ഏരീസ് (Arise - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ : പ്രായോഗിക തീരുമാനങ്ങൾ എടുക്കുന്നത് നിങ്ങൾക്ക് സഹായകരമായി മാറിയേക്കാം. പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ നിങ്ങളുടെ ഒരു സുഹൃത്ത് ഒരു പ്രധാന പങ്ക് വഹിച്ചേക്കാം. പ്രധാനപ്പട്ടൊരു കാര്യമല്ല ചെയ്യുന്നതെങ്കിൽ അത് താൽക്കാലികമായി നിർത്തി വെച്ച് കൂടുതൽ സമയം പാഴാക്കാതിരിക്കുന്നതാണ് എന്തുകൊണ്ടും ഉചിതം. ഭാഗ്യചിഹ്നം - ഒരു തത്ത
ടോറസ് (Taurus - ഇടവം രാശി) ഏപ്രില് 20നും മെയ് 20നും ഇടയില് ജനിച്ചവര് : എല്ലാ പ്രശ്നങ്ങളോടും വൈകാരികമായി നിങ്ങൾ പ്രതികരിക്കുന്നില്ലെങ്കിൽ, അതിന്റെ അനന്തരഫലങ്ങൾ വളരെ കുറവായിരിക്കും എന്ന് ഓർക്കുക. പഴയ ചില പ്രശ്നങ്ങൾക്ക് പുതിയ പരിഹാരങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുക. നിങ്ങളെക്കുറിച്ചോ നിങ്ങളുടെ പ്രവർത്തികളെ കുറിച്ചോ നല്ല ചില പ്രതികരണങ്ങൾ നിങ്ങളുടെ സമീപനം മെച്ചപ്പെടുത്താൻ സഹായിച്ചേക്കാം. ഭാഗ്യചിഹ്നം - ഒരു പുതിയ സൈൻ ബോർഡ്
ജെമിനി (Gemini - മിഥുനം രാശി) മെയ് 21നും ജൂൺ 21നും ഇടയിൽ ജനിച്ചവർ : നിങ്ങൾ എന്തെങ്കിലും പ്രശ്നത്തിൽ അകപ്പെട്ടിട്ടുണ്ടെങ്കിൽ, ഇപ്പോൾ അതിനുള്ള ഒരു പ്രായോഗിക പരിഹാരം കണ്ടെത്തിയേക്കാം. ഒരു പുതിയ വ്യക്തി ഒരു പുരോഗമന ആശയവുമായി നിങ്ങൾക്കു മുന്നിൽ വന്നേക്കാം. അത് പരിഗണിക്കുക. കുടുംബവുമായി ബന്ധപ്പെട്ട ഒരു കാര്യം മറ്റ് പദ്ധതികൾ മാറ്റിവയ്ക്കാൻ നിങ്ങളെ പ്രേരിപ്പിച്ചേക്കാം. ഭാഗ്യചിഹ്നം - ഒരു തുമ്പിക്കൈ
കാൻസർ (Cancer - കർക്കിടകം രാശി) ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ : നിസാര കാര്യങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കുന്ന ആളാണ് നിങ്ങളെങ്കിൽ നിങ്ങളുടെ മുൻഗണനകൾ ഉടൻ പുനഃക്രമീകരിക്കേണ്ടതുണ്ട്. ഈ ദിവസത്തിന്റെ തുടക്കത്തിൽ ഒരു നല്ല വാർത്ത നിങ്ങൾക്ക് പ്രതീക്ഷയും ശുഭാപ്തി വിശ്വാസവും നൽകും. സഹോദരീസഹോദരൻമാരിൽ ആർക്കെങ്കിലും താത്കാലികമായി ചില ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം. അവർ നിങ്ങളുടെ സഹായം അഭ്യർത്ഥിച്ച് വന്നേക്കാം. ഭാഗ്യചിഹ്നം - ഒരു തിളങ്ങുന്ന അടയാളം
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ : അയൽവാസികളിൽ ആരെങ്കിലും നിങ്ങളുടെ കാര്യത്തിൽ ആവശ്യത്തിൽ അധികം ഇടപെടുന്നുണ്ടാകാം. അത് ഉടൻ അവസാനിപ്പിക്കണം. ഒരു ചെറിയ മോഷണം നടന്നേക്കാം, അതിനാൽ ജാഗ്രത പാലിക്കുക. പാതി മനസോടെയുള്ള ശ്രമങ്ങൾ നടത്തിയാൽ നിങ്ങൾക്ക് പുതിയ അവസരങ്ങൾ ലഭിച്ചേക്കില്ല. ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക ഭാഗ്യചിഹ്നം - ഒരു പ്രിസം
വിർഗോ (Virgo) (കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബർ 22നും ഇടയിൽ ജനിച്ചവർ : വിശ്രമിക്കാനും നിങ്ങളെത്തന്നെ തുറന്ന് പ്രകടിപ്പിക്കാനുമുള്ള ഒരു ദിവസമാണിന്ന്. ഈ ദിവസം ചിലർക്ക് ഇഴഞ്ഞു നീങ്ങുന്നതായി തോന്നിയേക്കാം. മുൻഗണനയിൽ ഇല്ലാതിരുന്ന ചില കാര്യങ്ങൾ ഇപ്പോൾ നിങ്ങളുടെ പരിഗണനയിലേക്ക് ഉയർന്നുവന്നേക്കാം. ഒരു ടെലിഫോൺ സംഭാഷണം പുതിയതും രസകരവുമായ ഒരു പുതിയ വീക്ഷണം കൊണ്ടുവന്നേക്കാം. ഭാഗ്യചിഹ്നം - ഒരു ആപ്പിൾ
