ഏരീസ് (Arise - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19 നും ഇടയിൽ ജനിച്ചവർ: ഈ ദിവസം നിങ്ങൾ വ്യക്തിപരമായ ചില പ്രശ്നങ്ങൾ നേരിടുമെങ്കിലും അവയെല്ലാം മറികടന്ന് കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ നിങ്ങൾക്ക് സാധിക്കും. കൂടാതെ ഇന്ന് നിങ്ങളുടെ വരുമാനവും വർധിച്ചേക്കാം.ബിസിനസുമായി ബന്ധപ്പെട്ട ആളുകൾക്ക് വലിയ ലാഭ സാധ്യതയും പ്രതീക്ഷിക്കാം.ജോലിക്കാർക്ക് വളരെ എളുപ്പത്തിൽ ഇഷ്ടാനുസരണം ജോലികൾ പൂർത്തീകരിക്കാൻ സാധിക്കും. ദോഷ പരിഹാരം - ആൽ മരത്തിന് ചുവട്ടിൽ വിളക്ക് കത്തിക്കുക
ടോറസ് (Taurus - ഇടവം രാശി): ഏപ്രിൽ 20നും മേയ്20നും ഇടയിൽ ജനിച്ചവർ: ഈ ദിവസം ബിസിനസ് മേഖലയുമായി ബന്ധപ്പെട്ട ആളുകൾക്ക് ജോലിക്കാരിൽ നിന്ന് ചില പ്രശ്നങ്ങളും തടസ്സങ്ങളും നേരിടേണ്ട സാഹചര്യം ഉണ്ടായേക്കാം. എങ്കിലും എല്ലാ പ്രശ്നങ്ങളും പരിഹരിക്കാനും നിങ്ങൾക്ക് സാധിക്കും. അതേസമയം നിങ്ങളുടെ ദേഷ്യവും അമിത ആത്മവിശ്വാസവും നിയന്ത്രിക്കേണ്ടതുണ്ട്. കൂടാതെ നിങ്ങളുടെ ജോലിയിലുള്ള അശ്രദ്ധ മേൽ ഉദ്യോഗസ്ഥരെ ചൊടിപ്പിക്കാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. അതുകൊണ്ടുതന്നെ അശ്രദ്ധ ഒഴിവാക്കുക. ദോഷ പരിഹാരം - കൃഷ്ണ ഭഗവാനെ ആരാധിക്കുക
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂൺ 21 നും ഇടയിൽ ജനിച്ചവർ: ഈ ദിവസം നിങ്ങളുടെ ബിസിനസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും രഹസ്യമായി മുന്നോട്ടുകൊണ്ടുപോകാൻ ശ്രദ്ധിക്കുക. അല്ലാത്തപക്ഷം ചതി നേരിടാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. ജോലിസ്ഥലത്ത് ചില മാറ്റങ്ങളിലൂടെ നിങ്ങൾക്ക് കൂടുതൽ ആശ്വാസം ലഭിക്കും. ദോഷ പരിഹാരം : മഞ്ഞ നിറത്തിലുള്ള വസ്തുക്കൾ ദാനം ചെയ്യുക
കാൻസർ (Cancer -കർക്കിടകം രാശി) ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: ബിസിനസുമായി ബന്ധപ്പെട്ട ആളുകൾ ഈ ദിവസം നിങ്ങളുടെ മേഖലയുടെ ഗുണനിലവാരം മെച്ചപ്പെടുത്തേണ്ടതുണ്ട്. കാരണം ഇതുമൂലം നിങ്ങളെ തേടിയെത്തിയേക്കാവുന്ന വലിയ അവസരം നഷ്ടപ്പെടാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. അതിനാൽ നിങ്ങളുടെ ഉത്പാദന മേഖലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. സർക്കാർ സേവനമനുഷ്ഠിക്കുന്ന ആളുകളുടെ ജോലിഭാരം ഇന്ന് വർധിക്കാം. ദോഷ പരിഹാരം: ഉറുമ്പുകൾക്ക് ആഹാരം നൽകുക.
