ടോറസ് (Taurus - ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: ഒരു ജോലി പൂര്‍ത്തീകരിക്കുന്നതിന് നിങ്ങള്‍ വിപുലമായ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ടാകാം. പക്ഷേ അത് നീട്ടി വയ്ക്കാൻ സാധ്യതയുണ്ട്. കുടുംബത്തില്‍ നിന്നോ പങ്കാളിയില്‍ നിന്നോ ലഭിക്കുന്ന ഒരു ഉപദേശവും ഇപ്പോള്‍ നിങ്ങള്‍ക്ക് പ്രസക്തമായി തോന്നിയേക്കില്ല. നിക്ഷേപം നടത്താന്‍ അനുകൂല സമയം. ഭാഗ്യചിഹ്നം: മെഴുകുതിരി
ജെമിനി (Gemini - മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: കാര്യങ്ങള്‍ മറച്ചുവെയ്ക്കാനും ഏത് വെല്ലുവിളിയും കൈകാര്യം ചെയ്യാനുമുള്ള അവസരം ഇന്നത്തെ ദിവസം ലഭിക്കും. നിങ്ങള്‍ വളരെ അടുത്ത് വിശ്വസിക്കുന്ന ഒരാള്‍ പങ്കുവെച്ച കാര്യമായിരിക്കും അത്. നിങ്ങള്‍ അവരെ ആശ്രയിക്കുന്നത് കുറയ്ക്കുക. ഭാഗ്യചിഹ്നം: രത്നം.
കാന്‍സര്‍ (Cancer - കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: പരിമിതമായ സമയത്തിനുള്ളില്‍ നിങ്ങളുടെ കഴിവുകൊണ്ട് നിങ്ങള്‍ സൃഷ്ടിച്ച സ്വാധീനം കൈയ്യടി നേടുന്നതാണ്. ഒരു പുതിയ ബിസിനസ്സ് ആശയം വളരെ വേഗത്തില്‍ നിങ്ങള്‍ക്ക് അനുകൂലമായി പ്രവര്‍ത്തിക്കും. പങ്കാളിത്ത ബിസിനസ്സിന് സാധ്യതയുണ്ട്. ഭാഗ്യചിഹ്നം: ഒരു മഞ്ഞ കല്ല്.
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: ജോലിസ്ഥലത്ത് പ്രധാനപ്പെട്ട ചില വാര്‍ത്തകള്‍ നിങ്ങളെ കാത്തിരിക്കുന്നുണ്ട്. നിങ്ങളുടെ അയല്‍പ്പക്കത്ത് അസാധാരണമായ ഒരു സംഭവം ഉണ്ടായേക്കാം. പരിചയമില്ലാത്തയാള്‍ക്ക് വായ്പ നല്‍കുന്നത് ഒഴിവാക്കുക. ഭാഗ്യചിഹ്നം: ഒരു ഇന്‍ഡോര്‍ ചെടി.
സ്കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: കുറച്ച് കാലമായി നിങ്ങള്‍ കണ്ടുമുട്ടാത്ത ഒരാളില്‍ നിന്ന് നിങ്ങള്‍ക്ക് മികച്ച സ്വീകരണം ലഭിക്കാന്‍ സാധ്യതയുണ്ട്. ആഡംബര വസ്തുക്കളില്‍ മുഴുകാന്‍ നിങ്ങള്‍ക്ക് തോന്നിയേക്കാം. നിങ്ങളില്‍ ചിലര്‍ വിദേശത്ത് ഒരു അവധിക്കാലം പ്ലാന്‍ ചെയ്യുന്നുണ്ടാകാം. ഭാഗ്യചിഹ്നം: ചേംബര്‍
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ മറഞ്ഞിരിക്കുന്ന വികാരങ്ങള്‍ ഒരാള്‍ക്ക് ഇപ്പോള്‍ കാണാന്‍ സാധിച്ചേക്കും. മറ്റൊരാളെ നിങ്ങള്‍ വൈകാരികമായി വളരെയധികം ആശ്രയിക്കുന്നുണ്ട്. അതില്‍ നിന്ന് നിങ്ങള്‍ സ്വയം പിന്മാറുകയും സ്വതന്ത്രമായി മുന്നോട്ടു പോകുകയും വേണം. ഭാഗ്യചിഹ്നം: വള്ളിച്ചെടി
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ പരിശീലിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളില്‍ ഉറച്ചുനില്ക്കാന് ശ്രമിക്കണം. അങ്ങനെ നിങ്ങള്‍ക്ക് പുരോഗതി കൈവരിക്കാനും മനസ്സില്‍ വ്യക്തതത നേടാനും കഴിയും. തീരുമാനങ്ങള്‍ എടുക്കുന്നത് കുറച്ച് സമയത്തേക്ക് മാറ്റിവെയ്ക്കുന്നതാണ് നല്ലത്. ഭാഗ്യചിഹ്നം: കാന്‍വാസ്
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: പുതിയ എന്തെങ്കിലും ആരംഭിക്കാനുള്ള മികച്ച ദിവസം. അതൊരു പുതിയ സംരംഭമോ പ്രോജക്ടോ അസൈന്‍മെന്റോ ആകാം. എന്നാല്‍ നിങ്ങള്‍ അതേക്കുറിച്ച് നന്നായി പഠിക്കേണ്ടതുണ്ട്. നിങ്ങളുടെ കഴിവ് നിങ്ങള്‍ സ്വയം വിലയിരുത്തുന്നതിനേക്കാള്‍ വളരെ മുകളിലാണ്. ഭാഗ്യചിഹ്നം: രണ്ട് തൂവലുകള്‍.