ജന്മസംഖ്യ 1 (നിങ്ങള്‍ ജനിച്ചത് 1, 10, 19, 28 തീയതികളില്‍ ആണെങ്കില്‍): കലാകാരന്മാര്, സംഗീതജ്ഞര്‍, വിദ്യാര്‍ത്ഥികള്‍, ബിസിനസുകാര്‍, ബില്‍ഡര്‍മാര്‍, രാഷ്ട്രീയക്കാര്‍, കായികതാരങ്ങള്‍ എന്നിവര്‍ക്ക് 2023ലെ ആദ്യ ആഴ്ച അനുകൂലമായിരിക്കും. ഒരു കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ശ്രദ്ധിക്കുക. അവിവാഹിതര്‍ക്ക് അവരുടെ വിവാഹത്തിനായി മാതാപിതാക്കളില്‍ നിന്ന് സമ്മതം ലഭിക്കും. സര്‍ക്കാര്‍ ജീവനക്കാരുമായും മധ്യസ്ഥരുമായും ആശയവിനിമയം നടത്തുന്നതില്‍ പ്രശ്നങ്ങള്‍ ഉണ്ടാകും. വിജയം നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. ഐടി, ജ്വല്ലറി, കയറ്റുമതി, സോളാര്‍ ഉല്‍പ്പന്നങ്ങളുടെ ഡീലര്‍മാര്‍, സര്‍ക്കാര്‍ ജോലി, മെഡിക്കല്‍, അധ്യാപനം മീഡിയ വ്യവസായം എന്നീ മേഖലകളില്‍ നിക്ഷേപം നടത്തണം. ഭാഗ്യനിറം: ഓറഞ്ച്, ഭാഗ്യ ദിനം: ഞായറാഴ്ച, ഭാഗ്യ നമ്പര്‍: 1, ദാനം ചെയ്യേണ്ടത്: ക്ഷേത്രത്തില്‍ കുങ്കുമം ദാനം ചെയ്യുക.
ജന്മസംഖ്യ 2 (നിങ്ങള്‍ ജനിച്ചത് 2, 11, 20, 29 തീയതികളില്‍ ആണെങ്കില്‍): ദീര്‍ഘകാലമായുള്ള തര്‍ക്കങ്ങളും പരാതികളും അവസാനിപ്പിക്കാനുള്ള ആഴ്ചയാണിത്. കരിയര്‍ മെച്ചപ്പെടുത്തുന്നതിന് കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പിന്തുണ സ്വീകരിക്കണം. മറ്റുള്ളവരെ സേവിക്കാന്‍ സമയം കണ്ടെത്തണം. തിങ്കളാഴ്ച ശിവന് പാല് അഭിഷേകം നടത്തുക. കുടുംബ ചടങ്ങുകളില്‍ പങ്കെടുക്കുക, ഒരു ചെറിയ യാത്ര ആസൂത്രണം ചെയ്യുക, സ്റ്റോക്കില്‍ നിക്ഷേപിക്കുക, നിങ്ങളുടെ പങ്കാളിക്ക് സര്‍പ്രൈസ് സമ്മാനം നല്‍കുക എന്നിവ ചെയ്യാനുള്ള ആഴ്ചയാണിത്. ഭാഗ്യനിറം: അക്വാ, ഭാഗ്യ ദിനം: തിങ്കളാഴ്ച, ഭാഗ്യ നമ്പര്‍: 2, ദാനം ചെയ്യേണ്ടത്: പാവപ്പെട്ടവര്‍ക്ക് പാല് ദാനം ചെയ്യുക
ജന്മസംഖ്യ 3 (നിങ്ങള്‍ ജനിച്ചത് 3, 12, 21, 30 തീയതികളില്‍ ആണെങ്കില്‍): വീട്ടില്‍ മരം കൊണ്ട് നിര്‍മ്മിച്ച വസ്തുക്കള്‍ ഉപയോഗിക്കുക. വിദ്യാര്‍ത്ഥികള്‍ക്ക് അധ്യാപകരില്‍ നിന്ന് പ്രോത്സാഹനം ലഭിക്കും. നിങ്ങളുടെ വ്യക്തിത്വം മെച്ചപ്പെടുത്താനുള്ള ആഴ്ചയാണിത്. ഈ ആഴ്ചയുടെ അവസാനം സര്‍ക്കാര്‍ പദ്ധതികളുമായി മുന്നോട്ടുപോകാം. കണ്‍സള്‍ട്ടന്റുമാര്‍, അധ്യാപകര്‍, ഗായകര്‍, പരിശീലകര്‍, വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, രാഷ്ട്രീയക്കാര്‍, അഭിഭാഷകര്‍ എന്നിവര്‍ക്ക് ശ്രദ്ധേയമായ ആഴ്ചയാണിത്. പുസ്തകങ്ങള്‍, അലങ്കാരങ്ങള്‍, ധാന്യങ്ങള്‍, സംഗീത ഉപകരണങ്ങള്‍ എന്നിവയുടെ ബിസിനസ്സ് മെച്ചപ്പെടും. സംഗീതജ്ഞര്‍, ഹോട്ടലുടമകള്‍, ജോക്കികള്‍, ലൈഫ് കോച്ചുകള്‍, ഫിനാന്‍സിയര്‍മാര്‍, സംഗീതജ്ഞര്‍ എന്നിവര്‍ക്ക് ലാഭവും വളര്‍ച്ചയുമുണ്ടാകും. ഭാഗ്യനിറം: വയലറ്റ്, ഭാഗ്യ ദിനം: വ്യാഴാഴ്ച, ഭാഗ്യ നമ്പര്‍: 3, ദാനം ചെയ്യേണ്ടത്: കുട്ടികള്‍ക്ക് തൈകള്‍ ദാനം ചെയ്യുക.
