ജന്മസംഖ്യ 1 (നിങ്ങള്‍ ജനിച്ചത് 1, 10, 19, 28 തീയതികളില്‍ ആണെങ്കില്‍): നിങ്ങൾ ഈ തീയതിയിൽ ജനിച്ചവർ ആണെങ്കിൽ ഈ ദിവസം ഉച്ചയ്ക്ക് ശേഷം എടുക്കുന്ന തീരുമാനങ്ങൾക്ക് മികച്ച ഫലം പ്രതീക്ഷിക്കാം. കൂടാതെ ജോലിസ്ഥലത്ത് ഇന്ന് നിങ്ങൾക്ക് കൂടുതൽ പിന്തുണ ലഭിക്കും. അദ്ധ്യാപനം, ഡോക്ടർ, ലോഹ നിർമ്മാണം, അഭിഭാഷകർ തുടങ്ങിയ മേഖലയുമായി ബന്ധപ്പെട്ടവരെ ഇന്ന് പുതിയ അവസരങ്ങൾ തേടിയെത്താം. അത് നിങ്ങൾ തീർച്ചയായും പ്രയോജനപ്പെടുത്തേണ്ടതുണ്ട്. ലെതർ കൊണ്ടുള്ള വസ്തുക്കൾ ഉപയോഗിക്കുന്നതിലൂടെ നിങ്ങൾക്ക് ഈ ദിവസം മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റാൻ സാധിക്കും. ഭാഗ്യ നിറം : തവിട്ട് നിറം , ഭാഗ്യ ദിനം: ഞായറാഴ്ച, ഭാഗ്യം നമ്പർ: 3 , ദാനം ചെയ്യേണ്ടത്: ദരിദ്രർക്ക് ഗോതമ്പ് ദാനം ചെയ്യുക
ജന്മസംഖ്യ 2 (നിങ്ങള്‍ ജനിച്ചത് 2, 11, 20, 29 തീയതികളില്‍ ആണെങ്കില്‍): ഈ ജന്മ സംഖ്യയിൽ ജനിച്ചവർ ശിവക്ഷേത്രത്തിൽ നാണയവും തേങ്ങയും സമർപ്പിക്കുന്നതിലൂടെ ഈ ദിവസം ഊർജ്ജത്തോടെ ആരംഭിക്കാനും പ്രവർത്തിക്കാനും സഹായിക്കും. അതേസമയം കുടുംബ തർക്കങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. നിങ്ങളുടെ മനസ്സ് പറയുന്നത് അനുസരിച്ചു പ്രവർത്തിക്കുക. ശാഠ്യങ്ങൾ ഒഴിവാക്കി പ്രണയബന്ധത്തിൽ മുന്നോട്ടുപോകുക. വലിയ കമ്പനികളുമായി കൂട്ടായി പ്രവർത്തിക്കാനുള്ള അവസരം വന്നുചേരും. ഭാഗ്യ നിറം: ആകാശ നീല, ഭാഗ്യ ദിനം: തിങ്കളാഴ്ച, ഭാഗ്യം നമ്പർ : 2 ഉം 6 ഉം, ദാനം ചെയ്യേണ്ടത്: പാവപ്പെട്ടവർക്ക് തൈര് ചോറ് ദാനം ചെയ്യുക.
