ജന്മസംഖ്യ 1 (നിങ്ങള്‍ ജനിച്ചത് 1, 10, 19, 28 തീയതികളില്‍ ആണെങ്കില്‍): നിങ്ങളുടെ ജോലിസ്ഥലത്തിന്റെ വടക്ക് ഭാഗത്ത് മഞ്ഞ നിറത്തിലുള്ള പൂക്കൾ വയ്ക്കുക. നിങ്ങളുടെ വ്യക്തിത്വത്തെ ശരിയായ രീതിയിൽ ശക്തമായി ഉപയോഗിക്കേണ്ട സമയമാണ്. വാണിജ്യവശ്യത്തിനുള്ള ഭൂമിയിൽ ദീർഘകാല നിക്ഷേപം നടത്തുന്നതിന് അനുകൂലമായ ദിവസമാണ്. കായിക മത്സരങ്ങളിൽ വിജയം നേടുക എന്നത് ബുദ്ധിമുട്ടായിരിക്കും. ഉപകരണങ്ങൾ, മെഷീനുകൾ, ട്രാവൽ ഏജൻസികൾ, ഫർണിച്ചറുകൾ, പുസ്തകങ്ങൾ, മരുന്നുകൾ, ഗ്ലാമർ, വസ്ത്രങ്ങൾ എന്നിവയുടെ ബിസിനസുകൾക്ക് മികച്ച വരുമാനം ലഭിക്കും. രാഷ്ട്രീയക്കാർക്കും പൈലറ്റുമാർക്കും മികച്ച പ്രതിഫലത്തോടെ സ്ഥാനക്കയറ്റം നേടാനാകും. കുട്ടികൾക്ക് അധ്യാപകരിൽ നിന്നോ പരിശീലകരിൽ നിന്നോ അഭിനന്ദനം ഏറ്റുവാങ്ങും. ഭാഗ്യ നിറം: നീലയും മഞ്ഞയും, ഭാഗ്യ ദിനം:ഞായറാഴ്ച, ഭാഗ്യ നമ്പർ: 1, ദാനം ചെയ്യേണ്ടത് : ഭിക്ഷാടകർക്ക് കുങ്കുമപ്പൂവ് ചേർത്ത മധുരം വിതരണം ചെയ്യുക.
ജന്മസംഖ്യ 2 (നിങ്ങള്‍ ജനിച്ചത് 2, 11, 20, 29 തീയതികളില്‍ ആണെങ്കില്‍): യുക്തിസഹമായി ചിന്തിക്കുക. വികാരങ്ങൾക്ക് കീഴ്പെടാതിരിക്കുക. നിങ്ങൾക്ക് ലാഭം ഉണ്ടാക്കുന്ന മേഖലകൾ സ്വയം കണ്ടെത്താൻ പരിശ്രമിക്കണം. നിങ്ങളുടെ വികാരങ്ങളെയും ആഗ്രഹങ്ങളെയും അടിച്ചമർത്താൻ ആളുകൾ ശ്രമിച്ചേക്കും. നിങ്ങളുടെ അഭിമാനത്തെ വ്രണപ്പെടുത്തുന്ന ഒരാളെ നിങ്ങൾ കണ്ടുമുട്ടിയേക്കും, ജാഗ്രത പുലർത്തുക. സ്ത്രീകൾ പങ്കാളിയുടെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന സ്വഭാവത്തെ അവഗണിക്കണം. സർക്കാർ കരാറുകൾ നേടിയെടുക്കാൻ നിങ്ങളുടെ മുൻകാല ബന്ധങ്ങൾ ഉപയോഗിച്ചാൽ വിജയിക്കുന്ന ദിവസമാണിത്. കയറ്റുമതി-ഇറക്കുമതി വ്യാപാരം പുതിയ നേട്ടങ്ങളിലേയ്ക്ക് കുതിക്കും. ഭാഗ്യ നിറം : ആകാശ നീല, ഭാഗ്യ ദിനം : തിങ്കളാഴ്ച, ഭാഗ്യ നമ്പർ : 6, ദാനം ചെയ്യേണ്ടത് : ക്ഷേത്രത്തിൽ വെളുത്ത നിറത്തിലുള്ള മധുര പലഹാരം നൽകുക.
