ജന്മസംഖ്യ 1 (നിങ്ങൾ ജനിച്ചത് 1, 10, 19, 28 തീയതികളിൽ ആണെങ്കിൽ): നിങ്ങൾ ഏത് ലക്ഷ്യത്തിലേക്കാണ് നീങ്ങുന്നതെന്ന് വ്യക്തമായി മനസ്സിലാക്കാൻ പറ്റുന്നതാണ് ഇന്നത്തെ ദിവസം. കാര്യങ്ങൾ പൂർണ്ണമായി നിങ്ങൾക്ക് അനുകൂലമായിരിക്കും. വസ്തുവകകൾ വാങ്ങുന്നതും ആസ്തികൾ വിൽക്കുന്നതും സുഗമമായിരിക്കും. ഗെയിമുകളിലും കായികരംഗത്തും വിജയിക്കാനുള്ള ഉയർന്ന സാധ്യതയുണ്ട്. ഉപകരണങ്ങൾ, യന്ത്രങ്ങൾ, ട്രാവൽ ഏജൻസികൾ, ഫർണിച്ചറുകൾ, പുസ്തകങ്ങൾ, മരുന്നുകൾ, ഗ്ലാമർ, വസ്ത്രങ്ങൾ എന്നിവയുടെ ബിസിനസ്സ് ലാഭം നേടും. രാഷ്ട്രീയക്കാരും പൈലറ്റുമാരും നേതൃപാടവം കാണിക്കും. ഭാഗ്യ നിറം: ടീൽ. ഭാഗ്യ ദിനം – ഞായർ. ഭാഗ്യ സംഖ്യ – 1. ദാനം ചെയ്യേണ്ടത്: യാചകർക്ക് ധാന്യങ്ങൾ ദാനം ചെയ്യുക.
ജന്മസംഖ്യ 2 (നിങ്ങൾ ജനിച്ചത് 2, 11, 20, 29 തീയതികളിൽ ആണെങ്കിൽ): സ്ത്രീകൾ മറ്റ് സ്ത്രീകളുടെ പെരുമാറ്റത്തെ ജാഗ്രതയോടെ കാണണം. വളരെ അടുപ്പമുള്ളവർ തമ്മിൽ പ്രശ്നത്തിനുള്ള സാധ്യത ഒഴിവാക്കുക. ആളുകൾ നിങ്ങളുടെ വികാരങ്ങളെയും അഭിലാഷങ്ങളെയും അടിച്ചമർത്താൻ ശ്രമിക്കും. നിയമപരമായ പ്രതിബദ്ധതകൾ സുഗമമായി നിറവേറ്റപ്പെടും. നിങ്ങളുടെ ബഹുമാനത്തെ വ്രണപ്പെടുത്തുന്ന ഒരാളെ നിങ്ങൾ കണ്ടുമുട്ടും, അതിനാൽ ജാഗ്രത പാലിക്കുക. കയറ്റുമതി ഇറക്കുമതി ബിസിനസും രാഷ്ട്രീയക്കാരും നേട്ടങ്ങളുണ്ടാക്കും. ഭാഗ്യ നിറം: ആകാശനീല, ഭാഗ്യ ദിനം – തിങ്കളാഴ്ച. ഭാഗ്യ സംഖ്യ – 6. ദാനം ചെയ്യേണ്ടത്: അമ്പലക്കിൽ എണ്ണ ദാനം ചെയ്യുക.
