ജന്മസംഖ്യ 1 (നിങ്ങള്‍ ജനിച്ചത് 1, 10, 19, 28 തീയതികളില്‍ ആണെങ്കില്‍): മത്സരത്തിൽ പങ്കെടുക്കുന്നതിനു മുൻപ് അധ്യാപകന്റെയോ പരിശീലകന്റെയോ ഉപദേശം സ്വീകരിക്കുകയും അവരെ വിശ്വസിക്കുകയും വേണം. വസ്തുവകകൾ വാങ്ങുന്നതിലും വിൽക്കുന്നതിലും നിരവധി ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരും. ഗെയിമുകളിലും കായിക മൽസരങ്ങളിലും വിജയിക്കാൻ സാധ്യതയുണ്ട്. സാങ്കേതികവിദ്യ, വിപണനം, ധാന്യങ്ങൾ, നിർമാണം, കൃഷി, പുസ്തകങ്ങൾ, മരുന്നുകൾ, ധനകാര്യം എന്നീ മേഖലകളിൽ നേട്ടമുണ്ടാകുമെങ്കിലും സൗന്ദര്യവർദ്ധക വസ്തുക്കൾ, ഫർണിച്ചറുകൾ, വസ്ത്രങ്ങൾ, ആക്സസറികൾ, അലങ്കാരങ്ങൾ എന്നിവയുടെ വ്യവസായങ്ങൾ മന്ദഗതിയിലുള്ള വളർച്ചയേ കൈവരിക്കൂ. കുട്ടികൾ അധ്യാപകരിൽ നിന്നോ പരിശീലകരിൽ നിന്നോ അഭിനന്ദനം നേടും. ഇന്ന് നിങ്ങളുടെ ഗുരുവിനെ ആരാധിക്കുകയും രാവിലെ അവന്റെ നാമം ജപിക്കുകയും വേണം. ഇന്ന് മഞ്ഞ നിറത്തിലുള്ള ഭക്ഷണം കഴിക്കാൻ ശ്രമിക്കുക ഭാഗ്യനിറം: ബെയ്ജ്, ഭാഗ്യദിവസം: വ്യാഴം, ഭാഗ്യനമ്പര്‍: 6, ദാനം ചെയ്യേണ്ടത്: സ്കൂളുകളിലോ ആശ്രമത്തിലോ പുസ്തകങ്ങളും സ്റ്റേഷനറി സാധനങ്ങളും ദാനം ചെയ്യുക
ജന്മസംഖ്യ 2 (നിങ്ങള്‍ ജനിച്ചത് 2, 11, 20, 29 തീയതികളില്‍ ആണെങ്കില്‍): അറിവ് പ്രകടിപ്പിക്കാൻ അനുയോജ്യമായ ദിവസം. ഇന്ന് മത്സരങ്ങളിൽ പങ്കെടുക്കണം. നിയമപരമായ തടസങ്ങൾ നീങ്ങും. നിങ്ങളുടെ ബഹുമാനത്തെ വ്രണപ്പെടുത്തുന്ന ഒരാളെ നിങ്ങൾ കണ്ടുമുട്ടും, അതിനാൽ ശ്രദ്ധിക്കുക. സ്ത്രീകൾ മുതിർന്ന അംഗങ്ങളുമായി സഹകരിക്കണം. സർക്കാർ കരാറുകളുമായി ബന്ധപ്പെട്ട് നിങ്ങളുടെ മുൻകാല ബന്ധങ്ങൾ ഉപയോഗിക്കാനുള്ള ദിവസമാണിത്. ശാസ്ത്രജ്ഞർ, എഴുത്തുകാർ, ഫോട്ടോഗ്രാഫർമാർ, ഡോക്ടർമാർ, കയറ്റുമതി ഇറക്കുമതി രംഗങ്ങളിൽ പ്രവർത്തിക്കുന്നവർ, ബിസിനസുകാർ, രാഷ്ട്രീയക്കാർ എന്നിവർ ഉയരങ്ങൾ കീഴടക്കും. ഭാഗ്യനിറം: ആകാശനീല, ഭാഗ്യദിവസം: തിങ്കൾ, ഭാഗ്യനമ്പര്‍: 6, ദാനം ചെയ്യേണ്ടത്: അമ്പലത്തിൽ പാലോ എണ്ണയോ ദാനം ചെയ്യുക
ജന്മസംഖ്യ 3 (നിങ്ങള്‍ ജനിച്ചത് 3, 12, 21, 30 തീയതികളില്‍ ആണെങ്കില്‍): കഴിയുന്നത്ര സാമൂഹ്യ ബന്ധങ്ങൾ സ്ഥാപിക്കുക. പുതിയ ജോലി ലഭിക്കാൻ സാധ്യതയുണ്ട്. നിങ്ങളുടെ അറിവും സംസാരവും ആളുകളിൽ മതിപ്പുളവാക്കും. പണവുമായി ബന്ധപ്പെട്ട് ഇന്ന് എടുക്കുന്ന എല്ലാ തീരുമാനങ്ങളും ശ്രദ്ധയോടെ ആയിരിക്കണം. പ്രണയിക്കുന്നവർ തങ്ങളുടെ വികാരങ്ങൾ തുറന്ന മനസേടെ കൈമാറണം. സർക്കാർ ഉദ്യോഗസ്ഥർക്ക് ഭാഗ്യദിവസമാണ് ഇത്. ഈ ദിവസം ആരംഭിക്കുമ്പോൾ നിങ്ങളുടെ ഗുരുവിന്റെ നാമം ജപിക്കാനും നെറ്റിയിൽ ചന്ദനം ധരിക്കാനും മറക്കരുത്. ഭാഗ്യനിറം: ഓറഞ്ച്, ഭാഗ്യദിവസം: വ്യാഴം, ഭാഗ്യനമ്പര്‍: 3,1, ദാനം ചെയ്യേണ്ടത്: വീട്ടുജോലിക്കാരിക്ക് ചുവന്ന നൂൽ ദാനം ചെയ്യുക