ജന്മസംഖ്യ 3 (നിങ്ങള്‍ ജനിച്ചത് 3, 12, 21, 30 തീയതികളില്‍ ആണെങ്കിൽ): രാഷ്ട്രീയക്കാർക്ക് ഈ ദിവസം വളരെ അനുകൂല സമയമാണ്. രാഷ്ട്രീയത്തിൽ ശോഭിക്കുന്നതിനുള്ള വഴികളെക്കുറിച്ച് ഇന്ന് കാര്യമായി ചിന്തിക്കണം. ഈ ദിവസം മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റാനും ഒരു സംഘത്തെ നയിക്കാനുള്ള ഊർജ്ജവും നിങ്ങളിലുണ്ട്. കൂടാതെ ഭാഗ്യവും നിങ്ങളോട് കൂടെയാണ്. അതേസമയം സുഹൃത്തുക്കളുമായി സാമ്പത്തിക കാര്യങ്ങൾ പങ്കുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. സംഗീതജ്ഞർ, ഡിസൈനർമാർ, വിദ്യാർത്ഥികൾ, വാർത്താ അവതാരകർ, രാഷ്ട്രീയക്കാർ, അഭിനേതാക്കൾ, കലാകാരന്മാർ, വീട്ടമ്മമാർ, ഹോട്ടലുടമകൾ, എഴുത്തുകാർ എന്നീ മേഖലയുമായി ബന്ധപ്പെട്ടവർക്ക് ഭാവി വളർച്ചയ്ക്ക് സഹായകമാകുന്ന പ്രത്യേക അവസരങ്ങൾ ഈ ദിവസം ലഭിക്കും. ഭാഗ്യം നിറം: ഓറഞ്ച് , ഭാഗ്യ ദിനം: വ്യാഴാഴ്ച, ഭാഗ്യ നമ്പർ: 3 ഉം 1 ഉം, ദാനം ചെയ്യേണ്ടത്: പാവപ്പെട്ടവർക്ക് മട്ട അരി ദാനം ചെയ്യുക
ജന്മസംഖ്യ 4 (നിങ്ങള്‍ ജനിച്ചത് 4, 13, 22, 31 തീയതികളില്‍ ആണെങ്കില്‍): നിങ്ങളുടെ പഴയ ജോലികൾ പൂർത്തിയാക്കാനുള്ള ദിവസമാണ് ഇന്ന്. കൂടാതെ നിലവിലെ പദ്ധതികളും ഇതിനോടൊപ്പം പരിഗണിക്കേണ്ടതുണ്ട്. ഈ ദിവസം നിങ്ങൾ ധാന്യങ്ങൾ ദാനം ചെയ്യുന്നതിലൂടെ നിങ്ങളുടെ വരുമാനത്തിൽ വർദ്ധനവ് പ്രതീക്ഷിക്കാം. നിർമ്മാണം, യന്ത്രങ്ങൾ, ലോഹങ്ങൾ, സോഫ്റ്റ്വെയർ, ബ്രോക്കർമാർ തുടങ്ങിയ ബിസിനസുമായി ബന്ധപ്പെട്ടവർ ഈ ദിവസം കരാറുകളിൽ ഒപ്പ് വയ്ക്കുന്നത് ഒഴിവാക്കുക. കായിക താരങ്ങളുടെ മാതാപിതാക്കൾ ഈ ദിവസം അഭിമാനം കൊള്ളും. ഭാഗ്യ നിറം : നീല ,ഭാഗ്യ ദിനം: ചൊവ്വാഴ്ച, ഭാഗ്യ നമ്പർ: 9, ദാനം ചെയ്യേണ്ടത്: പാവപ്പെട്ടവർക്ക് ഉപ്പുള്ള ഭക്ഷണം ദാനം ചെയ്യുക
ജന്മസംഖ്യ 5 (നിങ്ങള്‍ ജനിച്ചത് 5, 14, 23 തീയതികളില്‍ ആണെങ്കില്‍): ഈ തീയതിയിൽ ജനിച്ചവരിൽ ബിസിനസ് മേഖലയുമായി ബന്ധപ്പെട്ടവർക്ക് ഈ ദിവസം വളരെ നിർണായകം ആയിരിക്കും. ദിവസത്തിന്റെ പകുതിക്ക് മുൻപ് ചെയ്യുന്ന ജോലികളിൽ നിങ്ങൾ വിജയം കണ്ടെത്തും. എന്നാൽ അതിനു ശേഷം ലക്ഷ്യം കൈവരിക്കാൻ സാധിക്കാത്ത സാഹചര്യമുണ്ടായേക്കാം. കായിക താരങ്ങൾ, അവതാരകർ,വിദ്യാർത്ഥികൾ, യാത്രക്കാർ തുടങ്ങിയവർക്ക് മികച്ച ഫലങ്ങൾ ലഭിക്കും.കൂ ടാതെ യോഗങ്ങളിൽ പങ്കെടുക്കുന്നവർ പച്ച വസ്ത്രം ധരിക്കുന്നത് നിങ്ങളുടെ ഭാഗ്യം വർദ്ധിപ്പിക്കും. അതേസമയം പ്രണയബന്ധങ്ങൾക്ക് ഇന്ന് അനുകൂല ദിവസമാണ്. ഭാഗ്യ നിറം :കടൽ പച്ച,,ഭാഗ്യ ദിനം: ബുധനാഴ്ച, ഭാഗ്യ നമ്പർ: 5, ദാനം ചെയ്യേണ്ടത്: പക്ഷികൾക്ക് വെള്ളം കൊടുക്കുക.
