ഏരീസ് (Arise - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ: ഇന്നത്തെ ദിവസം വളരെ മന്ദഗതിയിലായിരിക്കും തുടങ്ങുക. എന്നാൽ പിന്നീട് കാര്യങ്ങൾ വേഗത്തിലാകാൻ സാധ്യതയുണ്ട്. നിലവിൽ ചെയ്ത് കൊണ്ടിരിക്കുന്ന കാര്യത്തിൽ കൂടുതൽ ശ്രദ്ധ നൽകുക. ചില കാര്യങ്ങളിൽ അവിചാരിതമായ കാലതാമസം നേരിടേണ്ടി വരും. ഭാഗ്യ ചിഹ്നം - ഒരു നാഴികക്കല്ല്
ടോറസ് (Taurus - ഇടവം രാശി) ഏപ്രിൽ 20നും മെയ് 20നും ഇടയിൽ ജനിച്ചവർ: വെല്ലുവിളി നിറഞ്ഞ ഒരു കാര്യം ഏറ്റെടുത്ത് അത് പൂർത്തിയാക്കാൻ കഴിയും. അതുവഴി സ്വയം ആശ്ചര്യം തോന്നിയേക്കാം. ചില പ്രശ്നങ്ങൾ കുറച്ച് സമയത്തേക്ക് നിങ്ങളുടെ ശ്രദ്ധ തിരിച്ചേക്കാം. എന്നാൽ കാര്യങ്ങൾ പിന്നീട് നിയന്ത്രണത്തിലാകും. ഇന്നത്തെ ദിവസം നിങ്ങളുടെ കോപം നിയന്ത്രിക്കേണ്ടതാണ്. ഭാഗ്യ ചിഹ്നം - അണ്ണാൻ
കാൻസർ (Cancer - കർക്കിടകം രാശി) ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: ജോലിയിലെ ചില പ്രത്യേക സമീപനം ഉടൻ തന്നെ പുതിയ ചില വഴികൾ തുറന്നേക്കാം. നിങ്ങൾ ഇതിനകം ആസൂത്രണം ചെയ്തിരിക്കുന്ന പ്രൊജക്റ്റിൽ ചില സഹപ്രവർത്തകർ തടസ്സം സൃഷ്ടിച്ചേക്കാം. അതിനാൽ മറ്റൊരു പദ്ധതി കൂടി തയ്യാറാക്കി കരുതിയിരിക്കുക. പ്ലാൻ ചെയ്തത് പോലെ ഒരു ചെറിയ യാത്ര നടത്താനും അവസരം ലഭിക്കും. ഭാഗ്യ ചിഹ്നം - ഒരു വിളക്ക്
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ: ഇന്നത്തെ ദിവസം പതിവിലും കൂടുതൽ നിങ്ങളുടെ നിയന്ത്രണത്തിൽ തന്നെ ആയിരിക്കും. ഭാവി കാര്യങ്ങൾ അവതരിപ്പിക്കാൻ ഒരു നല്ല ദിവസമായിരിക്കും. എല്ലാ കാര്യങ്ങളും മുൻകൂട്ടി ചർച്ച ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുക. ഭാഗ്യ ചിഹ്നം - ഒരു നാഴികക്കല്ല് അടയാളം
വിർഗോ (Virgo) (കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബർ 22നും ഇടയിൽ ജനിച്ചവർ: ചെയ്തു കൊണ്ടിരിക്കുന്ന എന്തെങ്കിലും കാര്യങ്ങൾ അടുത്ത ഘട്ടത്തിലേക്ക് നീക്കാൻ നിങ്ങളുടെ തന്നെ ആന്തരിക ശക്തിയെ വിശ്വസിക്കാം. ഏതെങ്കിലും ചർച്ചയിൽ ഏർപ്പെട്ടാൽ നിങ്ങളുടെ അഭിപ്രായം വളരെ പ്രധാനമായി മാറിയേക്കാം. ഒരു ക്ലയിന്റ് നിങ്ങളെ വിശ്വസിക്കാനും അതുവഴി ഒരു വലിയ പ്രോജക്റ്റ് വാഗ്ദാനം ചെയ്യാനും സാധ്യതയുണ്ട്. ഭാഗ്യ ചിഹ്നം - ഇൻഡോർ പ്ലാന്റ്
ലിബ്ര (Libra - തുലാം രാശി): നിങ്ങളെ സംബന്ധിച്ച ചില തെറ്റിദ്ധാരണകൾ ഇന്നത്തെ ദിവസം നീങ്ങാൻ സാധ്യതയുണ്ട്. കൂടാതെ ഇന്ന് അധിക ജോലികൾ ചെയ്യേണ്ടി വരും. വളരെ തിരക്കുള്ള ഒരു ദിവസമായിരിക്കും. ഇന്നത്തെ ചില പ്രത്യേക സാഹചര്യങ്ങൾ കാരണം, നിങ്ങളുടെ അവധി ആഘോഷം വെട്ടി ചുരുക്കേണ്ടി വന്നേക്കാം. രോഗങ്ങൾ പെട്ടെന്ന് പിടിപെടാൻ സാധ്യതയുള്ളതിനാൽ ആരോഗ്യ കാര്യത്തിൽ സ്വയം ശ്രദ്ധിക്കുക. ഭാഗ്യ ചിഹ്നം - ഒരു ഫോട്ടോ ഫ്രെയിം
