ടോറസ് (Taurus - ഇടവം രാശി): ഏപ്രിൽ 20നും മേയ്20നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ ലക്ഷ്യങ്ങൾക്ക് ഈ ദിവസം കൂടുതൽ വ്യക്തത കൈവരും. നിങ്ങളുടെ ആശയങ്ങൾ ഇപ്പോൾ മറ്റുള്ളവർ മികച്ച രീതിയിൽ അംഗീകരിക്കുകയും ചെയ്യും. അതേസമയം നിങ്ങൾ ഒരു ചെറുകിട ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്ന ബിസിനസ് വിപുലീകരിക്കാൻ സധിക്കും. ഭാഗ്യ ചിഹ്നം - ഒരു പക്ഷി
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂൺ 21 നും ഇടയിൽ ജനിച്ചവർ: മുഖ്യമായ ചില ലക്ഷ്യങ്ങൾ കൈവരിക്കാൻ ഉള്ള ഉചിതമായ സമയമായി ഈ ദിവസത്തെ നിങ്ങൾക്ക് പരിഗണിക്കാം. എന്നാൽ പ്രധാനപ്പെട്ട ഒരു കാര്യത്തെക്കുറിച്ച് പരിഭ്രാന്തിയും ആശയക്കുഴപ്പവും നിങ്ങൾക്ക് ഇന്ന് അനുഭവപ്പെടും. അതേസമയം നിങ്ങളുടെ രഹസ്യങ്ങൾ ഇന്ന് അപരിചിതരുമായി പങ്കുവയ്ക്കാതിരിക്കുന്നതാണ് ഉചിതം. ഭാഗ്യ ചിഹ്നം - ഒരു ചിലന്തി
കാൻസർ (Cancer -കർക്കിടകം രാശി) ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: ഇന്ന് നിങ്ങൾക്ക് മുന്നോട്ടുപോകാനും ജോലികൾ സ്വതന്ത്രമായി പൂർത്തിയാക്കാനും പരിമിതികൾ അനുഭവപ്പെടും. വളരെ വിരസമായ ഒരു ദിനചര്യയായിരിക്കും ഇന്ന് നിങ്ങൾ പിന്തുടരുക. അതേസമയം നിങ്ങളുടെ ജോലി സ്ഥലത്ത് ഒരു നല്ല വാർത്ത ഈ ദിവസം പ്രതീക്ഷിക്കാം. വിദ്യാർത്ഥികൾക്കാവട്ടെ തങ്ങളുടെ പഠന മേഖലയിലും മികച്ച വാർത്തകൾക്ക് ഇന്ന് അവസരമുണ്ട്. ഭാഗ്യ ചിഹ്നം - രണ്ട് കുരുവികൾ
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയിൽ ജനിച്ചവർ: ഈ ദിവസം നിങ്ങൾ ഉദ്ദേശിക്കുന്ന കാര്യങ്ങളെല്ലാം പൂർത്തിയാക്കാൻ നിങ്ങൾക്ക് സാധിക്കും. തുടക്കത്തിൽ ചെറിയ മടിയുടെ ലക്ഷണങ്ങൾ അനുഭവപ്പെടുമെങ്കിലും അതിനെ മറികടന്ന് മുന്നോട്ടു പോകാൻ നിങ്ങൾക്ക് സാധിക്കും. അതേസമയം നിങ്ങളെ കുഴപ്പത്തിലാക്കുന്ന ഒരു സാഹചര്യം ഈ ദിവസം ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ ജാഗ്രതയോടെ മുന്നോട്ടുപോകുക. ഭാഗ്യ ചിഹ്നം - ഒരു മൺ പാത്രം
വിർഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബർ 22നും ഇടയിൽ ജനിച്ചവർ : ഈ ദിവസം നിങ്ങൾക്ക് വലിയ രീതിയിലുള്ള അലസതയും കാര്യങ്ങളിൽ കാലതാമസവും അനുഭവപ്പെടും . ഇത് നിങ്ങളുടെ ജോലിയെയും പ്രതികൂലമായി ബാധിക്കാനുള്ള സാധ്യതയുണ്ട്. കാരണം ആ ഘട്ടത്തിലേക്ക് കടക്കുക എന്നത് ഒരു വലിയ വെല്ലുവിളിയായി നിങ്ങൾക്ക് മാറാം. നിങ്ങളുമായി അടുത്ത ബന്ധമുള്ള ഒരാൾ നിങ്ങൾക്ക് ഈ ദിവസം വലിയ ആശ്വാസമായി മാറും. ഭാഗ്യ ചിഹ്നം - നീല നിറത്തിലുള്ള മൺ പാത്രങ്ങൾ