ജന്മസംഖ്യ 3 (നിങ്ങള്‍ ജനിച്ചത് 3, 12, 21, 30 തീയതികളില്‍ ആണെങ്കില്‍): സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും മികച്ച ബന്ധം പുലർത്താൻ നിങ്ങളുടെ ബോധ്യങ്ങളും മുൻകാല അനുഭവങ്ങളും ഇന്ന് സഹായകരമാകും. നിങ്ങളുടെ അഭിനയിക്കാനുള്ള കഴിവും അഭിനേതാക്കൾക്ക് മാതൃകയാക്കാവുന്ന കഴിവുകളും പ്രകടിപ്പിക്കാനുള്ള ഏറ്റവും നല്ല ദിവസമാണ് ഇന്ന്. പൊതുപ്രവർത്തകർക്ക് സംസാരത്തിലൂടെ മറ്റുള്ളവരിൽ മതിപ്പുളവാക്കാൻ കഴിയും. ഇന്ന് എടുക്കുന്ന എല്ലാ തീരുമാനങ്ങളും പ്രത്യേകിച്ച് സംഗീതജ്ഞരോ എഴുത്തുകാരോ ആയവർക്ക് അനുകൂലമായി മാറും. ഇന്ന് നടത്തുന്ന നിക്ഷേപങ്ങൾക്ക് ഉയർന്ന ലാഭം ലഭിക്കും. പ്രണയിക്കുന്നവർ തങ്ങളുടെ വികാരങ്ങൾ തുറന്ന മനസ്സോടെ കൈമാറണം. സർക്കാർ ഉദ്യോഗസ്ഥർ തങ്ങളുടെ ചുറ്റുപാടിൽ ജാഗ്രത പുലർത്തണം. ദിവസം ആരംഭിക്കുന്നതിന് മുമ്പ് ഗുരു നാമം ജപിക്കാനും നെറ്റിയിൽ ചന്ദനം ധരിക്കാനും മറക്കരുത്. ഭാഗ്യ നിറം: ഓറഞ്ച്, നീല, ഭാഗ്യ ദിനം : വ്യാഴാഴ്ച, ഭാഗ്യ നമ്പർ : 3,1. ദാനം ചെയ്യേണ്ടത്: സഹായിയായ സ്ത്രീയ്ക്ക് തുളസി ചെടി ദാനം ചെയ്യുക.
ജന്മസംഖ്യ 4 (നിങ്ങള്‍ ജനിച്ചത് 4, 13, 22, 31 തീയതികളില്‍ ആണെങ്കില്‍): നിങ്ങളുടെ ശരീരവും പരിസരവും എപ്പോഴും വൃത്തിയായും ഭംഗിയായും സൂക്ഷിക്കുക. ഒരു സമയം ഒരു കാര്യത്തിൽ കൂടുതൽ ശ്രദ്ധയോടെ പ്രവർത്തിക്കുന്നത് കൂടുതൽ ഫലം നൽകും. ആസ്തികൾ വാങ്ങാനുള്ള തീരുമാനം ഉല്പാദകരും കർഷകരും കൈക്കൊള്ളും. രാഷ്ട്രീയത്തിലും വിനോദ വ്യവസായത്തിലും ഉള്ളവർക്ക് യാത്രയ്ക്ക് അനുകൂലമായ ദിവസമാണ്. മെഡിക്കൽ, സോഫ്റ്റ്വെയർ, കരകൗശല, ലോഹ മേഖലകളിൽ അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. ലക്ഷ്യം നേടാനുള്ള പ്രവർത്തനത്തിൽ വിദ്യാർത്ഥികൾ കഠിനാധ്വാനം ചെയ്യണം. മാർക്കറ്റിംഗ് രംഗത്തെ ആളുകൾ അവരുടെ മാസാവസാനത്തെ ടാർഗറ്റ് പൂർത്തിയാക്കാൻ സാധ്യതയുണ്ട്. ഭാഗ്യ നിറം : നീല, ഭാഗ്യ ദിനം : ശനിയാഴ്ച, ഭാഗ്യ നമ്പർ : 9, ദാനം ചെയ്യേണ്ടത് : വീട്ടിലെ ജോലിക്കാരന് ചൂല് കൊടുക്കുക.
