ഈ തീയതികളില്‍ ജനിച്ചവരുടെ സംഖ്യാജ്യോതിഷ പ്രകാരമുള്ള ഇന്നത്തെ ദിവസഫലം.ജന്മസംഖ്യ 1 (നിങ്ങള്‍ ജനിച്ചത് 1, 10, 19, 28 തീയതികളില്‍ ആണെങ്കില്‍):ആരുടെയെങ്കിലും സമ്മാനങ്ങള്‍ സ്വീകരിക്കാനായി കണ്ണുകളും കരങ്ങളും തുറന്ന് തയ്യാറായിക്കൊള്ളൂ. നിങ്ങളുടെ ഒരു പഴയ സുഹൃത്തിനെ കണ്ടുമുട്ടും. നിയമപരമോ, ഔദ്യോഗികമോ ആയ കാര്യങ്ങളില്‍ അയാളുടെ സഹായം ലഭിക്കും. അഭിനേതാക്കളെ തേടിയും ഒരു ഓഫര്‍ എത്തും. അത് സ്വീകരിക്കണം. ആളുകളുടെ ശ്രദ്ധ ആകര്‍ഷിക്കുന്ന ലെതര്‍ ഉത്പന്നങ്ങള്‍ ഒഴിവാക്കണം. ഭാ?ഗ്യ നിറം: റ്റീല്‍ , ഭാ?ഗ്യദിനം: ഞായറാഴ്ച, ഭാഗ്യ നമ്പറുകള്‍: 1, 7 . ദാനം ചെയ്യേണ്ടത്: ആശ്രമങ്ങളില്‍ അരി സംഭാവന ചെയ്യുക.
ജന്മസംഖ്യ 2 (നിങ്ങള്‍ ജനിച്ചത് 2, 11, 20, 29 തീയതികളില്‍ ആണെങ്കില്‍):നിങ്ങളുടെ സ്വപ്നങ്ങളെ യാഥാര്‍ഥ്യമാക്കുന്നതിനുള്ള ഒരു കാല്പനിക ദിവസമാണിന്ന്. വ്യവസായ സംബന്ധമായ കാര്യങ്ങള്‍ സുതാര്യമായി നടക്കും. വലിയ കമ്പനികളുമായി പങ്കാളിത്തം ആകാം. കുട്ടികളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തിടുക്കപ്പെട്ട് തീരുമാനങ്ങള്‍ എടുക്കാതിരിക്കുക. രാഷ്ട്രീയ പ്രവര്‍ത്തകര്‍ രേഖകളില്‍ ഒപ്പു വെയ്ക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. ഭാഗ്യ നിറം: ആകാശനീല, ഭാഗ്യദിനം: തിങ്കളാഴ്ച, ഭാഗ്യ നമ്പറുകള്‍: 2, 6, ദാനം ചെയ്യേണ്ടത്: പാവപ്പെട്ടവര്‍ക്ക് വെള്ള അരി ദാനം ചെയ്യുക
ജന്മസംഖ്യ 3 (നിങ്ങള്‍ ജനിച്ചത് 3, 12, 21, 30 തീയതികളില്‍ ആണെങ്കില്‍):ജോലിസ്ഥലത്ത് പുതിയ തുടക്കങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു. പുതിയ ബന്ധങ്ങളും നിങ്ങള്‍ക്കായി കാത്തിരിക്കുന്നു. ഭാ?ഗ്യം നിങ്ങളെ തുണക്കും. സുഹൃത്തുക്കളോടൊപ്പം ആയിരിക്കുമ്പോള്‍ ലഭിക്കുന്ന സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യാതിരിക്കാന്‍ ശ്രമിക്കുക. ഡിസൈനര്‍മാര്‍, രാഷ്ട്രീയപ്രവര്‍ത്തകര്‍, അഭിനേതാക്കള്‍, വീട്ടമ്മമാര്‍, ഹോട്ടല്‍ ജീവനക്കാര്‍, എഴുത്തുകാര്‍ എന്നിവരുടെ കരിയറില്‍ പുതിയ മാറ്റങ്ങള്‍ ഉണ്ടാകും.ഭാ ഗ്യ നിറം: ചുവപ്പ്, ഭാഗ്യദിനം: വ്യാഴാഴ്ച, ഭാഗ്യ നമ്പറുകള്‍: 3, 1, ദാനം ചെയ്യേണ്ടത്: ആവശ്യമുള്ളവര്‍ക്ക് പച്ചമഞ്ഞള്‍ ദാനം ചെയ്യുക.
