ഏരീസ് (Arise - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ: പഴയ കാലം മുതലേ നിങ്ങളുടെ മനസ്സിലുള്ള ഒരു പദ്ധതി യാഥാർഥ്യമാവാനുള്ള സാധ്യതയുണ്ട്. അപ്രതീക്ഷിതമായി ഒരു പഴയ സുഹൃത്ത് നിങ്ങളെ തേടിയെത്തും. അത് വളരെ സന്തോഷം തോന്നുന്ന കാര്യമായി മാറും. എല്ലാം നിങ്ങൾ പറയുന്ന പോലെയോ പ്രതീക്ഷിക്കുന്ന പോലെയോ നടക്കണമെന്നില്ല. ഭാഗ്യചിഹ്നം – മണൽക്കല്ല്.
ടോറസ് (Taurus - ഇടവം രാശി) ഏപ്രില് 20നും മെയ് 20നും ഇടയില് ജനിച്ചവര്: വളരെ പ്രതീക്ഷ നൽകുന്ന ഒരവസരം നിങ്ങൾക്ക് ലഭിക്കും. അതിലൂടെ സാമ്പത്തികമായ നേട്ടവുമുണ്ടാവും. ഒരു പുതിയ സൗഹൃദം തുടങ്ങാനുള്ള എല്ലാ സാധ്യതയുണ്ട്. നിങ്ങൾക്ക് ആരുടെയെങ്കിലും സംഭാഷണത്തിൽ വല്ലാതെ പ്രചോദനം തോന്നാനുള്ള സാധ്യതയുണ്ട്. ഭാഗ്യചിഹ്നം – നക്ഷത്ര സമൂഹം.
ജെമിനി (Gemini - മിഥുനം രാശി) മെയ് 21നും ജൂൺ 21നും ഇടയിൽ ജനിച്ചവർ: നിങ്ങളും സുഹൃത്തുക്കളോ ബന്ധുക്കളോ ചേർന്ന് ഒരു ചെറിയ യാത്രയ്ക്ക് പദ്ധതിയിട്ടുണ്ടാവും. എന്നാൽ അകാരണമായി അത് വൈകുകയും അസ്വസ്ഥയുണ്ടാക്കുകയും ചെയ്യും. എന്നാൽ അത് താൽക്കാലികമായ അസംതൃപ്തി മാത്രമാണ്. മനസ്സിൻെറ അടിത്തട്ടിലെ ആത്മവിശ്വാസവും ശുഭാപ്തി ചിന്തയും നിങ്ങളെ മുന്നോട്ട് നയിക്കും. ഭാഗ്യ ചിഹ്നം – ഒരു നമ്പർ പ്ലേറ്റ്.
കാൻസർ (Cancer - കർക്കിടകം രാശി) ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: വൈകാരികമായ ചില നിമിഷങ്ങൾക്ക് ഇന്ന് സാക്ഷ്യം വഹിക്കും. ഇത് കാരണം നിങ്ങൾ നേരത്തെ എടുത്ത ഒരു തീരുമാനം തന്നെ മാറ്റി വെക്കേണ്ടി വരും. സ്വന്തം കഴിവിൽ വലിയ ആത്മവിശ്വാസമില്ലാത്ത വ്യക്തികൾ നിങ്ങൾക്ക് ചുറ്റുമുണ്ടെങ്കിൽ അവരെ സൂക്ഷിക്കുക. ദിവസത്തിൻെറ രണ്ടാം പകുതിയിൽ നിങ്ങൾക്ക് അൽപനേരം വിശ്രമിക്കാൻ സമയം ലഭിക്കും. ഭാഗ്യ ചിഹ്നം – ഒരു ചുവന്ന കൊടി.
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ: നിങ്ങൾക്ക് ഒരാളുടെ പ്രവൃത്തിയിൽ വലിയ താൽപര്യം തോന്നും. എന്നാൽ അയാൾ നിങ്ങളെ ചൂഷണം ചെയ്യാനുള്ള സാധ്യതയുണ്ട്. നിങ്ങൾ വളരെ പ്രധാനപ്പെട്ടതെന്ന് തോന്നുന്ന ചില കാര്യങ്ങൾ പല കാരണങ്ങളാൽ വൈകും. നിങ്ങൾക്ക് ജോലി സ്ഥലവുമായി ബന്ധപ്പെട്ട് അപ്രതീക്ഷിതമായ ഒരു മാറ്റമുണ്ടാവും. അത് നിങ്ങളുടെ കണക്കുക്കൂട്ടലുകൾ പ്രകാരം നല്ലതായിരിക്കും. ഭാഗ്യചിഹ്നം – മൺപാത്രം.
വിർഗോ (Virgo) (കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബർ 22നും ഇടയിൽ ജനിച്ചവർ: നിങ്ങളിൽ പലർക്കും ഇന്ന് വല്ലാത്ത അലസതയും മയക്കവുമൊക്കെ തോന്നും. എന്നാൽ ചെയ്യുന്ന കാര്യങ്ങൾ നന്നായി ശ്രദ്ധ കേന്ദ്രീകരിച്ച് ചെയ്താൽ എല്ലാത്തിനും മാറ്റമുണ്ടാവും. ജോലി സംബന്ധമായി നല്ല പുരോഗതിയുള്ള ദിവസമാണ്. വളരെ ലളിതമായ ചില തന്ത്രങ്ങളിലൂടെ നിങ്ങൾക്ക് ഗുണകരമായ ഫലം ഉണ്ടാക്കാൻ സാധിക്കും. ഭാഗ്യചിഹ്നം – ഒരു നിയോൺ സൈൻ ബോർഡ്.
