ഏരീസ് (Arise - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ: ചെറിയൊരു അസൈൻമെൻറ് നിങ്ങളെ തേടിയെത്തും. വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്നതായിരിക്കും. എന്നാൽ അത് ഭാവിയിൽ നിങ്ങൾക്ക് വളരെ വലിയ അവസരങ്ങൾ തുറന്ന് തരും. സമ്മർദ്ദം കാരണം ചെറിയ തോതിൽ ആശങ്ക തോന്നാൻ സാധ്യതയുണ്ട്. ആഴ്ചയുടെ അവസാനം ആകുമ്പോഴേക്കാം സാമ്പത്തിക കാര്യങ്ങളിൽ സമാധാനം ഉണ്ടാവും. ഭാഗ്യചിഹ്നം – മേൽപ്പന്തൽ.
ടോറസ് (Taurus - ഇടവം രാശി) ഏപ്രില് 20നും മെയ് 20നും ഇടയില് ജനിച്ചവര്: നിങ്ങൾ എന്തെങ്കിലും കാര്യത്തിൽ ഔദ്യോഗികമായി കരാർ ഒപ്പിട്ടില്ലെങ്കിൽ ഇപ്പോൾ അത് ചെയ്യാതിരിക്കുന്നതാണ് നല്ലത്. കൃത്യമായ കയ്യടക്കത്തോടെ നിങ്ങൾക്ക് ഒരു അസൈൻമെൻറ് ചെയ്ത് തീർക്കാനാവും. അത് മുന്നോട്ടുള്ള വഴിയിൽ ആത്മവിശ്വാസം പകരും. ഒരു ചെറിയ ജോലി സംബന്ധമായ യാത്രയ്ക്ക് സാധ്യതയുണ്ട്. ഭാഗ്യചിഹ്നം – മുറിയിൽ വളർത്തുന്ന ചെടി.
ജെമിനി (Gemini - മിഥുനം രാശി) മെയ് 21നും ജൂൺ 21നും ഇടയിൽ ജനിച്ചവർ: നിങ്ങൾക്ക് വളരെ ആകർഷകത്വം തോന്നുന്ന ഒരു വ്യക്തിയെ പരിചയപ്പെടാനുള്ള സാധ്യതയുണ്ട്. ആ അവസരം ഉപയോഗപ്പെടുത്തുക. ഇന്നത്തെ ദിവസം എല്ലാ കാര്യങ്ങളിലും നന്നായി ശ്രദ്ധിക്കുക. ഇത് ഒരു പ്രധാന മുന്നറിയിപ്പായി കാണുക. ശ്രദ്ധ തെറ്റിയാൽ വളരെ പ്രധാനപ്പെട്ട ഒരു വസ്തു നിങ്ങൾക്ക് നഷ്ടമായേക്കും. ഭാഗ്യ ചിഹ്നം – ഒരു ഇരുമ്പ് ഗോപുരം.
കാൻസർ (Cancer - കർക്കിടകം രാശി) ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: ഒരു അന്താരാഷ്ട്ര തലത്തിലുള്ള അവസരം നിങ്ങളെ തേടിയെത്തും. അല്ലെങ്കിൽ സഹപ്രവർത്തകനിൽ നിന്നും നല്ല വാർത്ത കേൾക്കാൻ സാധ്യതയുണ്ട്. വളരെ കാലമായി നിങ്ങൾ കാത്തിരിക്കുന്ന ഒരു അസൈൻമെറിന് അംഗീകാരം ലഭിക്കും. ആവശ്യത്തിന് വ്യായാമം ചെയ്യാത്തതിനാൽ ചില ശാരീരിക പ്രശ്നങ്ങൾ തോന്നും. അത് എത്രയും പെട്ടെന്ന് പരിഹരിക്കാൻ ആവശ്യമായ കാര്യങ്ങൾ ചെയ്യുക. ഭാഗ്യ ചിഹ്നം – ഒരു കുഷ്യൻ.
