ജന്മസംഖ്യ 1 (നിങ്ങള്‍ ജനിച്ചത് 1, 10, 19, 28 തീയതികളില്‍ ആണെങ്കില്‍):വില്‍പ്പനമേഖല, രാഷ്ട്രീയം എന്നീ മേഖലകളില്‍ നിങ്ങളുടെ എതിരാളികളെ നിങ്ങള്‍ പരാജയപ്പെടുത്തും. ജാഗ്രതയോടെ മുന്നോട്ട് പോകുക. ജോലിസ്ഥലത്ത് ഉള്ളവർക്കും ബന്ധുക്കൾക്കും അനുകൂല കാലം. നിങ്ങളുടെ വ്യക്തിത്വത്തിന്റെ രാഷ്ട്രീയ വശത്തെ പ്രദര്‍ശിപ്പിക്കാന്‍ പറ്റിയ ദിവസം. സംഗീത പരിപാടികളില്‍ പങ്കെടുക്കുന്നത്, അഭിമുഖങ്ങള്‍ക്ക് അപേക്ഷ നല്‍കുന്നത് എന്നിവയ്ക്ക് ഉത്തമസമയം. സ്കൂള്‍, റെസ്റ്റോറന്റുകള്‍, കൗണ്‍സിലിംഗ് പുസ്തകങ്ങള്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, ലോഹങ്ങള്‍, ക്രിയേറ്റീവ് ക്ലാസുകള്‍, സ്പോര്‍ട്സ് അക്കാദമികള്‍ എന്നിവയുടെ ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് ഉയര്‍ന്ന ലാഭമുണ്ടാകും. കുട്ടികള്‍ക്ക് പഠനഭാരം വര്‍ധിക്കും. ഭാഗ്യനിറം: ഓറഞ്ച്, നീല ഭാഗ്യദിനം: വ്യാഴം ഭാഗ്യസംഖ്യ: 3 ദാനം ചെയ്യേണ്ടത്: സ്ത്രീകള്‍ക്ക് ഓറഞ്ച് നല്‍കുക.
ജന്മസംഖ്യ 2 (നിങ്ങള്‍ ജനിച്ചത് 2, 11, 20, 29 തീയതികളില്‍ ആണെങ്കില്‍): നിങ്ങളുടെ സുഹൃത്തുക്കളോടുള്ള അയഞ്ഞ സമീപനം ഒഴിവാക്കണം. നിങ്ങളുടെ ഈ സ്വഭാവം അവര്‍ ദുരുപയോഗം ചെയ്തേക്കാം. നിയമപ്രശ്നങ്ങള്‍ കൂടുതല്‍ ഗുരുതരമാകാന്‍ സാധ്യതയുണ്ട്. പ്രണയ ബന്ധങ്ങളില്‍ നിങ്ങളുമേല്‍ പങ്കാളിയ്ക്ക് അധീശത്വം ഉണ്ടായിരിക്കും. മുതിര്‍ന്നവരില്‍ നിന്നുള്ള വിമര്‍ശനങ്ങള്‍ സ്ത്രീകള്‍ തള്ളിക്കളയുക. ഉത്തരവാദിത്തങ്ങള്‍ക്കായി പണം ചെലവാക്കണം. ഇറക്കുമതി-കയറ്റുമതി, രാഷ്ട്രീയം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല കാലം. വിദ്യാര്‍ത്ഥികള്‍, നിര്‍മ്മാതാക്കള്‍, ബ്രോക്കര്‍മാര്‍, കായിക താരങ്ങള്‍ എന്നിവര്‍ ഈ ദിവസം മികച്ച പ്രകടനം കാഴ്ചവെയ്ക്കും. ഭാഗ്യനിറം: അക്വാ ഭാഗ്യദിനം: തിങ്കള്‍ ഭാഗ്യസംഖ്യ: 2 ദാനം ചെയ്യേണ്ടത്: അനാഥര്‍ക്ക് പാല് ദാനം ചെയ്യുക.