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ: നിങ്ങൾ ജീവിതത്തിന്റെ അടുത്ത പടിയിലേക്ക് ചുവട് വയ്ക്കുന്ന സമയമായി ഈ ദിവസത്തെ നിങ്ങൾക്ക് പരിഗണിക്കാം. എന്നാൽ ഈ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്നതിനായി നിങ്ങളുടെ മനസിനെയും പാകപ്പെടുത്തേണ്ടതുണ്ട്. കൂടാതെ നിങ്ങൾ ശ്രദ്ധയോടെ മുന്നോട്ടു പോകേണ്ട ചില മേഖലകളും ഉണ്ടെന്ന് മനസ്സിലാക്കുക. ഒരു ചെറിയ യാത്ര നടത്തുന്നത് ഇപ്പോൾ നിങ്ങൾക്ക് എല്ലാ കാര്യത്തിലും വ്യക്തത ലഭിക്കാൻ സഹായിക്കും. ഭാഗ്യചിഹ്നം - ഒരു കഴുകൻ
സ്കോർപിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ: ഈ ദിവസം ചില പഴയ ഉറ്റ സുഹൃത്തുക്കളുടെ കൂടിച്ചേരൽ നിങ്ങൾക്ക് കൂടുതൽ ഊർജ്ജം നൽകിയേക്കാം. അതേ സമയം നിങ്ങൾ റിയൽ എസ്റ്റേറ്റിൽ നിക്ഷേപിക്കാൻ ഈ സാഹചര്യത്തിൽ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിന് ഈ ദിവസം അനുയോജ്യമല്ല. അത്തരം കാര്യങ്ങൾ കുറച്ചു സമയത്തേക്ക് മാറ്റി വയ്ക്കുന്നതായിരിക്കും ഉചിതം. എന്നാൽ വിനോദ മേഖലയുമായി ബന്ധപ്പെട്ട ആളുകൾക്ക് ഈ ദിവസം മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും. ഭാഗ്യ ചിഹ്നം - ഒരു അണ്ണാൻ
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: ഈ ദിവസം നിങ്ങൾ പ്രതീക്ഷിച്ച ഫലത്തിനായി കൂടുതൽ സമയം കാത്തിരിക്കേണ്ടി വന്നേക്കാം . അതിനാൽ ക്ഷമയാണ് പ്രധാനം എന്ന് മനസ്സിലാക്കി മുന്നോട്ട് പോകാം. ഒരു മുതിർന്ന വ്യക്തിയിൽ നിന്നുള്ള ഉപദേശം നിങ്ങളുടെ ബിസിനസിനെ സഹായിച്ചേക്കാം . അതേസമയം നിങ്ങളുടെ ജോലി സംബന്ധമായ പ്രവർത്തനങ്ങൾക്ക് മറ്റുള്ളവർ നിങ്ങളെ പ്രശംസിക്കും. ഭാഗ്യ ചിഹ്നം - ഒരു പൂന്തോട്ടം
കാപ്രികോൺ (Capricorn -മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: ഈ ദിവസം നിങ്ങൾ ഉറച്ച മനസ്സോടെ തീരുമാനങ്ങൾ എടുക്കാൻ ശ്രമിക്കുക. കാരണം നിങ്ങൾ ആസൂത്രണം ചെയ്തത് പോലെ കാര്യങ്ങൾ നടക്കാനുള്ള സാധ്യത ഇന്ന് വളരെ കുറവായിരിക്കും. കൂടാതെ ഇന്ന് ഒരു പുതിയ വ്യക്തിയോ കീഴുദ്യോഗസ്ഥനോ നിങ്ങൾക്ക് ലഭിക്കേണ്ട അംഗീകാരം തട്ടിയെടുക്കാം . ഭാഗ്യ ചിഹ്നം - ഒരു തത്ത
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: ഈ ദിവസം നിങ്ങൾ മൗനം പാലിക്കുന്നത് നിങ്ങൾക്ക് ഗുണകരം ആയിരിക്കുകയില്ല. ആവശ്യമായ അവസരങ്ങളിൽ നിങ്ങൾ കൃത്യമായ ആശയവിനിമയം നടത്തേണ്ടത് ഈ ദിവസം വളരെ പ്രധാനമാണ്. കൂടാതെ നിങ്ങളുടെ ബിസിനസ് വിപുലീകരണത്തിനായി മറ്റൊരാളുടെ സഹായം ഈ അവസരത്തിൽ ആവശ്യമായി വന്നേക്കാം. ഭാഗ്യ ചിഹ്നം - ഒരു കൂട്
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാർച്ച് 20 നും ഇടയിൽ ജനിച്ചവർ : ഈ ദിവസം പെട്ടെന്നുള്ള വിജയമോ ഫലമോ നിങ്ങൾ പ്രതീക്ഷിക്കേണ്ടതില്ല. കാരണം അത്തരത്തിലുള്ള പ്രതീക്ഷ നിങ്ങളുടെ നിരാശയ്ക്ക് വഴിവച്ചേക്കാം. എങ്കിലും പ്രവർത്തനത്തിലുള്ള നിങ്ങളുടെ വേഗത ഈ ദിവസം വർദ്ധിക്കും. നിങ്ങളുടെ ജീവിതപങ്കാളിയുടെ ജോലിയിലുള്ള ശ്രദ്ധ വ്യതിചലിക്കാനുള്ള സാധ്യതയുണ്ട്. ഭാഗ്യ ചിഹ്നം - ഒരു ആമ