ജന്മസംഖ്യ 5 (നിങ്ങള്‍ ജനിച്ചത് 5, 14, 23 തീയതികളില്‍ ആണെങ്കില്‍): പുതിയ നിയമനം ലഭിക്കാൻ സാധ്യതകൾ ഉണ്ട്. നിങ്ങളുടെ പ്രവർത്തികളും സ്വഭാവവും നിങ്ങൾ എത്രത്തോളം അതിമോഹിയും കഠിനാധ്വാനിയുമാണെന്നതിന്റെ പ്രതിഫലനമാണ്, അതിനാൽ തന്നെ നിങ്ങൾക്ക് ആകാശത്തോളം ഉയരാൻ കഴിയും. വ്യക്തിജീവിതം പ്രണയവും പ്രതിബദ്ധതയും കൊണ്ട് ഊഷ്മളമാകും. ഒരു പഴയ സുഹൃത്തോ ബന്ധുവോ സഹായത്തിനായി ഉടൻ സമീപിക്കും. അവർക്ക് ആവശ്യമായ പിന്തുണയും സഹായവും നൽകണം. ഡിസൈനർമാർ, ബ്രോക്കർമാർ, പ്രോപ്പർട്ടി ഡീലർമാർ, ബാങ്കർമാർ, കായികതാരങ്ങൾ, രാഷ്ട്രീയ നേതാക്കൾ എന്നിവർ പ്രത്യേക ഭാഗ്യത്തിന് ഇന്ന് അർഹരാകും. വിൽപന മേഖലയിൽ ഉള്ളവർക്കും കായികരംഗത്തുള്ളവർക്കും വേഗത കൂട്ടുന്നത് ഇന്ന് അനുകൂല ഫലങ്ങൾ ഉണ്ടാക്കും. വിദ്യാർത്ഥികളുടെ പഠനനിലവാരം ഉയർന്നതായിരിക്കും. ഭാഗ്യ നിറം : കടൽ പച്ച, ഭാഗ്യ ദിനം : ബുധനാഴ്ച, ഭാഗ്യ നമ്പർ : 5, ദാനം ചെയ്യേണ്ടത് : പാവപ്പെട്ടവർക്ക് തൈര് ദാനം ചെയ്യുക.
ജന്മസംഖ്യ 6 (നിങ്ങള്‍ ജനിച്ചത് 6, 15, 24 തീയതികളില്‍ ആണെങ്കില്‍): ഇന്ന് നിങ്ങളുടെ ചുറ്റുമുള്ള കൂട്ടുകെട്ടുകൾ നിങ്ങളെ ദുരുപയോഗം ചെയ്യാനിടയുണ്ട് എന്നത് ഓർക്കുക, അതിനാൽ മറ്റുള്ളവരിൽ നിന്ന് കിട്ടുന്ന വാഗ്ദാനങ്ങൾ അവഗണിക്കാൻ ശ്രദ്ധിക്കുക. കുട്ടികളുമായി സമയം ചെലവഴിക്കാൻ പറ്റിയ ദിവസമാണ്. വിസയ്ക്കായി കാത്തിരിക്കുകയാണെങ്കിൽ കാത്തിരിപ്പ് കുറച്ച് കൂടി നീളും. പുതിയ വീടോ പുതിയ ജോലിയോ അന്വേഷിക്കുന്നവർക്ക് നല്ലത് തിരഞ്ഞെടുക്കാൻ കഴിയും. അഭിനേതാക്കളും മാധ്യമപ്രവർത്തകരും വിജയം ആസ്വദിക്കും. ദിവസത്തിന്റെ പകുതിയ്ക്ക് ശേഷം നിങ്ങൾക്ക് കൂടുതൽ ആശ്വാസവും സംതൃപ്തിയും ഉണ്ടാകാനിടയുണ്ട് കാരണം അപ്പോഴേക്കും ജീവിതത്തെക്കുറിച്ചുള്ള നിങ്ങളുടെ എല്ലാ സംശയങ്ങൾക്കും ഉത്തരം കിട്ടിയേക്കും. ഭാഗ്യ നിറം : ഇരുണ്ട ചാരമോ നീലയോ നിറം, ഭാഗ്യ ദിനം : വെള്ളിയാഴ്ച, ഭാഗ്യ നമ്പർ : 6, ദാനം ചെയ്യേണ്ടത് : സ്ത്രീയ്ക്ക് സൗന്ദര്യവർദ്ധക വസ്തുക്കൾ സമ്മാനമായി നൽകുക.
