ഏരീസ് (Arise - മേടം രാശി): മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ നിങ്ങൾ ഏർപ്പെട്ടിട്ടുള്ള ഒരു കരാർ അവസാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിൽ ഇന്നത്തെ ദിവസം അതിനു സാധിക്കും. അനാവശ്യ ചിന്തകളിൽ നിന്നും മനസിനെ അകറ്റി നിർത്താൻ പരമാവധി ശ്രമിക്കുക. താത്പര്യമുള്ള മറ്റു ചില പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിലൂടെ നിങ്ങളുടെ ഉത്കണ്ഠയ്ക്ക് ഒരു വിധം പരിഹാരം കാണാൻ സാധിക്കും. സാമ്പത്തിക കാര്യങ്ങളിൽ അൽപം ആശ്വാസം ലഭിക്കും. നേട്ടങ്ങൾ ഉണ്ടായില്ലെങ്കിലും ഇന്നത്തെ ദിവസം സാമ്പത്തികമായി നിങ്ങൾക്ക് നഷ്ടം ഉണ്ടാകാൻ ഇടയില്ല. ഭാഗ്യചിഹ്നം - ഒരു ഗ്ലാസ് കുപ്പി
ടോറസ് (Taurus - ഇടവം രാശി): ഏപ്രിൽ 20നും മെയ് 20നും ഇടയിൽ ജനിച്ചവർ നിങ്ങൾ വളരെ അധികം വിശ്വസിക്കുന്ന ഒരു വ്യക്തിയെക്കുറിച്ചുള്ള ചില കാര്യങ്ങൾഇന്നത്തെ ദിവസം നിങ്ങൾ ആകസ്മികമായി കണ്ടെത്തിയേക്കാം. നിങ്ങളുടെ വളരെ അടുത്ത ഒരു സുഹൃത്ത് നിങ്ങൾക്കായി ഒരു സർപ്രൈസ് ആസൂത്രണം ചെയ്യുന്നുണ്ടാകാം. ജോലിസ്ഥലത്തെ അസ്വാരസ്യം കലഹത്തിലേക്ക് നീങ്ങിയേക്കാം. നിങ്ങളെ പ്രകോപിക്കുന്ന സംഭവ വികാസങ്ങൾ ജോലി സ്ഥലത്ത് ഉണ്ടായാലും അവ അവഗണിക്കാൻ പരമാവധി ശ്രമിക്കുക. കാരണം ഒരു തർക്കം നിങ്ങളിൽ പിന്നീട് കുറ്റബോധം ഉണ്ടാക്കിയേക്കാം. ഭാഗ്യചിഹ്നം - ഒരു സ്വർണ്ണ നാണയം
ജെമിനി (Gemini - മിഥുനം രാശി): മെയ് 21നും ജൂൺ 21നും ഇടയിൽ ജനിച്ചവർ നിങ്ങളെ അസ്വസ്ഥമാക്കിയിരുന്ന ചില കാര്യങ്ങൾ ഇന്നത്തോടുകൂടി അവസാനിക്കും. കഷ്ടതയുടെ താത്കാലിക ഘട്ടം തീരുകയാണ്. ഓഹരി വിപണിയിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്ക് വളരെ മികച്ച സമയം ആണിത്. നിങ്ങളുടെ നിക്ഷേപങ്ങൾ നേട്ടം ഉണ്ടാക്കുകയും അതിലൂടെ സാമ്പത്തികമായി നിങ്ങൾക്ക്ഉയർച്ച നേടാനും കഴിയും. നിങ്ങളെ അതിസൂക്ഷ്മമായി ആരോ ഒരാൾ നിരീക്ഷിക്കുന്നുണ്ട്. അതിനാൽ ജാഗ്രത പാലിക്കുക. ഭാഗ്യചിഹ്നം - ഒരു നക്ഷത്രസമൂഹം
