ചത് 3, 12, 21, 30 തീയതികളില്‍ ആണെങ്കില്‍ :
ജന്മസംഖ്യ 3: നിങ്ങളുടെ ചില മുൻകാല പ്രകടനങ്ങൾ ഇന്നത്തെ ദിവസം ആഘോഷങ്ങൾ നടത്താൻ കാരണമാകും. നിങ്ങളുടെ പ്രയത്നങ്ങൾ ആളുകൾ തിരിച്ചറിയുകയും വിലമതിക്കുകയും ചെയ്യും. നിങ്ങളുടെ പങ്കാളിയെയും ഉന്നത ഉദ്യോഗസ്ഥനെയും ആകർഷിക്കാൻ മികച്ച ദിവസമാണിത്. കാമുകിയോട് വിവാഹാഭ്യർത്ഥന നടത്താൻ പറ്റിയ ദിവസം. നിങ്ങളുടെ കഴിവുകളിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റാൻ സാധിക്കും. ഇന്ന് പരീക്ഷകളിൽ നിങ്ങൾക്ക് ഉയർന്ന സ്കോറുകൾ ലഭിക്കാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഉദ്യോഗാർത്ഥികൾ ഇന്റർവ്യൂവിനും മറ്റും ഹാജരാകണം.
ഭാഗ്യ നിറം - ഓറഞ്ച്
ഭാഗ്യ ദിനം - വ്യാഴം
ഭാഗ്യം സംഖ്യ - 3, 9
ദാനം ചെയ്യേണ്ടത് - ക്ഷേത്രത്തിൽ കുങ്കുമം ദാനം ചെയ്യുക
നിങ്ങള്‍ ജനിച്ചത് 4, 13, 22, 31 തീയതികളില്‍ ആണെങ്കില്‍
ജന്മസംഖ്യ 4 : വെല്ലുവിളികളും കഠിനാധ്വാനവും നിറഞ്ഞ ഒരു ദിവസമായിരിക്കും ഇന്ന്. അതുകൊണ്ട് തന്നെ യാത്രകളും അഭിമുഖങ്ങളും ഒഴിവാക്കുക. കൂടുതൽ സമയവും പ്ലാനിംഗിനായി ചെലവഴിക്കണം. യന്ത്രങ്ങളുമായി ഇടപഴകുന്നവർ പരിക്കേൽക്കാതെ ശ്രദ്ധിക്കുക. വ്യക്തിബന്ധങ്ങളിൽ അകൽച്ച ഉണ്ടാകാനിടയുണ്ട്. അതിനാൽ ആശയവിനിമയങ്ങൾ ഒഴിവാക്കുക. ശരീരത്തിലെ തണുപ്പ് നിലനിർത്താൻ പുളിയുള്ള പഴങ്ങൾ കഴിക്കുക. പച്ചപ്പ് നിറഞ്ഞ അന്തരീക്ഷത്തിൽ സമയം ചെലവഴിക്കാൻ ശ്രമിക്കുക.
ഭാഗ്യ നിറം - ഇരുണ്ട ചാരനിറം
ഭാഗ്യ ദിനം - ചൊവ്വ
ഭാഗ്യ സംഖ്യ - 9
ദാനം ചെയ്യേണ്ടത് - പാവപ്പെട്ടവർക്ക് ധാന്യങ്ങൾ ദാനം ചെയ്യുക
നിങ്ങള്‍ ജനിച്ചത് 5, 14, 23 തീയതികളില്‍ ആണെങ്കില്‍
ജന്മസംഖ്യ 5: വായു ഇന്ന് നിങ്ങൾക്കെതിരായി ആയിരിക്കും വീശുക. അതിനാൽ സഹപ്രവർത്തകരെയും പരിചയക്കാരെയും സൂക്ഷിക്കുക. സമ്മർദ്ദം കൂടുതലുള്ള ദിവസമായിരിക്കും ഇന്ന്. നിക്ഷേപം നടത്താൻ ഒരുങ്ങുന്നവർ ഇന്ന് അത് മാറ്റി വയ്ക്കുക. പച്ച നിറത്തിലുള്ള വസ്ത്രം ധരിക്കുന്നത് മീറ്റിംഗുകളിൽ ഗുണകരമാകും. ഇന്നത്തെ അഭിമുഖങ്ങളും മറ്റ് പരിപാടികളും ദയവായി ഒഴിവാക്കുക. സ്വത്ത് സംബന്ധമായ ചർച്ചകളും തീരുമാനങ്ങളും നീട്ടിവയ്ക്കുക.