ജന്മസംഖ്യ 6 (നിങ്ങള്‍ ജനിച്ചത് 6, 15, 24 തീയതികളില്‍ ആണെങ്കില്‍): ഈ ദിവസം ദമ്പതിമാർ ശരിയായ രീതിയിൽ ആശയവിനിമയം നടത്താൻ ബുദ്ധിമുട്ടും. ഇത് നിങ്ങളുടെ ബന്ധത്തെ പ്രതികൂലമായി ബാധിക്കാനും സാധ്യതയുണ്ട്. നിങ്ങളിലുള്ള സത്യസന്ധത ചുറ്റുമുള്ളവർ ദുരുപയോഗം ചെയ്യാനും സാധ്യത കൂടുതലാണ്. ഇന്ന് നിങ്ങൾ ചെയ്യുന്ന കാര്യങ്ങളിൽ എല്ലാം സജീവമായി പ്രവർത്തിക്കുകയും ജോലികളെല്ലാം കൃത്യമായി പൂർത്തീകരിക്കുകയും ചെയ്യും. അതേ സമയം നിങ്ങൾ വഞ്ചിക്കപ്പെടാൻ ഉള്ള സാധ്യതയുണ്ട്. ഹോട്ടലുടമകൾ, ജ്വല്ലേഴ്സ്, അഭിനേതാക്കൾ, ഡോക്ടർമാർ എന്നിവർക്ക് ഈ ദിവസം വളരെ ഭാഗ്യം നിറഞ്ഞതാണ്. എന്നാൽ ഈ ദിവസം നിങ്ങൾ മാതാപിതാക്കളുടെ മാർഗ്ഗനിർദ്ദേശം സ്വീകരിക്കേണ്ടതുണ്ട്. ഭാഗ്യ നിറം : നീല, ,ഭാഗ്യ ദിനം: വെള്ളിയാഴ്ച, ഭാഗ്യ നമ്പർ: 6 , ദാനം ചെയ്യേണ്ടത്: വിഷ്ണു ഭഗവാനും ലക്ഷ്മിദേവിക്കും ക്ഷേത്രത്തിൽ നാണയം സമർപ്പിക്കുക.
ജന്മസംഖ്യ 7 (നിങ്ങള്‍ ജനിച്ചത് 7, 16, 25 തീയതികളില്‍ ആണെങ്കില്‍): ഇന്ന് നിങ്ങൾക്ക് ഒരുപോലെ മികച്ച ലാഭത്തിനും വലിയ നഷ്ടത്തിനും ഉള്ള സാധ്യത നിലനിൽക്കുന്നുണ്ട്. മുതിർന്നവരുടെയും ഗുരുവിന്റെയും അനുഗ്രഹം സ്വീകരിക്കുന്നതിലൂടെ മികച്ച ലാഭം നേടാനുള്ള അവസരം വന്നുചേരും. സ്വന്തം അറിവ് ഈ ദിവസം നിങ്ങൾ ഉപയോഗിക്കും. അതേസമയം നിങ്ങളുടെ ജീവനക്കാരെ അമിതമായി വിശ്വസിക്കരുത്. കോടതി, സ്റ്റേഷനറി തിയേറ്റർ, ടെക്നോളജി, സർക്കാർ ടെൻഡറുകൾ, റിയൽ എസ്റ്റേറ്റ്, സ്കൂളുകൾ, ഇന്റീരിയറുകൾ, ധാന്യങ്ങൾ എന്നീ മേഖലയുമായി പ്രവർത്തിക്കുന്നവർക്ക് ഈ ദിവസം വളരെ മികച്ചതാണ്. നിങ്ങളുടെ പങ്കാളിത്തം വർദ്ധിക്കുന്നതിനാൽ ബിസിനസ് ബന്ധങ്ങൾ മികച്ച രീതിയിൽ മുന്നോട്ടു പോകും. ഭാഗ്യ നിറം: മഞ്ഞ, പച്ച ,ഭാഗ്യദിനം : തിങ്കളാഴ്ച, ഭാഗ്യ നമ്പർ: 7 , ദാനം ചെയ്യേണ്ടത്: ദരിദ്രർക്ക് സൂര്യകാന്തി എണ്ണ ദാനം ചെയ്യുക