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ : അപ്രാപ്യം ആണെന്ന് നിങ്ങൾക്കു തോന്നുന്ന ഒരു ലക്ഷ്യത്തിനായി കഠിനാധ്വാനം ചെയ്യുന്നതിൽ നിന്ന് നിങ്ങളെത്തന്നെ തടയരുത്. തകർന്ന ബന്ധം മെച്ചപ്പെടുത്തുമ്പോൾ, അതേക്കുറിച്ചുള്ള പുതിയ യാഥാർത്ഥ്യങ്ങൾ നിങ്ങൾക്ക് മനസിലായേക്കാം. തിരക്കുള്ള ദിവസമായിരിക്കും ഇന്ന്. മുൻകൂട്ടി ആസൂത്രണം ചെയ്ത ചെയ്ത മിക്ക ജോലികളും പൂർത്തീകരിക്കാൻ സാധ്യതയുണ്ട്. ഭാഗ്യചിഹ്നം - ഒരു നീലക്കല്ല്
സ്കോർപിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ : പരിമിതമായ അറിവുകൾ പുതിയ കാര്യങ്ങൾ പരീക്ഷിക്കുന്നതിൽ നിന്ന് നിങ്ങളെ തടഞ്ഞേക്കാം. നിങ്ങളുടെ നിലവിലെ ബാൻഡ്വിഡ്ത്ത് വർദ്ധിപ്പിക്കേണ്ടി വന്നേക്കാം. ആത്മീയ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ നിങ്ങൾക്ക് അവസരം ലഭിച്ചേക്കാം. നിങ്ങളുടെ കഴിവുകൾ അപ്ഗ്രേഡ് ചെയ്യാൻ തയ്യാറാകുന്നത് നന്നായിരിക്കും. ഭാഗ്യചിഹ്നം - ഒരു ക്ലാസിക് നോവൽ
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ : തികച്ചും പുതിയതായ എന്തെങ്കിലുമൊരു കാര്യം ചെയ്യാൻ നിങ്ങൾക്ക് പ്രചോദനം ലഭിച്ചേക്കാം. ഒരു പഴയ സുഹൃത്ത് നിങ്ങൾക്ക് കൂട്ടായി വന്നേക്കാം. ഒരു കുടുംബാംഗത്തിന്റെ അഭിപ്രായത്തിന് നിങ്ങൾ വേണ്ടത്ര വില നൽകിയെന്നു വരില്ല. ഭാഗ്യചിഹ്നം - ഒരു ക്യാൻവാസ് പെയിന്റിങ്ങ്
കാപ്രികോൺ (Capricorn - മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ : തീരുമാനങ്ങൾ എടുക്കുന്നത് ഇപ്പോൾ എളുപ്പമായി വന്നേക്കാം, ഇത് നിങ്ങൾക്ക് നേരത്തേ തന്നെ തോന്നിയിട്ടുള്ള ഒരു കാര്യവുമാകാം. ചില പഴയ ശീലങ്ങൾ ഉടൻ മാറ്റേണ്ടി വന്നേക്കാം. പെട്ടെന്നുള്ള പണത്തിന്റെ വരവിനോ അല്ലെങ്കിൽ കുടുങ്ങിക്കിടക്കുന്ന സാമ്പത്തിക കാര്യങ്ങൾ പരിഹരിക്കുന്നതിനോ ഇന്ന് നിങ്ങൾ സാക്ഷ്യം വഹിച്ചേക്കാം. ഭാഗ്യചിഹ്നം - ഒരു ചൈന കപ്പ്
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ : മന്ദഗതിയിൽ ആണെങ്കിലും നല്ല രീതിയിലുള്ള വളർച്ചയാണ് നിങ്ങൾക്ക് സംഭവിക്കുന്നത്. പുതിയ സാഹചര്യങ്ങളുമായി പെട്ടെന്ന് പൊരുത്തപ്പെടാൻ നിങ്ങൾക്ക് ബുദ്ധിമുട്ട് നേരിട്ടേക്കാം. നിങ്ങൾ നിങ്ങളിൽ തന്നെ വിശ്വസിക്കുന്നുണ്ടെങ്കിൽ ഈ താത്കാലിക പ്രശ്നങ്ങളെ മറികടക്കാൻ കഴിയും. നിങ്ങളുടെ പ്രയത്നങ്ങളെ ദൂരെ നിന്ന് വീക്ഷിച്ച് അഭിനന്ദിക്കുന്നവരുണ്ട്. ഭാഗ്യചിഹ്നം - ഒരു ലോഗോ
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാർച്ച് 20നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ ജീവതത്തിൽ ഉടൻ സംഭവിച്ചേക്കാവുന്ന എന്തെങ്കിലും ഒരു കാര്യം നിങ്ങൾ സ്വപ്നം കണ്ടേക്കാം. നിങ്ങളുടെ ജോലിയിൽ നിങ്ങൾക്ക് അപ്രതീക്ഷിത പിന്തുണ ലഭിച്ചേക്കാം. നിങ്ങൾ ഒരു പഴയ ബന്ധത്തിൽ തുടരുകയാണെങ്കിൽ അതേക്കുറിച്ച് ചില പുതിയ കാഴ്ചപ്പാടുകൾ ഇപ്പോൾ നിങ്ങൾക്ക് ലഭിച്ചേക്കാം. ഭാഗ്യചിഹ്നം - ഒരു ആമ്പർ കല്ല്