ജന്മസംഖ്യ 4 (നിങ്ങള്‍ ജനിച്ചത് 4, 13, 22, 31 തീയതികളില്‍ ആണെങ്കില്‍): നിര്‍മ്മാണ മേഖലയിലും രാഷ്ട്രീയത്തിലും നിങ്ങള്‍ക്ക് ഒരുപാട് അവസരങ്ങള്‍ നല്കുന്ന ആഴ്ചയാണിത്. പണമിടപാടുകള്‍, തൊഴില്‍ അന്വേഷണം, വിവാഹാലോചനകള്‍, പുതിയ ഓര്‍ഡറുകള്‍, വിദേശ യാത്രകള്‍ എന്നിവ നടത്താനുള്ള ആഴ്ചയാണിത്. നിങ്ങളുടെ സംസാരത്തില്‍ സൗമ്യത നിലനിര്‍ത്തണം. കാര്‍ഷിക, വാണിജ്യ വസ്തുക്കളില്‍ നിക്ഷേപിക്കുന്നവര്‍ക്ക് അനുകൂല ദിനമാണ്. ബാങ്ക് ജീവനക്കാര്‍, ഐടി ജീവനക്കാര്‍, കലാകാരന്മാര്, അഭിനേതാക്കള്‍, വാര്‍ത്താ അവതാരകര്‍, നര്‍ത്തകര്‍ എന്നിവര്‍ക്ക് നേട്ടമുണ്ടാകും. നിര്‍മ്മാണ സാമഗ്രികള്‍, ലോഹം, വസ്ത്രങ്ങള്‍ എന്നിവയുടെ നിര്‍മ്മാതാക്കള്‍ക്ക് ബിസിനസ്സില്‍ പുതിയ ഓഫര്‍ ലഭിക്കും. ദയവായി നിങ്ങളുടെ ചുറ്റുപാട് എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. ഭാഗ്യ നിറം: ഗ്രേ, ഭാഗ്യ ദിനം: ചൊവ്വാഴ്ച, ഭാഗ്യ നമ്പര്‍: 5, 6, ദാനം ചെയ്യേണ്ടത്: മൃഗങ്ങള്‍ക്ക് ഉപ്പുള്ള ഭക്ഷണം നല്‍കുക.
