ഏരീസ് (Arise - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ: ഈയടുത്തുള്ള മറ്റ് ദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് അൽപം വിരസമായ ദിനമായിരിക്കും. നിങ്ങൾ വല്ലാതെ അലസനായിരിക്കാൻ സാധ്യതയുണ്ട്. എന്നാൽ വൈകുന്നേരത്തോടെ ഊർജ്ജസ്വലനായി ഇടപെട്ട് തുടങ്ങും. വളരെ പ്രധാനപ്പെട്ട ഒരു കാര്യവുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് വല്ലാത്ത ആശയക്കുഴപ്പമുണ്ടാവും. ഭാഗ്യചിഹ്നം – ഒരു നീലക്കല്ല്.
ടോറസ് (Taurus - ഇടവം രാശി) ഏപ്രില് 20നും മെയ് 20നും ഇടയില് ജനിച്ചവര്: ഇന്ന് നിങ്ങൾക്ക് വളരെ നല്ല ദിവസമായിരിക്കും. നിങ്ങളിൽ അന്തർലീനമായിരിക്കുന്ന കഴിവുകളെല്ലാം പുറത്തെടുക്കാൻ സാധിക്കും. പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുന്നത് നിങ്ങൾക്ക് ഗുണകരമായി മാറും. ഒരു സന്ദേശം എല്ലാവരിലേക്കും എത്തിക്കുന്നതിനായി വളരെ അടുത്ത സുഹൃത്തിന് നിങ്ങളുടെ സഹായം ആവശ്യമായി വരും. മറ്റുള്ളവർക്ക് നിങ്ങളാൽ കഴിയുന്ന സഹായങ്ങൾ ചെയ്യാനുള്ള സമയമാണിത്. ഭാഗ്യചിഹ്നം – ഒരു കിരീടം.
ജെമിനി (Gemini - മിഥുനം രാശി) മെയ് 21നും ജൂൺ 21നും ഇടയിൽ ജനിച്ചവർ: നിങ്ങൾക്ക് ചുറ്റുപാടും നടക്കുന്ന നിരവധി നാടകീയമായ സംഭവങ്ങൾ നിങ്ങളുടെ സമാധാനം ഇല്ലാതാക്കാനുള്ള സാധ്യതയുണ്ട്. വളരെ നിസ്വാർഥനും സത്യസന്ധനുമായ ഒരാൾ നിങ്ങളുടെ സഹായത്തിനെത്തും. ചൂഷണം ചെയ്യപ്പെടാനുള്ള സാധ്യതയുള്ളതിനാൽ വളരെയധികം ജാഗ്രതയോടെ ഇരിക്കുക. അങ്ങനെയൊന്നും സംഭവിച്ചില്ലെങ്കിൽ ഇന്ന് നിങ്ങൾക്ക് വളരെ അനുകൂലമായ ദിവസമാണ്. ഭാഗ്യ ചിഹ്നം – പായൽ.
കാൻസർ (Cancer - കർക്കിടകം രാശി) ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ:നിങ്ങൾ വളരെ ദുരൂഹമാണെന്ന് കരുതി നിന്നിരുന്ന ഒരു പ്രശ്നം പരിഹരിക്കപ്പെടും. നിങ്ങളുടെ മനസ്സിനെ ഏറെക്കാലമായി ബുദ്ധിമുട്ടിച്ച് കൊണ്ടിരിക്കുന്ന ഒരു വിഷയവുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് കൂടുതൽ സൂചനകൾ ലഭിക്കുകയും അത് അവസാനിപ്പിക്കാൻ തീരുമാനിക്കുകയും ചെയ്യും. നിങ്ങൾ കാര്യങ്ങളെ വ്യത്യസ്തമായ കാഴ്ച്ചപ്പാടിൽ കണ്ട് തുടങ്ങും. പഴയ ചിന്താഗതി ഒരു തരത്തിലും ഗുണം ചെയ്യില്ല. ഭാഗ്യ ചിഹ്നം – ഒരു മാലാഖയുടെ ചിഹ്നം.