ജന്മസംഖ്യ 4 (നിങ്ങള്‍ ജനിച്ചത് 4, 13, 22, 31 തീയതികളില്‍ ആണെങ്കില്‍): അപ്പോയിന്റ്മെന്റുകൾക്കായി നന്നായി തയ്യാറാകുക. ഭാവിക്ക് വേണ്ടി ഇന്നേ അദ്ധ്വാനിക്കുക. രാഷ്ട്രീയ, വിനോദ, വ്യവസായ മേഖലയിലുള്ളവർക്ക് യാത്രയ്ക്ക് അനുകൂലമല്ലാത്ത ദിവസമാണിത്. നിർമാണം, സ്റ്റോക്ക് മാർക്കറ്റ്, എന്നീ രംഗങ്ങളിലെ വളർച്ച മന്ദഗതിയിലാകും. മീഡിയ, പ്രിന്റിംഗ്, മെഡിക്കൽ, കാർഷിക മേഖലകളിൽ നല്ല മാറ്റങ്ങൾ ഉണ്ടാകും. വിദ്യാർത്ഥികൾ കടലാസിൽ ലക്ഷ്യങ്ങൾ എഴുതി തയ്യാറാക്കി അതിനായി പ്രവർത്തിക്കണം. മാർക്കറ്റിംഗ് രംഗത്തുള്ള ആളുകൾ അവരുടെ മാസാവസാന ലക്ഷ്യങ്ങളിൽ എത്താൻ സാധ്യതയുണ്ട്. ഇന്ന് മാംസാഹാരം കഴിക്കുന്നത് ഒഴിവാക്കുക. ഭാഗ്യനിറം: നീല, ഭാഗ്യദിവസം: ശനി, ഭാഗ്യനമ്പര്‍: 9, ദാനം ചെയ്യേണ്ടത്: യാചകന് ഗോതമ്പ് ദാനം ചെയ്യുക
ജന്മസംഖ്യ 5 (നിങ്ങള്‍ ജനിച്ചത് 5, 14, 23 തീയതികളില്‍ ആണെങ്കില്‍: സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും സഹായം ചെയ്യാനും വാഗ്ദാനം നിറവേറ്റാനും പറ്റിയ ദിവസം. മുൻപു ചെയ്ത പ്രവൃത്തികൾക്കുള്ള അംഗീകാരം ലഭിക്കും. ഒരു ഓഡിഷനിലോ ഒത്തുചേരലിലോ പങ്കെടുക്കുന്നതിന് സാധ്യതയുണ്ട്. ബാങ്കർമാർക്കും പ്രതിരോധ ഉദ്യോഗസ്ഥർക്കും ഭാഗ്യം നിറഞ്ഞ ദിവസം. വിൽപന രംഗത്തും കായിക രംഗത്തുമുള്ളവർക്ക് നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും. വിദ്യാർത്ഥികൾ അക്കാദമിക് നേട്ടങ്ങൾ കൈവരിക്കും. ഭാഗ്യനിറം: കടൽപ്പച്ച, ഭാഗ്യദിവസം: ബുധൻ, ഭാഗ്യനമ്പര്‍: 5, ദാനം ചെയ്യേണ്ടത്: പച്ചക്കറികൾ ദാനം ചെയ്യുക
ജന്മസംഖ്യ 6 (നിങ്ങള്‍ ജനിച്ചത് 6, 15, 24 തീയതികളില്‍ ആണെങ്കില്‍): നിലവിലെ അവസ്ഥകളെക്കുറിച്ച് അമിതമായി ചിന്തിക്കരുത്. സമീപഭാവിയിൽ പ്രതിഫലങ്ങളും അംഗീകാരങ്ങളും ലഭിക്കും. വീട്ടിലെ ഉത്തരവാദിത്തങ്ങൾ മറ്റ് അംഗങ്ങളുമായി പങ്കിടണം. വീട്ടമ്മമാർ, സർക്കാർ ഉദ്യോഗസ്ഥർ, പ്രതിരോധ ഉദ്യോഗസ്ഥർ, പൈലറ്റുമാർ, ജ്വല്ലറി ഉടമകൾ, അഭിനേതാക്കൾ, റേഡിയോ ജോക്കികൾ, ഡോക്ടർമാർ എന്നിവർക്ക് ഇത് നേട്ടങ്ങൾ നിറഞ്ഞ ദിവസമായിരിക്കും. പൊതു ചടങ്ങുകൾ നടത്താൻ അനുകൂലമായ സമയം. ഭാഗ്യനിറം: നീല, കടൽ പച്ച, ഭാഗ്യദിവസം: വെള്ളി, ഭാഗ്യനമ്പര്‍: 6, ദാനം ചെയ്യേണ്ടത്: ആശ്രമത്തിൽ അരിപ്പൊടി ദാനം ചെയ്യുക