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ: ഈ ദിവസം മറ്റു പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതുമൂലം നിങ്ങളുടെ ബിസിനസ്സിലുള്ള ശ്രദ്ധ മാറാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഇന്ന് ബിസിനസുമായി ബന്ധപ്പെട്ട ഒരു പുതിയ ഉടമ്പടിയ്ക്ക് സാധ്യതയുണ്ട്. എങ്കിലും അതിനെക്കുറിച്ച് സമഗ്രമായ പഠനം നടത്തേണ്ടതും ആവശ്യമാണ്. പങ്കാളിത്ത പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന തർക്കങ്ങൾ ഈ ദിവസം പരിഹരിക്കപ്പെടും. നിങ്ങളുടെ ബന്ധങ്ങൾ കൂടുതൽ ദൃഢമാകും. ദോഷ പരിഹാരം - ഗണപതിക്ക് മോദകം സമർപ്പിക്കുക
വിർഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര് 22 നും ഇടയില് ജനിച്ചവര് : നിങ്ങളുടെ ബിസിനസിൽ ഈ ദിവസം ജീവനക്കാരുടെ ശരിയായ ഏകോപനം നിലനിർത്തുക. മുടങ്ങിക്കിടക്കുന്ന ജോലികളിൽ മേൽ ഉദ്യോഗസ്ഥരുടെ സഹകരണം ലഭിക്കുന്നതോടെ അവ നിങ്ങൾക്ക് പൂർത്തിയാക്കാൻ സാധിക്കും. ദോഷ പരിഹാരം - ശിവലിംഗത്തിന് പാൽ അഭിഷേകം നടത്തുക.
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ: നിങ്ങൾ ബിസിനസുമായി ബന്ധപ്പെട്ട ആൾ ആണെങ്കിൽ നിങ്ങൾക്ക് ഈ ദിവസം വളരെ അനുകൂലമായിരിക്കും. ഒരു വലിയ അവസരം നിങ്ങളെ തേടിയെത്താനുള്ള സാധ്യതയുണ്ട്. അത് നിങ്ങൾക്ക് കൂടുതൽ പ്രയോജനകരമാകും. വനിതകൾ ഇന്ന് അവരുടെ ബിസിനസ്സിൽ മികച്ച സ്ഥാനം കൈവരിക്കാൻ ഉള്ള സാധ്യതയുമുണ്ട്. ഓഫീസിൽ നിങ്ങളുടെ ജോലികൾക്കുള്ള പ്രതിഫലം നിങ്ങളെ തേടിയെത്തും. ദോഷ പരിഹാരം - സരസ്വതി ദേവിയെ ആരാധിക്കുക.
സ്കോർപിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബർ 24 നും നവംബർ 21നും ഇടയിൽ ജനിച്ചവർ: ഈ ദിവസം തിരക്കു മൂലം നിങ്ങൾക്ക് ചില കാര്യങ്ങളിൽ ശ്രദ്ധിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായേക്കാം. എങ്കിലും നിങ്ങൾ വീട്ടിലിരുന്ന് തന്നെ കാര്യങ്ങൾ പരമാവധി പൂർത്തീകരിക്കാൻ ശ്രമിക്കും. ക്രിയാത്മകതയും മാധ്യമവും ഉൾപ്പെടുന്ന ബിസിനസ്സിൽ വലിയ നേട്ടങ്ങൾ പ്രതീക്ഷിക്കാം. സഹപ്രവർത്തകരിലും ജോലിക്കാരനും ഉള്ള വിശ്വാസം ഈ ദിവസം നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കും. ദോഷ പരിഹാരം: ശിവ സ്തോത്രം ചൊല്ലുക
