ജന്മസംഖ്യ 1 (നിങ്ങൾ ജനിച്ചത് 1, 10, 19, 28 തീയതികളിൽ ആണെങ്കിൽ): ഇന്ന് നിങ്ങൾ ജോലിസ്ഥലത്ത് നിങ്ങളുടെ മാനേജ്മെന്റ് വൈദഗ്ദ്ധ്യം പ്രകടിപ്പിക്കുകയും പ്രശംസ പിടിച്ചുപറ്റുകയും ചെയ്യും. നിലവിൽ പ്രണയബന്ധമുള്ളവർ അതിൽ ആനന്ദം കണ്ടെത്തും. അല്ലാത്തവർക്ക് എത്രയും പെട്ടെന്ന് പ്രണയത്തെ കണ്ടെത്താൻ കഴിയും. കായിക മത്സരങ്ങളിൽ താൽപ്പര്യമുള്ളവർ വിജയിക്കും. രാഷ്ട്രീയക്കാർക്ക് വിദേശ സന്ദർശനത്തിന് അവസരം ലഭിക്കും. കായികതാരങ്ങൾ എതിരാളികളുടെ സ്വാധീനവലയത്തിൽപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകണമെങ്കിൽ വീട്ടിൽ നിന്ന് പുറത്തിറങ്ങുന്നതിന് മുമ്പ് മഞ്ഞ നിറത്തിലുള്ള മധുരപലഹാരങ്ങൾ കഴിക്കണം. അനൗപചാരികമായ ആശയവിനിമയത്തിലൂടെ നിങ്ങളുടെ പങ്കാളികളുമായി ആരോഗ്യകരമായ ബന്ധം സ്ഥാപിക്കാൻ ഇന്നത്തെ ദിവസം നിങ്ങൾക്ക് കഴിയും. യാത്രയ്ക്കിടെ പഴയൊരു സുഹൃത്തിനെ കണ്ടുമുട്ടും. ഭാഗ്യ നിറം - പച്ച ഭാഗ്യ ദിനം - ഞായർ ഭാഗ്യ സംഖ്യ - 1, 5 ദാനം ചെയ്യേണ്ടത് - വൃദ്ധസദനങ്ങളിൽ പച്ച നിറത്തിലുള്ള പഴവർഗങ്ങൾ ദാനം ചെയ്യുക.
ജന്മസംഖ്യ 2 (നിങ്ങൾ ജനിച്ചത് 2, 11, 20, 29 തീയതികളിൽ ആണെങ്കിൽ): സമപ്രായക്കാരുമായോ സഹപ്രവർത്തകരുമായോ വാദപ്രതിവാദങ്ങളിൽ ഏർപ്പെടും. വൈകാരികാവസ്ഥയും തൊഴിൽ ജീവിതവും തമ്മിൽ പൊരുത്തക്കേട് തോന്നും. പുസ്തകങ്ങൾ വായിക്കാനും സാമൂഹ്യമായ കാര്യങ്ങളിൽ ഇടപെടാനുമൊക്കെ അനുയോജ്യമായ ദിവസമാണ് ഇന്ന്. നിക്ഷേപത്തിന്മേലുള്ള വരുമാനം വൈകുന്നതായി തോന്നാം. ഏതെങ്കിലും ശിവക്ഷേത്രത്തിൽ പോകുന്നത് വിജയം കൈവരിക്കാൻ സഹായിക്കും. ഭാഗ്യ നിറം - ആകാശനീല ഭാഗ്യ ദിനം - തിങ്കൾ ഭാഗ്യ സംഖ്യ - 2 ദാനം ചെയ്യേണ്ടത് - ഇന്ന് ഭിക്ഷാടകർക്കും കന്നുകാലികൾക്കും കുടിവെള്ളം ദാനം ചെയ്യുക