ജന്മസംഖ്യ 7 (നിങ്ങള്‍ ജനിച്ചത് 7, 16, 25 തീയതികളില്‍ ആണെങ്കില്‍): ഇന്നെടുക്കുന്ന എല്ലാ തീരുമാനങ്ങളും ശരിയാണെന്ന് കാലം തെളിയിക്കും. നഷ്ടങ്ങളുടെ കാരണങ്ങൾ കണ്ടെത്തണം. ജോലിസ്ഥലത്ത് മേലധികാരികളുമായോ മുതിർന്നവരുമായോ ഉള്ള ചർച്ച ഒഴിവാക്കുക. ദമ്പതികൾ തമ്മിലുള്ള ബന്ധം വളരുകയും മുതിർന്നവരുടെ അനുഗ്രഹം ലഭിക്കുകയും ചെയ്യും. മധ്യസ്ഥരെ വിശ്വസിക്കേണ്ടതില്ല. ആത്മീയ വിദ്യാലയങ്ങൾ, കൃഷി, ധാന്യങ്ങൾ എന്നിവയുടെ ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർക്ക് ഇത് ഒരു മികച്ച ദിവസമാണ്. ഭാഗ്യനിറം: നീല, ഓറഞ്ച്, ഭാഗ്യദിവസം: തിങ്കൾ, ഭാഗ്യനമ്പര്‍: 7, ദാനം ചെയ്യേണ്ടത്: വീട്ടുജോലിക്കാരിക്ക് ലോഹപ്പാത്രം ദാനം ചെയ്യുക
ജന്മസംഖ്യ 8 (നിങ്ങള്‍ ജനിച്ചത് 8, 17, 26 തീയതികളില്‍ ആണെങ്കില്‍): ജോലിയിൽ സ്ഥാനക്കയറ്റം ഉണ്ടാകാം. നിങ്ങളുടെ ഓഫീസിലെ മുതിർന്ന ഒരു ഉദ്യോഗസ്ഥന്റെ ഉപദേശം സ്വീകരിക്കണം. ഉച്ചക്കു ശേഷം ബിസിനസ് ഇടപാടുകൾ വിജയിക്കും എഗ്രീമെന്റുകളോ അഭിമുഖങ്ങളോ ഇന്ന് വിജയിക്കും. ഇന്ന് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നത് ഐശ്വര്യം കൊണ്ടുവരും. ഇന്ന് ആത്മീയ കാര്യങ്ങളിലും സ്നേഹബന്ധങ്ങൾക്കായും സമയം ചെലവഴിക്കുക. ഭാഗ്യനിറം: നീല, ബ്രൗൺ, ഭാഗ്യദിവസം: വെള്ളി, ഭാഗ്യനമ്പര്‍: 6, ദാനം ചെയ്യേണ്ടത്: കന്നുകാലികൾക്ക് ഭക്ഷണം ദാനം ചെയ്യുക
ജന്മസംഖ്യ 9 (നിങ്ങള്‍ ജനിച്ചത് 9, 18, 27 തീയതികളില്‍ ആണെങ്കില്‍): ക്രിയേറ്റീവ് ആർട്ട്, അധ്യാപനം, നിയമം, കൗൺസിലിംഗ്, ഫിനാൻസ് വ്യവസായം എന്നീ രംഗങ്ങളിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് വളർച്ച ഉണ്ടാകും. പ്രോപ്പർട്ടി ഡീലർമാർക്കും കലാകാരന്മാർക്കും പ്രതീക്ഷകൾ നിറഞ്ഞ ദിവസം. ഈ ദിവസം ദിവസം ആരംഭിക്കുമ്പോൾ ചുവന്ന വസ്ത്രം ധരിക്കണം. നിങ്ങളുടെ വിവാഹ പദ്ധതി കുടുംബവുമായി പങ്കിടാൻ പറ്റിയ ദിവസമാണിത്. അവരുടെ പിന്തുണ ഭാവിയിലേക്കുള്ള കാര്യങ്ങൾ എളുപ്പമാക്കും. ദേഷ്യം നിയന്ത്രിക്കുക. ഭാഗ്യനിറം: ഓറഞ്ച്, ഭാഗ്യദിവസം: ചൊവ്വ, ഭാഗ്യനമ്പര്‍: 9, 6, ദാനം ചെയ്യേണ്ടത്: പാവപ്പെട്ടവർക്ക് തണ്ണിമത്തൻ ദാനം ചെയ്യുക