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ: നിങ്ങൾ വളരെ വൈകാരികമായും എടുത്തുചാടിയും ഇടപെട്ടില്ലെങ്കിൽ നിങ്ങൾക്ക് ലഭിക്കാൻ പോവുന്നത് ഏറ്റവും നല്ല അവസരങ്ങളായിരിക്കും. അല്ലെങ്കിൽ കിട്ടുന്ന അവസരങ്ങൾ നിങ്ങൾ തന്നെ മോശമാക്കിയേക്കും. നിങ്ങൾക്ക് സ്വയം നിയന്ത്രിക്കുന്നത് അത്ര പ്രധാനപ്പെട്ട കാര്യമായി തോന്നാൻ സാധ്യതയില്ല. നിർബന്ധമായും വ്യായാമം ചെയ്യുകയോ അല്ലെങ്കിൽ ധ്യാനിക്കുകയോ ചെയ്യണം. ഭാഗ്യചിഹ്നം – ഒരു സിൽക് ബെൽറ്റ്.
വിർഗോ (Virgo) (കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബർ 22നും ഇടയിൽ ജനിച്ചവർ: അടുത്ത സ്റ്റെപ്പ് എടുക്കുന്നതിനായി മടിച്ച് നിൽക്കരുത്. ഇപ്പോഴത്തെ സാഹചര്യത്തിൽ എന്തെങ്കിലും തരത്തിലുള്ള റിസ്ക് എടുത്താൽ പോലും അത് നിങ്ങൾക്ക് ഭാവിയിൽ ഗുണകരമായി മാറും. നിങ്ങൾ ഒരു പുതിയ സാഹചര്യവുമായി വൈകാതെ തന്നെ പൊരുത്തപ്പെട്ട് തുടങ്ങേണ്ടതായി വരും. വീടോ ഓഫീസോ മാറാൻ ആലോചിക്കുന്നുവെങ്കിൽ അത് സംഭവിക്കാൻ സാധ്യതയുള്ള സമയമാണിത്. ഭാഗ്യചിഹ്നം – ഒരു നാഴികക്കല്ല്.
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ: അവസാനത്തെ മിഷൻ ഇപ്പോൾ നിങ്ങൾ വിജയകരമായി പൂർത്തിയാക്കിയിരിക്കുകയാണ്. ഇനി ഒരു ഇടവേളയെടുത്ത് പുതിയ പദ്ധതികൾ തയ്യാറാക്കാവുന്നതാണ്. നിരവധി ആശയങ്ങൾ നിങ്ങളുടെ മനസ്സിലൂടെ കടന്ന് പോവും. ഏറ്റവും നല്ലത് തിരഞ്ഞെടുത്തുവെന്ന് നിങ്ങൾ ഉറപ്പാക്കുക. സാധാരണ നിലയിലുള്ള പണത്തിൻെറ വരവുണ്ടാകും. ഭാഗ്യചിഹ്നം – ഒരു സിഗ്നേച്ചർ ട്യൂൺ.
സ്കോർപിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ കുട്ടികൾക്ക് വേണ്ടി ഇന്ന് ഏറെ സമയം മാറ്റിവെക്കേണ്ടി വരും. നിങ്ങളുടെ മനസ്സിലെ ചിന്തകളുടെ വലിയൊരു ഭാഗം അവരെടുക്കും. മുൻപ് നടത്തിയ ഒരു നിക്ഷേപത്തിൽ നിന്ന് മികച്ച ലാഭം ലഭിച്ച് തുടങ്ങും. നിങ്ങൾ ഒരു ഒത്തുചേരലിന് പദ്ധതിയിടാനുള്ള സാധ്യതയുണ്ട്. ഭാഗ്യചിഹ്നം: ഒരു ചുവന്ന റിബ്ബൺ.