സ്കോർപിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ: മേലുദ്യോഗസ്ഥർ ഇന്ന് കൂടുതൽ അധികാര ഭാവത്തിൽ പെരുമാറാൻ ഇടയുണ്ട്. അതിനാൽ മുൻകൂട്ടി തയ്യാറായിരിക്കുക. കൂടുതൽ ജോലിഭാരം അനുഭവപ്പെടും. ഉത്തരവാദിത്വങ്ങളെല്ലാം നിങ്ങൾക്ക് തന്നെയായിരിക്കും. അനാവശ്യമായി റിസ്ക് എടുക്കേണ്ടതില്ല. നടപ്പിലാക്കാൻ കഴിയാത്ത വാഗ്ദാനങ്ങൾ നൽകുകയും ചെയ്യരുത്. ഒരു കാര്യത്തിൽ മാത്രം പരമാവധി ശ്രദ്ധ കൊടുക്കുക. വൈദ്യസഹായം ആവശ്യമായി വന്നേക്കാം. ഭാഗ്യ ചിഹ്നം - ഒരു പുതിയ പുസ്തകം
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: വലിയ പ്രശ്നങ്ങളൊന്നുമില്ലാത്ത ഒരു സാധാരണ ദിവസമായിരിക്കും ഇന്ന്. വിശ്രമിക്കാൻ അവസരം ലഭിക്കും. റിയൽ എസ്റ്റേറ്റ് വിഷയങ്ങളിൽ ആരെങ്കിലും നിങ്ങളുടെ സഹായം തേടുകയോ ഉപദേശം തേടുകയോ ചെയ്യാം. വളരെക്കാലമായി ഒരേ ജോലി തന്നെ ചെയ്ത് കൊണ്ടിരിക്കുകയാണെങ്കിൽ ഒരു അവലോകനം ആവശ്യമായി വന്നേക്കാം. ജോലിയിൽ നിന്ന് ഒരു ചെറിയ ഇടവേള എടുക്കുന്നത് നിങ്ങളുടെ മനസിനെ ശാന്തമാക്കാൻ സഹായകമാകും. ഭാഗ്യ ചിഹ്നം - ഒരു തിളക്കമുള്ള തുണി
കാപ്രികോൺ (Capricorn - മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: അകലെയുള്ള സുഹൃത്തുക്കളുമായി ബന്ധം നിലനിർത്താൻ ശ്രമിക്കുക. ഇത് നിങ്ങൾക്ക് ഉപയോഗപ്രദമായി മാറും. ജോലിയും രസകരമായ നിമിഷങ്ങളും ചേർന്ന ഒരു സമ്മിശ്ര ദിനമായിരിക്കും ഇന്ന്. നിങ്ങളുടെ വില പിടിപ്പുള്ള സാധനങ്ങൾ സൂക്ഷിക്കുക. വയറു സംബന്ധമായ ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാം. ഭാഗ്യ ചിഹ്നം - ഒരു മെഴുകുതിരി
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: പ്രായോഗിക സമീപനമുള്ള വളരെ സ്മാർട്ടായ ഒരാളെ കണ്ടുമുട്ടാൻ ഇടയുണ്ട്. വീട്ടിലും ജോലിസ്ഥലത്തും ശരിയായ രീതിയിൽ സമയം ക്രമീകരിക്കാൻ ചില വഴികൾ കണ്ടെത്തും. ഇന്നത്തെ ദിവസം ചില ഉത്കണ്ഠകൾ നിങ്ങളെ അലട്ടിയേക്കാം. മ്യൂസിക് തെറാപ്പി ഇതിന് ഒരു പരിഹാരമാണ്. മാനസിക സന്തോഷത്തിന് ഇത് വഴി വയ്ക്കും. ഭാഗ്യ ചിഹ്നം - ഒരു കോഡ് ഭാഷ
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാർച്ച് 20നും ഇടയിൽ ജനിച്ചവർ: വളരെ നിർണ്ണായകമായ ഒരു ജോലി ഇന്ന് ചെയ്യേണ്ടി വന്നേക്കാം. ജോലി സ്ഥലത്ത് ഉന്നത ഉദ്യോഗസ്ഥർക്കിടയിൽ നിങ്ങളെക്കുറിച്ച് ഗോസിപ്പുകൾ ചിലർ പ്രചരിപ്പിക്കുന്നുണ്ടാവാം. അത് അവഗണിക്കാൻ വളരെ പ്രയാസമായിരിക്കും. അടുത്ത സുഹൃത്തുക്കൾ നിങ്ങളോടൊപ്പം നിൽക്കും. നിങ്ങളുടെ നേട്ടങ്ങളെക്കുറിച്ച് അടിസ്ഥാനമില്ലാത്ത ഊഹാപോഹങ്ങൾ പ്രചരിക്കാനുള്ള സാധ്യതയാണുള്ളത്. ഭാഗ്യ ചിഹ്നം - ഒരു തടി പെട്ടി