ജന്മസംഖ്യ 5 (നിങ്ങള്‍ ജനിച്ചത് 5, 14, 23 തീയതികളില്‍ ആണെങ്കില്‍): ഈ ആഴ്ചയില്‍ ഗണപതിയ്ക്ക് വഴിപാടുകൾ കഴിയ്ക്കണം. മാധ്യമങ്ങള്‍, പ്രതിരോധം, യാത്രകള്‍, തിയേറ്റര്‍, കായികതാരങ്ങള്‍, മെഡിക്കല്‍ പ്രാക്ടീഷണര്‍മാര്‍ എന്നിവര്‍ക്ക് സീനിയര്‍മാരില്‍ മതിപ്പുളവാക്കാന്‍ കഴിയും. സാമ്പത്തിക ലാഭം വര്‍ധിക്കും. വസ്തു നിക്ഷേപത്തില്‍ നിന്ന് വരുമാനം ലഭിക്കും. മോഡലിംഗ്, മെഡിക്കല്‍, സ്പോര്‍ട്സ്, ഇവന്റുകള്‍, ഓഡിഷനുകള്‍, അഭിമുഖങ്ങള്‍ എന്നിവയില്‍ പങ്കെടുക്കണം. ഭാഗ്യനിറം: കടല്‍ പച്ച, ഭാഗ്യ ദിനം: ബുധനാഴ്ച, ഭാഗ്യ നമ്പര്‍: 5, ദാനം ചെയ്യേണ്ടത്: മൃഗങ്ങള്‍ക്ക് വെള്ളം ദാനം ചെയ്യുക
ജന്മസംഖ്യ 6 (നിങ്ങള്‍ ജനിച്ചത് 6, 15, 24 തീയതികളില്‍ ആണെങ്കില്‍): ബന്ധങ്ങളില്‍ ചില വൈകാരികമായ അസ്വസ്ഥതകള്‍ ഈ ആഴ്ചയില്‍ ഉണ്ടാകും. ഷോപ്പിംഗ് നടത്താനും സുഹൃത്തുക്കള്‍, മാതാപിതാക്കള്‍, കുട്ടികള്‍, ബന്ധുക്കള്‍, പ്രണയ പങ്കാളി എന്നിവരുമായി യാത്ര ചെയ്യാനുമുള്ള ആഴ്ചയാണിത്. ഐടി, സൗന്ദര്യവർദ്ധക വസ്തുക്കളുടെ ബിസിനസ്സ് എന്നിവയിലുള്ളവര്‍ക്ക് ഭാഗ്യമുണ്ടാകും. ആശയവിനിമയം നടത്തേണ്ടത് അനിവാര്യമാണ്. അവസരങ്ങള്‍ ലഭിക്കാന്‍ സമയമെടുക്കും. വീട്ടമ്മമാര്‍, കായികതാരങ്ങള്‍, പ്രോപ്പര്‍ട്ടി ഡീലര്‍മാര്‍, ഡെര്‍മറ്റോളജിസ്റ്റുകള്‍, ഗായകര്‍, ഡിസൈനര്‍മാര്‍, ബ്രോക്കര്‍മാര്‍, ഷെഫുകള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ അക്കാദമിക രംഗത്ത് വിജയം നേടും. ഭാഗ്യനിറം: പിങ്ക്, അക്വാ, ഭാഗ്യ ദിനം: വെള്ളിയാഴ്ച, ഭാഗ്യ നമ്പര്‍: 6, ദാനം ചെയ്യേണ്ടത്: പാവപ്പെട്ടവര്‍ക്ക് പാല് ദാനം ചെയ്യുക.
ജന്മസംഖ്യ 7 (നിങ്ങള്‍ ജനിച്ചത് 7, 16, 25 തീയതികളില്‍ ആണെങ്കില്‍): ഈ ആഴ്ചയില്‍ കായികപ്രവര്ത്തകര്ക്ക് ഏറ്റവും മികച്ചതോ മോശമായതോ ആയ ഫലങ്ങള്‍ ലഭിച്ചേക്കാം. ജോലിസ്ഥലത്ത് മികച്ച ഫലങ്ങള്‍ ലഭിക്കാന്‍ ആശയവിനിമയം നടത്തണം. പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് നിങ്ങള്‍ ശിവന്റെ അനുഗ്രഹം വാങ്ങണം. അവസരങ്ങള്‍ സ്വീകരിക്കുന്നതിന് മുമ്പ് നിയമപരമായ വശങ്ങള് കൂടി വിശകലനം ചെയ്യണം. ബോസിന്റെ നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധയോടെ കേട്ട് പിന്തുടരണം. പ്രതിരോധം, നിയമം, വൈദ്യശാസ്ത്രം, ശാസ്ത്രജ്ഞര്‍, രാഷ്ട്രീയക്കാര്‍, നാടക കലാകാരന്മാര്, സിഎക്കാര്‍, അഭിനേതാക്കള്‍ എന്നിവര്‍ക്ക് പ്രത്യേക ഭാഗ്യമുണ്ടാകും. ഭാഗ്യനിറം: പീച്ച്, ഭാഗ്യ ദിനം: തിങ്കളാഴ്ച, ഭാഗ്യ നമ്പര്‍: 7, ദാനം ചെയ്യേണ്ടത്: ദരിദ്രര്‍ക്ക് സ്റ്റീല്‍ പാത്രം ദാനം ചെയ്യുക.