ഭാഗ്യ നിറം - പച്ച
ഭാഗ്യ ദിനം - ബുധൻ
ഭാഗ്യ സംഖ്യ - 6
ദാനം ചെയ്യേണ്ടത് - കുട്ടികൾക്ക് വൃക്ഷ തൈകൾ ദാനം ചെയ്യുക
നിങ്ങള്‍ ജനിച്ചത് 6, 15, 24 തീയതികളില്‍ ആണെങ്കില്‍
ജന്മ സംഖ്യ 6 : നിങ്ങൾക്ക് നൽകിയ എല്ലാ സന്തോഷത്തിനും ദൈവത്തോട് നന്ദിയുള്ള ദിവസമായിരിക്കും ഇന്ന്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും പിന്തുണ ലഭിക്കുന്നത് നിങ്ങൾക്ക് വലിയ ആശ്വാസമാകും. പങ്കാളിയ്ക്കൊപ്പം സമയം ചെലവഴിക്കാനും ഓഫീസിൽ പ്രെസന്റേഷനുകൾ നടത്താനും അവസരം ലഭിക്കും. ബിസിനസ്സ് ഡീലുകളിൽ ഭാഗ്യം തുണയക്കും. വാഹനമോ വീടോ വാങ്ങുന്നതിനും ചെറിയ യാത്രകൾ ആസൂത്രണം ചെയ്യുന്നതിനും നല്ല ദിവസം. ഓഹരി വിപണിയിലെ നിക്ഷേപം അനുകൂലമാകും. പ്രണയിക്കുന്നവർക്കും അനുകൂലമായ ദിവസമായിരിക്കും ഇന്ന്.
ഭാഗ്യ നിറം - അക്വാ
ഭാഗ്യ ദിനം - വെള്ളി
ഭാഗ്യ സംഖ്യ - 6
ദാനം ചെയ്യേണ്ടത് - നാണയം ദാനം ചെയ്യുക
നിങ്ങള്‍ ജനിച്ചത് 7, 16, 25 തീയതികളില്‍ ആണെങ്കില്‍
ജന്മസംഖ്യ 7: അക്കൗണ്ടുകൾ സൂക്ഷ്മമായി പരിശോധിക്കുകയും നിയമപരമായ രേഖകൾ പുനഃപരിശോധിക്കുകയും വേണം. കാരണം ബിസിനസിൽ ചില ബാധ്യതകൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. സാഹചര്യങ്ങൾക്ക് അനുസരിച്ച് ത്യാഗങ്ങളും വിട്ടുവീഴ്ചകളും ചെയ്യേണ്ടി വരും. എതിർലിംഗക്കാരുടെ നിർദ്ദേശങ്ങൾ സ്വീകരിക്കാൻ മനസ്സ് കാണിക്കുക. ഡോക്ടറുടെ നിർദ്ദേശങ്ങൾ സ്വീകരിക്കുന്നത് ആരോഗ്യകാര്യങ്ങളിൽ സഹായിക്കും. വ്യാപാര ഇടപാടുകൾ വൈകും. വിവാഹാലോചനകൾ പരിഗണിക്കുന്നത് നല്ലതാണ്. മികച്ച ഫലങ്ങൾക്കായി ശിവക്ഷേത്ര ദർശനവും പൂജാദികർമങ്ങളും നടത്തുക.