ജന്മസംഖ്യ 4 (നിങ്ങള്‍ ജനിച്ചത് 4, 13, 22, 31 തീയതികളില്‍ ആണെങ്കില്‍):നിലവിലുള്ള പദ്ധതികള്‍ കുറക്കണം. കീഴ്ജീവനക്കാരാല് നിങ്ങള്‍ ചതിക്കപ്പെടാം. നിര്‍മാണം, മെഷീന് ജോലികള്‍, മെറ്റല്‍ ജോലികള്‍, സോഫ്റ്റ്വെയര് ജോലികള്‍, എന്നിവ ചെയ്യുന്നവരും ബ്രോക്കര്‍മാരും ഈ ദിവസം പുതിയ കരാറുകള്‍ ഒപ്പു വെയ്ക്കരുത്. കാമുകീ കാമുകന്മാര് തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടും. ഭാഗ്യ നിറം: നീല, ഭാഗ്യദിനം: ചൊവ്വാഴ്ച, ഭാഗ്യ നമ്പര്‍:9
ജന്മസംഖ്യ 5 (നിങ്ങള്‍ ജനിച്ചത് 5, 14, 23 തീയതികളില്‍ ആണെങ്കില്‍):നിങ്ങളുടെ പ്രവര്‍ത്തികള്‍ അംഗീകരിക്കപ്പെടുന്ന ദിവസമാണിത്. ഓഹരി നിക്ഷേപത്തിലൂടെ സാമ്പത്തിക ഉന്നമനം ഉണ്ടാകും. കായികരംഗത്തുള്ളവര്‍ക്കും യാത്രികര്‍ക്കും മികച്ച പ്രതിഫലം ലഭിക്കും. മീറ്റിങ്ങുകളില്‍ നല്ല ഫലം ലഭിക്കാന്‍ പച്ച നിറമുള്ള വസ്ത്രം ധരിക്കുക. പ്രണയമുള്ളവര്‍ പ്രപ്പോസ് ചെയ്യാന്‍ മടിക്കേണ്ട. ഭാഗ്യ നിറം: കടല്‍ പച്ച, ഭാഗ്യദിനം: ബുധനാഴ്ച, ഭാഗ്യ നമ്പര്‍: 5
ജന്മസംഖ്യ 6 (നിങ്ങള്‍ ജനിച്ചത് 6, 15, 24 തീയതികളില്‍ ആണെങ്കില്‍):പ്രണയവും വാഗ്ദാനങ്ങളുമായിരിക്കും ഈ ദിവസം നിങ്ങളുടെ മനസ് നിറയെ. നിങ്ങള്‍ക്കല്ലാതെ മറ്റാര്‍ക്കും നിങ്ങളിലേക്ക് സമാധാനം കൊണ്ടുവരാനാകില്ല. എല്ലാവരെയും സന്തോഷിപ്പിക്കാന്‍ കഴിയാത്തതിനാല്‍ ഒരുപാട് ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാതിരിക്കുക. ഡോക്ടര്‍മാരും അഭിനേതാക്കളും ഈ ദിവസം അവരുടെ കഴിവ് പ്രകടിപ്പിക്കണം. മക്കളുടെ ഭാവികാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ പിതാക്കന്മാര് അവരെ നയിക്കണം. ഭാഗ്യ നിറം: നീല, ഭാഗ്യദിനം: വെള്ളിയാഴ്ച, ഭാഗ്യ നമ്പര്‍: 6, ദാനം ചെയ്യേണ്ടത്: വെള്ളിനാണയങ്ങള്‍ ദാനം ചെയ്യുക.