കാൻസർ (Cancer - കർക്കിടകം രാശി ): ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ ഒരു കാര്യം നേടാൻ നിങ്ങൾ ആത്മാർത്ഥമായ പരിശ്രമം നടത്തിയിട്ടുണ്ടെങ്കിൽ വിഷമിക്കേണ്ടതില്ല. നിങ്ങൾക്ക് അതിന്റെ ഫലം വൈകിയാണെങ്കിലും ലഭിക്കുന്നതായിരിക്കും. നിങ്ങളുടെ ജോലിയെ പുറത്തു നിന്നുള്ള ആളുകൾ വിലയിരുത്തുന്നുണ്ടാവും. നിങ്ങളുടെ പ്രതിബദ്ധതകണ്ട് ആ വ്യക്തിക്ക് നിങ്ങളോട് മതിപ്പും ഉണ്ടാകും. നിങ്ങൾക്ക് നന്മ ചെയ്യാത്ത എല്ലാവരും അവരുടെ കർമ്മ ഫലം അനുഭവിക്കേണ്ടതായി വരും. ഭാഗ്യചിഹ്നം - ഒരു വലിയ ഗ്രൗണ്ട്
ലിയോ ( Leo - ചിങ്ങം രാശി): ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ മുൻകാലങ്ങളിൽ നിങ്ങൾ ചെയ്ത ചെറിയ ചില കാര്യങ്ങൾ ഇപ്പോൾ നിങ്ങൾക്ക് വലിയ ഫലം നൽകിയേക്കാം. നിങ്ങൾക്ക് ഒരു കാര്യം ഇഷ്ടപ്പെട്ടു കഴിഞ്ഞാൽ എത്ര കാലം കഴിഞ്ഞാലും നിങ്ങൾക്ക് അത് മനസ്സിൽ നിന്നും മായ്ച്ചു കളയാൻ കഴിയില്ല. അത് നേടാനായി നിങ്ങൾ ഇപ്പോഴും പ്രവർത്തിക്കും. നിങ്ങൾ എടുക്കുന്ന തീരുമാനങ്ങൾക്ക് നിങ്ങളുടെ കുടുംബത്തിന്റെ പിന്തുണ ഉണ്ടാകും. ഭാഗ്യചിഹ്നം - ഒരു ടൂൾ ബോക്സ്
വിർഗോ ( Virgo) (കന്നി രാശി): ആഗസ്റ്റ് 23നും സെപ്റ്റംബർ 22നും ഇടയിൽ ജനിച്ചവർ നിങ്ങൾ എന്തിനെയെങ്കിലും ഭയപ്പെടുന്നുണ്ടെങ്കിൽ അവയിൽ നിന്നും ഓടി ഒളിക്കാതെ ആ ഭയത്തെ അഭിമുഖീകരിക്കാൻ ശ്രമിക്കുക. നിങ്ങൾ അവയിൽ നിന്നും ഓടി ഒളിക്കുന്നിടത്തോളം കാലം അവയോടുള്ള ഭയം അവശേഷിക്കും. നിങ്ങൾ ഏതെങ്കിലും ഒരു കാര്യം ഉപേക്ഷിച്ചിട്ടുണ്ടെങ്കിൽ അവ വീണ്ടും ഉപേക്ഷിച്ചിടത്തു നിന്ന് തന്നെ ആരംഭിക്കാൻ പദ്ധതി തയ്യാറാക്കും. ഭാഗ്യചിഹ്നം - ഒരു പിഗ്മെന്റ് ഉപരിതലം
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ പരിഹരിക്കപ്പെടാത്ത ഒരു പ്രശ്നം നിങ്ങളുടെ മനസ്സിലുണ്ടെങ്കിൽ ഇന്നത്തെ ദിവസം അത് പരിഹരിക്കപ്പെടാൻ സാധ്യതയുണ്ട്. നിങ്ങളെ അലട്ടുന്ന ഒരു പ്രശ്നം നിങ്ങളിൽ അനാവശ്യ സമ്മർദ്ദം സൃഷ്ടിക്കുകയും നിങ്ങളുടെ ശ്രദ്ധ ഇല്ലാതാക്കുകയും ചെയ്യും. നിങ്ങൾ മറന്നു പോയ ഒരു സുഹൃത്ത്നിങ്ങളെ തേടി വരും. നിങ്ങളുടെ വികാരങ്ങൾ മറച്ചു വെക്കാതെ ഇരിക്കുക. ഭാഗ്യചിഹ്നം - ഒരു കോഫി മഗ്
