ടോറസ് (Taurus - ഇടവം രാശി): ഏപ്രിൽ 20നും മേയ്20നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ അടുത്ത സൗഹൃദങ്ങള്‍ നിലനിര്‍ത്താന്‍ കഠിനമായി അധ്വാനിക്കേണ്ടിവരും. ആ കഠിനാധ്വാനങ്ങള്‍ നിങ്ങളുടെ പങ്കാളി കാണുകയും കേള്‍ക്കുകയും ചെയ്യും. ചിലപ്പോള്‍ കാര്യങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമല്ലെങ്കില്‍ അവയില്‍ നിന്നും മാറി നില്‍ക്കുന്നതാണ് നല്ലത്.
ഭാഗ്യ ചിഹ്നം - ഗ്ലാസ്സ് ബോട്ടില്‍
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂൺ 21 നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ ഭാരം കുറയ്ക്കാന്‍ ഒരു വ്യക്തി നിങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവരും. ഒരു സന്തോഷ വാര്‍ത്ത നിങ്ങളെ തേടിയെത്തും. അവയ്ക്കായി പദ്ധതികള്‍ തയ്യാറാക്കുക. അധിക ജോലികള്‍ ചെയ്യുന്നതില്‍ നിന്ന് നിങ്ങളെ രക്ഷിക്കാന്‍ ഒരു റിമൈന്‍ഡര്‍ എപ്പോഴും കാത്തു സൂക്ഷിക്കുക. കായിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് ഉത്തമമാണ്.
ഭാഗ്യ ചിഹ്നം - ഒരു ഫൗണ്ടെയ്ന്
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ: മുമ്പ് നിങ്ങള്‍ വേദനിപ്പിച്ചിട്ടുള്ള വ്യക്തികള്‍ നിങ്ങളുടെ തെറ്റുകള്‍ക്ക് മാപ്പ് നല്‍കില്ല. മാറ്റങ്ങള്‍ വരുത്താന്‍ നന്നായി ശ്രമിക്കേണ്ടതാണ്. അവരുമായി ഒരു ഒത്തുത്തീര്‍പ്പിന് ശ്രമിക്കുക. അടുത്ത സുഹൃത്തുക്കളുമായി ഒരു യാത്ര പോകാന്‍ പദ്ധതിയിടും.
ഭാഗ്യ ചിഹ്നം - തെളിഞ്ഞ ആകാശം
വിർഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: പ്രധാനപ്പെട്ട ഒരു വ്യക്തിയെ ഉടന്‍ കണ്ടുമുട്ടിയേക്കാം. പ്രശസ്തരായ ചിലര്‍ നിങ്ങളുടെ ജോലിയില്‍ ആകൃഷ്ടനായി നിങ്ങളെ സമീപിക്കും. നിങ്ങളുടെ ജോലിയെപ്പറ്റി നിങ്ങള്‍ക്ക് തന്നെ വളരെയധികം ആശങ്കകള്‍ ഉള്ള സമയത്തായിരിക്കും ഈ വ്യക്തിയുടെ കടന്നുവരവ്. നിങ്ങളുടെ ഉള്ളിലെ ചിന്തകളെ വിശ്വസിക്കുക.
ഭാഗ്യ ചിഹ്നം - സ്വീക്വന്‍സ് സംഖ്യകള്‍
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ: ശരിയായി മുന്നോട്ട് പോയില്ലെങ്കില്‍ ജോലി സ്ഥലത്തെ സമാധാന അന്തരീക്ഷം കലുഷിതമാകും. അധിക ജോലികള്‍ ചെയ്യേണ്ടിവരും. പുതിയ ചില ഇഷ്ടങ്ങള്‍ നിങ്ങളുടെ ഏകാഗ്രത നശിപ്പിക്കും. പഴയ ഒരു സുഹൃത്ത് അപ്രതീക്ഷിതമായി നിങ്ങളെ തേടിയെത്തും.
ഭാഗ്യ ചിഹ്നം - സില്‍ക്ക് സ്കാര്‍ഫ്
കാപ്രികോൺ (Capricorn -മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: പങ്കാളിത്ത ബിസിനസ്സ് എന്നിവയുമായി ബന്ധപ്പെട്ട് പുതിയ അവസരങ്ങള്‍ നിങ്ങളെ തേടിയെത്തും. വളരെ തെളിഞ്ഞ വഴിയാകും നിങ്ങള്‍ക്ക് മുന്നിലുണ്ടാകുക. എന്നാല്‍ അവയ്ക്കുള്ളിലെ എല്ലാ പ്രതിബന്ധങ്ങളെപ്പറ്റിയും ബോധവാനായിരിക്കണം. സഹപ്രവര്‍ത്തകരുടെ പെരുമാറ്റം അസ്വസ്ഥപ്പെടുത്തും.
ഭാഗ്യ ചിഹ്നം - കാന്‍വാസ് ഷൂ
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: മുഖവിലയോടെ എല്ലാ കാര്യങ്ങളെയും സമീപിച്ചാല്‍ ഈ ദിവസം വളരെ സാധാരണമായി കടന്നുപോകും. ക്ഷീണം തോന്നുന്നത് സാധാരണമാണ്. കുറച്ച് സമയം വിശ്രമിക്കുന്നത് ഉചിതമാണ്. ചുമതലകള്‍ ഏല്‍പ്പിക്കുന്നതിന് മുമ്പ് വസ്തുതകള്‍ ശരിയാണോ എന്ന് പരിശോധിക്കുക.
ഭാഗ്യ ചിഹ്നം -ജലാശയം.