ജന്മസംഖ്യ 7 (നിങ്ങള്‍ ജനിച്ചത് 7, 16, 25 തീയതികളില്‍ ആണെങ്കില്‍):ഈ ദിവസം യാതൊരു ലക്ഷ്യവും ഇല്ലാത്തതായി തോന്നും. ജോലിസ്ഥലത്ത് മേലധികാരിയുമായി ചര്‍ച്ചകളില്‍ ഏര്‍പ്പെടാതിരിക്കുക. ആശയക്കുഴപ്പങ്ങള്‍ ബന്ധങ്ങളെ ബാധിക്കും. ഓഡിറ്റ് ആവശ്യം ഉള്ളതിനാല്‍ രേഖകള്‍ ഈ ദിവസം പരിശോധിക്കരുത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും റിയല്‍ എസ്റ്റേറ്റ് ബിസിനസുകാര്‍ക്കും സ്കൂള്‍ ജീവനക്കാര്‍ക്കും, ഇന്റീരിയര്‍ ജോലി ചെയ്യുന്നവര്‍ക്കും നല്ല ദിവസം ആയിരിക്കും. തര്‍ക്കങ്ങള്‍ ഉണ്ടാകാതിടത്തോളം ബിസിനസ് ബന്ധങ്ങള്‍ ആരോഗ്യപരവപം ആയിരിക്കും. ഭാഗ്യ നിറം: ഓറഞ്ച്, ഭാ?ഗ്യദിനം: തിങ്കളാഴ്ച, ഭാഗ്യ നമ്പര്‍: 7, ദാനം ചെയ്യേണ്ടത്: മഞ്ഞ നിറമുള്ള വസ്ത്രം ദാനം ചെയ്യുക.
ജന്മസംഖ്യ 8 (നിങ്ങള്‍ ജനിച്ചത് 8, 17, 26 തീയതികളില്‍ ആണെങ്കില്‍):നിങ്ങളുടെ വികാരങ്ങളെ പ്രകടിപ്പിക്കാനുള്ള സമയമാണിത്. വ്യാവസായിക ഇടപാടുകള്‍ക്ക് താമസം ഉണ്ടാകുമെങ്കിലും ഉച്ചക്ക് ശേഷം മെച്ചപ്പെടും. കരാറുകളും ഇന്റര്‍വ്യൂകളും നടത്താം. ചെടികളുമൊത്ത് സമയം ചെലവഴിക്കാം. ഈ ദിവസം യാത്ര ഒഴിവാക്കുക. കാമുകീ കാമുകന്മാര് തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാകും. ഭാഗ്യ നിറം: ആകാശനീല, ഭാഗ്യദിനം: വെള്ളിയാഴ്ച, ഭാഗ്യ നമ്പര്‍: 6, ദാനം ചെയ്യേണ്ടത്: പശുക്കള്‍ക്ക് ധാന്യങ്ങള്‍ കൊടുക്കുക
ജന്മസംഖ്യ 9 (നിങ്ങള്‍ ജനിച്ചത് 9, 18, 27 തീയതികളില്‍ ആണെങ്കില്‍):സര്?ഗാത്മക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ ദിവസം നേട്ടങ്ങളുടേതായിരിക്കും. നിങ്ങളുടെ പങ്കാളിയില്‍ നിന്ന് നല്ല പ്രതികരണം കാത്തിരിക്കുന്നു. അഭിനേതാക്കള്‍ ചുവപ്പ് വസ്ത്രം ധരിക്കുക. ഭാഗ്യ നിറം: ചുവപ്പ്, ഭാഗ്യദിനം: ചൊവ്വാഴ്ച, ഭാഗ്യ നമ്പറുകള്‍: 9, 6, ദാനം ചെയ്യേണ്ടത്: സ്ത്രീകള്‍ക്ക് വസ്ത്രം ദാനം ചെയ്യുക.ഇന്ന് ജനിച്ചിട്ടുള്ള പ്രധാന വ്യക്തികള്‍: ഉസ്മാന് അലി ഖാന്, ദിലീപ് വെങ്ക്സര്‍ക്കാര്‍, സഞ്ജയ് ജോഷി.