ജന്മസംഖ്യ 1 (നിങ്ങൾ ജനിച്ചത് 1, 10, 19, 28 തീയതികളിൽ ആണെങ്കിൽ): നിങ്ങളുടെ വികാരങ്ങൾ നിങ്ങളെടുക്കുന്ന തീരുമാനങ്ങളെയും സ്വാധീനിക്കും. ഒരൊറ്റ കാര്യത്തിലേക്ക് നിങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കുക. ദമ്പതികൾ ഭാവി കാര്യങ്ങൾ ആസൂത്രണം ചെയ്യണം. സർക്കാർ ജീവനക്കാരുമായും മധ്യസ്ഥരുമായും ആശയവിനിമയം നടത്തുന്നതിൽ പ്രശ്നങ്ങൾ ഉണ്ടാകും. ഐടി, ജ്വല്ലറി, കയറ്റുമതി, ആരോഗ്യം, മീഡിയ വ്യവസായം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ഈയാഴ്ച വളർച്ച ഉണ്ടാകും. ഭാഗ്യനിറം: നീല, ക്രീം, ഭാഗ്യ ദിനം: ഞായർ, ഭാഗ്യ നമ്പർ: 1, ദാനം ചെയ്യേണ്ടത്: ക്ഷേത്രത്തിൽ കുങ്കുമം ദാനം ചെയ്യുക
ജന്മസംഖ്യ 2 (നിങ്ങൾ ജനിച്ചത് 2, 11, 20, 29 തീയതികളിൽ ആണെങ്കിൽ): ഈ ആഴ്ചയിൽ ഉടനീളം നിങ്ങൾ പ്രതീക്ഷിക്കാത്ത പല സാഹചര്യങ്ങളും നേരിടേണ്ടി വരും. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പിന്തുണ ലഭിക്കും. തിങ്കളാഴ്ച ശിവന് പാൽ അഭിഷേകം നടത്തുക. സ്നേഹബന്ധങ്ങൾ ദൃഢമാകും. കുടുംബാംഗങ്ങൾക്കൊപ്പവും ബന്ധുക്കൾക്കൊപ്പവും സമയം ചെലവഴിക്കുക. കുടുംബ ചടങ്ങുകളിൽ പങ്കെടുക്കാനും ഒരു ചെറിയ യാത്ര ആസൂത്രണം ചെയ്യാനും ഓഹരി വിപണിയിൽ നിക്ഷേപിക്കാനും പങ്കാളിക്ക് ഒരു സർപ്രൈസ് നൽകാനും അനുകൂലമായ ആഴ്ച. ഭാഗ്യനിറം: അക്വാ, ഭാഗ്യ ദിനം: തിങ്കൾ, ഭാഗ്യ നമ്പർ: 2, ദാനം ചെയ്യേണ്ടത്: പാവപ്പെട്ടവർക്ക് പാൽ ദാനം ചെയ്യുക
ജന്മസംഖ്യ 3 (നിങ്ങൾ ജനിച്ചത് 3, 12, 21, 30 തീയതികളിൽ ആണെങ്കിൽ): ഭക്ഷണത്തിൽ പച്ചക്കറികൾ ഉൾപ്പെടുത്തുക. വിദ്യാർത്ഥികൾക്ക് അഭിനന്ദനങ്ങളും നേട്ടങ്ങളും ലഭിക്കും. സാമൂഹ്യ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നത് ഭാവിയിലെ വളർച്ചയ്ക്ക് സഹായകമാകും. ഉന്നതവിദ്യാഭ്യാസത്തിന് അപേക്ഷിക്കുന്നതിനൊപ്പം വ്യക്തിത്വ വികസനത്തിന് ഊന്നൽ നൽകേണ്ട ആഴ്ചയാണിത്. കൺസൾട്ടന്റുമാർ, അധ്യാപകർ, ഗായകർ, പരിശീലകർ, വിദ്യാഭ്യാസ നിരീക്ഷകർ, രാഷ്ട്രീയക്കാർ, അഭിഭാഷകർ എന്നിവർക്ക് ഇത് വളർച്ചയുണ്ടാകുന്ന ആഴ്ചയാണ്. പുസ്തകങ്ങൾ, അലങ്കാരങ്ങൾ, ധാന്യങ്ങൾ, സംഗീത ഉപകരണങ്ങൾ എന്നിവയുടെ ബിസിനസ് നന്നായി വളരും. ഭാഗ്യനിറം: വയലറ്റ്, ഭാഗ്യ ദിനം: വ്യാഴം, ഭാഗ്യ നമ്പർ: 3, ദാനം ചെയ്യേണ്ടത്: കുട്ടികൾക്ക് വൃക്ഷത്തൈകൾ ദാനം ചെയ്യുക ഭാഗ്യ നമ്പർ 3
ജന്മസംഖ്യ 4 (നിങ്ങൾ ജനിച്ചത് 4, 13, 22, 31 തീയതികളിൽ ആണെങ്കിൽ): പണമിടപാടുകൾ, വിവാഹാലോചനകൾ, വിദേശ യാത്രകൾ എന്നിവക്കെല്ലാം അനുകൂലമായ ആഴ്ചയാണിത്. സംസാരം മയത്തിലാക്കാൻ ഓർക്കുക. കാർഷിക, വാണിജ്യ രംഗങ്ങളിൽ നിക്ഷേപിക്കുന്നവർക്ക് അനുകൂലമായ ആഴ്ച. ബാങ്ക് ജീവനക്കാർ, ഐടി ജീവനക്കാർ, കലാകാരന്മാർ, അഭിനേതാക്കൾ, വാർത്താ അവതാരകർ, നർത്തകർ എന്നിവർക്ക് പ്രത്യേകം നേട്ടങ്ങൾ ലഭിക്കും. ചുറ്റുപാടുകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക ഭാഗ്യനിറം: നീല, ഭാഗ്യ ദിനം: ചൊവ്വ, ഭാഗ്യ നമ്പർ: 3, 5, ദാനം ചെയ്യേണ്ടത്: അനാഥാലയത്തിൽ ഭക്ഷണം ദാനം ചെയ്യുക
ജന്മസംഖ്യ 5 (നിങ്ങൾ ജനിച്ചത് 5, 14, 23 തീയതികളിൽ ആണെങ്കിൽ): ഈ ആഴ്ച കൂടുതൽ അർപ്പണബോധവും സത്യസന്ധതയും ആവശ്യമാണ്.ഗണപതിയുടെ ആചാരങ്ങൾ അനുഷ്ഠിച്ച് അനുഗ്രഹം വാങ്ങുക. മാധ്യമ പ്രവർത്തകർ, പ്രതിരോധ ഉദ്യോഗസ്ഥർ, സഞ്ചാരികൾ, തിയേറ്റർ ഉടമകൾ, കായികതാരങ്ങൾ, എന്നിവർക്ക് വളർച്ചയുണ്ടാകും. സാമ്പത്തികനേട്ടം ഉണ്ടാകും. വസ്തുവിൽ നിക്ഷേപിച്ചാൽ ഉയർന്ന വരുമാനം ലഭിക്കാൻ സാധ്യതയുണ്ട്. മോഡലിംഗ്, മെഡിക്കൽ രംഗം, സ്പോർട്സ്, ഇവന്റുകൾ, ഓഡിഷനുകൾ, അഭിമുഖങ്ങൾ എന്നിവയിലെല്ലാം ഈ ആഴ്ച ഭാഗ്യം പരീക്ഷിക്കാം. ഭാഗ്യനിറം: പച്ച, ഭാഗ്യ ദിനം: ബുധൻ, ഭാഗ്യ നമ്പർ: 5, ദാനം ചെയ്യേണ്ടത്: മൃഗങ്ങൾക്ക് കുടിവെള്ളം നൽകുക.