സ്കോർപിയോ (Scorpio - വൃശ്ചിക രാശി) : ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ മുൻകാലങ്ങളിൽ നിങ്ങൾക്കുണ്ടായ നേട്ടങ്ങളുടെ പ്രതിഫലം നിങ്ങൾ ഇപ്പോൾ പ്രതീക്ഷിക്കുന്നുണ്ടാകും. ആ നേട്ടങ്ങളിൽ നിന്നുള്ള പ്രതിഫലം ആഗ്രഹിക്കാതെ മുന്നോട്ട് പോകുന്നതായിരിക്കും മികച്ച വഴി. നിങ്ങൾക്ക് ഒരു സർപ്രൈസ് ലഭിക്കാൻ സാധ്യതയുണ്ട്. അത് നിങ്ങളെ സന്തോഷിപ്പിക്കും. നിങ്ങളെ തേടി ഒരു സന്തോഷ വാർത്ത എത്തും. ഭാഗ്യചിഹ്നം - ഒരു സംഗീത ഉപകരണം
സാജിറ്റേറിയസ് (Sagittarius - ധനു രാശി): നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ അസാധാരണമായ എന്തെങ്കിലും കാര്യം ചെയ്യാനുള്ള പ്രചോദനം നിങ്ങൾക്ക് ഇന്നത്തെ ദിവസം ലഭിക്കും. അടുത്തിടെ നിങ്ങൾ പൂർത്തിയാക്കിയ ജോലികൾക്ക് സമ്മിശ്ര പ്രതികരണങ്ങൾ ലഭിക്കും. നിങ്ങൾക്ക് കൂടുതൽ കഠിനമായി പ്രവർത്തിക്കേണ്ടി വന്നേക്കാം. ആരോഗ്യ കാര്യങ്ങളിൽ കുറച്ച് ശ്രദ്ധ ആവശ്യമായി വന്നേക്കാം. ഭാഗ്യചിഹ്നം - തീ കത്തുന്നത്
കാപ്രികോൺ (Capricorn - മകരം രാശി ): ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ മറ്റുള്ളവർക്ക് നിങ്ങളിൽ അസൂയ ഉണ്ടാകുന്നത് അവഗണിക്കരുത്. നിങ്ങളുടെ ജോലി കാര്യങ്ങൾ മറ്റുള്ളവർ നിരീക്ഷിക്കുണ്ടാകും. നിങ്ങൾ റിയൽ എസ്റ്റേറ്റിൽ നിക്ഷേപിക്കാൻ പദ്ധതിയിടുകയാണെങ്കിൽ അത് പിന്നീടേക്ക് മാറ്റി വെക്കുന്നതായിരിക്കും ഉചിതം. ഒരു അനന്തരാവകാശ പ്രശ്നം ഉണ്ടായേക്കാം. അത് പരിഹരിക്കാൻ നിങ്ങൾക്ക് സാധിക്കും. ഭാഗ്യചിഹ്നം - ഒരു സോളാർ പാനൽ
അക്വാറിയസ് (Aquarius -കുംഭം രാശി ): ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ വളരെ ലളിതമായ നിങ്ങളുടെ സമീപനം അതിശയകരമായ പല നേട്ടങ്ങളും സ്വന്തമാക്കാൻ കാരണമാകും. നിങ്ങളെക്കുറിച്ച് ആർക്കെങ്കിലും പരാതി ഉണ്ടെങ്കിൽ അതിനെ കുറിച്ച് വ്യക്തമായി നിങ്ങൾ അന്വേഷിക്കണം. മോഷണ ശ്രമം ഉണ്ടാകാൻ ഇടയുണ്ട്. നിങ്ങളുടെ അമ്മയ്ക്ക് വൈകാരിക പിന്തുണ ആവശ്യമായി വരും. ഭാഗ്യചിഹ്നം - ഒരു സിൽക്ക് സ്കാർഫ്
പിസെസ് (Pisces- മീനം രാശി ): ഫെബ്രുവരി 19നും മാർച്ച് 20നും ഇടയിൽ ജനിച്ചവർ പല മാറ്റങ്ങളും സംഭവിക്കാൻ ഇടയുണ്ട്. ജോലിയിൽ മാറ്റങ്ങൾ ഉണ്ടാകാം. അല്ലെങ്കിൽ ചില ശീലങ്ങളിൽ മാറ്റം വരാം. എന്തുതന്നെയായാലും മാറ്റങ്ങൾ നല്ലതായിരിക്കും. സ്വയം പ്രചോദനം കണ്ടെത്താൻ ശ്രമിക്കും. സാമ്പത്തികമായി വളർച്ച ഉണ്ടാകും. ഭാഗ്യചിഹ്നം - പശ