ഭാഗ്യ നിറം - മഞ്ഞ
ഭാഗ്യ ദിനം - തിങ്കൾ
ഭാഗ്യ സംഖ്യ - 7
ദാനം ചെയ്യേണ്ടത് - ക്ഷേത്രത്തിൽ മഞ്ഞ പട്ട് ദാനം ചെയ്യുക
നിങ്ങള്‍ ജനിച്ചത് 8, 17, 26 തീയതികളില്‍ ആണെങ്കില്‍
ജന്മസംഖ്യ 8: നിങ്ങൾ കുടുങ്ങിപ്പോയെന്ന് തോന്നുന്നിടത്തെല്ലാം ഇന്ന് പണത്തിന്റെ ശക്തി ഉപയോഗിക്കുക. സ്വാധീനമുള്ള ആളുകളുടെയോ പണത്തിന്റെയോ ശക്തി ഉപയോഗിച്ച് നിയമപരമായ കേസുകൾ പരിഹരിക്കപ്പെടും. നിങ്ങളുടെ പങ്കാളി നിങ്ങളുടെ സാമ്പത്തിക സ്ഥിതിയിൽ മതിപ്പുളവാക്കും. വിദേശത്തേക്ക് പോകാൻ ശ്രമിക്കുന്ന വിദ്യാർത്ഥികൾ ഇന്ന് ഫീസ് നൽകേണ്ടതായി വരും. ഇത് അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ സഹായിക്കും. ആത്മീയ കാര്യങ്ങളിൽ ഇന്ന് കൂടുതൽ ശ്രദ്ധ പുലർത്തും. സംതൃപ്തിയുള്ള ഒരു ദിവസമായിരിക്കും ഇന്ന്. യാത്രാ പദ്ധതികൾ വൈകും. ദാനധർമ്മങ്ങൾ ഇന്ന് അനിവാര്യമാണ്
ഭാഗ്യ നിറം - കടും പച്ച
ഭാഗ്യ ദിനം - ശനി
ഭാഗ്യ സംഖ്യ - 6
ദാനം ചെയ്യേണ്ടത് - പാവപ്പെട്ടവർക്ക് പാദരക്ഷകൾ ദാനം ചെയ്യുക
നിങ്ങള്‍ ജനിച്ചത് 9, 18, 27 തീയതികളില്‍ ആണെങ്കില്‍:
ജന്മസംഖ്യ 9: പ്രണയിക്കുന്നവർക്ക് പ്രണയാഭ്യർത്ഥന നടത്താൻ അനുകൂലമായ ദിവസം. വ്യാപാര ബന്ധങ്ങളും ഇടപാടുകളും സുഗമമായി നടക്കും. ഗ്ലാമർ, മീഡിയ അല്ലെങ്കിൽ വിദ്യാഭ്യാസ മേഖലയിലുള്ള ആളുകൾക്ക് ജനപ്രീതിയുണ്ടാകുന്ന ദിവസമാണ്. ഇന്ന് നിങ്ങൾ ചെയ്യുന്നതെന്തും ഒരു വീരകൃത്യമായി തോന്നും. അതിനാൽ പൊതു പ്രസംഗം, അഭിമുഖങ്ങൾ, മത്സര പരീക്ഷകൾ എന്നിവയിൽ പങ്കെടുക്കാൻ ഈ ദിവസം ഉപയോഗിക്കണം. മാതാപിതാക്കൾ ഇന്ന് മക്കളെ ഓർത്ത് അഭിമാനിക്കും. വിദേശ ബിസിനസുകളിൽ നിന്ന് ഇന്ന് ഉയർന്ന നേട്ടങ്ങൾ ഉണ്ടാകും.
ഭാഗ്യ നിറം - ഓറഞ്ച്
ഭാഗ്യ ദിനം - ചൊവ്വ
ഭാഗ്യ സംഖ്യ - 9
ദാനം ചെയ്യേണ്ടത് - ചുവന്ന പരിപ്പ് ദാനം ചെയ്യുകമാർച്ച് 29 ന് ജനിച്ച സെലിബ്രിറ്റികൾ:
അക്ഷയ് ഖന്ന, നാസിർ ഹുസൈൻ, അനു ഇമ്മാനുവൽ, ചിറ്റൂർ വി നാഗയ്യ