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ: നിങ്ങൾ എപ്പോഴും മാറ്റിവെച്ച് കൊണ്ടേയിരിക്കുന്ന കാര്യം സമയത്തിന് മുമ്പ് തന്നെ പൂർത്തിയാക്കാൻ ശ്രമം നടത്തുക. നിങ്ങളുടെ ശ്രദ്ധ വളരെ അത്യാവശ്യമുള്ള ഒരു വീട്ടിൽ നടക്കാനുള്ള സാധ്യതയുണ്ട്. അത് പൂർണ മനസ്സോടെ ഉൾക്കൊള്ളുക. വളരെ അടുപ്പമുള്ള ഒരു സുഹൃത്തിൽ നിന്ന് നിങ്ങളെ ഏറെ സന്തോഷിപ്പിക്കാൻ സാധ്യതയുള്ള വാർത്ത കേൾക്കും. ഭാഗ്യചിഹ്നം – വരകളുള്ള പ്രതലം.
വിർഗോ (Virgo) (കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബർ 22നും ഇടയിൽ ജനിച്ചവർ: നിങ്ങൾ ജോലിയിൽ വളരെ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോവുന്നയാളായിരിക്കും. എന്നാൽ നിരവധി വെല്ലുവിളികളാണ് നിങ്ങൾക്ക് മുന്നിലെത്താൻ പോവുന്നത്. സാധാരണ എടുക്കുന്നതിലും കൂടുതൽ ജോലി ചെയ്താൽ മാത്രമേ അവയെ അതിജീവിക്കാൻ സാധിക്കുകയുള്ളൂ. കുറേക്കാലമായി കിട്ടാതിരുന്ന പണം നിങ്ങൾക്ക് തിരികെ ലഭിക്കും. അത് നിങ്ങൾക്ക് ഇന്ന് സന്തോഷം പകരും. ഭാഗ്യചിഹ്നം – ഒരു കോഫി ഷോപ്പ്.
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ: ഒരു പുതിയ പരിചയക്കാരൻ നിങ്ങളുടെ ശ്രദ്ധ ആകർഷിക്കാനുള്ള സാധ്യതയുണ്ട്. നിങ്ങൾ ഏറെ സമയം അതുമായി ബന്ധപ്പെട്ട് ചെലവഴിച്ചേക്കും. എന്നാൽ അത് താൽക്കാലികം മാത്രമാണെന്ന് മനസ്സിലാക്കുക. ഒരു ഓൺലൈൻ കോഴ്സോ ട്യൂട്ടോറിയലോ കണ്ട് നിങ്ങൾക്ക് വല്ലാതെ താൽപര്യം തോന്നും. അത് ചെയ്ത് തുടങ്ങുന്നത് നല്ലതായിരിക്കും. മനസ്സിൻെറ ആത്മവിശ്വാസം നിങ്ങൾക്ക് എപ്പോഴും കരുത്ത് പകർന്ന് കൊണ്ടേയിരിക്കും. ഭാഗ്യചിഹ്നം – ഒരു മുയൽ.
സ്കോർപിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ: ഒരു നിക്ഷേപവുമായി ബന്ധപ്പെട്ട് ഏറെ ആലോചിക്കാനുള്ള സാധ്യതയുണ്ട്. ആവശ്യത്തിന് സമയമെടുത്ത് മാത്രം തീരുമാനമെടുക്കുക. നിങ്ങൾ പ്രതീക്ഷിച്ചതിനേക്കാൾ മികച്ച പ്രകടനമായിരിക്കും നിങ്ങളുടെ ടീം കാഴ്ച വെക്കുക. അവര അഭിനന്ദിക്കാൻ മറക്കരുത്. നിങ്ങളുടെ ഉപദേശത്തിനായി വീട്ടിൽ ആരെങ്കിലും സമീപിക്കുവാനുള്ള സാധ്യതയുണ്ട്. വളരെ ഗൗരവത്തോടെ ആൾക്ക് പറയാനുള്ളത് കേട്ട് പരിഹാരം നിർദ്ദേശിക്കുക. ഭാഗ്യചിഹ്നം: ഒരു ഫുട്ബോൾ മത്സരം.
