ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് ജോലി ചെയ്യാനുള്ള പ്രചോദനം കുറയും. ഇത് ജോലികള്‍ നീട്ടിവെയ്ക്കുന്നതിന് കാരണമാകും. ഉത്കണ്ഠ കുറയ്ക്കുന്നതിനായി നിങ്ങള്‍ക്ക് ഷോപ്പിംഗ് നടത്താം. മൊത്തത്തില്‍ നിങ്ങളുടെ എനര്‍ജി കുറഞ്ഞതായി അനുഭവപ്പെടും. ഭാഗ്യചിഹ്നം: ഒരു ആല്‍ബം
ടോറസ് (Taurus - ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: വിലയേറിയ ബന്ധങ്ങള്‍ക്കായി നിരന്തരം പരിശ്രമിക്കണം. സാഹചര്യം നിങ്ങള്‍ക്ക് എതിരാണെങ്കില്‍, അതില്‍ നിന്ന് അകലം പാലിക്കുന്നതാണ് നല്ലത്. രാവിലത്തെ സമയം പരമാവധി പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുക. ഭാഗ്യചിഹ്നം: ഒരു പഴയ മോട്ടോര്‍സൈക്കിള്‍
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ മുമ്പ് വേദനിപ്പിച്ച ഒരാള്‍ നിങ്ങളോട് ഇതുവരെ ക്ഷമിച്ചിട്ടുണ്ടാകില്ല. ഇപ്പോള്‍ അവരുമായുള്ള പ്രശ്നം പരിഹരിക്കാനുള്ള സമയമാണ്. കോളേജിലെ സുഹൃത്തുക്കള്‍ ഒരു റീയൂണിയന് പ്ലാന്‍ ചെയ്യും. ഇന്നത്തെ ദിവസം അമിതമായി ഭക്ഷണം കഴിക്കരുത്. ഭാഗ്യചിഹ്നം: മഴവില്‍ നിറത്തിലുള്ള ആര്‍ട്ടിക്കിള്‍
സ്കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ജോലിസ്ഥലത്തെ സാഹചര്യങ്ങളെ കുറിച്ച് ശ്രദ്ധാലുവായിരിക്കണം. ഇപ്പോഴത്തെ നിങ്ങളുടെ ഇടപെടല്‍ പിന്നീട് നിങ്ങള്‍ക്ക് പ്രയോജനകരമാകും. അയല്‍പ്പക്കത്തെ പ്രശ്നങ്ങള്‍ തടസ്സമുണ്ടാക്കും. റൊമാന്റിക് കാര്യങ്ങളില്‍ പുരോഗതി ഉണ്ടാകും. ഭാഗ്യചിഹ്നം: ഒരു കൂട്ടം ചിത്രശലഭങ്ങള്‍
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് ഒരു പുതിയ സഖ്യത്തിനായി തയ്യാറെടുക്കാം. നിങ്ങളുടെ വഴികള്‍ നല്ലതാണെന്ന് തോന്നുമെങ്കില്‍ വ്യക്തതയോടെ മുന്നോട്ട് പോകണം. നിങ്ങളുടെ കീഴുദ്യോഗസ്ഥന് നിങ്ങള്‍ പ്രതീക്ഷിക്കുന്നതുപോലെ സഹകരിച്ചേക്കണമെന്നില്ല. ഭാഗ്യചിഹ്നം: കോപ്പര്‍ ഗ്ലാസ്സ്
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: മുഖവിലക്കെടുക്കേണ്ട കാര്യങ്ങളെ അംഗീകരിക്കാന്‍ തയ്യാറാണെങ്കില്‍ നിങ്ങള്‍ക്ക് ഇത് ഒരു എളുപ്പമുള്ള ദിവസമായിരിക്കും. ക്ഷീണം അനുഭവപ്പെടും. വിശ്രമിക്കുക. ഒരു കാര്യം വിലയിരുത്തുന്നതിന് മുമ്പ് നിങ്ങള്‍ പറയുന്ന വസ്തുതകള്‍ ശരിയാണെന്ന് ഉറപ്പുവരുത്തണം. ഭാഗ്യചിഹ്നം: ഒരു ബൗള്‍
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: ഒരു നല്ല സുഹൃത്തിന് അവരുടെ കുടുംബ കാര്യങ്ങളില്‍ നിങ്ങളുടെ സഹായം ആവശ്യമായി വന്നേക്കാം. നിങ്ങളുടെ സഹപ്രവര്‍ത്തകരെ ഒരുപാട് വിമര്‍ശിക്കാതിരിക്കുക. പഴയ നിക്ഷേപങ്ങള്‍ ഇപ്പോള്‍ നിങ്ങള്‍ സഹായകരമാകും. ഭാഗ്യചിഹ്നം: ക്രിസ്റ്റല്‍ ജാര്