ജന്മസംഖ്യ 3 (നിങ്ങൾ ജനിച്ചത് 3, 12, 21, 30 തീയതികളിൽ ആണെങ്കിൽ): നിങ്ങളുട കഴിവുകളും ആകർഷിക്കുന്ന തരത്തിലുള്ള വ്യക്തിത്വവും മറ്റുള്ള ആളുകളെ അസൂയപ്പെടുത്തു. പൊതുപ്രവർത്തകർക്ക് സംസാരത്തിലൂടെ മതിപ്പ് നേടാൻ സാധിക്കും. സംഗീതജ്ഞരോ എഴുത്തുകാരോ ആയവർക്ക് ഇന്ന് എടുക്കുന്ന എല്ലാ തീരുമാനങ്ങളും അനുകൂലമായി മാറും. ഇന്ന് നടത്തുന്ന നിക്ഷേപങ്ങൾക്ക് ഉയർന്ന ആദായം ലഭിക്കും. പ്രണയിക്കുന്നവർ തങ്ങളുടെ വികാരങ്ങൾ തുറന്ന മനസ്സോടെ കൈമാറണം. സർക്കാർ ഉദ്യോഗസ്ഥർ ജാഗ്രത പാലിക്കണം. ദിവസം ആരംഭിക്കുന്നതിന് മുമ്പ് നിങ്ങളുടെ ഗുരുവിന്റെ നാമം ജപിക്കാനും നെറ്റിയിൽ ചന്ദനം ഇടാനും മറക്കരുത് ഭാഗ്യ നിറം: ഓറഞ്ച്. ഭാഗ്യ ദിനം – വ്യാഴാഴ്ച. ഭാഗ്യ സംഖ്യ – 3,1. ദാനം ചെയ്യേണ്ടത്: വീട്ടിലെ വനിതാ സഹായിക്ക് കുങ്കുമം ദാനം നൽകുക.
ജന്മസംഖ്യ 4 (നിങ്ങൾ ജനിച്ചത് 4, 13, 22, 31 തീയതികളിൽ ആണെങ്കിൽ): നിങ്ങൾ ഇപ്പേഴെടുത്ത തീരുമാനത്തിൽ ഉറച്ച് നിൽക്കുക. അത് നിങ്ങളെ വലിയ നേട്ടങ്ങളിലേക്ക് നയിക്കു. ഇടയ്ക്കിടെ അഭിപ്രായം മാറ്റുന്നത് ഒഴിവാക്കണം. രാഷ്ട്രീയം, വിനോദം, വ്യവസായം എന്നീ മേഖലകളിലുള്ളവർക്ക് യാത്ര ചെയ്യാൻ അനുകൂലമായ ദിവസമാണ്. വൈദ്യശാസ്ത്രം, സോഫ്റ്റ്വെയർ, കരകൗശലവസ്തുക്കൾ, ലോഹം, ശാസ്ത്രജ്ഞർ, പരസ്യം തുടങ്ങിയ മേഖലകളിൽ വിജയകരമായ മാറ്റങ്ങളുണ്ടാകും. വിദ്യാർത്ഥികൾ സുഗമമായി തങ്ങളുടെ ലക്ഷ്യത്തിലെത്തും. ഇന്ന് സസ്യാഹാരവും ധ്യാനവും പിന്തുടരുക. ഭാഗ്യ നിറം: നീല. ഭാഗ്യ ദിനം – ശനി. ഭാഗ്യ സംഖ്യ – 9. ദാനം ചെയ്യേണ്ടത്: യാചകർക്ക് നാരങ്ങ ദാനം ചെയ്യുക.
ജന്മസംഖ്യ 5 (നിങ്ങൾ ജനിച്ചത് 5, 14, 23 തീയതികളിൽ ആണെങ്കിൽ): മാധ്യമ വ്യവസായത്തിനും ഗ്ലാമർ മേഖലയ്ക്കും ഇന്ന് വലിയ നേട്ടമുണ്ടാവും. വ്യക്തിജീവിതത്തിൽ പ്രണയാർദ്രമായ നിമിഷങ്ങൾക്ക് സാധ്യത. ഒരു പഴയ സുഹൃത്തോ ബന്ധുവോ സഹായത്തിനായി നിങ്ങളെ തേടിയെത്തും. നിങ്ങൾ നിങ്ങളുടെ പിന്തുണ നൽകണം. ഡിസൈനർമാർ, ബ്രോക്കർമാർ, പ്രോപ്പർട്ടി ഡീലർമാർ, ബാങ്കർമാർ, കായികതാരം, രാഷ്ട്രീയ നേതാക്കൾ എന്നിവർക്ക് ഭാഗ്യമുണ്ടാവും. ഭാഗ്യ നിറം: സീ ഗ്രീൻ. ഭാഗ്യ ദിനം – വ്യാഴം. ഭാഗ്യ സംഖ്യ – 5. ദാനം ചെയ്യേണ്ടത്: പച്ചക്കറിയും പഴങ്ങളും ദാനം നൽകുക.