ജന്മസംഖ്യ 7 (നിങ്ങള്‍ ജനിച്ചത് 7, 16, 25 തീയതികളില്‍ ആണെങ്കില്‍): യുവ രാഷ്ട്രീയക്കാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാർ, പ്രതിരോധ രംഗത്തുള്ളവർ, അഭിഭാഷകർ, ശാസ്ത്രജ്ഞർ, കർഷകർ, വിതരണക്കാർ, സിഎമാർ എന്നിവർക്ക് കരിയറിൽ കുതിച്ചുചാട്ടം ഉണ്ടാകും. കായികരംഗത്തും അക്കാദമിക് രംഗത്തും നിങ്ങളുടെ വിജയത്തിന് വേണ്ടി നിങ്ങളെ പിന്തുണയ്ക്കാൻ നിങ്ങളേക്കാൾ മുതിർന്നവരുടെ സഹായം ലഭിക്കും. നിങ്ങളുടെ ബന്ധങ്ങൾ പൂവണിയുകയും എതിർ ലിംഗത്തിൽപെട്ടവർ ഇന്ന് നിങ്ങൾക്ക് ഭാഗ്യം കൊണ്ട് വരികയും ചെയ്യും. ഗുരു മന്ത്രം വായിക്കുകയും ജപിക്കുകയും വേണം. ഇന്നത്തെ എല്ലാ കാര്യങ്ങളിലും വിജയിക്കുന്നതിനുള്ള പോംവഴി മൃദുവായ സംസാരമാണ്. രാഷ്ട്രീയക്കാർക്ക് പൊതുയോഗങ്ങളിൽ പങ്കെടുക്കാനും പാർട്ടിയിലെ മുതിർന്നവരെ ആകർഷിക്കാനുമുള്ള മനോഹരമായ അവസരം ഇന്നുണ്ടാകും. ഓഹരി വിപണിയിലെ നേട്ടങ്ങൾ ആസ്വദിക്കാൻ ഇന്ന് സ്ത്രീകൾക്ക് അവസരമൊരുങ്ങും. ഭാഗ്യ നിറം : ഓറഞ്ച്, ഭാഗ്യ ദിനം : തിങ്കളാഴ്ച, ഭാഗ്യ നമ്പർ : 7, ദാനം ചെയ്യേണ്ടത് : ക്ഷേത്രത്തിലേയ്ക്ക് പച്ച മഞ്ഞൾ ദാനം ചെയ്യുക.