ജന്മസംഖ്യ 3 (നിങ്ങള്‍ ജനിച്ചത് 3, 12, 21, 30 തീയതികളില്‍ ആണെങ്കില്‍ ): വാഴയ്ക്ക് പഞ്ചസാര വെള്ളം സമര്‍പ്പിക്കുക. ഭാവനയും ശൈലിയും എഴുത്തുകാര്‍, സംഗീതജ്ഞര്‍ എന്നീ മേഖലകളില്‍ ഉള്ളവര്‍ക്ക് ഗുണകരമാകും. ജോലിസ്ഥലത്ത് അവസരങ്ങള്‍ ലഭിക്കും. നിങ്ങളുടെ പ്രവൃത്തികളും സംസാരവും കൊണ്ട് ആളുകളെ അത്ഭുതപ്പെടുത്താനാകും. ഇന്ന് എടുക്കുന്ന എല്ലാ തീരുമാനങ്ങളും സമീപഭാവിയില്‍ അനുകൂലമായി മാറും. എന്നാല്‍ സാമ്പത്തിക പദ്ധതികള്‍ മറ്റുള്ളവരുമായി പങ്കിടുന്നത് നിര്‍ത്തണം. ഓഹരിയുമായി ബന്ധപ്പെട്ട നിക്ഷേപങ്ങള്‍ ഇന്ന് മന്ദഗതിയിലാകും. പ്രണയിക്കുന്നവര്‍ അനുകൂല കാലം. ദിവസം ആരംഭിക്കുന്നതിന് മുമ്പ് ഗുരുവിന്റെ നാമം ജപിക്കാന്‍ മറക്കരുത് ഭാഗ്യനിറം: ഓറഞ്ച് ഭാഗ്യദിനം: വ്യാഴം ഭാഗ്യസംഖ്യ: 3, 1 ദാനം ചെയ്യേണ്ടത്: സഹായിയായ സത്രീയ്ക്ക് കാവി വസ്ത്രം നല്‍കുക
ജന്മസംഖ്യ 4 (നിങ്ങള്‍ ജനിച്ചത് 4, 13, 22, 31 തീയതികളില്‍ ആണെങ്കില്‍): അച്ചടക്കമാണ് നിങ്ങളുടെ ജീവിതത്തിന്റെ വിജയമന്ത്രം. സമ്മര്‍ദ്ദം നിറഞ്ഞ ജീവിതശൈലി മാറ്റുക. രാഷ്ട്രീയ, വിനോദ വ്യവസായ മേഖലയിലുള്ളവര്‍ക്ക് യാത്ര ചെയ്യാന്‍ നല്ല ദിവസമാണ്. കണ്‍സ്ട്രക്ഷന്‍ ബിസിനസ്സും മെഡിക്കല്‍ ഫീല്‍ഡിലും പ്രവര്‍ത്തിക്കുന്നവര്‍ ഗുണപരമായകാലം. ഓഹരി നിക്ഷേപത്തില്‍ മന്ദഗതിയിലുള്ള പോസിറ്റീവ് മാറ്റങ്ങള്‍ കാണുന്നു. വിദ്യാര്‍ത്ഥികള്‍ യോഗ ചെയ്യേണ്ടതാണ്. അത് മാനസിക പിരിമുറുക്കം ഒഴിവാക്കാന്‍ സഹായിക്കും. ഇന്ന് നോണ്‍ വെജും മദ്യവും ഒഴിവാക്കുക. ഭാഗ്യനിറം: നീല ഭാഗ്യദിനം: ശനി ഭാഗ്യസംഖ്യ: 9 ദാനം ചെയ്യേണ്ടത്: പച്ച, ചുവപ്പ് നിറത്തിലുള്ള വസ്ത്രം ഭിക്ഷക്കാര്‍ക്ക് നല്‍കുക.
ജന്മസംഖ്യ 5 (നിങ്ങള്‍ ജനിച്ചത് 5, 14, 23 തീയതികളില്‍ ആണെങ്കില്‍): നിങ്ങളുടെ ചുമതലകള്‍ നിങ്ങള്‍ തന്നെ വഹിക്കുക.സാമൂഹിക ബന്ധങ്ങള്‍ വര്‍ധിപ്പിക്കുക. പങ്കാളിയുമായി നിങ്ങളുടെ മനസ്സ് തുറക്കുക. ജോലിസ്ഥലത്ത് ലാഭമുണ്ടാകും. വായ്പ പോലുള്ള ചതിക്കുഴികളില്‍ വീഴരുത്. ഉച്ചയ്ക്ക് ശേഷം ഭാഗ്യാനുഭവങ്ങള്‍ കൂടുതലുണ്ടാകും. കായിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ വേഗതയോടെ എല്ലാ കാര്യവും ചെയ്ത് തീര്‍ക്കുക. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല ദിനം. പ്രണയബന്ധത്തിലുള്ളവര്ക്ക് നിരവധി പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. സത്യസന്ധത പാലിക്കണം. ഭാഗ്യനിറം: കടല്‍പ്പച്ച ഭാഗ്യദിനം: ബുധന്‍ ഭാഗ്യസംഖ്യ: 5 ദാനം ചെയ്യേണ്ടത്: പഴങ്ങൾ, പച്ചക്കറികള്‍ എന്നിവ ദാനം ചെയ്യുക.