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബർ 22 നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: ഈ ദിവസം പ്രതീക്ഷിക്കാതെ നിങ്ങളുടെ ബിസിനസ്സിൽ പ്രയോജനകരമായ ചില പുതിയ അറിവുകൾ ലഭിക്കും. കൂടാതെ നിക്ഷേപവുമായി ബന്ധപ്പെട്ട് ഒരു പ്രധാന നിർദ്ദേശവും നിങ്ങൾക്ക് ലഭിക്കും. ഈ ദിവസം സർക്കാർ ഉദ്യോഗസ്ഥർക്ക് ഓഫീസിൽ തങ്ങളുടെ ആധിപത്യം നിലനിർത്താൻ സാധിക്കും. ദോഷ പരിഹാരം: നിങ്ങൾ ഹനുമാൻ മന്ത്രം ചൊല്ലുക
കാപ്രികോൺ (Capricorn -മകരം രാശി) ഡിസംബർ 22നും ജനുവരി 19 നും ഇടയിൽ ജനിച്ചവർ: ബിസിനസുമായി ബന്ധപ്പെട്ട ജോലികൾക്ക് ഈ ദിവസം വളരെ അനുകൂലമാണ്. ഇൻഷുറൻസ് പോളിസി തുടങ്ങിയവുമായി ബന്ധപ്പെട്ട ബിസിനസിലും വലിയ ലാഭം പ്രതീക്ഷിക്കാം. പങ്കാളിത്തത്തോടുകൂടി പ്രവർത്തിക്കുന്ന കാര്യങ്ങളിൽ നിങ്ങൾ എടുക്കുന്ന തീരുമാനങ്ങൾ പ്രയോജനകരമായി മാറും. ജോലി ചെയ്യുന്നവർക്ക് മികച്ച നേട്ടങ്ങൾക്കും ഈ ദിവസം സാധ്യതയുണ്ട്. ദോഷ പരിഹാരം - ശിവ മന്ത്രം ചൊല്ലുക.
[caption id="attachment_572312" align="alignnone" width="1600"] അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: ഈ ദിവസം നിങ്ങളുടെ ജോലി സ്ഥലത്ത് ചില വെല്ലുവിളികൾ നേരിടാം. അതുകൊണ്ടുതന്നെ കൂടുതൽ കഠിനാധ്വാനം ആവശ്യമായി വരും. ജോലിസ്ഥലത്ത് ഉണ്ടാകുന്ന അമിതമായ മത്സരം മൂലം മാനസിക പിരിമുറുക്കം ഉണ്ടാകുമെങ്കിലും അതിൽ വിജയം കൈവരിക്കാൻ നിങ്ങൾക്ക് ഇന്ന് സാധിക്കും. ഇന്റർനെറ്റുമായി ബന്ധപ്പെട്ട ബിസിനസ്സിൽ ഇന്ന് വലിയ രീതിയിലുള്ള ലാഭ സാധ്യത ഉണ്ട്. ദോഷ പരിഹാരം: മഞ്ഞ നിറത്തിലുള്ള വസ്തുക്കൾ ദാനം ചെയ്യുക.
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാർച്ച് 20 നും ഇടയിൽ ജനിച്ചവർ: ജോലി സ്ഥലത്തെ ക്രമീകരണങ്ങൾ ഇന്ന് മികച്ച രീതിയിൽ ആയിരിക്കും. ഈ ദിവസം നിങ്ങളുടെ സഹപ്രവർത്തകരും നിങ്ങളും മികച്ച രീതിയിൽ ജോലികൾ പൂർത്തീകരിക്കും. കൂടാതെ നിങ്ങളുടെ കഴിവും ബുദ്ധിയും കൊണ്ട് ഒരു സുപ്രധാന കാരാർ നിങ്ങൾക്ക് ലഭിക്കാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. കൂടാതെ ജോലിയിലെ ലക്ഷ്യങ്ങൾ കൈവരിക്കാൻ നിങ്ങളുടെ പരിശ്രമം കൊണ്ട് സാധിക്കും. ദോഷ പരിഹാരം: പ്രാണായാമം പരിശീലിക്കുക.