ജന്മസംഖ്യ 8 (നിങ്ങള്‍ ജനിച്ചത് 8, 17, 26 തീയതികളില്‍ ആണെങ്കില്‍): ഈ ആഴ്ചയില്‍ നിങ്ങള്‍ക്ക് നിരവധി അവസരങ്ങള്‍ ലഭിക്കും. സര്‍ക്കാര്‍ കമ്പനികളുമായുള്ള ബന്ധം മികച്ച വരുമാനം നല്‍കും. സാമ്പത്തിക നേട്ടങ്ങള്‍ വര്‍ധിക്കും. കാര്‍ഷിക ഭൂമിയും യന്ത്രസാമഗ്രികളും വാങ്ങുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമാകും. ആരോഗ്യം ശ്രദ്ധിക്കണം. വളരെയധികം ബാധ്യതകളും നിയമപരമായ തര്‍ക്കങ്ങളും ഒഴിവാക്കേണ്ടതും അത്യാവശ്യമാണ്. ഡോക്ടര്‍മാര്‍ക്കും നിര്‍മ്മാതാക്കള്‍ക്കും നേട്ടങ്ങളുണ്ടാകും. പങ്കാളികളുമായി വ്യക്തിപരമായി തര്‍ക്കങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ശാന്തനായിരിക്കുക. ഈ ആഴ്ചയില്‍ ധാന്യങ്ങള്‍ ദാനം ചെയ്യുകയും വ്യായാമം ചെയ്യുകയും വേണം. ഭാഗ്യനിറം: വയലറ്റ്, ഭാഗ്യദിനം: വെള്ളിയാഴ്ച, ഭാഗ്യ നമ്പര്‍: 6, ദാനം ചെയ്യേണ്ടത്: പാവപ്പെട്ടവര്‍ക്ക് വസ്ത്രങ്ങള്‍ ദാനം ചെയ്യുക
ജന്മസംഖ്യ 9 (നിങ്ങള്‍ ജനിച്ചത് 9, 18, 27 തീയതികളില്‍ ആണെങ്കില്‍): വിജയവും സന്തോഷവും നല്കുന്ന ആഴ്ചയാണിത്. ഈ ആഴ്ച പരമാവധി യാത്ര ചെയ്യുകയും പൊതുപരിപാടികളില്‍ പങ്കെടുക്കുകയും വേണം. നിങ്ങളുടെ പ്രണയ പങ്കാളിയുമായി വികാരങ്ങള്‍ പങ്കുവെയ്ക്കണം. സ്റ്റോക്ക് മാര്‍ക്കറ്റിലും പരിശീലന ബിസിനസ്സിലും വളര്‍ച്ചയുണ്ടാകും. ദമ്പതികള്‍ക്ക് സന്തോഷമുണ്ടാകും. മദ്യപാനം ഒഴിവാക്കണം. പ്രണയിക്കുന്നവര്‍ക്ക് അവരുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാനുള്ള ഒരു ദിവസമാണിത്. ബിസിനസ് ബന്ധങ്ങളും ഡീലുകളും ഉടന്‍ യാഥാര്‍ത്ഥ്യമാകും. ഡിസൈനിംഗ്, കയറ്റുമതി ഇറക്കുമതി, എഴുത്ത്, ഗ്ലാമര്‍ വ്യവസായം, മാധ്യമങ്ങള്‍ എന്നിവയിലുള്ള ആളുകള്‍ പ്രശസ്തി നേടും. രാഷ്ട്രീയക്കാര്‍ക്ക് ഇന്ന് മികച്ച അവസരങ്ങള്‍ ലഭിക്കും. വിദ്യാര്‍ത്ഥികള്‍, പരിശീലകര്‍, സംഗീതജ്ഞര്‍, എഴുത്തുകാരന്, ഡിസൈനര്‍മാര്‍, ഡോക്ടര്‍മാര്‍, അഭിഭാഷകര്‍, എഞ്ചിനീയര്‍മാര്‍, അഭിനേതാക്കള്‍ എന്നിവര്‍ക്ക് ജനപ്രീതി ആസ്വദിക്കാനാകും. ഭാഗ്യനിറം: പിങ്ക്, ഭാഗ്യദിനം: ചൊവ്വാഴ്ച, ഭാഗ്യ നമ്പര്‍: 9, ദാനം ചെയ്യേണ്ടത്: സ്ത്രീകള്‍ക്ക് വളകള്‍ ദാനം ചെയ്യുക