ജന്മസംഖ്യ 6 (നിങ്ങള്‍ ജനിച്ചത് 6, 15, 24 തീയതികളില്‍ ആണെങ്കില്‍): ദമ്പതികള്‍ വിമര്‍ശനങ്ങള്‍ നേരിടാന്‍ പഠിക്കണം. ഗൃഹനിര്മ്മാതാക്കള്ക്കും കലാകാരന്മാര്ക്കും നേട്ടങ്ങളുണ്ടാകും. ജീവിതപങ്കാളിയുമായും കുട്ടികളുമായും സമയം ചെലവഴിക്കാനുള്ള ദിവസം. വിദ്യാര്‍ത്ഥികളും രാഷ്ട്രീയക്കാരും പുതിയ അവസരങ്ങള്‍ വിവേകപൂര്‍വ്വം തിരഞ്ഞെടുക്കുക. വ്യക്തിബന്ധങ്ങളില്‍ നിങ്ങള്‍ക്ക് അസ്വസ്ഥത അനുഭവപ്പെടും. പുതിയ ഫാക്ടറി സ്ഥാപിക്കാന്‍ ഭൂമി അന്വേഷിക്കുന്നവര്‍ക്ക് നല്ല ഓപ്ഷന് ലഭിക്കും. ഭാഗ്യ നിറം: നീല ഭാഗ്യദിനം: വെള്ളി ഭാഗ്യസംഖ്യ: 6 ദാനം ചെയ്യേണ്ടത്: വെള്ള നിറത്തിലുള്ള മധുരം ആശ്രമങ്ങളിൽ ദാനം ചെയ്യുക.
ജന്മസംഖ്യ 7 (നിങ്ങള്‍ ജനിച്ചത് 7, 16, 25 തീയതികളില്‍ ആണെങ്കില്‍): ചെറിയ കാര്യങ്ങളില്‍ പ്രകോപിതരാകാതിരിക്കുക. രാഷ്ട്രീയക്കാര്‍, സോഫ്റ്റ്വെയര്, ഹാര്ഡ്വെയര് എഞ്ചിനീയര്‍മാര്‍, ബില്‍ഡര്‍മാര്‍, ജ്യോതിഷികള്‍, മേക്കപ്പ് ആര്‍ട്ടിസ്റ്റ്, സ്പോര്‍ട്സ്മാന്‍ എന്നിവര്‍ക്ക് അനുകൂലകാലം. ഈ ദിവസം നിയമ വ്യവഹാരങ്ങളില്‍ വിജയിക്കാന്‍ സാധ്യത. പ്രണയ പങ്കാളികളുമായുള്ള തര്‍ക്കങ്ങള്‍ ഒഴിവാക്കുക. ഉയര്‍ന്ന ജ്ഞാനം നിലനിര്‍ത്താന്‍ ഗുരു മന്ത്രം വായിക്കുകയും ജപിക്കുകയും വേണം. കായികതാരത്തിന് അംഗീകാരം ലഭിക്കും. രാഷ്ട്രീയക്കാര്‍ക്കും നടന്മാര്ക്കും പൊതുയോഗങ്ങളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. പണമിടപാടുകാരും ബാങ്കുകാരും ഇന്ന് ജാഗ്രത പാലിക്കണം. ഭാഗ്യ നിറം: ടീല്‍ ഭാഗ്യദിനം: തിങ്കള്‍ ഭാഗ്യസംഖ്യ: 7 ദാനം ചെയ്യേണ്ടത്: കോപ്പര്‍, വെങ്കലം എന്നിവ ദാനം ചെയ്യുക.