ജന്മസംഖ്യ 8 (നിങ്ങള്‍ ജനിച്ചത് 8, 17, 26 തീയതികളില്‍ ആണെങ്കില്‍): ഈ ദിവസം നിങ്ങൾ ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധ നൽകണം. കൂടാതെ മികച്ച അവസരങ്ങൾ നിങ്ങളെ തേടിയെത്തുകയാണെങ്കിൽ അത് ഉപയോഗപ്പെടുത്തുക. ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നതിനും ഇന്ന് മികച്ച ദിവസമാണ്. ഉച്ചയ്ക്കു ശേഷമുള്ള ബിസിനസ് ഇടപാടുകൾ ഈ ദിവസം വിജയിക്കും. കുടുംബ ചടങ്ങുകൾ, അവതരണങ്ങൾ, സർക്കാർ കരാറുകൾ, അഭിമുഖങ്ങൾ എന്നിവ നിങ്ങളെ തേടിയെത്തിയാൽ അതിൽ പങ്കെടുക്കുക. ഐശ്വര്യം കൈവരാനും ശിവ ഭഗവാന്റെ അനുഗ്രഹം ലഭിക്കാനും കേതു പൂജകൾ അനുഷ്ഠിക്കുക. ഭാഗ്യ നിറം : കടൽ നീല,ഭാഗ്യ ദിനം: വെള്ളിയാഴ്ച, ഭാഗ്യ നമ്പർ: 6, ദാനം ചെയ്യേണ്ടത്: ഭിക്ഷാടകന് കുട ദാനം ചെയ്യുക.
ജന്മസംഖ്യ 9 (നിങ്ങള്‍ ജനിച്ചത് 9, 18, 27 തീയതികളില്‍ ആണെങ്കില്‍): ഈ ദിവസം നിങ്ങളുടെ വരുമാനത്തിൽ വർദ്ധനവ് ഉണ്ടാകാനുള്ള സാധ്യതയുണ്ട്. എന്നാൽ ചില അപകട സാധ്യതകളും നിലനിൽക്കുന്നതിനാൽ ജാഗ്രതയോടെ പ്രവർത്തിക്കുക. അധികാരം, പണം, അംഗീകാരം, ആഡംബരം, ജനപ്രീതി തുടങ്ങിയവ നിങ്ങളെ തേടിയെത്തും. അഭിനയം, മാധ്യമം, ആങ്കറിംഗ്, സ്പോർട്സ്, കൺസ്ട്രക്ഷൻ, മെഡിക്കൽ, രാഷ്ട്രീയം, ഗ്ലാമർ വ്യവസായം തുടങ്ങിയ മേഖലയുമായി ബന്ധപ്പെട്ടവർ വലിയ വിജയം കരസ്ഥമാക്കും. കൂടാതെ വലിയ നേട്ടങ്ങളും നിങ്ങളെ തേടിയെത്തും. ഈ ദിവസം മാതളനാരങ്ങ കഴിക്കുന്നത് മനശാന്തി വർദ്ധിപ്പിക്കും. ഭാഗ്യ നിറം: ചുവപ്പ്, ഭാഗ്യ ദിനം: ചൊവ്വ , ഭാഗ്യ നമ്പർ: 9 ഉം 6 ഉം , ദാനം ചെയ്യേണ്ടത്: ചുവന്ന നിറമുള്ള ധാന്യങ്ങൾ പാവപ്പെട്ടവർക്ക് ദാനം ചെയ്യുക മാർച്ച് 25 ന് ജനിച്ച പ്രശസ്ത വ്യക്തികള്‍: സുധാവരം സുധാകർ റെഡ്ഡി, നൈല ഉഷ, ആശിഷ് കപൂർ, പൂജ സാൽവി