ജന്മസംഖ്യ 8 (നിങ്ങള്‍ ജനിച്ചത് 8, 17, 26 തീയതികളില്‍ ആണെങ്കില്‍): തീരുമാനങ്ങളെടുക്കുമ്പോൾ അമിതാവേശം പാടില്ല. പണസംബന്ധമായ ആനുകൂല്യങ്ങൾ കിട്ടാനിടയുണ്ട്. നിങ്ങളുടെ എല്ലാ മുൻകാല നന്മകളും നിങ്ങളിൽ ഒരു നല്ല മനസ്സും ചിന്തയും സൃഷ്ടിക്കാൻ സഹായിക്കും. വിപുലമായ സാമൂഹ്യബന്ധങ്ങളുടെ സഹായത്തോടെ, ദിവസാവസാനത്തിൽ നിങ്ങൾക്ക് വിജയം നേടാനാകും. ഉയർന്ന തലത്തിലുള്ള അറിവ് നേടുന്നതിന് കൂടുതൽ സമയം ചെലവഴിക്കും. സെമിനാറുകളുടെ അവതരണത്തിന് ഡോക്ടർമാർക്ക് അഭിനന്ദനങ്ങൾ ലഭിക്കും. പൊതുപ്രവർത്തകർക്ക് വൈകുന്നേരത്തോടെ കൂടുതൽ ജനപ്രീതി ലഭിക്കും. ഭാഗ്യ നിറം : കടൽ നീല, ഭാഗ്യ ദിനം : വെള്ളിയാഴ്ച, ഭാഗ്യ നമ്പർ : 6, ദാനം ചെയ്യേണ്ടത് : യാചകന് ചുവന്ന പഴങ്ങൾ നൽകുക.
ജന്മസംഖ്യ 9 (നിങ്ങള്‍ ജനിച്ചത് 9, 18, 27 തീയതികളില്‍ ആണെങ്കില്‍): നിങ്ങളുടെ വ്യത്യസ്തയാർന്ന വ്യക്തിത്വം കൂടുതൽ പേരെ നിങ്ങളിലേക്ക് ആകർഷിക്കും. സ്റ്റോക്ക് ബ്രോക്കർമാർ, ജ്വല്ലറികൾ, വിദ്യാഭ്യാസ വിദഗ്ധർ, അഭിനേതാക്കൾ, ഗായകർ, നർത്തകർ, ചിത്രകാരന്മാർ, എഴുത്തുകാർ, ഭൂമി ഇടപാടുകാർ, ഡോക്ടർമാർ എന്നിവർക്ക് പ്രത്യേക അംഗീകാരം ലഭിക്കും. പ്രണയത്തിലായ ആളുകൾ മധ്യസ്ഥരോടും അവരുടെ ഉദ്ദേശ്യങ്ങളോടും ജാഗ്രത പുലർത്തണം. പെട്ടെന്ന് കുറച്ച് പണം കിട്ടാനുള്ള സാധ്യത ഉണ്ട്. പ്രമോഷനുകൾക്കായി സമീപിക്കാനും അഭിമുഖങ്ങൾ അല്ലെങ്കിൽ ഓഡിഷനുകൾ നൽകാനും സർക്കാർ ഉത്തരവുകൾക്കായുള്ള നീക്കങ്ങൾ നടത്താനും അനുകൂലമായ ദിവസമാണ്. മികച്ച ദിവസമായതിനാൽ കായികതാരങ്ങളും വിദ്യാർത്ഥികളും ഡോക്യുമെന്റേഷൻ സംബന്ധമായ കാര്യങ്ങളിൽ മുന്നോട്ട് പോകണം. അഭിനേതാക്കൾ, സിഎ, അധ്യാപകർ, സ്പോർട്സ്മാൻ, ഹോട്ടലുടമ എന്നിവർക്ക് വലിയ ഭാഗ്യം കിട്ടാനിടയുണ്ട്. ഭാഗ്യ നിറം : ചുവപ്പും ഓറഞ്ചും, ഭാഗ്യ ദിനം : ചൊവ്വാഴ്ച, ഭാഗ്യ നമ്പർ : 3, 9. ദാനം ചെയ്യേണ്ടത് : പാവങ്ങൾക്ക് വസ്ത്രങ്ങൾ ദാനം ചെയ്യുക. ഫെബ്രുവരി 4ന് ജനിച്ച പ്രശസ്ത വ്യക്തികൾ: ഉർസുല മട്ടോണ്ട്കർ, ബിർജു മഹാരാജ്, വരുൺ ശർമ്മ, സന്ദീപ് ആചാര്യ, ഭീംസെൻ ജോഷി, സി വിദ്യാസാഗർ റാവു