ജന്മസംഖ്യ 3 (നിങ്ങൾ ജനിച്ചത് 3, 12, 21, 30 തീയതികളിൽ ആണെങ്കിൽ): ദിവസത്തിന്റെ ആദ്യ പകുതിയിൽ നിങ്ങൾക്ക് കഴിവുകൾ പുറത്തെടുക്കാനും പ്രകടിപ്പിക്കാനും അവസരം ലഭിക്കും. നിങ്ങളുടെ പ്രയത്നത്തിന് അംഗീകാരം ലഭിക്കും. സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ കഴിയുന്നതിൽ നിങ്ങൾക്ക് അഭിമാനം തോന്നും. നിങ്ങളുടെ മേലുദ്യോഗസ്ഥർക്കിടയിൽ നല്ല പ്രതിച്ഛായ സൃഷ്ടിക്കാൻ അനുയോജ്യമായ ദിവസം. പ്രണയിക്കുന്ന ആളോട് വിവാഹാഭ്യർത്ഥന നടത്താൻ ഉചിതമായ ദിവസം. ജീവനക്കാർ സ്ഥാനക്കയറ്റം ആവശ്യപ്പെടുക. ബിസിനസുകാർ പുതിയ സംരംഭങ്ങളുമായി സഹകരിക്കാനുള്ള പദ്ധതികൾ തയ്യാറാക്കുക. പ്രഭാഷണത്തിലൂടെ അണികളെയും പൊതുസമൂഹത്തെയും തന്റെ വരുതിയിലാക്കാൻ രാഷ്ട്രീയക്കാർക്ക് കഴിയും. ഇന്നത്തെ ദിവസം മാംസഭക്ഷണമോ മദ്യമോ കഴിക്കുന്നത് ഒഴിവാക്കുക. ഭാഗ്യ നിറം - ടീൽ ഭാഗ്യ ദിനം - വ്യാഴം ഭാഗ്യം സംഖ്യ - 9 ദാനം ചെയ്യേണ്ടത് - ക്ഷേത്രത്തിൽ കുങ്കുമം ദാനം ചെയ്യുക
ജന്മസംഖ്യ 4 (നിങ്ങൾ ജനിച്ചത് 4, 13, 22, 31 തീയതികളിൽ ആണെങ്കിൽ): പുതിയ തന്ത്രങ്ങൾ ആവിഷ്കരിക്കാനും പേപ്പർവർക്കുകൾ നടത്താനും അനുയോജ്യമായ ദിവസമാണ്. ദിവസത്തിന്റെ സമയവും നിയമപരമായ കാര്യങ്ങൾക്കായി ചെലവഴിക്കേണ്ടി വരും. ലീഗൽ കേസുകളിൽ വിജയം കൈവരിക്കും. സാമ്പത്തികമായ പങ്കാളിത്തത്തിൽ ഏർപ്പെടുമ്പോൾ സൂക്ഷിക്കുക. വ്യക്തിബന്ധങ്ങൾ ആരോഗ്യകരമായി നിലനിർത്താൻ കഴിയും. അടുപ്പമുള്ളവരുമായി മികച്ച രീതിയിൽ ആശയവിനിമയം നടത്തുക. റിയൽ എസ്റ്റേറ്റ്, നിർമാണ മേഖലകളിൽ പ്രവർത്തിക്കുന്നവർ നേട്ടം കൊയ്യും. ഭാഗ്യ നിറം - നീല ഭാഗ്യ ദിനം - ചൊവ്വ ഭാഗ്യ സംഖ്യ - 9 ദാനം ചെയ്യേണ്ടത് - വൃദ്ധസദനങ്ങളിൽ ചെടികൾ ദാനം ചെയ്യുക