ജന്മസംഖ്യ 6 (നിങ്ങൾ ജനിച്ചത് 6, 15, 24 തീയതികളിൽ ആണെങ്കിൽ): കുട്ടികളുമായി സമയം ചെലവഴിക്കാൻ പറ്റിയ ദിവസമാണ്. പുതിയ വീടോ പുതിയ ജോലിയോ അന്വേഷിക്കുന്നവർക്ക് ഒരു നല്ല അവസരം കിട്ടാനുള്ള സാധ്യതയുണ്ട്. അഭിനേതാക്കളും മാധ്യമപ്രവർത്തകരും വിജയം ആസ്വദിക്കും. ദിവസത്തിൻെറ പകുതി കഴിഞ്ഞാൽ നിങ്ങൾക്ക് കൂടുതൽ ആശ്വാസവും സംതൃപ്തിയും അനുഭവപ്പെടും. ഭാഗ്യ നിറം: ടീൽ, ഭാഗ്യ ദിനം – വെള്ളി. ഭാഗ്യ സംഖ്യ – 6. ദാനം ചെയ്യേണ്ടത്: പാവങ്ങൾക്ക് മധുരം ദാനം ചെയ്യുക.
ജന്മസംഖ്യ 7 (നിങ്ങൾ ജനിച്ചത് 7, 16, 25 തീയതികളിൽ ആണെങ്കിൽ): പുതിയ ഓഫറുകൾ നിങ്ങളെ തേടിയെത്തുന്നുവെങ്കിൽ സമയം പാഴാക്കാതെ അത് സ്വീകരിക്കുക. അഭിഭാഷകരും സിഎമാരും കരിയറിൽ കുതിച്ചുചാട്ടം നടത്തും. ഗുരു മന്ത്രം വായിക്കുകയും ജപിക്കുകയും വേണം. മൃദുവായ സംസാരമാണ് നിങ്ങൾക്ക് ഇന്ന് വിജയം നേടാൻ നല്ലത്. രാഷ്ട്രീയക്കാർക്കും പൊതുയോഗങ്ങളിൽ പങ്കെടുക്കുന്നവർക്കും പാർട്ടിയിലെ മുതിർന്നവരെ ആകർഷിക്കാൻ പറ്റിയ ദിവസം. ഓഹരി വിപണിയിൽ സ്ത്രീകൾക്ക് നേട്ടം. ഭാഗ്യ നിറം: ഓറഞ്ച്. ഭാഗ്യ ദിനം – തിങ്കൾ. ഭാഗ്യ സംഖ്യ – 7. ദാനം ചെയ്യേണ്ടത്: അമ്പലത്തിൽ കുങ്കുമം ദാനം ചെയ്യുക.
ജന്മസംഖ്യ 8 (നിങ്ങൾ ജനിച്ചത് 8, 17, 26 തീയതികളിൽ ആണെങ്കിൽ): മുൻപ് അധ്വാനിച്ചത് കാരണം ഇന്ന് നിങ്ങൾക്ക് സാമ്പത്തികമായ നേട്ടങ്ങളുണ്ടാവും. പ്രധാന തീരുമാനങ്ങൾ എടുക്കുമ്പോൾ വിശ്വാസിക്കാവുന്നവരോട് ചർച്ച ചെയ്യുക. സുമനസ്സുകളുടെയും വിശാലമായ സോഷ്യൽ നെറ്റ്വർക്കിന്റെയും സഹായത്തോടെ, ദിവസാവസാനത്തോടെ നിങ്ങൾക്ക് സംതൃപ്തി ലഭിക്കും. ഉയർന്ന തലത്തിലുള്ള അറിവ് നേടുന്നതിന് നിങ്ങൾ കൂടുതൽ സമയം ചെലവഴിക്കും. പൊതുപ്രവർത്തകർക്ക് വൈകുന്നേരത്തോടെ കൂടുതൽ ജനപ്രീതി ലഭിക്കും. ഭാഗ്യ നിറം – ആകാശനീല. ഭാഗ്യ ദിനം – വെള്ളി. ഭാഗ്യ സംഖ്യ – 6. ദാനം ചെയ്യേണ്ടത്: യാചകന് പുളിയുള്ള പഴങ്ങൾ ദാനം ചെയ്യുക.