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: ഒരു ജോലി അവസരവുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് യാത്ര ചെയ്യേണ്ടി വന്നേക്കും. വീട്ടിൽ നിങ്ങൾക്ക് പ്രതിസന്ധിയുണ്ടാക്കുന്ന തരത്തിലുള്ള ചില കാര്യങ്ങൾ സംഭവിച്ചേക്കും. എന്നും നടക്കുന്ന ഒരുപോലെയുള്ള മടുപ്പിക്കുന്ന ജീവിതരീതിയിൽ നിന്ന് ഒരു മാറ്റം നിങ്ങൾ ആഗ്രഹിക്കുന്നുണ്ട്. ചെറിയ ഒരു യാത്ര ചെയ്യുന്നത് മനസ്സിന് സന്തോഷം പകരും. ഭാഗ്യചിഹ്നം – ഒരു സോളാർ പാനൽ.
കാപ്രികോൺ (Capricorn - മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: നിങ്ങൾ ലക്ഷ്യമിടുന്ന കാര്യം എത്തിപ്പിടിക്കാൻ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന തയ്യാറെടുപ്പുകൾ മതിയാവില്ല. അത് നിങ്ങൾക്കും ബോധ്യപ്പെടും. അതിനാൽ ചെറുതായി നിരാശപ്പെടാനുള്ള സാധ്യതയുണ്ട്. നിങ്ങൾ ലക്ഷ്യം വെക്കുന്നത് അൽപം വെല്ലുവിളിയുള്ള കാര്യമായിരിക്കും. നിങ്ങളുടെ ജോലിയുമായി ബന്ധപ്പെട്ട് ഒരു സീനിയറായ ആളുടെ ഉപദേശം ലഭിക്കും. അത് ഭാവിയിലും വല്ലാതെ ഗുണം ചെയ്യുന്നതായിരിക്കും. ഭാഗ്യചിഹ്നം – ഒരു പെട്ടി.
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: വല്ലാതെ ശല്യമാവുന്ന ഒരു കൂട്ടം ആളുകളിൽ നിന്ന് മാറി നിൽക്കാനാണ് നിങ്ങളുടെ ഉദ്ദേശമെങ്കിൽ അത് എത്രയും പെട്ടെന്ന് ചെയ്യുക. നിങ്ങൾ പ്രതീക്ഷിക്കാത്ത ചില മേഖലകളിൽ നിന്ന് തിരിച്ചടി നേരിടുന്നത് നിരാശ പകരും. നിങ്ങളുടെ മനസ്സ് പറയുന്നത് എന്താണോ അതിനനുസരിച്ച് പ്രവർത്തിക്കുക. മനസ്സിന് ശാന്തത പകരാൻ ധ്യാനിക്കുന്നത് നല്ലതാണ്. ഭാഗ്യചിഹ്നം – ഒരു തേനീച്ച.
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാർച്ച് 20നും ഇടയിൽ ജനിച്ചവർ: അകലത്ത് നിന്ന് നിങ്ങളെ ഒരാൾ ആരാധനയോടെ ഇഷ്ടപ്പെടുന്നുണ്ടാവും. ഒരു പുതിയ കാഴ്ചപ്പാടും പുതിയ തുടക്കവും ജോലിക്ക് പുത്തനുണർവ് സമ്മാനിക്കും. വളരെ പെട്ടെന്ന് തന്നെ ഒരു സംഘവുമായോ സ്ഥാപനവുമായോ യോജിച്ച് പ്രവർത്തിക്കാൻ നിങ്ങൾക്ക് അവസരം ലഭിക്കും. ഭാഗ്യചിഹ്നം – മൺപാത്രം.