ജന്മസംഖ്യ 5 (നിങ്ങൾ ജനിച്ചത് 5, 14, 23 തീയതികളിൽ ആണെങ്കിൽ): ഇപ്പോഴത്തെ അന്തരീക്ഷം നിങ്ങൾക്ക് അനുകൂലമാണ്. അതുകൊണ്ട് റിസ്ക് എടുക്കാവുന്നതാണ്. വൈകാരികാവസ്ഥയിൽ ഏറെക്കുറെ സ്ഥിരതയുണ്ടാകും. സുഹൃത്തുക്കൾക്കോ കുടുംബത്തിനോ ഒപ്പം ഒരു ചെറിയ യാത്ര ആസൂത്രണം ചെയ്യുക. നിക്ഷേപ പദ്ധതികളുടെ ഭാഗമാവുക. നിങ്ങളുടെ വിജയം ആസ്വദിക്കാൻ ഒരു ഡ്രൈവിന് പോകാവുന്നതാണ്. അഭിമുഖങ്ങളും മറ്റു പ്രൊപ്പോസലുകളും ഉച്ചഭക്ഷണത്തിന് ശേഷമുള്ള സമയത്തേക്ക് നിശ്ചയിക്കുക. നിയമകാര്യങ്ങൾക്ക് ഇന്നത്തെ ദിവസം തന്നെ പരിഹാരം കണ്ടെത്തുക. കായിക, വിനോദ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് സവിശേഷമായ വ്യക്തിബന്ധങ്ങൾ സൃഷ്ടിക്കാൻ കഴിയും. ഭാഗ്യ നിറം - പച്ച ഭാഗ്യ ദിനം - ബുധൻ ഭാഗ്യ സംഖ്യ - 5 ദാനം ചെയ്യേണ്ടത് - കുട്ടികൾക്ക് വൃക്ഷത്തൈകൾ ദാനം ചെയ്യുക
ജന്മസംഖ്യ 6 (നിങ്ങൾ ജനിച്ചത് 6, 15, 24 തീയതികളിൽ ആണെങ്കിൽ): സുഹൃത്തുക്കളോടും കുടുംബത്തോടുമുള്ള പ്രതിബദ്ധത മൂലം നിങ്ങൾക്ക് സന്തോഷം അനുഭവപ്പെടും.കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, സഹപ്രവർത്തകർ എന്നിവരുടെ പിന്തുണ ഒരു അനുഗ്രഹമാണെന്ന് തോന്നും. സ്നേഹിക്കുന്ന വ്യക്തികളുമായി സമയം ചെലവഴിക്കും. ഓഫീസിലെ ഒരു ഒത്തുചേരലിൽ പങ്കുകൊള്ളും. ബിസിനസിൽ നേതൃപരമായ പങ്ക് വഹിക്കാനുള്ള ഭാഗ്യവും കഴിവും നിങ്ങൾക്കുണ്ടാകും. വാഹനങ്ങൾ, വീട്, ആഭരണങ്ങൾ, യന്ത്രങ്ങൾ എന്നിവ വാങ്ങാനും രേഖകളിൽ ഒപ്പു വെയ്ക്കാനും പാർട്ടികളിൽ പങ്കെടുക്കാനും വിദേശയാത്ര ആസൂത്രണം ചെയ്യാനും അനുയോജ്യമായ ദിവസം. ഓഹരി വിപണിയിലും നിക്ഷേപങ്ങളിലും അനുകൂല ഫലങ്ങൾ ഉണ്ടാകും. ഭാഗ്യ നിറം - ടീൽ ഭാഗ്യ ദിനം - വെള്ളി ഭാഗ്യ സംഖ്യ - 6 ദാനം ചെയ്യേണ്ടത് - അനാഥർക്ക് വെള്ള വാട്ടർ ബോട്ടിൽ ദാനം നൽകുക.