ജന്മസംഖ്യ 6 (നിങ്ങൾ ജനിച്ചത് 6, 15, 24 തീയതികളിൽ ആണെങ്കിൽ): ഈ ആഴ്ച നിങ്ങളുടെ പരിശ്രമങ്ങളെല്ലാം വിജയം കാണും. നിങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ ലഭിക്കുന്ന അവസരങ്ങളെല്ലാം നന്നായി വിനിയോഗിക്കുക. കുടുംബ ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. വിവാഹാലോചനകൾ ഗൗരവമായി കാണണം. വീട്ടമ്മമാർ, കായികതാരങ്ങൾ, പ്രോപ്പർട്ടി ഡീലർമാർ, ഡെർമറ്റോളജിസ്റ്റുകൾ, ഗായകർ, ഡിസൈനർമാർ, ഇവന്റ് മാനേജ്മെന്റ് നടത്തുന്നവർ, ബ്രോക്കർമാർ, എന്നിവർക്കെല്ലാം വിജയം ഉണ്ടാകും. ഭാഗ്യനിറം: പിങ്ക്, ഭാഗ്യ ദിനം: വെള്ളി, ഭാഗ്യ നമ്പർ: 6, ദാനം ചെയ്യേണ്ടത്: പാവപ്പെട്ടവർക്ക് പാൽ ദാനം ചെയ്യുക
ജന്മസംഖ്യ 7 (നിങ്ങൾ ജനിച്ചത് 7, 16, 25 തീയതികളിൽ ആണെങ്കിൽ): കുടുംബജീവിതം സന്തോഷം നിറഞ്ഞതാകും. വ്യക്തിപരമായ തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ് നിങ്ങൾ ശിവന്റെയും കേതുവിന്റെയും അനുഗ്രഹം വാങ്ങണം. ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥന്റെ നിർദ്ദേശങ്ങൾ ശ്രദ്ധയോടെ കേട്ട് അതു പിന്തുടരുക. ഏതു കാര്യത്തിലും അമിതമായ ആഹ്ലാദം ഒഴിവാക്കുക. പ്രതിരോധം, നിയമം, വൈദ്യശാസ്ത്രം, ശാസ്ത്രം രാഷ്ട്രീയംർ, നാടകം, തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് പ്രത്യേക ഭാഗ്യം ലഭിക്കും. ഭാഗ്യനിറം: പീച്ച്, ഭാഗ്യ ദിനം: തിങ്കൾ, ഭാഗ്യ നമ്പർ: 7, ദാനം ചെയ്യേണ്ടത്: ദരിദ്രർക്ക് പാത്രം ദാനം ചെയ്യുക
ജന്മസംഖ്യ 8 (നിങ്ങൾ ജനിച്ചത് 8, 17, 26 തീയതികളിൽ ആണെങ്കിൽ): മറ്റുള്ളവരെ സഹായിച്ചുകൊണ്ട് ഈ ആഴ്ച ആരംഭിക്കുക. സർക്കാർ ഉദ്യോഗസ്ഥരുമായുള്ള നിങ്ങളുടെ ബന്ധം മികച്ച ഫലം നൽകും. സാമ്പത്തിക നേട്ടങ്ങൾ വർദ്ധിക്കും. ഭൂമിയും യന്ത്രസാമഗ്രികളും വാങ്ങുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ നിങ്ങൾക്ക് അനുകൂലമാകും. ആരോഗ്യം ശ്രദ്ധിക്കണം. നിയമപരമായ തർക്കങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുക. പങ്കാളികളുമായി ഈ ആഴ്ച ചില തർക്കങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ധാന്യങ്ങൾ ദാനം ചെയ്യുകയും വ്യായാമം ചെയ്യുകയും വേണം. ഭാഗ്യനിറം: വയലറ്റ്, ഭാഗ്യ ദിനം: വെള്ളി, ഭാഗ്യ നമ്പർ: 6, ദാനം ചെയ്യേണ്ടത്: പാവപ്പെട്ടവർക്ക് വസ്ത്രങ്ങൾ ദാനം ചെയ്യുക
ജന്മസംഖ്യ 9 (നിങ്ങൾ ജനിച്ചത് 9, 18, 27 തീയതികളിൽ ആണെങ്കിൽ): പ്രണയിക്കുന്ന ആളോട് തുറന്നു സംസാരിക്കുക. പങ്കാളിയുമായി വികാരങ്ങൾ പങ്കിടുക. ദമ്പതികൾ റൊമാന്റിക് ആയി തുടരും. സ്വന്തം പ്രതിച്ഛായയ്ക്ക് ഹാനികരമാകുന്ന തരത്തിലുള്ള മദ്യപാനം ഒഴിവാക്കണം. ബിസിനസ് ഡീലുകൾ ഉടൻ യാഥാർത്ഥ്യമാകും. ഡിസൈനിംഗ്, കയറ്റുമതി ഇറക്കുമതി, എഴുത്ത്, മാധ്യമങ്ങൾ എന്നീ മേഖലകളിൽ ജോലി ചെയ്യുന്ന ആളുകൾ പ്രശസ്തി നേടും. രാഷ്ട്രീയക്കാർക്ക് ഈ ആഴ്ച മികച്ച അവസരങ്ങൾ ലഭിക്കും. വിദ്യാർത്ഥികൾ, പരിശീലകർ, സംഗീതജ്ഞർ, എഴുത്തുകാർ, ഡിസൈനർമാർ, ഡോക്ടർമാർ, അഭിഭാഷകർ, എഞ്ചിനീയർമാർ, അഭിനേതാക്കൾ എന്നിവർ ജനപ്രീതി നേടും. ഭാഗ്യനിറം: പിങ്ക്, ഭാഗ്യ ദിനം: ചൊവ്വ, ഭാഗ്യ നമ്പർ: 9, ദാനം ചെയ്യേണ്ടത്: സ്ത്രീകൾക്ക് വളകൾ ദാനം ചെയ്യുക