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: വളരെ മുമ്പ് നിങ്ങളുടെ കയ്യിൽ നിന്നും എന്തെങ്കിലും വാങ്ങിച്ചിരുന്ന ഒരാൾ അത് തിരിച്ച് തരികയോ, അല്ലെങ്കിൽ അതിനുള്ള മനസ്സ് കാണികക്കുകയോ ചെയ്യും. നിങ്ങൾക്കിത് വളരെ അത്ഭുതകരമായി തോന്നാം. നിങ്ങൾ കുറച്ച് കാലമായി ഒരാളെ സൂക്ഷ്മമായി പിന്തുടരുന്നുണ്ട്. അത് അയാളെ അറിയിക്കുന്നതിനുള്ള സമയം ആയിരിക്കുന്നു. നിങ്ങൾക്ക് വൈകാരികമായ കാര്യങ്ങളിൽ ഉപദേശം ലഭിക്കേണ്ടതുണ്ട്. ഭാഗ്യചിഹ്നം – ഒരു തൊപ്പി.
കാപ്രികോൺ (Capricorn - മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: ഇന്ന് നിങ്ങൾ ഭൂതകാലത്തെക്കുറിച്ച് വല്ലാതെ ആലോചിക്കുകയും നേട്ടങ്ങളെക്കുറിച്ച് അഭിമാനിക്കുകയും ചെയ്യും. പഴയ കാലത്തെ ചിന്തകളിൽ നിന്ന് മുക്തനാകാൻ നിങ്ങൾക്ക് സമയം വേണ്ടി വന്നേക്കും. ഇന്ന് വലിയ കാര്യങ്ങളൊന്നും നടക്കാത്ത ഒരു ദിവസമായിരിക്കും. ഭാഗ്യചിഹ്നം – ഒരു ട്രോളി.
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: നിങ്ങൾ കുറച്ച് മാസങ്ങൾക്ക് മുമ്പ് ലക്ഷ്യമിട്ടിരുന്ന നേട്ടത്തിലേക്ക് ഇതാ എത്തിത്തുടങ്ങുകയാണ്. വിദേശത്ത് നിന്ന് വരുന്ന ഒരാൾ വഴി നിങ്ങൾക്ക് വളരെ മികച്ച ഒരു അവസരം ലഭിച്ചേക്കും. നിങ്ങൾ ദീർഘകാല നിക്ഷേപങ്ങൾ ഇതിനോടകം നടത്തിയിട്ടുണ്ടെങ്കിൽ അക്കാര്യത്തിൽ ഒരു വിലയിരുത്തൽ നടത്തുന്നത് ഭാവിയിലേക്ക് നല്ലതായിരിക്കും. ഭാഗ്യചിഹ്നം – ഒരു നക്ഷത്രം.
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാർച്ച് 20നും ഇടയിൽ ജനിച്ചവർ: ഇന്ന് നിങ്ങളുടെ പുരോഗതി നിങ്ങൾക്ക് തന്നെ വ്യക്തമായി മനസ്സിലാവാൻ അവസരം ലഭിക്കുന്ന ഒരു ദിവസമാണ്. നിങ്ങൾക്ക് നേട്ടമുള്ള കാര്യങ്ങൾ തേടിയെത്തുന്നതായി നിങ്ങളുടെ ശ്രദ്ധയിൽപ്പെടും. ജിവിതത്തിൻെറ മുന്നോട്ടുള്ള ഗതിയിൽ നിങ്ങൾക്ക് വലിയ തടസ്സങ്ങൾ നേരിടേണ്ടി വരില്ല. ഇടവേളയ്ക്ക് വേണ്ടി പദ്ധതിയിടുന്നുണ്ടെങ്കിൽ, അത് അൽപകാലം കൂടി കഴിഞ്ഞാണ് നല്ലത്. കുറച്ച് സമയം കൂടി കാത്തിരിക്കാൻ തയ്യാറാവുക. ഭാഗ്യചിഹ്നം – ഒരു പെർഫ്യൂം ബോട്ടിൽ.