ജന്മസംഖ്യ 7 (നിങ്ങൾ ജനിച്ചത് 7, 16, 25 തീയതികളിൽ ആണെങ്കിൽ): കടം തിരിച്ചടയ്ക്കുന്നതിന് അനുയോജ്യമായ ദിവസം. സുഹൃത്തുക്കളുമായുള്ള വഴക്കുകൾ പറഞ്ഞു തീർക്കുക. പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുക. മേലുദ്യോഗസ്ഥന്റെ നിർദ്ദേശങ്ങൾ അംഗീകരിക്കാൻ തയ്യാറാവുക. കായിക താരങ്ങൾ കോച്ചിന്റെ ഉപദേശങ്ങൾ സ്വീകരിക്കുന്നത് ആരോഗ്യ സംരക്ഷണത്തിന് ഗുണം ചെയ്യും. വിവാഹാലോചനകൾ പരിഗണിക്കാൻ അനുയോജ്യമായ ദിവസം. ശിവഭഗവാനെ പ്രീതിപ്പെടുത്തുന്ന ആചാരാനുഷ്ഠാനങ്ങൾ നിർവഹിക്കുന്നത് ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കും. ഭാഗ്യ നിറം - മഞ്ഞ ഭാഗ്യ ദിനം - തിങ്കൾ ഭാഗ്യ സംഖ്യ - 7 ദാനം ചെയ്യേണ്ടത് - ഭിക്ഷാടകർക്ക് അരി ദാനം ചെയ്യുക
ജന്മസംഖ്യ 8 (നിങ്ങൾ ജനിച്ചത് 8, 17, 26 തീയതികളിൽ ആണെങ്കിൽ): ഓഫീസിൽ സഹപ്രവർത്തകരുടെ കൂടെയും വീട്ടിൽ മാതാപിതാക്കളുടെ കൂടെയും ചെലവഴിക്കാൻ പറ്റുന്ന രീതിയിൽ ദിവസം ആസൂത്രണം ചെയ്യുക. സ്വാധീനശക്തിയുള്ള വ്യക്തികളുടെയോ കുടുംബപരമായ ബന്ധങ്ങളുടെയോ സഹായം പ്രയോജനപ്പെടുത്തി പണ സംബന്ധിയായ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയും. നിങ്ങളുടെ വിശ്വസ്തതയും ആത്മാർത്ഥതയും പങ്കാളിയെ ആകർഷിക്കും. വിദ്യാർത്ഥികൾക്ക് വിദേശരാജ്യങ്ങളിലെ പഠനവസരങ്ങൾക്കായി പ്രയത്നിക്കുക. ആത്മീയ ചിന്തകൾ കാരണം മികച്ച രീതിയിലായിരിക്കും ഇന്നത്തെ ദിവസം അവസാനിക്കുക. നിക്ഷേപ പദ്ധതികൾ നടപ്പിലാക്കാൻ അനുയോജ്യമായ സമയം. ചാരിറ്റിയ്ക്കായി സമയം നീക്കിവെയ്ക്കണം. ഭാഗ്യ നിറം - നീല ഭാഗ്യ ദിനം - ശനി ഭാഗ്യ സംഖ്യ - 6 ദാനം ചെയ്യേണ്ടത് - ആവശ്യക്കാർക്ക് കുട ദാനം ചെയ്യുക
ജന്മസംഖ്യ 9 (നിങ്ങൾ ജനിച്ചത് 9, 18, 27 തീയതികളിൽ ആണെങ്കിൽ): ബിസിനസ് ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവർക്ക് ഇന്ന് വിജയദിനമായിരിക്കും. ആങ്കറിങ്, ഗ്ലാമർ, മീഡിയ, വിദ്യാഭ്യാസം, ഓഹരി വിപണി, വായ്പാദാതാക്കൾ, ബാങ്ക്, ഇൻഷുറൻസ്, റിയൽ എസ്റ്റേറ്റ്, നിർമാണ മേഖല എന്നിവയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് പണവും പ്രശസ്തിയും വന്നുചേരും. ചെറുപ്പക്കാരായ കായികതാരങ്ങൾക്കും രാഷ്ട്രീയക്കാർക്കും പുതിയ സ്ഥാനങ്ങൾ ലഭിക്കും. മാതാപിതാക്കൾ കുട്ടികളെ ഓർത്ത് അഭിമാനിക്കും. കയറ്റുമതി മേഖലയിലും ട്രാവൽ ബിസിനസിലും നേട്ടങ്ങൾ ഉണ്ടാകും. ഭാഗ്യ നിറം - പർപ്പിൾ ഭാഗ്യ ദിനം - ചൊവ്വ ഭാഗ്യ സംഖ്യ - 9 ദാനം ചെയ്യേണ്ടത് - ക്ഷേത്രത്തിൽ ചുവന്ന പരിപ്പ് ദാനം ചെയ്യുക