ജന്മസംഖ്യ 8 (നിങ്ങള്‍ ജനിച്ചത് 8, 17, 26 തീയതികളില്‍ ആണെങ്കില്‍): നിങ്ങളുടെ കഴിവുകള്‍ എല്ലാവരും അംഗീകരിക്കും. അതിനാല്‍ നിങ്ങള്‍ക്ക് ജോലിയില്‍ പുതിയ ഓഫറുകളും ലഭിക്കും. നിങ്ങള്‍ക്ക് കൃത്യസമയത്ത് ജോലി പൂര്‍ത്തിയാക്കാന്‍ കഴിയുന്നതിനാല്‍ ആനുകൂല്യങ്ങള്‍ ലഭിക്കും. നിങ്ങളുടെ എല്ലാ സൗഭാഗ്യങ്ങള്‍ക്കും ദൈവത്തോട് നന്ദി പറയാന്‍ ക്ഷേത്രം സന്ദര്‍ശിക്കണം. കുടുംബാംഗങ്ങളുടെ ബഹുമാനവും വാത്സല്യവും ലഭിക്കും. നിങ്ങളുടെ ജീവിതം തിരക്കേറിയതാണെന്ന് തിരിച്ചറിയും. എന്നാല്‍ അതെല്ലാം താത്ക്കാലികമാണ്. ഡോക്ടര്‍മാര്‍ക്കും ധനകാര്യ പ്രവര്‍ത്തകര്‍ക്കും തങ്ങളുടെ പ്രവര്‍ത്തനത്തിന്റെ അംഗീകാരം ലഭിക്കും. നിങ്ങളുടെ പ്രണയവികാരങ്ങള്‍ സാക്ഷാത്കരിക്കാന്‍ അനുകൂലമായ ദിനം. ഭാഗ്യ നിറം: കടല്‍ നീല ഭാഗ്യദിനം: വെള്ളി ഭാഗ്യസംഖ്യ: 6 ദാനം ചെയ്യേണ്ടത്: ഭിക്ഷക്കാര്‍ക്ക് തണ്ണിമത്തന് നല്‍കുക.
ജന്മസംഖ്യ 9 (നിങ്ങള്‍ ജനിച്ചത് 9, 18, 27 തീയതികളില്‍ ആണെങ്കില്‍): അഭിനയം, മാധ്യമം, ആങ്കറിംഗ് സെയില്‍സ്, മാര്‍ക്കറ്റിംഗ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ നിങ്ങളുടെ വലതു കൈയുടെ കൈത്തണ്ടയില്‍ ചരട് ധരിക്കുക. നിങ്ങള്‍ സ്റ്റോക്ക് മാര്‍ക്കറ്റിലാണ് പ്രവര്‍ത്തിക്കുന്നത് എങ്കില്‍ സ്റ്റോക്ക് മൊത്തത്തില്‍ വാങ്ങുന്നതാണ് ഉചിതം. ചുവപ്പ്, പര്‍പ്പിള്‍ എന്നീ കോമ്പിനേഷനിലുള്ള ചരട് ധരിക്കുന്നത് ഭാഗ്യവും സ്ഥിരതയും വര്‍ദ്ധിപ്പിക്കുന്നു. നിങ്ങളുടെ കണ്ണിന്റെ ആരോഗ്യം ശ്രദ്ധിക്കുക. കൂടാതെ യാത്രകള്‍ ഒഴിവാക്കി ഇന്ന് ഓണ്‍ലൈനായി പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുക. ഭാഗ്യ നിറം: പര്‍പ്പിള്‍ ഭാഗ്യദിനം: ചൊവ്വ ഭാഗ്യസംഖ്യ: 3 ദാനം ചെയ്യേണ്ടത്: സഹായിയ്ക്ക് ചുവപ്പ് നിറത്തിലുള്ള പയർ നല്‍കുക. മാര്‍ച്ച് 12-ന് ജനിച്ച പ്രശസ്ത വ്യക്തികള്‍: വിദ്യുത് ജംവാള്‍ യശ്വന്ത്റാവു ചവ്വാന്‍, ശ്രേയ ഘോഷാല്‍, ഫാല്‍ഗുനി പഥക്, കമാല്‍ ഖാന്, അനീഷ് കപൂര്‍