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ: നിങ്ങൾ ഇപ്പോൾ ചെയ്യുന്ന കാര്യങ്ങൾ വളരെ സാവധാനത്തിലായിരിക്കും മുന്നോട്ട് പോവുക. അത് കൊണ്ട് മാത്രം ചെയ്യുന്ന പ്രവൃത്തിയിൽ കുറവൊന്നും വരുത്താൻ നിൽക്കരുത്. അകാരണമായി നിങ്ങളെ മുന്നോട്ട് നയിക്കാൻ ചിലർ ശ്രമം നടത്തും. അവരോട് കൃത്യമായി നിങ്ങളുടെ അഭിപ്രായം തുറന്ന് പറയുക. നിങ്ങളുടെ ശബ്ദം എത്തേണ്ടിടത്ത് എത്തുകയും ആവശ്യങ്ങൾ പരിഗണിക്കപ്പെടുകയും ചെയ്യും. ഭാഗ്യചിഹ്നം – ഒരു ഇരുമ്പ് ഗേറ്റ്.
സ്കോർപിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ: സാമ്പത്തികമായ ചില വിഷയങ്ങൾ പുതിയതായി ജീവിതത്തിൽ വന്ന് ചേരും. ഇപ്പോൾ പ്രധാന്യമുള്ള ഒരു വിഷയത്തിൽ നിങ്ങളുടെ ഇത് വരെ ഉണ്ടായിരുന്ന കാഴ്ചപ്പാടിൽ മാറ്റമുണ്ടാവാനുള്ള സാധ്യതയുണ്ട്. നേരത്തെ വളരെ എളുപ്പമെന്ന് തോന്നിയിരുന്ന കാര്യങ്ങൾ ഇപ്പോൾ ഏറ്റെടുക്കാൻ നിങ്ങൾക്ക് വല്ലാത്ത പ്രയാസം തോന്നും. ഭാഗ്യചിഹ്നം: ഒരു ചെസ് ബോർഡ്.
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: പല നൂലാമാലകൾ കാരണം മുടങ്ങിക്കിടക്കുകയായിരുന്ന ചില നിയമപരമായ കാര്യങ്ങളിൽ നിങ്ങൾക്ക് അനുകൂലമായ തരത്തിൽ വിജയമുണ്ടാവും. നിങ്ങൾ ഏറെക്കാലമായി ആഗ്രഹിക്കുന്ന പോലെ പുറത്ത് നിന്നുള്ള പ്രചോദനാത്മകമായ ഒരു കാര്യം ജീവിതത്തിൽ നടക്കാനുള്ള സാധ്യതയുണ്ട്. ഒരൽപം നാടകീയമായി വൈകാരികമായ രീതിയിൽ കാര്യങ്ങൾ അവതരിപ്പിച്ചാൽ നിങ്ങൾക്ക് വേണ്ടത് എന്താണോ അത് ലഭിക്കുമെന്ന് ഉറപ്പാണ്. ഭാഗ്യചിഹ്നം – ഒരു ചന്ദ്രകാന്തക്കല്ല്.
കാപ്രികോൺ (Capricorn - മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: മറ്റുള്ളവർ പല കാര്യങ്ങളും നിങ്ങളോട് നിർദ്ദേശിച്ചെന്ന് വരും. എന്നാൽ അവയെല്ലാം നിങ്ങൾക്ക് ചെയ്യാൻ പറ്റുമെന്നും ഗുണകരമാണെന്നും ഒരിക്കലും ചിന്തിക്കരുത്. പുതിയ എന്തെങ്കിലും ഒരു കാര്യത്തിന് ഇറങ്ങിപ്പുറപ്പെടുമ്പോഴും പുതിയ കരാറിൽ ഒപ്പിടാൻ തീരുമാനിക്കുമ്പോഴും തീരുമാനം ശരിയാണോയെന്ന് രണ്ട് തവണ വിശദമായി ആലോചിക്കുക. വളരെ വിനയത്തോടെയുള്ള ഇടപെടൽ നിങ്ങൾക്ക് മറ്റുള്ളവരിൽ നിന്ന് പിന്തുണ ലഭിക്കാൻ കാരണമാവും ഭാഗ്യചിഹ്നം – ഒരു പട്ടം.
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച സമയം പ്രത്യേകിച്ച് ഒരു മുന്നറിയിപ്പുമില്ലാതെ കടന്ന് വരും. അതിനെ വളരെ ആത്മാർഥമായി തുറന്ന മനസ്സോടെ സ്വാഗതം ചെയ്യുക. നിങ്ങൾ മനസ്സാക്ഷി പറയുന്നത് അനുസരിച്ച് മുന്നോട്ട് പോയാൽ അത്യധികം മനേഹരമായ അനുഭവങ്ങൾ തേടിയെത്തുമെന്ന് ഉറപ്പാണ്. ഭാഗ്യചിഹ്നം – ഒരു കളിമൺ ശിൽപം.
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാർച്ച് 20നും ഇടയിൽ ജനിച്ചവർ: ഒരൽപം പ്രയാസകരമായ ദിവസമായിരിക്കും ഇന്ന്. എന്നാൽ അത് വളരെ താൽക്കാലികമായ പ്രതിഭാസം മാത്രമാണെന്ന് മനസ്സിലാക്കുക. നിങ്ങൾക്ക് ബഹുമാനമുള്ള ഒരു മുതിർന്ന മനുഷ്യൻ നിങ്ങളെ തെറ്റിൽ നിന്ന് ശരിയിലേക്ക് നയിക്കും. ഇന്നത്തെ ദിവസത്തിൻെറ രണ്ടാം പകുതിയിൽ നിങ്ങൾ വിനോദങ്ങളിൽ ഏർപ്പെടാനാണ് സാധ്യത. ഭാഗ്യചിഹ്നം – ഒരു മര ബോർഡ്.